KeralaNEWS

അടിച്ച്‌ കരണക്കുറ്റി പൊളിക്കും; എംഎൽഎയെ ഭീഷണിപ്പെടുത്തി ശോഭാ സുരേന്ദ്രന്‍

ആലപ്പുഴ: അമ്ബലപ്പുഴ എംഎല്‍എ എച്ച്‌ സലാമിനെ വെല്ലുവിളിച്ച്‌ ആലപ്പുഴ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍.

ഇല്ലാത്ത ആരോപണം നടത്തിയാല്‍ അടിച്ച്‌ കരണക്കുറ്റി പൊട്ടിക്കും എന്ന് ശോഭ പറഞ്ഞു. അത്യധ്വാനം ചെയ്ത് കരുത്തുള്ള കയ്യാണ്. എന്ത് നിയമം നടപടി വന്നാലും കുഴപ്പമില്ല എന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

കരിമണല്‍ കടത്തിന്റെ അഴിമതി പണം എഎം ആരിഫിന് കൊടുക്കുന്ന പണിയാണ് എച്ച്‌ സലാമിന്. തോട്ടപ്പള്ളിയിലെ സജീവന്‍ എന്ന സിപിഐഎം പ്രവര്‍ത്തകനെ വധിക്കാന്‍ കൂട്ടുനിന്നതും സലാം ആണ്. മണ്ഡലം വികസിപ്പിക്കാന്‍ സലാം എംഎല്‍എയ്ക്ക് കഴിഞ്ഞോ?

Signature-ad

കഴക്കൂട്ടത്ത് മത്സരിക്കുമ്ബോള്‍ മലപ്പുറത്തും കോഴിക്കോടുമുള്ള തീവ്രവാദ സംഘടനകളിലെ നേതാക്കളുടെ ഒത്താശയോടെ വ്യാജ ഓഡിയോ ഇറക്കി. എനിക്ക് മഞ്ഞള്‍ കൃഷിയാണെന്ന് സലാം പറഞ്ഞു. മഞ്ഞള്‍ കൃഷി മോശമൊന്നുമല്ല. ഞങ്ങള്‍ കുറച്ചു സ്ത്രീകള്‍ ചേര്‍ന്ന് മഞ്ഞള്‍ കൃഷി നടത്തുന്നുണ്ടായിരുന്നു.

എല്ലാവരോടും കളിക്കുന്നതുപോലെ ശോഭാ സുരേന്ദ്രനോട് വേഷം കെട്ടുമായി വന്നാല്‍ എന്താണ് കേസ്, കോടതി എന്ന് പഠിപ്പിക്കും. അടുത്തുവന്ന് ആരോപണം ഉന്നയിച്ചാല്‍, അത്യധ്വാനം ചെയ്ത് കരുത്തുള്ള കയ്യാണ്. അടിച്ച്‌ കരണക്കുറ്റി പൊളിക്കും എന്നും ശോഭ പറഞ്ഞു.

Back to top button
error: