Month: April 2024

  • Crime

    ക്ലാസ് സമയത്ത് പ്രധാനധ്യാപികയുടെ ഫേഷ്യല്‍; വീഡിയോയെടുത്ത അധ്യാപികയെ ‘കടിച്ചുമുറിച്ചു’

    ലഖ്‌നൗ: ക്ലാസ് സമയത്ത് സ്‌കൂളിന്റെ പാചകപ്പുരയില്‍ ഫേഷ്യല്‍ ചെയ്യുന്ന പ്രധാനാധ്യാപികയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയിലെ പ്രൈമറി സ്‌കൂളിലെ പ്രധാനാധ്യാപിക സംഗീത സിംഗാണ് വിദ്യാര്‍ഥികളെ പഠിപ്പിക്കേണ്ട സമയത്ത് ഫേഷ്യല്‍ ചെയ്തത്. ബിഗാപൂര്‍ ബ്ലോക്കിലെ ദണ്ഡമൗ ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിലാണ് സംഭവം. വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം പാകം ചെയ്യുന്ന സ്ഥലത്ത് വെച്ച് ഫേഷ്യല്‍ ചെയ്യുന്നതിനിടെ സഹഅധ്യാപികയാണ് ഇത് വീഡിയോയില്‍ പകര്‍ത്തിയത്. അധ്യാപികയായ അനം ഖാന്‍ വീഡിയോ എടുക്കുന്നത് കണ്ട പ്രധാനധ്യാപിക കസേരയില്‍ നിന്ന് ഞെട്ടി എഴുന്നേല്‍ക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍, ക്ഷുഭിതയായ പ്രധാനധ്യാപിക അനം ഖാനെ ഓടിച്ചിട്ടിച്ച് പിടിക്കുകയും മര്‍ദിക്കുകയും കൈക്ക് കടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. കടിയേറ്റ അനംഖാന്റെ കൈയില്‍ നിന്ന് രക്തം വാര്‍ന്നെന്നും പൊലീസ് പറയുന്നു. കടിയേറ്റ പാടുകളുടെ വീഡിയോയും അധ്യാപിക പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ വീഡിയോയും വൈറലായിട്ടുണ്ട്. വീഡിയോ വൈറലായതിന് പിന്നാലെ പ്രധാനധ്യാപികക്കെതിരെ അന്വേഷണത്തിന് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ ഉത്തരവിട്ടു. ഇതിന് പിന്നാലെ ബിഘപൂര്‍ പൊലീസ്…

    Read More »
  • Crime

    കാസര്‍കോട് 92 കാരിയുടെ വോട്ട് സിപിഎം നേതാവ് ചെയ്തു; പോളിങ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍

    കാസര്‍കോട്: ലോക്സഭ മണ്ഡലത്തിലെ കല്യാശേരിയില്‍ കള്ളവോട്ടു ചെയ്തതായി പരാതി. വയോധികയുടെ വോട്ട് സിപിഎം പ്രാദേശിക നേതാവ് രേഖപ്പെടുത്തി എന്നാണ് പരാതി. സംഭവത്തില്‍ പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. 92 വയസ്സുള്ള ദേവി വീട്ടില്‍ വോട്ടു ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. കല്യാശേരി സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജന്റുമായ ഗണേശന്‍ വോട്ടു ചെയ്തുവെന്നാണ് പരാതി. ഗണേശന്‍ വോട്ടു ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു. സംഭവത്തില്‍ പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് നാലു പോളിങ് ഉദ്യോഗസ്ഥര്‍ക്കെതിരെ കണ്ണൂര്‍ ജില്ലാ കലക്ടര്‍ നടപടിയെടുത്തു. പോളിങ്ങിലെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് നടപടി. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സിപിഎം നേതാവ് വോട്ടു ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യമാണ് പുറത്തു വന്നിട്ടുള്ളത്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിക്കും പൊലീസ് അന്വേഷണത്തിനും കലക്ടര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. സ്പെഷല്‍ പോളിങ് ഓഫീസര്‍, പോളിങ് അസിസ്റ്റന്റ്, മൈക്രോ ഒബ്സര്‍വര്‍, സ്പെഷല്‍ പൊലീസ് ഓഫീസര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തിട്ടുള്ളത്. കള്ളവോട്ടില്‍ കണ്ണവം പൊലീസ് കേസെടുത്തിട്ടുമുണ്ട്.

