Month: April 2024

  • Kerala

    നിരപരാധിയെ കള്ളനെന്നു മുദ്രകുത്തി ജയിലിലടച്ചു, ഒടുവിൽ കോടതി മോചിപ്പിച്ച ഓട്ടോ ഡ്രൈവർ ജീവനൊടുക്കി

         കൊല്ലം ജില്ലയിലെ  അഞ്ചലിൽ കള്ളനെന്നു മുദ്രകുത്തി പൊലീസ് അറസ്റ്റ് ചെയ്തു ജയിലിലിടച്ച യുവാവ് കുറ്റ വിമുക്തനായതിനു പിന്നാലെ ജീവനൊടുക്കി. മോഷണക്കേസിൽ അറസ്റ്റിലായി വർഷങ്ങൾക്ക് ശേഷം കോടതി മോചിപ്പിച്ച അഞ്ചൽ അ​ഗസ്ത്യക്കോട് രതീഷ് ഭവനിൽ രതീഷ് (38) ആണ് മരിച്ചത്. കേസിലെ യഥാർഥ പ്രതിയെ പൊലീസ് പിടികൂടിയിരുന്നു. പിന്നാലെയാണ് രതീഷിനെ കോടതി കുറ്റ വിമുക്തനാക്കിയത്. പൊലീസിന്റെ ശാരീരിക പീഡനത്തിൽ ആരോ​ഗ്യവും കേസ് നടത്തി കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയും നഷ്ടമായത് രതീഷിനു താങ്ങാൻ ആയില്ലെന്നു ബന്ധുക്കൾ പറയുന്നു. രശ്മിയാണ് രതീഷിന്റെ ഭാര്യ. മക്കൾ: കാർത്തിക, വൈ​ഗ. സംസ്കാരം നടത്തി. അഞ്ചൽ ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന രതീഷിനെ പൊലീസ് വേട്ടയാടിയത് 2014 സെപ്റ്റംബറിലാണ്. ടൗണിലെ മെഡിക്കൽ സ്റ്റോറിൽ കവർച്ച നടത്തി എന്നരോപിച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊടിയ മർദ്ദനം ഏറ്റ് രതീഷ് കസ്റ്റഡിയിൽ തളർന്നു വീണതായി അന്നു വിവരം പുറത്തു വന്നിരുന്നു. കോടതി റിമാൻഡ് ചെയ്ത രതീഷിനു മാസങ്ങളോളം ജയിലിൽ കഴിയേണ്ടി വന്നു.…

    Read More »
  • Kerala

    സഹോദരിമാരായ രണ്ട് യുവതികൾ പുഴയിൽ മുങ്ങി മരിച്ചു, മലപ്പുറം കോട്ടുമലയിലാണ് സംഭവം

    മലപ്പുറം ജില്ലയിലെ കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടു യുവതികൾ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. വേങ്ങര വെട്ടുതോട് സ്വദേശി പടിക്കത്തൊടി അലവിയുടെ മക്കളായ അജ്‌മല തസ്ന‌ി (21), മുബഷിറ (26) എന്നിവരാണ് മരിച്ചത്. ഇന്ന് (വ്യാഴം) വൈകിട്ടാണ് അപകടം നടന്നത്. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ.

    Read More »
  • Kerala

    ഒന്നിച്ച് മരിക്കാം എന്ന് പറഞ്ഞ് സഹധർമ്മിണിക്ക് ഫാനില്‍ കയര്‍ കെട്ടിക്കൊടുത്തു; ഭാര്യ ആത്മഹത്യ ചെയ്തു, ഭര്‍ത്താവ് പിൻവാങ്ങി

         വീട്ടിലെ കിടപ്പുമുറിയില്‍ യുവതി തൂങ്ങി മരിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പത്തനംതിട്ട വെച്ചൂച്ചിറ  കാവുങ്കല്‍ വീട്ടില്‍ സുനില്‍കുമാറിന്റെ ഭാര്യ സൗമ്യ മരിച്ച സംഭവത്തില്‍ സുനില്‍ കുമാറിനെ വെച്ചൂച്ചിറ പൊലീസ് അറസ്റ്റു ചെയ്തു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവരും ജീവനൊടുക്കാന്‍ തീരുമാനിക്കുകയും എന്നാല്‍ ഫാനില്‍ കയര്‍ കെട്ടിക്കൊടുത്ത് തൂങ്ങിമരിക്കാന്‍ സൗമ്യക്ക് സൗകര്യം ഒരുക്കിയ ശേഷം ഭര്‍ത്താവ് സുനില്‍ പിന്‍വാങ്ങുകയും ചെയ്തു. അന്വേഷണത്തില്‍ സത്യാവസ്ഥ വെളിവായതിനെ തുടര്‍ന്നാണ് പൊലീസ് സുനിലിനെ കസ്റ്റടിയിലെടുത്തത്.

    Read More »
  • Crime

    ഇളയച്ഛന്റെ മകളെ വെട്ടിക്കൊല്ലാൻ ശ്രമിച്ച ശേഷം മധ്യവയസ്ക്കൻ ജീവനൊടുക്കി, കൊട്ടാരക്കരയിലാണ് സംഭവം

            കൊട്ടാരക്കര അമ്പലപ്പുറത്ത് ഇളയച്ഛന്റെ മകളെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം മധ്യവയസ്ക്കൻ ആത്മഹത്യ ചെയ്തു. കൊട്ടാരക്കര അമ്പലപ്പുറം പൂവന്‍ പൊയ്കയില്‍ നിരപ്പില്‍ വീട്ടില്‍ രാജു (50) ആണ് തൂങ്ങിമരിച്ചത്. കൊട്ടാരക്കര നിഷാഭവനില്‍ നിഷ (39)യെ ആണ് വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. തലക്ക് മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് രാജു ഏഴ് തവണ വെട്ടി. ഗുരുതരമായി പരിക്കേറ്റ നിഷയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 10 മണിക്കായിരുന്നു സംഭവം.   തുടർന്ന് രാജു നിഷയുടെ അയൽവക്കത്തെ വീട്ടില്‍ തൂങ്ങി മരിക്കുകയായിരുന്നു. കൊട്ടാരക്കര പൊലീസ് സ്ഥലത്ത് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. രാജു പല തവണ നിഷയോട് സാമ്പത്തിക ഇടപാട് നടത്തുകയും വിവാഹഭ്യര്‍ത്ഥന നടത്തുകയും ചെയ്തുവെന്ന്  പൊലീസ് പറയുന്നു.

    Read More »
  • India

    ഇറാന്‍ പിടിച്ചെടുത്ത ചരക്കുകപ്പലിലുണ്ടായിരുന്ന മലയാളി യുവതി കേരളത്തിൽ തിരിച്ചെത്തി

         ഒമാന് സമീപം ഹോര്‍മുസ് കടലിടുക്കില്‍നിന്ന് ഇറാന്‍ പിടിച്ചെടുത്ത ചരക്കുകപ്പലിൽ  ഉണ്ടായിരുന്ന മലയാളി യുവതി തിരിച്ചെത്തി. എക്‌സില്‍ പങ്കുവച്ച കുറിപ്പിലൂടെ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. തൃശൂര്‍ വെളുത്തൂര്‍ സ്വദേശി ആന്‍ ടെസ ജോസഫ് (21) ആണ് കൊച്ചി വിമാനത്താവളത്തിലെത്തിയത്. ഒരുവർഷം മുൻപാണ് ആൻ ടെസ മുംബൈയിലെ എംഎസ്‌സി ഷിപ്പിങ് കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. പരിശീലനത്തിന്റെ ഭാഗമായി 9 മാസം മുൻപാണ് ഈ കപ്പലിൽ എത്തിയത്. ‘‘ടെഹ്‌റാനിലെ ഇന്ത്യൻ മിഷന്റെയും ഇറാൻ സർക്കാരിന്റെയും യോജിച്ച ശ്രമങ്ങളോടെ, ചരക്കുക്കപ്പലായ എംഎസ്‌സി ഏരീസിലെ ഇന്ത്യൻ ക്രൂ അംഗങ്ങളിലൊരാളായ കേരളത്തിലെ തൃശൂരിൽ നിന്നുള്ള ഇന്ത്യൻ ഡെക്ക് കേഡറ്റ് ആൻ ടെസ ജോസഫ് സുരക്ഷിതമായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങി‌.’’ വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ എക്സിലെ പോസ്റ്റില്‍ ഇങ്ങനെ കുറിച്ചു. ടെഹ്‌റാനിലെ ഇന്ത്യൻ ദൗത്യം തുടരുകയാണെന്നും ശേഷിക്കുന്ന 16 ഇന്ത്യൻ ക്രൂ അംഗങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ആൻ‌ ടെസയെ കൂടാതെ സെക്കൻഡ് ഓഫിസർ…

    Read More »
  • Kerala

    അടൂരിൽ ടിപ്പര്‍ ലോറി  ഇടിച്ച്‌ ഓട്ടോ യാത്രക്കാരിക്ക് ദാരുണാന്ത്യം

    അടൂർ:  കറ്റാനത്ത് ടിപ്പര്‍ ലോറി ഓട്ടോയില്‍ ഇടിച്ച്‌ ഓട്ടോ യാത്രക്കാരിക്ക് ദാരുണാന്ത്യം. വള്ളിക്കുന്നം ലീല നിവാസില്‍ ലീലയാണ് മരിച്ചത്. അപകടത്തില്‍ മറ്റ് മൂന്ന് പേര്‍ക്ക് പരുക്കേറ്റു. കെപി റോഡില്‍ കറ്റാനം സേവനം ഹോസ്പിറ്റലിന് സമീപത്തായിരുന്നു സംഭവം .പരിക്കേറ്റവരെ വെട്ടിക്കോട് സെന്റ് തോമസ് മിഷന്‍സ് ആശുപത്രില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

    Read More »
  • Sports

    നാളെ ഒഡീഷക്കെതിരെ ലൂണ ഇറങ്ങും; ദിമിത്രിയോസിന്റെ കാര്യം സംശയം: കോച്ച് ഇവാൻ വുകമനോവിച്ച്‌

    ഭുവനേശ്വർ: നാളെ ഒഡീഷക്കെതിരായ പ്ലേ ഓഫില്‍  അഡ്രിയാൻ ലൂണ കളിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമനോവിച്ച്‌. ലൂണ തങ്ങളോടൊപ്പം ഒഡീഷയില്‍ വന്നിട്ടുണ്ട്. ലൂണ കളിക്കാൻ തയ്യാറാണ് എന്നും അദ്ദേഹം തീർച്ചയായും നാളെ നടക്കുന്ന മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് സ്ക്വാഡിന്റെ ഭാഗമായിരിക്കും എന്നും ഇവാൻ പറഞ്ഞു. എന്നാല്‍ ലൂണ 90 മിനിട്ടും കളിക്കില്ല എന്നും 90 മിനിറ്റ് കളിക്കുക അസാധ്യമാണ് എന്നും ഇവാൻ പറഞ്ഞു.അതേസമയം ബ്ലാസ്റ്റേഴ്സിന്റെ സ്റ്റാർ സ്ട്രൈക്കർ ദിമിത്രിയോസ് ഡയമന്റകോസ് നാളെ കളിക്കുന്ന കാര്യം സംശയമാണെന്നും ഇവാൻ പറഞ്ഞു.താരവും പരിക്കിന്റെ പിടിയിലാണ്.എന്നാൽ ദിമിത്രിയോസും ടീമിനൊപ്പം ഭുവനേശ്വറിൽ എത്തിയിട്ടുണ്ട്. ഈ സീസണിൽ 13 ഗോളുകൾ നേടിയിട്ടുള്ള താരമാണ് ദിമിത്രിയോസ്.

    Read More »
  • Kerala

    വര്‍ക്കലയില്‍ വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

    തിരുവനന്തപുരം: വര്‍ക്കലയില്‍ വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വർക്കല ഇലകമണ്‍ പുതുവലില്‍ വിദ്യാധരവിലാസത്തില്‍ സിന്ധുവിനെയാണ് വീട്ടിലെ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ മുതല്‍ സിന്ധുവിനെ കാണാതായിരുന്നു. തുടർന്ന് മക്കളായ നന്ദുദാസും, വിധുൻദാസും അമ്മയെ കാണാനില്ലെന്ന പരാതിയുമായി അയിരൂർ പോലീസ് സ്റ്റേഷനിലെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ വീട്ടിലെ കിണറ്റിനരികില്‍ സിന്ധുവിന്റെ ഒരു ചെരുപ്പ് കണ്ടെത്തി. 100 അടിയിലധികം താഴ്ചയുള്ള കിണറിനകത്ത് പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. അയിരൂർ പോലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് വർക്കല ഫയർഫോഴ്‌സ് എത്തി മൃതദേഹം കിണറ്റില്‍ നിന്ന് പുറത്തെടുക്കുകയായിരുന്നു. സാമ്ബത്തിക ബാധ്യത മൂലം ജീവനൊടുക്കുന്നുവെന്ന് എഴുതിയ കുറിപ്പ് വീട്ടില്‍ നിന്ന് കണ്ടെത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
  • Kerala

    ഒല്ലൂരില്‍ തീവണ്ടിയില്‍നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം; മരിച്ചത് കൊല്ലം സ്വദേശി

    തൃശൂർ: ഒല്ലൂരിന് സമീപം തീവണ്ടിയില്‍നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. കൊല്ലം അഞ്ചല്‍ അമ്ബലമുക്ക് കുഴിവിള വീട്ടില്‍ രാജപ്പൻ പിള്ളയുടെ മകൻ ബിജുമോനാണ്(44) മരിച്ചത്. കൊല്ലത്തുനിന്ന് മംഗലാപുരത്തേക്കുള്ള യാത്രയിലായിരുന്നു സംഭവം. നാട്ടുകാരായ മറ്റു നാലുപേരും ബിജുമോനോടൊപ്പമുണ്ടായിരുന്നു. കിണറില്‍ റിങ് ഇറക്കുന്ന തൊഴിലാളികളായ ഇവർ ജോലി ആവശ്യവുമായി ബന്ധപ്പെട്ടാണ് മംഗലാപുരത്തേക്ക് പോകാനായി തീവണ്ടിയില്‍ കയറിയത്.  യാത്രയ്ക്കിടെ ബിജുമോനെ കാണാതായതോടെ കൂടെയുള്ളവർ പോലീസിനെ അറിയിക്കുകയായിരുന്നു.പോലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    Read More »
  • Kerala

    വിദേശവനിതയെ കേരളത്തിൽ പീഡിപ്പിച്ചു, കോയമ്ബത്തൂര്‍ സ്വദേശിക്കെതിരേ കേസ്

    ഇടുക്കി: വിനോദസഞ്ചാരിയായ വിദേശവനിതയെ പീഡിപ്പിച്ചെന്ന പരാതിയില്‍ തമിഴ്നാട് സ്വദേശിക്കെതിരേ കേസെടുത്തു. ചെക്കോസ്ലോവാക്യയില്‍നിന്നുള്ള യുവതിയുടെ പരാതിയില്‍ കോയമ്ബത്തൂർ സ്വദേശിയായ പ്രേംകുമാറിനെതിരെയാണ്  കുമളി പോലീസ് കേസെടുത്തത്. ചെറായി, ആലപ്പുഴ, കുമളി എന്നിവിടങ്ങളില്‍വച്ച്‌ പ്രേംകുമാർ പീഡിപ്പിച്ചെന്നാണ് വിദേശവനിതയുടെ പരാതിയില്‍ പറയുന്നത്. തന്റെ കൈവശമുണ്ടായിരുന്ന പണം മോഷ്ടിച്ചാണ് ഇയാള്‍ കടന്നുകളഞ്ഞതെന്നും പരാതിയില്‍ പറയുന്നു. വിദേശവനിതയും പ്രേംകുമാറും സാമൂഹികമാധ്യമത്തിലൂടെ നേരത്തെ പരിചയമുള്ളവരാണ്. തുടർന്ന് യുവതിക്കൊപ്പം ഇയാളും വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ യാത്രചെയ്തു. ഇതിനിടെയാണ് പീഡനം നടന്നതെന്നാണ് വിദേശവനിതയുടെ ആരോപണം. സംഭവത്തില്‍ കുമളി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    Read More »
Back to top button
error: