IndiaNEWS

കോണ്‍ഗ്രസ് കൗണ്‍സിലറുടെ മകള്‍ കോളേജ് ക്യാമ്ബസില്‍ കുത്തേറ്റു മരിച്ചു

ബംഗളൂരു: കർണാടകയിലെ ഹുബ്ബാലിയില്‍ കോണ്‍ഗ്രസ് കൗണ്‍സിലറുടെ മകള്‍ കോളേജ് ക്യാമ്ബസില്‍ കുത്തേറ്റു മരിച്ചു.

എച്ച്‌ഡിഎംസി കൗണ്‍സിലർ നിരഞ്ജൻ ഹിരേമത്തിൻ്റെ മകള്‍ നേഹയെ സഹപാഠിയായ ഫയാസാണ് കുത്തികൊന്നത്.കോളജ് വളപ്പില്‍ വച്ചാണ് സംഭവം.

Signature-ad

ബെലഗാവി ജില്ലയിലെ സവദത്തി സ്വദേശിയാണ് പ്രതി. നേഹയെ ഒന്നിലധികം തവണ കുത്തുന്നത് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. കൊലപാതകത്തിന് പിന്നിലെ കാരണം പോലീസ് ഇതുവരെ കണ്ടെത്താനായിട്ടില്ലെങ്കിലും ഫയാസിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

സർക്കാർ സ്‌കൂള്‍ അധ്യാപകരുടെ മകനാണ് ഫയാസ്, ആറ് മാസം മുമ്ബ് പരീക്ഷയില്‍ തോറ്റതിനെ തുടർന്ന് കോളേജില്‍ പോകുന്നത് നിർത്തിയിരുന്നതായും ഓഫീസർ കൂട്ടിച്ചേർത്തു.

Back to top button
error: