SportsTRENDING

ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് x ഒഡീഷ എഫ്‌സി 

ഭുവനേശ്വർ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍) ഫുട്‌ബോളില്‍ ഇത്തവണത്തെ ആദ്യ പ്ലേ ഓഫിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡീഷ എഫ്സിയുമായി ഏറ്റുമുട്ടും.ഭുവനേശ്വറിൽ വച്ച് രാത്രി 7: 30 നാണ് മത്സരം.

നാളെ  എഫ്‌സി ഗോവയും ചെന്നൈയിൻ എഫിസും തമ്മിൽ മാറ്റുരയ്ക്കും.ഗോവയിൽ വച്ചാണ് ഈ‌ മത്സരം. നോക്കൗട്ട് അടിസ്ഥാനത്തിലാണ് പ്ലേഓഫ് മത്സരങ്ങൾ. ജയിക്കുന്ന രണ്ട് ടീമുകള്‍ ഫൈനലിലേക്ക് മുന്നേറും.

 

Signature-ad

ലീഗ് തല മത്സരങ്ങളിൽ മുന്നിലെത്തിയ മോഹൻ ബഗാനും മുംബൈ സിറ്റിയും ഇതിനകം  സെമിയില്‍ പ്രവേശിച്ചിട്ടുണ്ട്. മൂന്ന് മുതല്‍ ആറ് വരെയുള്ള സ്ഥാനക്കാര്‍ക്കാണ് പ്ലേ ഓഫ് കളിക്കേണ്ടിവരിക.ഇതില്‍ മൂന്നാം സ്ഥാനക്കാരും ആറാം സ്ഥാനക്കാരും തമ്മില്‍ ഏറ്റുമുട്ടുന്ന മത്സരമാണ് ഒന്ന്. മറ്റൊരു കളിയില്‍ നാലും അഞ്ചും സ്ഥാനക്കാര്‍ തമ്മില്‍ കളിക്കും. ജയിക്കുന്നവര്‍ സെമിയിലേക്ക് മുന്നേറും.

 

ഒഡിഷ എഫ്‌സി, കേരള ബ്ലാസ്റ്റേഴ്‌സ്, എഫ്‌സി ഗോവ, ചെന്നൈയിന്‍ എഫ്‌സി ടീമുകളാണ് നോക്കൗട്ട് കളിക്കുന്ന നാല് ടീമുകള്‍.

23, 24 തീയതികളിലായി സെമി ഫൈനല്‍ ആദ്യപാദ മത്സരങ്ങള്‍ അരങ്ങേറും. രണ്ടാം പാദ മത്സരങ്ങള്‍ 28, 29 തീയതികളിലായും നടക്കും. ഈ സീസണിലെ ഫൈനല്‍ പോരാട്ടം മെയ് നാലിനാണ് നിശ്ചയിച്ചിരിക്കുന്നത്. ഫൈനല്‍ വേദി പിന്നീടാകും പ്രഖ്യാപിക്കുക.

Back to top button
error: