4 വര്‍ഷം മുമ്ബുള്ള മോദിയുടെ വാഗ്ദാനങ്ങള്‍ നിറഞ്ഞ പ്രസംഗമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വീണ്ടും പ്രചരിക്കുന്നത്. വാഗ്ദാനങ്ങള്‍ നടപ്പാക്കാനാകാത്ത മോദി വീണ്ടും’ഗ്യാരണ്ടി’ യുമായെത്തിയത് വലിയ രീതിയിലാണ് സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നത്.
4 വര്‍ഷം മുമ്ബുള്ള മോദിയുടെ പ്രസംഗം ഇങ്ങനെയാണ്:- ‘എന്നെ നിങ്ങള്‍ അനുഗ്രഹിക്കുകയാണെങ്കില്‍ ഞാന്‍ ഈ സ്വപ്നം പൂര്‍ത്തീകരിക്കും. 2022 നോക്കൂ… 2022 അതായത് ഇന്നേക്ക് 3, 4 വര്‍ഷത്തിനു ശേഷം നമ്മുടെ നാട് സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കാന്‍ പോവുകയാണ്. ഗോവിന്ദ് ഗുരു ജയദേവ് മഹാ പുരുഷന്മാര് എന്ത് സ്വപ്നത്തെ മുന്നില്‍ കണ്ടുകൊണ്ട് തങ്ങളുടെ ജീവിതത്തെ ത്യജിച്ചോ ആ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുമ്ബോള്‍ നമ്മുടെ ഹിന്ദുസ്ഥാനില്‍ സ്വന്തമായി വീടില്ലാത്ത ഒരു കുടുംബം പോലും ഉണ്ടാവില്ല. അത് കോണ്‍ഗ്രസുകാര്‍ പറയുന്നത് പോലെയല്ല. വീട് എന്ന് പറഞ്ഞാല്‍ നാല് ഭിത്തി മാത്രം കെട്ടിപ്പൊക്കലല്ല. പ്രധാനമന്ത്രി ആവോസ് യോജന നടത്തുമ്ബോള്‍ വീട് എന്ന് പറഞ്ഞാല്‍ അത് ഒരു ഒന്നൊന്നര വീടായിരിക്കും. നല്ല ഉറപ്പുള്ള വീട്. ഉറപ്പുള്ള മേല്‍ക്കൂരയുള്ള വീട്ടില്‍ പൈപ്പ് ഉള്ള, പൈപ്പിലൂടെ വെള്ളം വരുന്ന, ഗ്യാസ് കണക്ഷന് ഉള്ള, കറന്റ് ഉള്ള വീട്ടില്‍ LED ബള്‍ബുള്ള, ശുചി മുറിയുള്ള… ഇതെല്ലാം ഉള്ള പൂര്‍ണമായ ഒരു വീട്’.
എന്നാല്‍ നല്കിയ വാഗ്ദാനങ്ങള്‍ ഒന്നും നടപ്പാക്കാന്‍ കഴിയാത്ത മോദിയെ സോഷ്യല്‍ മീഡിയ അക്ഷരാര്‍ത്ഥത്തില്‍ ട്രോളുകളയാണ്. ഇന്നത്തെ ഇന്ത്യയുടെ യഥാര്‍ത്ഥ അവസ്ഥയെയും സോഷ്യല്‍ മീഡിയ തുറന്നുകാട്ടുന്നു. കോടിക്കണക്കിന് ഭവനരഹിതരുള്ള ഇന്ത്യ, ഗ്യാസ് വില ഇരട്ടിയാക്കുകയും സബ്സിഡി ഇല്ലാതാക്കുകയും ചെയ്തു, അവസാനമില്ലാത്ത കര്‍ഷക സമരങ്ങള്‍, പട്ടിണിയില്‍ റെക്കോര്‍ഡ്, പൗരത്വം മതാധിഷ്ഠിതമാക്കി, മണിപ്പൂര്‍ ഇപ്പോഴും ആളിക്കത്തുകയാണ്, പെട്രോള്‍- ഡീസല്‍ വില ഇരട്ടിയായി, തൊഴിലില്ലായ്മ സര്‍വകാല റെക്കോര്‍ഡില്‍…ഇതാണ് മോദിയുടെ ഭരണത്തിന് കീഴില്‍ ഇന്നത്തെ ഇന്ത്യ എന്ന് സോഷ്യൽ മീഡിയ പറയുന്നു.