    Read More »
  • Kerala

    ചെമ്മീൻ കറി കഴിച്ചതിനു പിന്നാലെ അസ്വസ്ഥത; വരാപ്പുഴയില്‍ 46കാരൻ മരിച്ചു

    കൊച്ചി: ചെമ്മീൻ കറി കഴിച്ചതിനെത്തുടർന്നു ശാരീരിക അസ്വസ്ഥത നേരിട്ട യുവാവ് മരിച്ചു. നീറിക്കോട് കളത്തിപ്പറമ്ബില്‍ സിബിൻദാസ് (46) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ചെമ്മീൻ കറി കഴിച്ചശേഷം ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതോടെ വരാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം. ആന്തരികാവയവങ്ങളുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചതായി പൊലീസ് പറഞ്ഞു.  എൻജിൻ ഓയിലിന്റെ വിതരണക്കാരനായിരുന്നു സിബിൻ. ഭാര്യ: സ്മിത (മാള്‍ട്ടയില്‍ നഴ്‌സ്). മക്കള്‍: പൃഥ്വി, പാർവണേന്ദു (ഇരുവരും മൂന്നാംക്ലാസ് വിദ്യാർത്ഥികള്‍).

    Read More »
  • India

    രാമനവമിക്ക് മുസ്ലിം വിദ്വേഷവുമായി റാലി; ബി.ജെ.പി എം.എല്‍.എക്കെതിരെ കേസ്

    ഹൈദരാബാദ്: രാമനവമിക്ക് അനുമതിയില്ലാതെ റാലി നടത്തിയ ബി.ജെ.പി എം.എല്‍.എക്കെതിരെ കേസ്. ഗോഷമഹല്‍ എം.എല്‍.എ രാജസിങ്ങിനെതിരെയാണ് കേസെടുത്തത്. ഏപ്രില്‍ 17ന് രാമനവമി ദിനത്തില്‍ അനുമതിയില്ലാതെ രാജസിങ് റാലി നടത്തുകയായിരുന്നു. മുസ്ലിം വിദ്വേഷ പാട്ടുകള്‍ പാടിക്കൊണ്ടായിരുന്നു റാലി. ഐ.പി.സി സെക്ഷനിലെ വിവിധ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തെന്ന് പൊലീസ് അറിയിച്ചു. അസ്ഫാല്‍ഗുഞ്ച് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പക്ടറായ പി.രാമകൃഷ്ണനാണ് രാജസിങിനെതിരെ പരാതി നല്‍കിയത്. ഏപ്രില്‍ 17ന് സുല്‍ത്താൻബസാർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മംഗല്‍ഹാട്ടില്‍ നിന്നും ഹനുമാൻവ്യാമശാല വരെ രാത്രി 10.15ന് രാജസിങ് റാലി നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.

    Read More »
  • Kerala

    ട്രെയിനിൽ യുവതിയെ കടന്നുപിടിച്ച യുവാവിനെ റെയില്‍വേ പോലീസ് പിടികൂടി

    കോട്ടയം:  ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ കോട്ടയം റെയില്‍വേ പോലീസ് പിടികൂടി. കൊല്ലം ചവറ തയ്യില്‍ അന്‍സാര്‍ ഖാന്‍ (25)നെയാണ് അറസ്റ്റു് ചെയ്തത്. കഴിഞ്ഞ ദിവസം ചെന്നൈ-തിരുവനന്തപുരം എക്‌സ്പ്രസിലെ യാത്രക്കിടയിലാണ് ഇയാള്‍ യുവതിയോടു മോശമായി പെരുമാറിയത്. കോട്ടയം റെയില്‍വേ എസ്‌എച്ച്‌ഒ റെജി പി. ജോസഫിന്‍റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

    Read More »
  • Crime

    വധശ്രമത്തില്‍നിന്ന് രക്ഷപ്പെട്ടോടി യുവാവ്; രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷകര്‍

    പത്തനംതിട്ട: വധശ്രമത്തില്‍നിന്ന് രക്ഷപ്പെട്ടോടിയ യുവാവിന് കരുതലായി തിരഞ്ഞെടുപ്പ് നിരീക്ഷണ സംഘം. കോഴഞ്ചേരി താലൂക്ക് അസി.സപ്ലൈ ഓഫിസര്‍ പി.ടി. ദിലീപ് ഖാന്‍, സിപിഒ യു.എസ്. ഹരികൃഷ്ണന്‍, ഡ്രൈവര്‍ ആര്‍.ശ്രീജിത് കുമാര്‍, ഫൊട്ടോഗ്രഫര്‍ അനു എന്നിവരടങ്ങിയ നിരീക്ഷണ സംഘത്തിന്റെ സമയോചിത ഇടപെടലാണ് ഗുരുതരമായി പരുക്കേറ്റ വാഴൂര്‍ ആനിക്കാട് കൊമ്പാറ സ്വദേശി സുമിത്തിന്റെ (30) ജീവന്‍ രക്ഷിച്ചത്. പത്തനംതിട്ട- കോട്ടയം ജില്ലകളുടെ അതിര്‍ത്തിയായ പ്ലാച്ചേരിയില്‍ കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് 2ന് വാഹന പരിശോധന നടത്തുന്നതിനിടെയായിരുന്നു സംഭവം. പൊന്തന്‍പുഴ വനപ്രദേശത്തുനിന്ന് ഷര്‍ട്ടും അടിവസ്ത്രവും മാത്രം ധരിച്ച യുവാവ് അവശനായി ഓടിവരുന്നതു കണ്ടത്. സംഘത്തെ കണ്ടപ്പോള്‍ ഇവരുടെ കാല്‍ക്കലേക്കു വീണ യുവാവിന്റെ മുഖത്തുനിന്നും ശരീരത്തുനിന്നും ചോര ഒഴുകുന്നുണ്ടായിരുന്നു. വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിലായിരുന്നു. കുടിക്കാന്‍ വെള്ളം നല്‍കിയ സംഘം യുവാവിന്റെ മുഖം കഴുകി വൃത്തിയാക്കിയ ശേഷം 108 ആംബുലന്‍സ് വിളിച്ചു. റാന്നി പൊലീസ് സ്റ്റേഷനിലും വിവരം അറിയിച്ചു. അപ്പോഴേക്കും സര്‍വലയന്‍സ് ടീമിന്റെ ജില്ലാ നോഡല്‍ ഓഫിസര്‍…

    Read More »
  • Kerala

    പ്രിയങ്ക ഗാന്ധി നാളെ പത്തനംതിട്ടയില്‍

    പത്തനംതിട്ട: ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ആന്‍റോ ആന്‍റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി നാളെ പത്തനംതിട്ടയിൽ.  ഉച്ചകഴിഞ്ഞ് 2.30 ന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ പ്രിയങ്ക പ്രസംഗിക്കും. സമ്മേളനത്തില്‍ സ്ഥാനാർഥി ആന്‍റോ ആന്‍റണി, യുഡിഎഫ് സംസ്ഥാന, ജില്ലാ നേതാക്കള്‍ എന്നിവര്‍ സന്നിഹിതരാകും. തിരുവനന്തപുരത്തുനിന്ന് ഹെലികോപ്റ്റർ മാർഗം 2.15ന് പ്രമാടം രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലിറങ്ങുന്ന പ്രിയങ്ക ഗാന്ധി നേരേ ജില്ലാ സ്റ്റേഡിയത്തിലെത്തും. അതേസമയം റോഡ് ഷോയ്ക്കുള്ള അനുമതി തേടിയെങ്കിലും എസ്പിജി നിഷേധിച്ചു.പാര്‍ലമെന്‍റ് നിയോജക മണ്ഡലത്തിലെ 94 മണ്ഡലം യുഡിഎഫ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ 1437 ബൂത്തുകളില്‍ നിന്നുള്ള ആയിരക്കണക്കിന് യുഡിഎഫ് പ്രവര്‍ത്തകര്‍ പങ്കെടുക്കും. സമ്മേളനത്തില്‍ പങ്കെടുക്കു ന്നവർ ഒന്നിനു മുമ്ബായി പത്തനംതിട്ട മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ തയാറാക്കിയിട്ടുള്ള പന്തലില്‍ പ്രവേശിക്കണമെന്ന് ഡിസിസി പ്രസിഡന്‍റ് അറിയിച്ചു.‌ വാഹനങ്ങളില്‍ എത്തുന്നവര്‍ സ്റ്റേഡിയത്തിനു സമീപം പ്രവര്‍ത്തകരെ ഇറക്കി വെട്ടിപ്പുറം, ശബരിമല ഇടത്താവളം, റിംഗ് റോഡിന്‍റെ സൗകര്യപ്രദമായ വശങ്ങള്‍ എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണം.

    Read More »
  • India

    ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ബുള്‍ഡോസര്‍ വീട്ടുമുറ്റത്തെത്തും; ഭീഷണിയുമായി അസം എം.എല്‍.എ

    ഗുവാഹത്തി: ബി.ജെ.പിക്ക് വോട്ട് ചെയ്തിട്ടില്ലെങ്കില്‍ ബുള്‍ഡോസർ നടപടി നേരിടേണ്ടിവരുമെന്ന് ഭീഷണിയുമായി അസം എം.എല്‍.എ. ബി.ജെ.പി നേതാവും റതബാരി എം.എല്‍.എയുമായ വിജയ് മല്ലകാർ ആണ് തെരഞ്ഞെടുപ്പ് കാംപയിനിനിടെ വോട്ടർമാക്കു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തങ്ങള്‍ക്ക് വോട്ട് ചെയ്തിട്ടില്ലെങ്കില്‍ ജൂണ്‍ നാലിനു ഫലം പുറത്തുവന്ന ശേഷം നിങ്ങളുടെ വീടിന്റെ മുറ്റത്ത് ജെ.സി.ബി എത്തുമെന്നായിരുന്നു ഭീഷണി. കരീംഗഞ്ചിലെ സിറ്റിങ് എം.പിയും ബി.ജെ.പി സ്ഥാനാർഥിയുമായ കൃപനാഥ് മല്ലയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു വിജയ് മല്ലകാർ. ‘ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ അതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരും. ഞങ്ങള്‍ക്ക് വോട്ട് ചെയ്യാത്തവർക്ക് എന്താണു സംഭവിച്ചതെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ.. അവരെ തേടി ബുള്‍ഡോസർ എത്തും’-പ്രസംഗത്തില്‍ എം.എല്‍.എ മുന്നറിയിപ്പ് നല്‍കി.   പ്രസംഗത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇതോടെ പ്രതിഷേധവുമായി അസമിലെ പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. വോട്ടർമാരെ ഭീഷണിപ്പെടുത്തി വോട്ട് തട്ടാനാണ് ബി.ജെ.പി ശ്രമമെന്നും ഇതിനെതിരെ നടപടി വേണമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.

    Read More »
  • Crime

    ‘ദ ഗ്രേറ്റ് കനേഡിയന്‍ റോബറി’! കവര്‍ന്നത് 400 കിലോ തങ്കവും 15 കോടിയും; 2 ഇന്ത്യന്‍ വംശജരടക്കം പിടിയില്‍

    ഓട്ടവ: കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍ണ, കറന്‍സി കൊള്ളയില്‍ 2 ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടെ 6 പേര്‍ അറസ്റ്റില്‍. പരംപാല്‍ സിദ്ദു (54), അമിത് ജലോട്ട (40) എന്നിവരാണ് അറസ്റ്റിലായ ഇന്ത്യന്‍ വംശജര്‍. എയര്‍ കാനഡ ജീവനക്കാരനായ ഇവരില്‍ ഒരാള്‍ അറസ്റ്റിനു മുന്‍പ് രാജിവച്ചിരുന്നു. 2023 ഏപ്രില്‍ 17ന് ടൊറന്റോയിലെ പിയേഴ്‌സന്‍ രാജ്യാന്തര വിമാനത്താവളത്തിലാണ് കൊള്ള നടന്നത്. സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിക്കില്‍ നിന്ന് എയര്‍ കാനഡ വിമാനത്തിലെത്തിയെ 400 കിലോ തങ്കവും 25 ലക്ഷം കനേഡിയന്‍ ഡോളര്‍ (15 കോടി രൂപ) മൂല്യമുള്ള വിദേശ കറന്‍സികളും അടങ്ങുന്ന പാഴ്‌സലുകളാണ് കാണാതായത്. ബ്യൂറോ ഓഫ് ആല്‍ക്കഹോള്‍, ടുബാക്കോ, ഫയര്‍ആംസ് ആന്‍ഡ് എക്‌സ്‌പ്ലോസീവ്‌സ് ഫിലഡല്‍ഫിയ ഫീല്‍ഡ് ഡിവിഷനുമായി സഹകരിച്ച് പീല്‍ റീജനല്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. അമ്മദ് ചൗധരി (43), അലി റാസ (37), പ്രസാദ് പരമലിംഗം (35), ഡ്യൂറന്റ് കിങ് മക്‌ലീന്‍ (25) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. ഇതില്‍ മക്‌ലീന്‍ ആയുധക്കടത്തു…

    Read More »
  • Kerala

    തിരുവനന്തപുരത്ത് ഏഴ് വയസുകാരനെ മർദ്ദിച്ച അമ്മ അറസ്‌റ്റിൽ 

    തിരുവനന്തപുരത്ത് ഏഴ് വയസുകാരനെ മര്‍ദിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. വധശ്രമം, മാരകമായ ആയുധം ഉപയോഗിച്ച്‌ പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. പ്രതിക്കെതിരെ ജുവനയില്‍ ജസ്റ്റിസ് ആക്‌ട് പ്രകാരമുള്ള വകുപ്പുകളും ചുമത്തി. കേസില്‍ അമ്മയെ രണ്ടാം പ്രതിയാക്കിയാണ് കേസ് എടുത്തിരിക്കുന്നത് തിരുവനന്തപുരത്ത് ഏഴ് വയസുകാരനാണ് രണ്ടാനച്ഛന്റെ ക്രൂര മര്‍ദനമേറ്റത്. ഇയാളെ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശിയായ ഏഴ് വയസാകാരനാണ് രണ്ടാനച്ഛനില്‍ നിന്നും ക്രൂര പീഡനം ഏറ്റത്. കുട്ടിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചതിന് ശേഷം മുളക് പുരട്ടിയതയും പരാതിയില്‍ പറയുന്നു. കഴിഞ്ഞ ആറ് മാസമായി കുട്ടിയെ രണ്ടാനച്ഛന്‍ നിരന്തരം മര്‍ദിച്ചിരുന്നു.കുട്ടിയുടെ അടി വയറ്റില്‍ ചട്ടുകം ചൂടാക്കി പൊള്ളിച്ചെന്നും കുട്ടിയെകൊണ്ട് പച്ചമുളക് തീറ്റിച്ചെന്നുമാണ് പരാതി. നായയെ കെട്ടുന്ന ബെല്‍റ്റുകൊണ്ടും ചിരിച്ചതിന് ചങ്ങല കൊണ്ടും മര്‍ദിച്ചുവെന്നും പൊലീസ് പറയുന്നു. കൂടാതെ കുട്ടിയെ ഫാനില്‍ കെട്ടിതൂക്കിയതായും പരാതിയുണ്ട്.

    Read More »
Back to top button
error: