Month: April 2024

  • Kerala

    കാല്‍നടയാത്രക്കാരിക്കെതിരെ ലൈംഗികാതിക്രമം; രണ്ടുപേരെ പിടികൂടി നാട്ടുകാർ;ഒരാൾ ഓടി രക്ഷപ്പെട്ടു 

    കുന്നംകുളം:റോഡിലൂടെ നടന്നുപോകുകയായിരുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ചവരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. കാണിപ്പയ്യൂർ കറുപ്പത്താട്ടില്‍ വീട്ടില്‍ രാധാകൃഷ്ണൻ (29), പെലക്കാട്ട് പയ്യൂർ കുട്ടൻകുളങ്ങര വീട്ടില്‍ ഷാജൻ (54) എന്നിവരാണ് അറസ്റ്റിലായത്. ഒരാളെക്കൂടി പിടികൂടാനുണ്ട്. ബുധനാഴ്ച വൈകീട്ട് മൂന്നിന് ചൂണ്ടല്‍ ഗുരുവായൂർ റോഡിലൂടെ നടന്നുപോകുകയായിരുന്ന യുവതിയോട് ബൈക്കിലെത്തിയ ഇവർ ലൈംഗികച്ചുവയോടെ സംസാരിക്കുകയും കൈയില്‍ കയറിപ്പിടിക്കുകയുമായിരുന്നു. തടയാൻ ശ്രമിച്ച മറ്റൊരു വഴിയാത്രക്കാരനെ പ്രതികള്‍ മർദിക്കാനും ശ്രമിച്ചു. കൂടുതല്‍ നാട്ടുകാരെത്തി രണ്ടുപേരെ കീഴ്പ്പെടുത്തി പോലീസിന് കൈമാറുകയേയിരുന്നു.ഒരാൾ ഓടി രക്ഷപ്പെട്ടു.

    Read More »
  • Sports

    പഞ്ചാബ് കിംഗ്സിനെ 9 റണ്‍സിന് തോല്‍പ്പിച്ച്‌ മുംബൈ ഇന്ത്യൻസ്

    മൊഹാലി: സീസണിലെ മൂന്നാം ജയവുമായി മുംബൈ ഇന്ത്യൻസ്.ഇന്നലെ നടന്ന മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെ 9 റണ്‍സിനാണ്  മുംബൈ ഇന്ത്യൻസ് തോല്‍പ്പിച്ചത്. ഇന്നലെ മൊഹാലിയില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ മുംബൈ നിശ്ചിത 20 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുത്തു. മറുപടിക്കിറങ്ങിയ പഞ്ചാബ് 19.1 ഓവറില്‍ 183 റണ്‍സിന് ആള്‍ഒൗട്ടാവുകയായിരുന്നു. അർദ്ധ സെഞ്ച്വറി നേടിയ സൂര്യകുമാർ യാദവിന്റേയും (53 പന്തുകളില്‍ ഏഴുഫോറും മൂന്ന് സിക്സുമടക്കം 78 റണ്‍സ്) 38 റണ്‍സ് നേടിയ രോഹിത് ശർമ്മയുടേയും 34 റണ്‍സുമായി പുറത്താകാതെ നിന്ന തിലക് വർമ്മയുടേയും പോരാട്ടമാണ് മുംബയ്‌യെ ഈ സ്കോറിലെത്തിച്ചത്. പഞ്ചാബിനായി 28 പന്തുകളില്‍ 61 റണ്‍സ് നേടിയ അശുതോഷ് ശർമ്മയും 25 പന്തുകളില്‍ 41 റണ്‍സ് നേടിയ ശശാങ്ക് സിംഗും 20 പന്തുകളില്‍ 21 റണ്‍സ് നേടിയ ഹർപ്രീത് ബ്രാറും പൊരുതിനോക്കിയെങ്കിലും ഫലമുണ്ടായില്ല. മുംബയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറയും ജെറാഡ് കോറ്റ്സെയും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ആകാശ് മധ്‌വാള്‍,ഹാർദിക് പാണ്ഡ്യ,ശ്രേയസ്…

    Read More »
  • Kerala

    2022ല്‍ ഭവനരഹിതരില്ലാത്ത ഒരാള്‍ പോലുമുണ്ടാകില്ല, പാഴ് വാക്കായ ‘മോദി ഗ്യാരന്റി’കള്‍ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

    2022ല്‍ ഭവനരഹിതരില്ലാത്ത ഒരാള്‍ പോലുമുണ്ടാകില്ലെന്ന ‘മോദി ഗ്യാരന്റി’കള്‍ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ. 4 വര്‍ഷം മുമ്ബുള്ള മോദിയുടെ വാഗ്ദാനങ്ങള്‍ നിറഞ്ഞ പ്രസംഗമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വീണ്ടും പ്രചരിക്കുന്നത്. വാഗ്ദാനങ്ങള്‍ നടപ്പാക്കാനാകാത്ത മോദി വീണ്ടും’ഗ്യാരണ്ടി’ യുമായെത്തിയത് വലിയ രീതിയിലാണ് സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നത്. 4 വര്‍ഷം മുമ്ബുള്ള മോദിയുടെ പ്രസംഗം ഇങ്ങനെയാണ്:- ‘എന്നെ നിങ്ങള്‍ അനുഗ്രഹിക്കുകയാണെങ്കില്‍ ഞാന്‍ ഈ സ്വപ്‌നം പൂര്‍ത്തീകരിക്കും. 2022 നോക്കൂ… 2022 അതായത് ഇന്നേക്ക് 3, 4 വര്‍ഷത്തിനു ശേഷം നമ്മുടെ നാട് സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കാന്‍ പോവുകയാണ്. ഗോവിന്ദ് ഗുരു ജയദേവ് മഹാ പുരുഷന്‍മാര്‍ എന്ത് സ്വപ്നത്തെ മുന്നില്‍ കണ്ടുകൊണ്ട് തങ്ങളുടെ ജീവിതത്തെ ത്യജിച്ചോ ആ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുമ്ബോള്‍ നമ്മുടെ ഹിന്ദുസ്ഥാനില്‍ സ്വന്തമായി വീടില്ലാത്ത ഒരു കുടുംബം പോലും ഉണ്ടാവില്ല. അത് കോണ്‍ഗ്രസുകാര്‍ പറയുന്നത് പോലെയല്ല. വീട് എന്ന് പറഞ്ഞാല്‍ നാല് ഭിത്തി മാത്രം കെട്ടിപ്പൊക്കലല്ല. പ്രധാനമന്ത്രി ആവോസ് യോജന നടത്തുമ്ബോള്‍…

    Read More »
  • Kerala

    തൃശൂരില്‍ ബിജെപിക്ക് പ്രതീക്ഷ മങ്ങി;എല്ലാ സര്‍വെകളിലും പിന്നിലായി സുരേഷ് ഗോപി

    തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലമാണ് തൃശൂര്‍.2019ല്‍  സുരേഷ് ഗോപി ഒന്നരലക്ഷത്തോളം വോട്ടുകളുയര്‍ത്തിയ മണ്ഡലത്തില്‍ ഇത്തവണ ആഞ്ഞുപിടിച്ചാല്‍ ജയിക്കുമെന്നായിരുന്നു ബിജെപയുടെ കണക്കുകൂട്ടല്‍. എന്നാല്‍, ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചാനലുകള്‍ നടത്തിയ സര്‍വെകളിലെല്ലാം സുരേഷ് ഗോപി പിറകിലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വോട്ടുകള്‍ പോലും ഇക്കുറി നേടാന്‍ താരത്തിന് സാധക്കുമോയെന്ന് ചില സര്‍വെകള്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. സാഹചര്യങ്ങള്‍ മാറിയതും സംസ്ഥാനത്ത് നിലനില്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധ നിലപാടുകളുമാണ് ബിജെപിക്ക് തിരിച്ചടിയാകുന്നത്. അതിലുപരി സുരേഷ്‌ ഗോപി തന്നെ ഉണ്ടാക്കിയ വിവാദങ്ങളും ഇതിന് കാരണമായതായാണ് വിലയിരുത്തൽ.മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈവെച്ച സംഭവം മുതല്‍ സമീപകാലത്തുണ്ടായ പല വിവാദങ്ങളും സുരേഷ് ഗോപിയുടെ വ്യക്തിപ്രഭാവത്തിന് ഇടിവ് വരുത്തിയിട്ടുണ്ട്. മറ്റൊരു മാധ്യമപ്രവര്‍ത്തകയോട് പരസ്യമായി ആക്രോശിച്ചതും മാതാവിന് സ്വര്‍ണം പൂശിയ ചെമ്ബ് കിരീടം നല്‍കിയെന്ന ആരോപണവും ബിജെപി വോട്ടര്‍മാരോട് കയര്‍ത്തു സംസാരിച്ചതുമെല്ലാം സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിയാന്‍ കാരണമായിട്ടുണ്ട്. ന്യൂനപക്ഷ വോട്ടുകളും നിഷ്പക്ഷ വോട്ടുകളും ഇക്കുറി സുരേഷ്…

    Read More »
  • Kerala

    12 കോടി ഒന്നാം സമ്മാനം: വിഷു ബമ്ബർ നറുക്കെടുപ്പ് മെയ് 29-ന്

    തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചൂടിനിടയിലും വിഷു ബമ്പർ ലോട്ടറിയുടെ കച്ചവടം പൊടിപൊടിക്കുന്നു.ഒന്നാം സമ്മാനം നേടുന്നയാള്‍ക്ക് 12 കോടിയും രണ്ടാം സമ്മാനം നേടുന്ന ആറു പേർക്ക് ഒരു കോടി രൂപവീതവുമാണ് സമ്മാനം. മൂന്നാം സമ്മാനം 10 ലക്ഷം വീതം ആറുപേർക്കാണ് കിട്ടുക. നാലാം സമ്മാനം അഞ്ചുലക്ഷം വീതം ആറു പേർക്കും ലഭിക്കും. അഞ്ചാം സമ്മാനം 5000, മറ്റുള്ള സമ്മാനങ്ങള്‍ യഥാക്രമം 2000, 1000, 500 എന്നിങ്ങനെയുമായിരിക്കും. വിഷു ബമ്ബർ നറുക്കെടുപ്പ് മെയ് 29-നാഢ്.ആറ് സീരിസുകളിലായി മൊത്തം 54 ലക്ഷം ടിക്കറ്റുകളാണ്  വില്‍പ്പനയ്ക്കെത്തിച്ചിരിക്കുന്നത്. ഒന്നാം സമ്മാനം 12 കോടി രൂപയ്ക്ക് പുറമെ, രണ്ടുമുതല്‍ നാലുവരെയുള്ള സമ്മാനങ്ങള്‍ എല്ലാ സീരിസിലും ലഭിക്കും. 300 രൂപയാണ് ലോട്ടറി ടിക്കറ്റ് വില.

    Read More »
  • Sports

    ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് x ഒഡീഷ എഫ്‌സി 

    ഭുവനേശ്വർ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍) ഫുട്‌ബോളില്‍ ഇത്തവണത്തെ ആദ്യ പ്ലേ ഓഫിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡീഷ എഫ്സിയുമായി ഏറ്റുമുട്ടും.ഭുവനേശ്വറിൽ വച്ച് രാത്രി 7: 30 നാണ് മത്സരം. നാളെ  എഫ്‌സി ഗോവയും ചെന്നൈയിൻ എഫിസും തമ്മിൽ മാറ്റുരയ്ക്കും.ഗോവയിൽ വച്ചാണ് ഈ‌ മത്സരം. നോക്കൗട്ട് അടിസ്ഥാനത്തിലാണ് പ്ലേഓഫ് മത്സരങ്ങൾ. ജയിക്കുന്ന രണ്ട് ടീമുകള്‍ ഫൈനലിലേക്ക് മുന്നേറും.   ലീഗ് തല മത്സരങ്ങളിൽ മുന്നിലെത്തിയ മോഹൻ ബഗാനും മുംബൈ സിറ്റിയും ഇതിനകം  സെമിയില്‍ പ്രവേശിച്ചിട്ടുണ്ട്. മൂന്ന് മുതല്‍ ആറ് വരെയുള്ള സ്ഥാനക്കാര്‍ക്കാണ് പ്ലേ ഓഫ് കളിക്കേണ്ടിവരിക.ഇതില്‍ മൂന്നാം സ്ഥാനക്കാരും ആറാം സ്ഥാനക്കാരും തമ്മില്‍ ഏറ്റുമുട്ടുന്ന മത്സരമാണ് ഒന്ന്. മറ്റൊരു കളിയില്‍ നാലും അഞ്ചും സ്ഥാനക്കാര്‍ തമ്മില്‍ കളിക്കും. ജയിക്കുന്നവര്‍ സെമിയിലേക്ക് മുന്നേറും.   ഒഡിഷ എഫ്‌സി, കേരള ബ്ലാസ്റ്റേഴ്‌സ്, എഫ്‌സി ഗോവ, ചെന്നൈയിന്‍ എഫ്‌സി ടീമുകളാണ് നോക്കൗട്ട് കളിക്കുന്ന നാല് ടീമുകള്‍. 23, 24 തീയതികളിലായി സെമി ഫൈനല്‍ ആദ്യപാദ മത്സരങ്ങള്‍ അരങ്ങേറും. രണ്ടാം പാദ…

    Read More »
  • India

    ഈ‌ രാജ്യത്തിന്റെ പോക്ക് എങ്ങോട്ട്? 

    ചന്ദ്രനിൽ വെള്ളമുണ്ടോ ചൊവ്വയിൽ ജീവൻ ഉണ്ടോ എന്നൊക്കെ പര്യവേഷണം നടത്തിയിരുന്ന ഒരു രാജ്യം ഇന്ന് പള്ളിയുടെ അടിയിൽ വിഗ്രഹം ഉണ്ടോ, താജ്‌മഹലിന്റെ ഉള്ളിൽ അമ്പലം ഉണ്ടോ ചാണകത്തിൽ സ്വർണ്ണമുണ്ടോ, കോഴി പക്ഷിയാണോ മൃഗമാണോ എന്നീ പരീക്ഷണങ്ങളിലെത്തി നിൽക്കുമ്പോൾ ഈ‌ രാജ്യത്തിന്റെ പോക്ക് എങ്ങോട്ടെന്ന് ചോദിക്കാതിരിക്കാനാവില്ല. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ.സാമ്പത്തിക സൈനിക മേഖലയിൽ ലോകത്തിലെ തന്നെ മുൻനിര രാജ്യങ്ങളിൽ ഒന്ന്. അതിലുപരി മതാതീത മാനവികതയ്ക്ക് പേരുകേട്ട രാജ്യവും. ഈ രാജ്യത്താണ് അത് ഭക്ഷണത്തിന്റെ പേരിലായാലും ഉപജീവനമാർഗ്ഗത്തിന്റെ പേരിലായാലും ഇനി മറ്റെന്തിന്റെ പേരിലായാലുമൊക്കെ ജനങ്ങൾ ആക്രമിക്കപ്പെടുന്നതും കൊല്ലപ്പെടുന്നതുമൊക്കെ.  ബഹുസ്വരതയ്ക്ക് പേർകേട്ട നമ്മുടെ രാജ്യത്ത് എന്നുമുതൽക്കാണ് ഭക്ഷണങ്ങളുടെ മേൽ നിയന്ത്രണങ്ങളായി തുടങ്ങിയത്? പായസവും ബിരിയാണിയുമൊക്കെ എന്നുമുതലാണ് ഈ രാജ്യത്ത് ‘മതഭക്ഷണ’ങ്ങളായി മാറിയത്!നമുക്കൊക്കെ അറിയാം,നമ്മുടെ പൂർവികർ/ആദിമമനുഷ്യർ  വേട്ടയാടിയും മൃഗങ്ങളെ കൊന്നുതിന്നുമാണ് ജീവിച്ചുപോന്നിരുന്നതെന്ന്.മിക്ക വിശുദ്ധ ഗ്രന്ഥങ്ങളിലും മൃഗബലിയെപ്പറ്റിയും മാംസാഹാരം കഴിച്ചിരുന്നതിനെപ്പറ്റിയും സൂചനകളുണ്ട്.ആസാമിലെ കാമാഖ്യ ക്ഷേത്രം പോലെ മൃഗബലി നടക്കുന്ന സ്ഥലങ്ങൾ ഇന്നും ഇന്ത്യയിലുണ്ട്.അവിടുത്തെ പൂജാരികളും മറ്റുള്ള ക്ഷേത്ര…

    Read More »
  • India

    ശതാബ്ദി എക്സ്‌പ്രസിനെ ഓടിത്തോൽപ്പിക്കാനാകാതെ ഗതിമാനും വന്ദേഭാരതും

    ഇന്ത്യയിലെ ഏറ്റവും വേഗം കൂടിയ തീവണ്ടി എന്ന വിശേഷണത്തോടെ 2016 ഏപ്രിൽ 5 മുതൽ ഡൽഹിയിൽ നിന്നും ആഗ്രയിലേക്ക് ഓടിത്തുടങ്ങിയ തീവണ്ടിയാണ് ഗതിമാൻ എക്സ്പ്രസ് (Gatimaan Express). മണിക്കൂറിൽ 160 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന ഈ തീവണ്ടി ഇന്ത്യയിലെ ആദ്യത്തെ  ഹൈസ്പീഡ് ട്രെയിൻ എന്ന വിശേഷണത്തോടെയാണ് ഓടിത്തുടങ്ങിയത്. ഡൽഹി മുതൽ ആഗ്ര വരെയുള്ള 200 കിലോമീറ്റർ ദൂരം പിന്നിടാൻ ഈ തീവണ്ടിക്ക് ഏകദേശം 1 മണിക്കൂർ 10 മിനിറ്റ് സമയം മതിയാകും എന്നായിരുന്നു അവകാശവാദം.രാജ്യത്ത് ഇതുവരെ ഏറ്റവും കൂടിയ വേഗതയിൽ ഓടിയിരുന്ന ന്യൂഡൽഹി- ഭോപ്പാൽ ശതാബ്ദി എക്സ്പ്രസ് ഇത്രയും ദൂരം പിന്നിടാൻ 1മണിക്കൂർ 20 മിനിറ്റ് സമയം എടുത്തിരുന്നു.എന്നാൽ ‍ ഡൽഹി-ആഗ്ര റൂട്ടില്‍ ഗതിമാന്റെ സമയകൃത്യത പലപ്പോഴും പാളുകയായിരുന്നു.പലദിവസങ്ങളിലും ട്രെയിൻ വൈകിയാണ് ഓടിയെത്തിയത്.ഇതോടെ യാത്രക്കാർ തന്നെ ട്രെയിനിനെതിരെ രംഗത്ത് വന്നു. ഡല്‍ഹിയിലെ നിസാമുദീന്‍ സ്റ്റേഷനില്‍ നിന്ന് ആഗ്രയിലെ കന്റോണ്‍മെന്റ് വരെയുള്ള 200 കിലോമീറ്റര്‍ ദൂരം 1 മണിക്കൂര്‍ 10 മിനിട്ട് കൊണ്ടാണ്…

    Read More »
  • NEWS

    ഒന്നിച്ച് തൂങ്ങി മരിക്കാമെന്ന് ഭാര്യയോട് ഭർത്താവ്; ഭാര്യ തൂങ്ങിമരിച്ചതോടെ ഭർത്താവ് പിൻമാറി ; സംഭവം അന്വേഷിക്കാനെത്തിയ പോലീസ് കണ്ടെത്തിയത് നാറുന്ന അവിഹിതകഥ !

    റാന്നി: ഒന്നിച്ച് തൂങ്ങി മരിക്കാമെന്ന് ഭാര്യയോട് ഭർത്താവ് പറഞ്ഞതോടെ ഭാര്യ തൂങ്ങിമരിച്ചു .ഭാര്യ മരിച്ചതോടെ  ഭർത്താവ് പിൻമാറുകയും ചെയ്തു.വിവരമറിഞ്ഞ പോലീസ് ഇയാളെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്.പത്തനംതിട്ടയിലെ റാന്നി വെച്ചൂച്ചിറയിലാണ് സംഭവം. യുവതിയുടെ ആത്മഹത്യയുടെ വേരുകള്‍ തേടിപ്പോയ വെച്ചൂച്ചിറ പൊലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന സംഭവങ്ങളായിരുന്നു.സുഹൃത്തും തന്റെ ഭാര്യയുമായുള്ള അവിഹിത ബന്ധം മനസിലാക്കിയ ഭർത്താവ് സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു.എന്നാൽ സുഹൃത്തിന്റെ ഭാര്യ പൊലീസില്‍ പരാതി നല്‍കിയതോടെ അവിഹിത കഥകള്‍ പുറത്തു വരുമെന്ന് ഭയന്ന ദമ്ബതികള്‍ ജീവനൊടുക്കാൻ തീരുമാനിച്ചു.ആദ്യം ഭാര്യയോട് തൂങ്ങി മരിക്കാൻ ആവശ്യപ്പെട്ട ഭർത്താവ് ഭാര്യ മരിച്ചതോടെ  ആത്മഹത്യയില്‍ നിന്ന് പിന്മാറുകയായിരുന്നു. വെച്ചുച്ചിറ  സന്തോഷ് കവലയില്‍ കാവുങ്കല്‍ വീട്ടില്‍ സുനില്‍കുമാറിന്റെ ഭാര്യ സൗമ്യ( 35 )യാണ് മരണപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് ഭർത്താവ് സുനില്‍ കുമാറിനെയാണ്(40) വെച്ചൂച്ചിറ പൊലീസ് അറസ്റ്റ് ചെയ്ത്. മകള്‍ വീട്ടിലെ കിടപ്പുമുറിയില്‍ കെട്ടിത്തൂങ്ങി മരിച്ചതായി പിതാവ് എരുമേലി തെക്ക് എലിവാലിക്കര തൈപ്പുരയിടത്തില്‍ വീട്ടില്‍ ശശി പൊലീസിന് നല്‍കിയ…

    Read More »
  • Kerala

    കൊല്ലത്ത് ഫുട്ബോള്‍ കളിക്കുന്നതിനിടെ പതിനഞ്ചുകാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു

    കൊല്ലം: കുണ്ടറയില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ പതിനഞ്ചുകാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു.കുണ്ടറ മുക്കട മുഗള്‍ ഹോട്ടല്‍ ഉടമയും മുസ്ലിം യൂത്ത്ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ സാജൻ ഹിലാല്‍ മുഹമ്മദിന്റെ മകൻ എം.എസ്.അർഫാൻ (15) ആണ് മരണപ്പെട്ടത്. വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെ ആണ് സംഭവം. ഫുട്ബോള്‍ കളിക്കുന്നതിനിടെ ഗ്രൗണ്ടിന് പുറത്തുപോയ പന്തെടുക്കാൻ സമീപത്തെ വൈദ്യുതിത്തൂണിലൂടെ പറമ്ബിലേക്ക് ഇറങ്ങുന്നതിനിടെ ആഘാതമേല്‍ക്കുകയായിരുന്നു. തെരുവുവിളക്ക് കത്തിക്കുന്നതിനായി വൈദ്യുതിത്തൂണില്‍ ഒരാള്‍പൊക്കത്തില്‍ ഘടിപ്പിച്ച കമ്ബിയില്‍നിന്ന് വൈദ്യുതാഘാതമേറ്റതാകാം എന്നാണ് പ്രാഥമിക നിഗമനം. സമീപവാസിയും സുഹൃത്തുക്കളും ചേർന്ന് കേരളപുരത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുണ്ടറ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കേരളപുരം സെന്റ് വിൻസന്റ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് എം.എസ്. അർഫാൻ. അമ്മ ഹാംലത്ത്. സഹോദരങ്ങള്‍ ആസിഫ, ആഫിറ. ഖബറടക്കം വെള്ളിയാഴ്ച.

    Read More »
Back to top button
error: