CrimeNEWS

തളിപ്പറമ്പില്‍ വന്‍ കഞ്ചാവ് വേട്ട; ഇതരസംസ്ഥാനക്കാരായ ‘വ്യാജദമ്പതികള്‍’ പിടിയില്‍

കണ്ണൂര്‍: ലോകസഭാ ഇലക്ഷനോടനുബന്ധിച്ചു മയക്കുമരുന്ന്, മദ്യകടത്ത്, സ്വര്‍ണ കള്ളകടത്ത്, കള്ളപ്പണം എന്നിവ കണ്ടെത്തുന്നതിന് വേണ്ടി റൂറല്‍ ജില്ലാ പോലീസ് മേധാവി ഹേമലത. എം ഐപിഎസിന്റെ നിര്‍ദേശ പ്രകാരം തളിപ്പറമ്പ് കരിമ്പത്ത് നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി രണ്ട് പേര്‍ പിടിയിലായത്.

18 ന് രാത്രി തളിപ്പറമ്പ് കരിമ്പത്ത് വെച്ച് നടത്തിയ പരിശോധനയിലാണ് 1.200 കിലോഗ്രാം കഞ്ചാവുമായി പ്രതികള്‍ പിടിയിലായത്. തളിപ്പറമ്പ പോലീസ് സ്റ്റേഷന്‍ SHO ബെന്നി ലാല്‍, ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്ന സംഘമാണ് ദമ്പതികള്‍ എന്ന വ്യാജേന വാടകയ്ക്ക് താമസിച്ചു വരുന്ന ഉത്തര്‍ പ്രദേശ് സ്വദേശി അബ്ദുല്‍ റഹ്‌മാന്‍ അന്‍സാരി (21), ആസാം സ്വദേശിനി മോനൂറ ബീഗം (20) എന്നിവരെയാണ് പിടികൂടിയത്. പ്രതികളുടെ താമസം സ്ഥലം കേന്ദ്രീകരിച്ചു രാത്രി കാലങ്ങളില്‍ ആള്‍ക്കാര്‍ വലിയ തോതില്‍ വന്നു പോകാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.സ്ത്രീകളെ ഉപയോഗിച്ച് ആണ് ലഹരി മാഫിയ കൂടുതല്‍ പ്രവര്‍ത്തങ്ങള്‍ നടത്തുന്നത് എന്ന് പോലീസ് വ്യക്തമാക്കി.

പോലീസ് പരിശോധനയില്‍ നിന്നും രക്ഷപെടാന്‍ വേണ്ടിയാണ് സ്ത്രീകളെ ലഹരി മാഫിയ ഉപയോഗിക്കുന്നത്. നിരോധിത ലഹരിവസ്തുക്കള്‍ സൂക്ഷിച്ചാലുള്ള അനന്തര ഫലത്തെ കുറിച്ച് വ്യക്തമായി അറിവില്ലാതെയാണ് പല സ്ത്രീകളും മയക്കു മരുന്ന് മാഫിയയുടെ ചങ്ങലയില്‍ അകപ്പെടുന്നത്.

തളിപ്പറമ്പ് ടൗണ്‍, മന്ന ഭാഗങ്ങളില്‍ വ്യാപകമായി കഞ്ചാവ് വിതരണം ചെയ്യാറുണ്ടെന്ന് പോലീസ് വ്യക്തമാക്കി. രണ്ടു പേരും മാസങ്ങളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതികളുമായി ബന്ധമുള്ളവരെ പറ്റിയും ആഴത്തിലുള്ള അന്വേഷണത്തിനാണ് പോലീസ് തയ്യാറെടുക്കുന്നത്. പ്രതികളെ തളിപ്പറമ്പ് DYSP യുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തു..കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം നര്‍കോട്ടിക് സെല്‍ DYSP പ്രേംജിത്തിന്റെ മേല്‍നോട്ടത്തില്‍ റൂറല്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് റൂറല്‍ ജില്ലയുടെ വിവിധ അതിര്‍ത്തികളില്‍ പകലും രാത്രിയുമായി ശക്തമായ നിരീക്ഷണവും വാഹന പരിശോധനയും ഏപ്രില്‍ മാസം മുതല്‍ നടത്തി വരികയാണ്. അറസ്റ്റിലായ പ്രതികളെ തളിപ്പറമ്പ പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി കോടതി മുന്‍പാകെ ഹാജരാക്കും.

റൂറല്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് ന്റെ സഹായത്തോടെ തളിപ്പറമ്പ് പോലീസ് നിരവധി പേരെ മാരക മയക്കുമരുന്നുകളായ ഹെറോയിന്‍, MDMA, കഞ്ചാവ് എന്നിവയുമായി ഈ വര്‍ഷം പിടികൂടിയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: