IndiaNEWS

ശതാബ്ദി എക്സ്‌പ്രസിനെ ഓടിത്തോൽപ്പിക്കാനാകാതെ ഗതിമാനും വന്ദേഭാരതും

ന്ത്യയിലെ ഏറ്റവും വേഗം കൂടിയ തീവണ്ടി എന്ന വിശേഷണത്തോടെ 2016 ഏപ്രിൽ 5 മുതൽ ഡൽഹിയിൽ നിന്നും ആഗ്രയിലേക്ക് ഓടിത്തുടങ്ങിയ തീവണ്ടിയാണ് ഗതിമാൻ എക്സ്പ്രസ് (Gatimaan Express). മണിക്കൂറിൽ 160 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന ഈ തീവണ്ടി ഇന്ത്യയിലെ ആദ്യത്തെ  ഹൈസ്പീഡ് ട്രെയിൻ എന്ന വിശേഷണത്തോടെയാണ് ഓടിത്തുടങ്ങിയത്.
ഡൽഹി മുതൽ ആഗ്ര വരെയുള്ള 200 കിലോമീറ്റർ ദൂരം പിന്നിടാൻ ഈ തീവണ്ടിക്ക് ഏകദേശം 1 മണിക്കൂർ 10 മിനിറ്റ് സമയം മതിയാകും എന്നായിരുന്നു അവകാശവാദം.രാജ്യത്ത് ഇതുവരെ ഏറ്റവും കൂടിയ വേഗതയിൽ ഓടിയിരുന്ന ന്യൂഡൽഹി- ഭോപ്പാൽ ശതാബ്ദി എക്സ്പ്രസ് ഇത്രയും ദൂരം പിന്നിടാൻ 1മണിക്കൂർ 20 മിനിറ്റ് സമയം എടുത്തിരുന്നു.എന്നാൽ ‍ ഡൽഹി-ആഗ്ര റൂട്ടില്‍ ഗതിമാന്റെ സമയകൃത്യത പലപ്പോഴും പാളുകയായിരുന്നു.പലദിവസങ്ങളിലും ട്രെയിൻ വൈകിയാണ് ഓടിയെത്തിയത്.ഇതോടെ യാത്രക്കാർ തന്നെ ട്രെയിനിനെതിരെ രംഗത്ത് വന്നു.
ഡല്‍ഹിയിലെ നിസാമുദീന്‍ സ്റ്റേഷനില്‍ നിന്ന് ആഗ്രയിലെ കന്റോണ്‍മെന്റ് വരെയുള്ള 200 കിലോമീറ്റര്‍ ദൂരം 1 മണിക്കൂര്‍ 10 മിനിട്ട് കൊണ്ടാണ് ട്രെയിൻ എത്തിച്ചേരേണ്ടത്.എന്നാല്‍ നോണ്‍സ്‌റ്റോപ് ട്രെയിനായിട്ട് പോലും ഗതിമാന്‍ 1:30-1:40 മണിക്കൂർ കൊണ്ടാണ് ഈ ദൂരം ഓടിയെത്തുന്നത്.സ്വകാര്യ വ്യക്തി നല്‍കിയ വിവരാവകാശത്തിലൂടെയാണ് ഗതിമാന്റെ വേഗത സംബന്ധിച്ച ഈ വിവരം പുറത്ത് വന്നത്.
വന്ദേഭാരതിനേക്കാളും രാജകീയമായി സൗകര്യങ്ങളാണ് ഗതിമാൻ എക്സ്പ്രസ്സിൽ ഒരുക്കിയിരിക്കുന്നത്.നീലയും ചാരനിറവും ഇടയ്ക്കൊരു മഞ്ഞവരയുമാണ് തീവണ്ടിയുടെ നിറം.രണ്ട് എക്സിക്യൂട്ടീവ് ചെയർകാറും എട്ട് എ.സി. ചെയർക്കാറും ഉൾപ്പെടെ പന്ത്രണ്ട് കോച്ചുകളാണ് ഗതിമാനിലുള്ളത്.എ.സി. ചെയറിന് 750 രൂപയും എക്സിക്യൂട്ടീവ് എ.സി. ചെയറിന് 1500 രൂപയുമാണ് പ്രാരംഭനിരക്കുകൾ.ഒരു വിമാനയാത്രപോലെ തോന്നിപ്പിക്കുന്ന സൗകര്യങ്ങളാണ് ഗതിമാനിൽ ഒരുക്കിയിരിക്കുന്നത്.എയർ ഹോസ്റ്റസിനെപ്പോലെ യാത്രക്കാരെ സഹായിക്കുന്നതിനായി ട്രെയിൻ ഹോസ്റ്റസുമാരുള്ള ആദ്യ തീവണ്ടിയും ഇതാണ്.സൗജന്യ വൈ-ഫൈ, ജി.പി.എസ്. സംവിധാനം, ടെലിവിഷൻ, ഓട്ടോമാറ്റിക് ഡോറുകൾ, ശക്തിയേറിയ അടിയന്തര ബ്രേക്കിംഗ് സംവിധാനം, സ്വയം പ്രവർത്തിക്കുന്ന ഫയർ അലാം എന്നീ സാങ്കേതികവിദ്യകളുമുണ്ട്.ഇന്ത്യൻ കോണ്ടിനെന്റൽ രുചിക്കൂട്ടുകൾ ഉൾപ്പെടുത്തിയ ഭക്ഷണവും ലഭ്യമാണ്.
വന്ദേഭാരത് ആകട്ടെ മണിക്കൂറില്‍ ശരാശരി 83 കിലോമീറ്റര്‍ വേഗതയിൽ മാത്രമാണ് ഓടുന്നതെന്നാണ് റയിൽവെ തന്നെ വ്യക്തമാക്കുന്നത്.മണിക്കൂറിൽ 95 കിലോമീറ്റർ സ്പീഡിൽ പോകുന്ന ഡൽഹി–വാരാണസി വന്ദേഭാരത് ട്രെയിനിന്റേതാണ് നിലവിൽ കൂടിയ വേഗം. മധ്യപ്രദേശിലെ ചന്ദ്രശേഖർ ഗൗർ എന്ന വിവരാവകാശപ്രവർത്തകൻ നൽകിയ ചോദ്യത്തിനാണ് റെയിൽവേയുടെ മറുപടി.

Back to top button
error: