Month: April 2024

  • Kerala

    നെടുങ്കണ്ടത്ത് വീട്  ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീകൊളുത്തി: ഗൃഹനാഥയ്ക്ക് 80 ശതമാനം പൊള്ളൽ, എസ്ഐക്കും വനിതാ പൊലീസുകാരിക്കും പൊള്ളലേറ്റു

          ഇടുക്കി: നെടുങ്കണ്ടത്ത് വീടും സ്ഥലവും ജപ്തി ചെയ്യാനുള്ള സ്വകാര്യ ബാങ്ക് നടപടിക്കിടെ ഗൃഹനാഥ ദേഹത്തു പെട്രോൾ ഒഴിച്ചു തീകൊളുത്തി. 80 ശതമാനത്തോളം പൊള്ളലേറ്റ നെടുങ്കണ്ടം ആശാരിക്കണ്ടം ആനിക്കുന്നേൽ ഷീബ ദിലീപിനെ (49) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷീബയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നെടുങ്കണ്ടം എസ്ഐ ബിനോയ് ഏബ്രഹാം (52), വനിതാ സിവിൽ പൊലീസ് ഓഫിസർ ടി.അമ്പിളി (35) എന്നിവർക്കു പൊള്ളലേറ്റു. 40 ശതമാനം പൊള്ളലേറ്റ അമ്പിളിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്ഐ ബിനോയ്‌ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടരയോടെയാണു സംഭവം. തൊടുപുഴ സിജെഎം കോടതിവിധിയെത്തുടർന്നാണു സ്വകാര്യ ബാങ്ക് ജീവനക്കാർ പൊലീസ് അകമ്പടിയോടെ ഷീബയുടെ വീടും സ്ഥലവും ജപ്തി ചെയ്യാനെത്തിയത്. വീട്ടിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ചാണു ഷീബ സ്വയം തീകൊളുത്തിയതെന്നു പൊലീസ് പറഞ്ഞു. ഷീബയും കുടുംബവും താമസിക്കുന്ന വീടും 13 സെന്റ് സ്ഥലവും പണയപ്പെടുത്തി മുൻ ഉടമ വായ്പയെടുത്തിരുന്നു. ഈ തുകയിൽ…

    Read More »
  • India

    ജനം ആദ്യഘട്ടം 102 സീറ്റുകളിൽ  വിധിയെഴുതി: 60.03 ശതമാനം പോളിങ്, ത്രിപുരയിൽ കൂടുതൽ, കുറവ് ബിഹാറിൽ; നാഗാലാന്‍ഡില്‍ 6 ജില്ലകളില്‍  പോളിങ് ശതമാനം  പൂജ്യം

         ന്യൂഡൽഹി: 18-ാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായി. 21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 102 സീറ്റുകളിൽ നടന്ന വോട്ടെടുപ്പിൽ 60.03 ശതമാനം പോളിങ് രേഖപ്പെടുത്തി. വൈകുന്നേരം 7 മണിവരെയുള്ള കണക്കാണിത്. അന്തിമ കണക്കിൽ മാറ്റം വന്നേക്കാം. ത്രിപുരയിലാണ് ഏറ്റവും കൂടിയ പോളിങ്. ഏഴു മണിവരെയുള്ള കണക്കുകൾ പ്രകാരം 79.90 ശതമാനം ആണ് അവിടുത്തെ പോളിങ്. ബിഹാറിലാണ് ഏറ്റവും കുറവ്, 47.49 ശതമാനം മാത്രം. ബംഗാളിൽ 77.57, അസമിൽ 70.77, മണിപ്പുരിൽ 68.62 ശതമാനവും പോളിങ് രേഖപ്പെടുത്തി. തമിഴ്നാട്ടിൽ 62.19 ശതമാനം വോട്ടു രേഖപ്പെടുത്തി. കിഴക്കന്‍ നാഗാലാന്‍ഡില്‍ ആറ് ജില്ലകളില്‍ ജനങ്ങൾ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. പൂജ്യം ശതമാനം പോളിങ്. മോദി സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണിത്. ഈസ്‌റ്റേണ്‍ നാഗാലന്‍ഡ് പീപ്പിള്‍ ഓര്‍ഗനൈസേഷനാണ് ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തത്. കിഴക്കന്‍ മേഖലയിലെ ഏഴ് ഗോത്രവര്‍ഗ സംഘടനകളുടെ ഉന്നത ബോഡിയാണ് ഈസ്റ്റേണ്‍ നാഗാലാന്‍ഡ് പീപ്പിള്‍സ് ഓര്‍ഗനൈസേഷന്‍. പ്രത്യക സംസ്ഥാനമെന്ന ആവശ്യമുന്നയിച്ചാണ് തെരഞ്ഞെടുപ്പ്…

    Read More »
  • NEWS

    ദുഖവും സന്തോഷവും പരസ്പര പൂരകം, ആ യാഥാർത്ഥ്യം തിരിച്ചറിഞ്ഞാൽ നഷ്ടപ്പെട്ട ശാന്തിയും സമാധാനവും തിരിച്ചു കിട്ടും

    വെളിച്ചം       വിഷാദരാഗത്തിന് ചികിത്സ തേടിയാണ് അയാള്‍ കൗണ്‍സിലറെ കാണാനെത്തിയത്. ജോലി, മക്കളുടെ വിദ്യാഭ്യാസം, മുടങ്ങിക്കിടക്കുന്ന വായ്പകൾ തുടങ്ങിയ പ്രശ്‌നങ്ങളെല്ലാം അയാള്‍ പങ്ക് വെച്ചു. എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ കൗണ്‍സിലര്‍ പറഞ്ഞു: “നിങ്ങളുടെ കൂടെ പത്താക്ലാസ്സില്‍ പഠിച്ചവരുടെ വിവരങ്ങള്‍ ശേഖരിച്ച് ഒരുമാസം കഴിഞ്ഞ് വീണ്ടും വരൂ…” താന്‍ ശേഖരിച്ച വിവരങ്ങളുമായി വീണ്ടും കൗണ്‍സിലറുടെ അടുത്തെത്തിയ അയാള്‍ പറഞ്ഞു: “ഞങ്ങളുടെ ബാച്ചിലെ ഇരുപതുപേര്‍ മരിച്ചു. ഏഴുപേര്‍ക്കു പങ്കാളികളില്ല. അഞ്ചുപേര്‍ ലഹരിക്കടിമകളാണ്. കുറച്ചുപേര്‍ ധനികരായി. പക്ഷേ, അവരില്‍ പലരും രോഗബാധിതരാണ്. പിന്നെ മൂന്നുപേരുടെ മക്കള്‍ ജയിലിലാണ്….” ഇതെല്ലാം കേട്ടപ്പോള്‍ കൗണ്‍സിലര്‍ ചോദിച്ചു: “ഇപ്പോള്‍ നിങ്ങളുടെ വിഷാദരോഗം എങ്ങനെയുണ്ട്?” അതോടെ തന്റെ അസുഖം ഭേദമായതായി സ്വയം തിരിച്ചറിഞ്ഞ അയാള്‍ അവിടെ നിന്നിറങ്ങി. എന്തിനാണ് അപരന്റെ പാത്രത്തില്‍ നോക്കി നാം ആഹാരം കഴിക്കുന്നത്…? എല്ലാവരേയും ഒരേപോലെ വിരുന്നൂട്ടുന്ന ഒരു സദ്യയുമില്ല. ജീവിതം വ്യക്തിഗതമാണ്. ഒന്നും ഒരുപോലെയല്ല. ഒരേ ആത്മകഥ ആര്‍ക്കും എഴുതാനാകില്ല. നമ്മുടെ ജീവിതത്തിലെ…

    Read More »
  • India

    യുപിയില്‍ ബിജെപിയെ ത്രിശങ്കുവിലാക്കി ആയിരങ്ങളുടെ വോട്ട് ബഹിഷ്‌കരണം

    ലക്നൗ:ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് വോട്ട് ബഹിഷ്‌കരിച്ച്‌ വോട്ടര്‍മാര്‍. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ രാജ്പുത്ര, ത്യാഗി, സൈനിസ് എന്നീ ജാതികളുള്‍പ്പെടുന്ന ആയിരക്കണക്കിന് വോട്ടര്‍മാരാണ് ബിജെപിയെ ബഹിഷ്‌കരിക്കുന്നത്. തങ്ങളുടെ സമുദായത്തിന് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗ്രാമവാസികള്‍ വോട്ട് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്.ഏപ്രില്‍ 7ന് സഹാരന്‍പൂരില്‍ വച്ച്‌ രജപുത്ര സമുദായത്തില്‍പ്പെട്ടയാളുകള്‍ മഹാപഞ്ചായത്ത് വിളിച്ചുചേര്‍ത്തിരുന്നു. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ മാത്രം പത്ത് ശതമാനത്തോളം ജനസംഖ്യയുള്ള തങ്ങള്‍ക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരിഗണന നല്‍കിയില്ല എന്നതാണ് പ്രധാന ആരോപണം. രജപുത്ര സമുദായത്തിന് പുറമേ ത്യാഗി, സൈനി സമുദായങ്ങളും ബിജെപിക്കെതിരെ വിവിധ സ്ഥലങ്ങളില്‍ മഹാപഞ്ചായത്ത് വിളിച്ചുചേര്‍ത്തു. ഇവരുടെ വോട്ടുകള്‍ ജാതി അടിസ്ഥാനത്തില്‍ വിഭജിച്ചാല്‍ മണ്ഡലാടിസ്ഥാനത്തിലുള്ള വോട്ട് വിഹിതം ബിജെപിക്ക് അനുകൂലമാകില്ല. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ജാതി സമവാക്യം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമാകേണ്ടതാണെങ്കിലും വോട്ട് ബഹിഷ്കരണത്തിലൂടെ ഇത്തവണ അത് മാറിമറിയും. പരമ്ബരാഗതമായി ബിജെപിയുടെ വിശ്വസ്ത വോട്ടർമാരാണിവർ. നേരത്തെ പഞ്ചാബിലും വോട്ടർമാർ ബിജെപിയെ ബഹിഷ്കരിക്കാൻ തീരുമാനമെടുത്തിരുന്നു.വോട്ട് ചോദിക്കാൻ എത്തിയ ബിജെപി നേതാക്കളെപ്പോലും ഗ്രാമത്തിലേക്ക് കടക്കാൻ വിവിധ…

    Read More »
  • Kerala

    ഐഎസ്‌എലില്‍ നിർണായക മൽസരത്തിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്; മത്സരം വൈകിട്ട് 7:30ന്

    ഭുവനേശ്വർ: ഐഎസ്‌എലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന് നിർണായക മത്സരം. ഒഡീഷ എഫ്സിക്കെതിരെ  കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവർ സെമിയില്‍ മോഹൻ ബഗാനെ നേരിടും. പോയിൻ്റ് പട്ടികയില്‍ ഒഡീഷ എഫ്സി നാലാമതും ബ്ലാസ്റ്റേഴ്സ് അഞ്ചാമതുമായാണ് ഫിനിഷ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ തകർപ്പൻ ഫോമിലായിരുന്ന ബ്ലാസ്റ്റേഴ്സ് രണ്ടാം ഘട്ടത്തില്‍ അവിശ്വസനീയമാം വിധം തകർന്നിരുന്നു. ഐഎസ്‌എല്‍ ഷീല്‍ഡ് നേടിയ മോഹൻ ബഗാനെയും രണ്ടാമത് ഫിനിഷ് ചെയ്ത മുംബൈ സിറ്റിയെയും ആദ്യ ഘട്ടത്തില്‍ പരാജയപ്പെടുത്താൻ ബ്ലാസ്റ്റേഴ്സിനു കഴിഞ്ഞു. എന്നാല്‍, രണ്ടാം പാദത്തില്‍ 10 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്സ് വെറും രണ്ട് മത്സരങ്ങളില്‍ മാത്രമേ വിജയിച്ചുള്ളൂ. തുടരെ താരങ്ങള്‍ക്കേറ്റ പരുക്കും മോശം ഫോമും ബ്ലാസ്റ്റേഴ്സിൻ്റെ രണ്ടാം ഘട്ട പ്രകടനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്സ് ആക്രമണങ്ങളുടെ ചുക്കാൻ പിടിക്കുന്ന ദിമിത്രിയോസ് ഡയമൻ്റക്കോസ് ഇന്ന് കളിക്കുമോ എന്നത് സംശയമാണ്. എന്നാല്‍, പരുക്കേറ്റ് പുറത്തായിരുന്ന സ്റ്റാർ പ്ലയർ അഡ്രിയാൻ ലൂണ ഇന്ന് കളിക്കാനിടയുണ്ട് എന്നത് ആരാധകർക്ക് ആവേശമാണ്.…

    Read More »
  • NEWS

    യുകെയില്‍ മലയാളി നഴ്സിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

    കോട്ടയം: യുകെയില്‍ മലയാളി നഴ്സിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം സ്വദേശി അരുണ്‍ എൻ കുഞ്ഞപ്പനെ ആണ് മരിച്ച നിലയിൽ നിലയില്‍ കണ്ടെത്തിയത്. ഏകദേശം ഒരു വർഷം മുൻപാണ് അരുണ്‍ യുകെയില്‍ എത്തിയത്.ഹാർലോ ദി പ്രിൻസസ് അലക്സാന്ദ്ര എൻഎച്ച്‌എസ് ഹോസ്പിറ്റലില്‍ ജോലി ചെയ്തു വരികയായിരുന്നു. ജോലി സംബന്ധമായ സമ്മർദ്ദം മൂലം അരുണ്‍ ആത്മഹത്യ ചെയ്തതെന്നാണ് സൂചന. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വന്നാല്‍ മാത്രമേ യഥാർഥ മരണകാരണം വ്യക്തമാകുകയുള്ളൂ. അരുണിന്‍റെ ഭാര്യ ‌മാസങ്ങള്‍ക്ക് മുൻപാണ് യുകെയില്‍ എത്തിയത്. ദമ്ബതികള്‍ക്ക് രണ്ട് കുട്ടികളുണ്ട്. അരുണിന്‍റെ മരണത്തെ തുടർന്ന് കുഴഞ്ഞുവീണ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടികള്‍ ഇപ്പോള്‍ സുഹൃത്തുക്കളുടെ സംരക്ഷണയിലാണ്.

    Read More »
  • Kerala

    മുന്തിരി ജ്യൂസ് കുടിച്ചു; 4 വയസുകാരി ഉള്‍പ്പെടെ 3പേര്‍ക്ക് ദേഹാസ്വാസ്ഥ്യം

    പാലക്കാട്:മണ്ണാർക്കാട് എടത്തനാട്ടുകരയില്‍ മുന്തിരി ജ്യൂസ് കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം. നാലു വയസുകാരി ഉള്‍പ്പെടെ മൂന്നു പേരെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എടത്തനാട്ടുകര പൂഴിത്തൊടിക ഉമ്മറിന്റെ ഭാര്യ സക്കീന (49), സക്കീനയുടെ മകന്റെ ഭാര്യ ഷറിൻ (23), ഇവരുടെ മകള്‍ ഹൈറ മറിയം (നാല്) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അലനല്ലൂരിലെ കടയില്‍ നിന്ന് വാങ്ങിയ മുന്തിരി വീട്ടിലെത്തിയ ശേഷം ജ്യൂസ് ഉണ്ടാക്കി കഴിച്ച ഇവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഛർദിച്ച് അവശരായി കുഴഞ്ഞു വീണ ഇവരെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ഡിസ്പെൻസറിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. കടയിലെ മുന്തിരിയുടെ സാമ്ബിള്‍ ആരോഗ്യവകുപ്പ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

    Read More »
  • Kerala

    കുഞ്ഞിനെ ഫാനില്‍ തലകീഴായി കെട്ടിത്തൂക്കി, ചട്ടുകം കൊണ്ട് പൊള്ളിച്ചു, നോക്കിനിന്ന് അമ്മയും !

    സ്വന്തം രക്തത്തില്‍ പിറക്കാത്തതിന്റെ ശിക്ഷയാണ് ആ പിഞ്ചുകുഞ്ഞിന്റെ ശരീരത്തില്‍ നിറയെ. ആറ്റുകാല്‍ സ്വദേശി അനുവെന്ന നരാധമനാണ് ഏഴു വയസ്സുകാരന്റെ വില്ലനായി മാറിയത്.ബന്ധുക്കള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസെത്തി അനുവിനെ അറസ്റ്റു ചെയ്യുന്നത്. അനുവിന്റെ മര്‍ദ്ദനം രൂക്ഷമാകുമ്ബോഴും കുട്ടിയുടെ അമ്മ അഞ്ജന നോക്കി നില്‍ക്കുമെന്നാണ് കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. അനു രണ്ടാനച്ഛനാണ്. അഞ്ജനയുടെ ആദ്യ ഭര്‍ത്താവ് ഉപേകഷിച്ചു പോയതോടെ അനുവിനൊപ്പമാണ് അഞ്ജനയുടെയും കുഞ്ഞിന്റെയും താമസം.അയാൾ ഉപേക്ഷിച്ചു പോകാൻ കാരണവും മറ്റൊന്നല്ലായിരുന്നു.അനുവിനു പിന്നാലെ അമ്മ അഞ്ജനയെയും പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. കുട്ടിയെ ശിശുക്ഷേമ സമിതിയിലേക്കും മാറ്റുകയും ചെയ്തു. അങ്ങനെ പീഡന ദിവസങ്ങള്‍ക്ക് അവധി നല്‍കി അവന്‍ ഇന്നലെ രാത്രി സമാധാനമായി കിടന്നുറങ്ങി. നടന്നതെല്ലാം, അവന് വഴങ്ങുന്ന രീതിയില്‍ പോലീസിനോട് പറഞ്ഞു. ശിശുക്ഷേമ സമിതിയിലെ അംഗങ്ങളോടും പറഞ്ഞു. എത്ര മര്‍ദ്ദനം കിട്ടിയാലും, അമ്മ സമാധാനിപ്പിക്കാന്‍ വരില്ല എന്നതാണ് ആ കുഞ്ഞു മനസ്സിനെ വല്ലാതെ മുറിവേല്‍പ്പിച്ചത്. തലകീഴായ് കെട്ടിത്തൂക്കി മര്‍ദ്ദിക്കുമ്ബോഴും അമ്മ തടയുകയോ, അടുത്തു വരികയോ ചെയ്യില്ല.വിശദമായ…

    Read More »
  • Kerala

    ആലുവയില്‍ ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയില്‍ വീണ് പത്തനംതിട്ട സ്വദേശിക്ക് ദാരുണാന്ത്യം

    ആലുവ: ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയില്‍ വീണ് ട്രെയിനിൻ്റെ വീലില്‍ കാല്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. പത്തനംതിട്ട പുന്നവേലി നൂറമ്മാവ് സണ്ണിയുടെ മകൻ റോജിയാണ് അപകടത്തില്‍പ്പെട്ടത് ഇന്നലെ രാത്രി 7.45 നാണ് സംഭവം. തിരുവല്ലയില്‍ നിന്നും ട്രെയിനില്‍ കയറിയ ഇയാള്‍ ആലുവയില്‍ മൂന്നാം നമ്ബർ പ്ലാറ്റ്ഫോമില്‍ ഇറങ്ങാൻ ശ്രമിക്കുമ്ബോഴാണ് അപകടത്തില്‍പ്പെട്ടത്. പ്ലാറ്റ്ഫോമിനും ട്രെയിനും ഇടയിലേക്ക് വീണ് കാല്‍ ട്രെയിനിന്റെ വീലുകള്‍ക്കിടയില്‍ പെട്ടു.ഇതോടെ ട്രെയിൻ ഒരു മീറ്ററോളം പിന്നോട്ട് എടുത്ത ശേഷമാണ് രക്ഷപ്പെടുത്തിയത്.കാല്‍ പൂർണമായി അറ്റ നിലയിലായിരുന്നു. രക്ഷപ്പെടുത്തുമ്ബോഴേക്കും ചോര വാർന്ന് ഗുരുതരാവസ്ഥയിലായിരുന്ന യുവാവിനെ ആലുവ ജില്ലാ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലുമെത്തിച്ചെങ്കിലും  രക്ഷിക്കാനായില്ല.

    Read More »
  • Kerala

    ബിജെപിക്ക് അയിത്തം കൽപ്പിക്കേണ്ടതില്ല: വരാപ്പുഴ അതിരൂപത

    കൊച്ചി: ഇടതുപക്ഷത്തെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ചും ബി.ജെ.പിയെ പ്രശംസിച്ചും വരാപ്പുഴ അതിരൂപതയുടെ മുഖപത്രം.ബി.ജെ.പി.യോട് അയിത്തം കല്പിക്കേണ്ടതില്ല എന്നാണ് മുഖപ്രസംഗത്തില്‍ പറയുന്നത്. ജീവദീപ്തി മാസികയിലെ മുഖപ്രസംഗത്തില്‍ ആലപ്പുഴ രൂപതയിലെ വൈദികൻ ഫാ. സേവ്യർ കുടിയാംശ്ശേരി എഴുതിയ ലേഖനത്തിലാണ് ബി.ജെ.പി.യോട് അയിത്തം കല്പിക്കേണ്ടതില്ല എന്ന് വ്യക്തമാക്കുന്നത്. ബി.ജെ.പി. കരുത്തോടെ ഇന്ത്യ ഭരിക്കുന്നു. അവർ നേതൃത്വം കൊടുക്കുന്ന വികസന പ്രവർത്തനങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ല. വിദേശനയം ശ്ലാഘനീയമാണ്. മോദിക്ക് വിദേശത്തുള്ള സ്വീകാര്യത ചെറുതൊന്നുമല്ല. അഴിമതി ഇല്ലെന്ന് വേണം കരുതാൻ- ലേഖനത്തില്‍ പറയുന്നു. അട്ടിപ്പേറായി കിടന്ന് കോണ്‍ഗ്രസിന് മാത്രം വോട്ട് ചെയ്യാൻ ഈ പാർട്ടി നമുക്ക് എന്ത് ചെയ്തു എന്നും ലേഖനത്തില്‍ ചോദിക്കുന്നു.കമ്മ്യൂണിസ്റ്റുകാർ അവരുടെ പാർട്ടിക്കാരെ മാത്രമേ സേവിക്കൂ. അതിന് വേണ്ടി ഏത് നിയമവും കാറ്റില്‍ പറത്തും. മാത്രമല്ല ദേശീയ തലത്തില്‍ വലിയ പ്രതീക്ഷയില്ലാത്ത പാർട്ടിയാണിത്. അതിനേക്കാളുപരി കുറേ ക്രിമിനലുകളുടെ സങ്കേതമായി മാറിക്കഴിഞ്ഞു. പോരാഞ്ഞിട്ട് കമ്മ്യൂണിസം അറിയാവുന്നവരാരുമില്ല ഇപ്പോള്‍ ആ പാർട്ടിയില്‍. അതിനാല്‍ അവരെ ആ വഴിക്ക് വിടുക-…

    Read More »
Back to top button
error: