Month: April 2024

  • NEWS

    അടിക്ക് തിരിച്ചടി; ഇറാനെതിരേ ഇസ്രയേല്‍ മിസൈല്‍ ആക്രമണം

    വാഷിങ്ടണ്‍: ഡ്രോണ്‍, മിസൈല്‍ ആക്രമണം നടത്തിയതിന് തിരിച്ചടിയായി ഇറാനെതിരേ ഇസ്രയേല്‍ മിസൈല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ഒരു യു.എസ് ഉദ്യോഗസ്ഥനെ ഉദ്ദരിച്ചുകൊണ്ട് എ.ബി.സി ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇറാന്‍ നഗരമായ ഇസഫഹാനില്‍ സ്ഫോടന ശബ്ദം കേട്ടതായും എന്നാല്‍ ഇതിന്റെ കാരണം കൃത്യമായി വ്യക്തമായിട്ടില്ലെന്നും ഇറാന്‍ ഫാര്‍ ന്യൂസ് ഏജന്‍സിയും അറിയിച്ചു. നതാന്‍സ് ആണവ കേന്ദ്രമടക്കം സ്ഥിതി ചെയ്യുന്ന ഇറാന്റെ നിര്‍ണായക പ്രദേശമാണ് ഇസ്ഫഹാന്‍സ് പ്രവിശ്യ. ഇറാന്‍ വ്യോമപാതയിലൂടെയുള്ള നിരവധി വിമാനങ്ങള്‍ തിരിച്ചുവിട്ടതായി സി.എന്‍.എന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏപ്രില്‍ ഒന്നിന് സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെ ഇറാന്‍ നയതന്ത്രകാര്യാലയത്തില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണമാണ് സംഘര്‍ഷങ്ങള്‍ക്കാധാരമായത്. തുടര്‍ന്ന് ഇതിന് തിരിച്ചടിയെന്നോണം ശനിയാഴ്ച മുന്നൂറിലധികം ഡ്രോണുകളും മിസൈലുകളുമയച്ച് ഇറാന്‍ മറുപടി നല്‍കിയിരുന്നു. മിസൈല്‍ ആക്രമണം നടന്നതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും ഇത് ഇറാന്‍ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ നിരവധി ഡ്രോണുകള്‍ വെടിവെച്ച് വീഴ്ത്തിയതായി ഇറാന്‍ അറിയിച്ചു. ആക്രമണ വാര്‍ത്തയെ തുടര്‍ന്ന് ടെഹ്റാന്‍ ഇമാം കൊമൈനി അന്താരാഷ്ട്ര…

    Read More »
  • Crime

    തളിപ്പറമ്പില്‍ വന്‍ കഞ്ചാവ് വേട്ട; ഇതരസംസ്ഥാനക്കാരായ ‘വ്യാജദമ്പതികള്‍’ പിടിയില്‍

    കണ്ണൂര്‍: ലോകസഭാ ഇലക്ഷനോടനുബന്ധിച്ചു മയക്കുമരുന്ന്, മദ്യകടത്ത്, സ്വര്‍ണ കള്ളകടത്ത്, കള്ളപ്പണം എന്നിവ കണ്ടെത്തുന്നതിന് വേണ്ടി റൂറല്‍ ജില്ലാ പോലീസ് മേധാവി ഹേമലത. എം ഐപിഎസിന്റെ നിര്‍ദേശ പ്രകാരം തളിപ്പറമ്പ് കരിമ്പത്ത് നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി രണ്ട് പേര്‍ പിടിയിലായത്. 18 ന് രാത്രി തളിപ്പറമ്പ് കരിമ്പത്ത് വെച്ച് നടത്തിയ പരിശോധനയിലാണ് 1.200 കിലോഗ്രാം കഞ്ചാവുമായി പ്രതികള്‍ പിടിയിലായത്. തളിപ്പറമ്പ പോലീസ് സ്റ്റേഷന്‍ SHO ബെന്നി ലാല്‍, ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്ന സംഘമാണ് ദമ്പതികള്‍ എന്ന വ്യാജേന വാടകയ്ക്ക് താമസിച്ചു വരുന്ന ഉത്തര്‍ പ്രദേശ് സ്വദേശി അബ്ദുല്‍ റഹ്‌മാന്‍ അന്‍സാരി (21), ആസാം സ്വദേശിനി മോനൂറ ബീഗം (20) എന്നിവരെയാണ് പിടികൂടിയത്. പ്രതികളുടെ താമസം സ്ഥലം കേന്ദ്രീകരിച്ചു രാത്രി കാലങ്ങളില്‍ ആള്‍ക്കാര്‍ വലിയ തോതില്‍ വന്നു പോകാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.സ്ത്രീകളെ ഉപയോഗിച്ച് ആണ് ലഹരി മാഫിയ കൂടുതല്‍ പ്രവര്‍ത്തങ്ങള്‍ നടത്തുന്നത് എന്ന് പോലീസ് വ്യക്തമാക്കി. പോലീസ്…

    Read More »
  • India

    തെലങ്കാനയിലെ സ്കൂള്‍ തകര്‍ത്ത സംഭവം; ബി.ജെ.പി.ക്കും കോണ്‍ഗ്രസിനും തിരിച്ചടി

    ഹൈദരാബാദ്: തെലങ്കാനയിലെ സെയ്ന്റ് മദർ തെരേസ സ്കൂള്‍ ഹനുമാൻസേന തകർത്ത സംഭവം ബി.ജെ.പി.ക്കും കോണ്‍ഗ്രസിനും തിരഞ്ഞെടുപ്പുസമയത്തു തിരിച്ചടിയായി മാറുന്നു. സംഭവത്തില്‍ സ്കൂളധികൃതർക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. മതസ്പർധ വളർത്താൻ ശ്രമിച്ചുവെന്നാണ് കേസ്. തെലങ്കാന ഭരിക്കുന്നത് കോണ്‍ഗ്രസാണ്. മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കേരളത്തില്‍ തിരഞ്ഞെടുപ്പു പര്യടനത്തിലാണ്. ക്രൈസ്തവസഭകളും ബി.ജെ.പി.യും തമ്മിലുള്ള ബന്ധം മോശമായിരിക്കേയാണ് പുതിയ സംഭവം. അക്രമികള്‍ക്കെതിരേ കേസെടുത്തില്ലെങ്കില്‍ കോണ്‍ഗ്രസും പഴികേള്‍ക്കും. എല്‍.ഡി.എഫ്. ഇതു പ്രചാരണരംഗത്ത് ഉപയോഗിക്കുമെന്നുറപ്പ്. ഹൈദരാബാദില്‍നിന്ന് 225 കിലോമീറ്റർ അകലെ ലക്ഷേട്ടിപ്പേട്ട് എന്ന സ്ഥലത്തുള്ള സ്കൂളാണ് ചൊവ്വാഴ്ച ആക്രമിക്കപ്പെട്ടത്.വൻജനക്കൂട്ടം എത്തി സ്കൂള്‍ അടിച്ചുതകർക്കുകയും മാനേജർ ഫാ. ജയ്‌മോൻ ജോസഫിനെ (ജയ്‌സണ്‍) ആക്രമിക്കുകയും ജയ് ശ്രീറാം വിളിപ്പിക്കുകയുമായിരുന്നു. കഴുത്തില്‍ കാവിഷാളിട്ട് തിലകം ചാർത്തിച്ചു. ക്ഷമപറഞ്ഞാല്‍ പ്രശ്നം തീർക്കാമെന്നു പറഞ്ഞതനുസരിച്ച്‌ വൈദികനെ പോലീസ് സാന്നിധ്യത്തില്‍ മട്ടുപ്പാവിലേക്കു കൂട്ടിക്കൊണ്ടുപോയി ക്ഷമ പറയിച്ചു. എല്ലാവരും കേള്‍ക്കുന്നതിനു വേണ്ടിയെന്നു പറഞ്ഞാണ് മുകളിലേക്കു കൊണ്ടുപോയത്. അക്രമികള്‍ മദർ തെരേസയുടെ പ്രതിമ തകർക്കുകയും ചെയ്തു.

    Read More »
  • Local

    വിപ്ലവ മണ്ണില്‍ വീര്യത്തോടെ ചാഴികാടന്‍; സ്ഥാനാര്‍ത്ഥി പര്യടനം ഇന്ന് പുതുപ്പള്ളിയില്‍

    കോട്ടയം: പാര്‍ലമെന്റ് മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന് ഉജ്ജ്വല വരവേല്‍പ്പ് നല്‍കി വൈക്കം. കല്ലറ, തലയോലപറമ്പ്, വെള്ളൂര്‍, ചെമ്പ്, മറവന്‍തുരുത്ത് പഞ്ചായത്തുകളിലാണ് രണ്ടാം ഘട്ടത്തില്‍ സ്ഥാനാര്‍ത്ഥിക്ക് സ്വീകരണമൊരുക്കിയത്. രാവിലെ 8ന് കൊല്ലംപറമ്പില്‍ നിന്നുമാണ് പര്യടനം ആരംഭിച്ചത്. ആദ്യയോഗത്തില്‍ നൂറു കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. പര്യടനം തലയോലപറമ്പില്‍ എത്തിയപ്പോള്‍ കിഴക്കേപ്പുറം കപ്പേളയ്ക്ക് മുന്നില്‍ സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാന്‍ കാത്തു നിന്നത് കുറച്ചു മാര്‍ഗ്ഗം കളിക്കാര്‍ ആയിരുന്നു. പ്രദേശത്തെ ഹരിതകര്‍മ്മസേനാംഗങ്ങള്‍ കൂടിയായ അന്നമ്മ ചേട്ടത്തിയുടെയും ത്രേസ്യാമ്മ ചേട്ടത്തിയുടെയും നേതൃത്വത്തില്‍ പത്തോളം വരുന്ന കലാകാരികളാണ് ഹൃദ്യമായ സ്വീകരണമൊരുക്കിയത്. വാര്‍ഡ് മെമ്പര്‍ ഷിജി വിന്‍സെന്റിന്റെ നേതൃത്വത്തില്‍ നിരവധി പ്രദേശവാസികള്‍ സ്ഥാനാര്‍ത്ഥിയെ പുഷ്പങ്ങളും രണ്ടിലയും നല്‍കി സ്വീകരിച്ചു. പിന്നാലെ നാദം ജംഗ്ഷനില്‍ സ്ഥാനാര്‍ത്ഥിയെ കാത്തുനിന്നത് തലയെടുപ്പുള്ള കൊമ്പനായിരുന്നു. ഒറിജിനലിനെ വെല്ലുന്ന കൊമ്പന്റെ തിടമ്പില്‍ സ്ഥാനാര്‍ത്ഥിയുടെ ചിത്രം വെച്ച് നാദം ജംഗ്ഷനിലെ നാട്ടുകാര്‍ തങ്ങളുടെ സ്‌നേഹാദരങ്ങള്‍ പ്രകടിപ്പിച്ചപ്പോള്‍ നിറഞ്ഞമനസ്സോടെ നന്ദി പ്രകാശിപ്പിച്ചാണ് സ്ഥാനാര്‍ത്ഥി മടങ്ങിയത്. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും പൂക്കളും…

    Read More »
  • Local

    ”എന്നെ നിരന്തരമായി വേട്ടയാടുന്ന ബിജെപി സര്‍ക്കാര്‍ കേരള മുഖ്യമന്ത്രിയെ തൊടാത്തത് രഹസ്യ ധാരണ പ്രകാരം”

    കോട്ടയം: എന്നെ നിരന്തരമായി വേട്ടയാടുന്ന ബിജെപി സര്‍ക്കാര്‍ കേരള മുഖ്യമന്ത്രിയെ തൊടാത്തത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ രഹസ്യ ധാരണ പ്രകാരമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോട്ടയം പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം കോട്ടയം തിരുനക്കര പഴയ പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുപത്തിനാല് മണിക്കൂറും ബിജെപിയുമായി ആശയപരമായി യുദ്ധം ചെയ്യുന്ന ആളാണ് ഞാന്‍. ഒരു ദിവസം ആരംഭിക്കുന്നതു തന്നെ ബി ജെ പി യുടെ ആശയങ്ങളോട് എങ്ങനെ പോരടിക്കണം എന്ന് ആലോചിച്ചാണ്.എന്നാല്‍ ബിജെപി നേതാക്കള്‍ രാവിലെ എഴുന്നേല്‍ക്കുന്നത് രാജ്യവുമായി എങ്ങനെ ഏറ്റുമുട്ടാം എന്ന ആലോചനയിലാണ്. അവരുടെ പ്രവൃത്തികള്‍ സൂചിപ്പിക്കുന്നത് അത്തരത്തിലാണ്. ബിജെപിയുമായി ആശയപരമായി സംഘടനത്തില്‍ ഏര്‍പ്പെടുന്നതു കൊണ്ട് ജീവിതത്തില്‍ വലിയ വില കൊടുക്കേണ്ടി വരുന്നു. ഏകാധിപത്യ ശൈലിയില്‍ വിശ്വസിക്കുന്ന അവര്‍ വീട് പിടിച്ചെടുക്കുകയും പാര്‍ലമെന്റ് അംഗത്വം റദ്ദാക്കുകയും അമ്പത്തഞ്ചു ദിവസം പന്ത്രണ്ട് മണിക്കൂര്‍ വിധം ഇ.ഡി…

    Read More »
  • Kerala

    കെ കെ ശൈലജയ്‌ക്കെതിരായ അശ്ലീല പോസ്റ്റ്: പ്രവാസി മലയാളിക്കെതിരെ കേസെടുത്ത് പൊലീസ്

    കോഴിക്കോട്: വടകര ലോക്‌സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായി കെകെ ശൈലജയ്‌ക്കെതിരായ അശ്ലീല പോസ്റ്റില്‍ കേസെടുത്ത് പൊലീസ്. ശൈലജ നല്‍കിയ പരാതിയില്‍ കോഴിക്കോട് നടുവണ്ണൂർ സ്വദേശിയായ ഗള്‍ഫ് മലയാളി കെ എം മിൻഹാജിനെ പ്രതിയാക്കിയാണ് മട്ടന്നൂർ പൊലീസ് കേസ് എടുത്തത്. ഇയാള്‍ക്കെതിരെ കലാപാഹ്വാനവും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുണ്ട്. ശൈലജയുടെ ചിത്രം മോർഫ് ചെയ്ത് അഭിമാനം ഇകഴ്ത്തുന്ന രീതിയില്‍ കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു എന്നാണ് എഫ്‌ഐആറില്‍ പരാമർശിച്ചിരിക്കുന്നത്. എന്നാല്‍ താൻ ട്രോളായാണ് പോസ്റ്റിട്ടതെന്നാണ് മിൻഹാജ് പറയുന്നത്. ഇയാൾ ലീഗ് പ്രവർത്തകനാണെന്നാണ് സൂചന. അതേസമയം അശ്ലീല വീഡിയോയുമായി ബന്ധപ്പെട്ടല്ല, ട്രോള്‍ പോസ്റ്റ് ഇട്ടതിന്റെ പേരിലാണ് പ്രവർത്തകരെ അറസ്റ്റ് ചെയ്തതെന്ന് വിടി ബല്‍റാം പ്രതികരിച്ചു.

    Read More »
  • India

    മോദി തരംഗമില്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി;  വിവാദമായതോടെ തിരുത്ത്

    അമരാവതി: മോദി തരംഗമില്ലെന്ന ബിജെപി സ്ഥാനാര്‍ത്ഥിയുടെ പരാമര്‍ശം പ്രചരണായുധമാക്കി പ്രതിപക്ഷം. അമരാവതിയിലെ ബിജെപി സ്ഥാനാര്‍ത്ഥി നവനീത് റാണയുടെ പരാമര്‍ശമാണ് പ്രതിപക്ഷത്തിന് പിടിവള്ളിയായത്. തിങ്കളാഴ്ച തൻ്റെ അമരാവതി മണ്ഡലത്തില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യവെയാണ് റാണ പ്രസ്താവന നടത്തിയത്. ‘ഒരു ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പ് പോലെ നമുക്ക് ഈ തിരഞ്ഞെടുപ്പിനെ നേരിടേണ്ടിവരും. ഉച്ചയ്ക്ക് 12 മണിയോടെ എല്ലാ വോട്ടർമാരെയും ബൂത്തിലെത്തിച്ച്‌ വോട്ട് ചെയ്യാൻ പറയേണ്ടിവരും. മോദി തരംഗമുണ്ടെന്ന മിഥ്യാധാരണയില്‍ നില്‍ക്കരുത്,’ എന്നായിരുന്നു റാണ പറഞ്ഞത്. വീഡിയോ വൈറലായതോടെ എൻസിപി ശരദ്പവാർ വിഭാഗവും ശിവസേന ഉദ്ദവ് താക്കറെ വിഭാഗവും രംഗത്തെത്തി. നവനീത് റാണ പറഞ്ഞത് വസ്തുതയാണെന്ന് എൻസിപി (എസ്പി) മുഖ്യ വക്താവ് മഹേഷ് തപസെ പറഞ്ഞു. മോദി തരംഗം ഇല്ലെന്ന് ബിജെപിക്ക് തന്നെ അറിയാമെന്നും മഹേഷ് പറഞ്ഞു. മോദിക്ക് തൻ്റെ സീറ്റ് നേടാനാകുമോ എന്നത് വലിയ ചോദ്യമാണെന്നായിരുന്നു ശിവസേന ഉദ്ദവ് താക്കറെ വിഭാഗം നേതാവ്‌ സഞ്ജയ് റാവത്ത് പറഞ്ഞു. പ്രസംഗം വിവാദമായതോടെ പ്രസ്താവന തിരുത്തുമായി റാണ…

    Read More »
  • Kerala

    മെഡിക്കല്‍കോളേജിലെ അത്യാഹിത വിഭാഗത്തില്‍ കാട്ടുപന്നി; സംഭവം കോന്നിയിൽ

    പത്തനംതിട്ട: കോന്നി മെഡിക്കല്‍കോളേജിലെ അത്യാഹിത വിഭാഗത്തില്‍ കാട്ടുപന്നി പാഞ്ഞുകയറി. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. മെഡിക്കല്‍ കോളേജിന് തൊട്ടടുത്തുള്ള വനത്തില്‍ നിന്നാകാം പന്നി അത്യാഹിത വിഭാഗത്തില്‍ എത്തിയതെന്നാണ് കരുതുന്നത്.നേരത്തേ രാത്രിസമയങ്ങളില്‍ കാട്ടുപോത്ത് ആശുപത്രി പരിസരത്ത് ചുറ്റിത്തിരിയുന്നതിന്റെ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. കാട്ടുപന്നികള്‍ ആക്രമിക്കുകയും വാഹനങ്ങള്‍ക്ക് കുറുകെ ചാടുകയും ചെയ്ത സംഭവങ്ങളില്‍ കഴിഞ്ഞ ആറ് വർഷത്തിനിടെ ജില്ലയില്‍ അഞ്ച് പേർ മരണപ്പെട്ടു. നൂറിലേറെ ആളുകള്‍ക്ക് പരിക്കേറ്റു. ഇക്കാര്യം മാദ്ധ്യമങ്ങള്‍ റിപ്പോർട്ടു ചെയ്യുകയും തദ്ദേശ സ്ഥാപനങ്ങള്‍ കണക്കുകള്‍ ശേഖരിക്കുകയും ചെയ്തിട്ടുള്ളതാണ്. തുടർന്ന് ജനങ്ങൾ പ്രതിഷേധം ഉയർത്തിയതോടെ ശല്യക്കാരായ കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സർക്കാർ അധികാരം നല്‍കിയിരുന്നു. എന്നിട്ടും കാട്ടുപന്നി ശല്യത്തെക്കുറിച്ച്‌ വ്യക്തമായ കണക്കുകള്‍ വനംവകുപ്പിനോ ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കോ ആയിട്ടില്ല.

    Read More »
  • Kerala

    അടിച്ച്‌ കരണക്കുറ്റി പൊളിക്കും; എംഎൽഎയെ ഭീഷണിപ്പെടുത്തി ശോഭാ സുരേന്ദ്രന്‍

    ആലപ്പുഴ: അമ്ബലപ്പുഴ എംഎല്‍എ എച്ച്‌ സലാമിനെ വെല്ലുവിളിച്ച്‌ ആലപ്പുഴ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍. ഇല്ലാത്ത ആരോപണം നടത്തിയാല്‍ അടിച്ച്‌ കരണക്കുറ്റി പൊട്ടിക്കും എന്ന് ശോഭ പറഞ്ഞു. അത്യധ്വാനം ചെയ്ത് കരുത്തുള്ള കയ്യാണ്. എന്ത് നിയമം നടപടി വന്നാലും കുഴപ്പമില്ല എന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. കരിമണല്‍ കടത്തിന്റെ അഴിമതി പണം എഎം ആരിഫിന് കൊടുക്കുന്ന പണിയാണ് എച്ച്‌ സലാമിന്. തോട്ടപ്പള്ളിയിലെ സജീവന്‍ എന്ന സിപിഐഎം പ്രവര്‍ത്തകനെ വധിക്കാന്‍ കൂട്ടുനിന്നതും സലാം ആണ്. മണ്ഡലം വികസിപ്പിക്കാന്‍ സലാം എംഎല്‍എയ്ക്ക് കഴിഞ്ഞോ? കഴക്കൂട്ടത്ത് മത്സരിക്കുമ്ബോള്‍ മലപ്പുറത്തും കോഴിക്കോടുമുള്ള തീവ്രവാദ സംഘടനകളിലെ നേതാക്കളുടെ ഒത്താശയോടെ വ്യാജ ഓഡിയോ ഇറക്കി. എനിക്ക് മഞ്ഞള്‍ കൃഷിയാണെന്ന് സലാം പറഞ്ഞു. മഞ്ഞള്‍ കൃഷി മോശമൊന്നുമല്ല. ഞങ്ങള്‍ കുറച്ചു സ്ത്രീകള്‍ ചേര്‍ന്ന് മഞ്ഞള്‍ കൃഷി നടത്തുന്നുണ്ടായിരുന്നു. എല്ലാവരോടും കളിക്കുന്നതുപോലെ ശോഭാ സുരേന്ദ്രനോട് വേഷം കെട്ടുമായി വന്നാല്‍ എന്താണ് കേസ്, കോടതി എന്ന് പഠിപ്പിക്കും. അടുത്തുവന്ന് ആരോപണം ഉന്നയിച്ചാല്‍, അത്യധ്വാനം ചെയ്ത്…

    Read More »
  • India

    കോണ്‍ഗ്രസ് കൗണ്‍സിലറുടെ മകള്‍ കോളേജ് ക്യാമ്ബസില്‍ കുത്തേറ്റു മരിച്ചു

    ബംഗളൂരു: കർണാടകയിലെ ഹുബ്ബാലിയില്‍ കോണ്‍ഗ്രസ് കൗണ്‍സിലറുടെ മകള്‍ കോളേജ് ക്യാമ്ബസില്‍ കുത്തേറ്റു മരിച്ചു. എച്ച്‌ഡിഎംസി കൗണ്‍സിലർ നിരഞ്ജൻ ഹിരേമത്തിൻ്റെ മകള്‍ നേഹയെ സഹപാഠിയായ ഫയാസാണ് കുത്തികൊന്നത്.കോളജ് വളപ്പില്‍ വച്ചാണ് സംഭവം. ബെലഗാവി ജില്ലയിലെ സവദത്തി സ്വദേശിയാണ് പ്രതി. നേഹയെ ഒന്നിലധികം തവണ കുത്തുന്നത് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. കൊലപാതകത്തിന് പിന്നിലെ കാരണം പോലീസ് ഇതുവരെ കണ്ടെത്താനായിട്ടില്ലെങ്കിലും ഫയാസിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സർക്കാർ സ്‌കൂള്‍ അധ്യാപകരുടെ മകനാണ് ഫയാസ്, ആറ് മാസം മുമ്ബ് പരീക്ഷയില്‍ തോറ്റതിനെ തുടർന്ന് കോളേജില്‍ പോകുന്നത് നിർത്തിയിരുന്നതായും ഓഫീസർ കൂട്ടിച്ചേർത്തു.

    Read More »
Back to top button
error: