KeralaNEWS

മെഡിക്കല്‍കോളേജിലെ അത്യാഹിത വിഭാഗത്തില്‍ കാട്ടുപന്നി; സംഭവം കോന്നിയിൽ

പത്തനംതിട്ട: കോന്നി മെഡിക്കല്‍കോളേജിലെ അത്യാഹിത വിഭാഗത്തില്‍ കാട്ടുപന്നി പാഞ്ഞുകയറി. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം.

മെഡിക്കല്‍ കോളേജിന് തൊട്ടടുത്തുള്ള വനത്തില്‍ നിന്നാകാം പന്നി അത്യാഹിത വിഭാഗത്തില്‍ എത്തിയതെന്നാണ് കരുതുന്നത്.നേരത്തേ രാത്രിസമയങ്ങളില്‍ കാട്ടുപോത്ത് ആശുപത്രി പരിസരത്ത് ചുറ്റിത്തിരിയുന്നതിന്റെ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു.

Signature-ad

കാട്ടുപന്നികള്‍ ആക്രമിക്കുകയും വാഹനങ്ങള്‍ക്ക് കുറുകെ ചാടുകയും ചെയ്ത സംഭവങ്ങളില്‍ കഴിഞ്ഞ ആറ് വർഷത്തിനിടെ ജില്ലയില്‍ അഞ്ച് പേർ മരണപ്പെട്ടു. നൂറിലേറെ ആളുകള്‍ക്ക് പരിക്കേറ്റു. ഇക്കാര്യം മാദ്ധ്യമങ്ങള്‍ റിപ്പോർട്ടു ചെയ്യുകയും തദ്ദേശ സ്ഥാപനങ്ങള്‍ കണക്കുകള്‍ ശേഖരിക്കുകയും ചെയ്തിട്ടുള്ളതാണ്.

തുടർന്ന് ജനങ്ങൾ പ്രതിഷേധം ഉയർത്തിയതോടെ ശല്യക്കാരായ കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സർക്കാർ അധികാരം നല്‍കിയിരുന്നു. എന്നിട്ടും കാട്ടുപന്നി ശല്യത്തെക്കുറിച്ച്‌ വ്യക്തമായ കണക്കുകള്‍ വനംവകുപ്പിനോ ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കോ ആയിട്ടില്ല.

Back to top button
error: