KeralaNEWS

ആലുവയില്‍ ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയില്‍ വീണ് പത്തനംതിട്ട സ്വദേശിക്ക് ദാരുണാന്ത്യം

ആലുവ: ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയില്‍ വീണ് ട്രെയിനിൻ്റെ വീലില്‍ കാല്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം.

പത്തനംതിട്ട പുന്നവേലി നൂറമ്മാവ് സണ്ണിയുടെ മകൻ റോജിയാണ് അപകടത്തില്‍പ്പെട്ടത് ഇന്നലെ രാത്രി 7.45 നാണ് സംഭവം.

തിരുവല്ലയില്‍ നിന്നും ട്രെയിനില്‍ കയറിയ ഇയാള്‍ ആലുവയില്‍ മൂന്നാം നമ്ബർ പ്ലാറ്റ്ഫോമില്‍ ഇറങ്ങാൻ ശ്രമിക്കുമ്ബോഴാണ് അപകടത്തില്‍പ്പെട്ടത്.

Signature-ad

പ്ലാറ്റ്ഫോമിനും ട്രെയിനും ഇടയിലേക്ക് വീണ് കാല്‍ ട്രെയിനിന്റെ വീലുകള്‍ക്കിടയില്‍ പെട്ടു.ഇതോടെ ട്രെയിൻ ഒരു മീറ്ററോളം പിന്നോട്ട് എടുത്ത ശേഷമാണ് രക്ഷപ്പെടുത്തിയത്.കാല്‍ പൂർണമായി അറ്റ നിലയിലായിരുന്നു.

രക്ഷപ്പെടുത്തുമ്ബോഴേക്കും ചോര വാർന്ന് ഗുരുതരാവസ്ഥയിലായിരുന്ന യുവാവിനെ ആലുവ ജില്ലാ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലുമെത്തിച്ചെങ്കിലും  രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: