Month: April 2024
-
Crime
മകളെ കുത്തിക്കൊന്നയാളെ അമ്മ തലക്കടിച്ചു കൊന്നു; ഇരട്ടക്കൊലപാതകത്തിലേക്ക് നയിച്ചത് പ്രണയനൈരാശ്യം
ബംഗളൂരു: മകളെ കുത്തിക്കൊന്നയാളെ അമ്മ തലക്കടിച്ച് കൊലപ്പെടുത്തി. ബംഗളൂരു ജയനഗര്‍ ഏരിയയില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ശാകംബരി നഗറില്‍ താമസിക്കുന്ന അനുഷ (24), ഗോരഗുണ്ടെപാളയ സ്വദേശി സുരേഷ് (44) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരട്ടക്കൊലപാതകക്കേസില്‍ അനുഷയുടെ അമ്മ ഗീതയെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. കൊല്ലപ്പെട്ട അനുഷയും സുരേഷും തമ്മില്‍ അഞ്ചുവര്‍ഷത്തിലേറെയായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. കെയര്‍ടേക്കറായാണ് അനുഷ ജോലി ചെയ്തിരുന്നത്. സുരേഷ് ഇവന്റ് മാനേജ്മെന്റ് കമ്പനിയിലുമായിരുന്നു ജോലി നോക്കിയിരുന്നത്. എന്നാല്‍, അനുഷ ബന്ധത്തില്‍ നിന്ന് പിന്മാറിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവം നടന്ന ദിവസം ഇരുവരും തമ്മില്‍ തൊട്ടടുത്ത പാര്‍ക്കില്‍ വെച്ച് കണ്ടുമുട്ടിയിരുന്നു. താനൊരാളെ കാണാന്‍ പോകുകയാണെന്നും അഞ്ചുമിനിറ്റ് കഴിഞ്ഞ് വരാമെന്നും അനുഷ അമ്മയോട് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. ഇവിടെ വെച്ച് രണ്ടുപേരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് സുരേഷ് കൈയില്‍ കരുതിയിരുന്ന കത്തികൊണ്ട് കുത്തുകയായിരുന്നു. മകളെ തിരഞ്ഞ് പാര്‍ക്കിലെത്തിയ അമ്മ കണ്ടത് കുത്തേറ്റ് പിടയുന്ന അനുഷയെ ആയിരുന്നു. രക്ഷിക്കാന്‍ ഓടിയെത്തിയ അനുഷയുടെ…
Read More » -
Kerala
”കെഎംഎംഎല്ലും സിഎംആര്‍എല്ലും തമ്മിലുള്ള ബന്ധം എന്ത്?; കരാര്‍ എന്തായിരുന്നു?”
തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ നല്‍കിയ ഹര്‍ജിയില്‍ ചോദ്യങ്ങളുമായി കോടതി. കെഎംഎംഎല്ലും സിഎംആര്‍എല്ലും തമ്മിലുള്ള ബന്ധം എന്താണെന്ന് കോടതി ചോദിച്ചു. കരാര്‍ എന്തായിരുന്നു എന്നും കോടതി ആരാഞ്ഞു. ഐആര്‍ഇഎല്ലില്‍ കുറഞ്ഞ നിരക്കിലാണ് സിഎംആര്‍എല്‍ ധാതുമണല്‍ വാങ്ങുന്നതെന്ന് മാത്യു കുഴല്‍നാടന്‍ കോടതിയെ അറിയിച്ചു. ഇതിന്റെ ഇവേ ബില്‍ ഹാജരാക്കി. കുറഞ്ഞ നിരക്കിലാണോ സ്വകാര്യ കമ്പനിക്ക് മണല്‍ നല്‍കുന്നതെന്ന് കോടതി ചോദിച്ചു. ഇതിന്റെ രേഖകള്‍ ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. കൂടുതല്‍ രേഖകള്‍ ഹാജരാക്കാനുണ്ടെന്ന് മാത്യു കുഴല്‍നാടന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് കേസ് ഈ മാസം 25 ന് പരിഗണിക്കാന്‍ മാറ്റി. ധാതുമണല്‍ ഖനനത്തിന് സിഎംആര്‍എല്‍ കമ്പനിക്ക് വഴിവിട്ട് സഹായം നല്‍കിയെന്നാണ് ഹര്‍ജിയിലെ ആരോപണം. മുഖ്യമന്ത്രിയും മകളും ഉള്‍പ്പെടെ ഏഴു പേരാണ് എതിര്‍കക്ഷികള്‍. ധാതു മണല്‍ ഖനനത്തിനായി സിഎംആര്‍എല്‍ കമ്പനിക്കു അനുമതി നല്‍കിയതിനു പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് മാസപ്പടിയായി പണം ലഭിച്ചുവെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. കേസില്‍…
Read More » -
Kerala
മോചനം സാദ്ധ്യമാക്കിയത് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍; ഒരുപാടു പേരുടെ സഹായം കിട്ടിയെന്ന് ആന്‍ ടെസ
കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലാണ് മോചനം സാദ്ധ്യമാക്കിയതെന്ന് ഇറാന്‍ സൈന്യം പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ ജീവനക്കാരി ആന്‍ ടെസ ജോസഫ് . അറിയാത്ത ഒരുപാടു പേരുടെ സഹായം കിട്ടി.പെണ്‍കുട്ടിയെന്ന പരിഗണന കൊണ്ടാവും അവര്‍ എന്നെ ആദ്യം മോചിപ്പിച്ചത്. മലയാളികളടക്കം മറ്റല്ലാവരും സുരക്ഷിതരാണെന്നും തൃശൂര്‍ വെളുത്തൂര്‍ സ്വദേശിനിയായ ആന്‍ പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് 3. 30നാണ് ദോഹയില്‍ നിന്നുള്ള വിമാനത്തില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആന്‍ ടെസ എത്തിയത്. കൊച്ചി റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ മിഥുന്‍ ആന്‍ ടെസയെ സ്വീകരിച്ചു. തുടര്‍ന്ന് വിമാനത്താവളത്തില്‍ കാത്തുനിന്ന മാതാപിതാക്കളായ ബിജു എബ്രഹാമിനും, ബീന ബിജുവിനുമൊപ്പം രാത്രി എട്ടോടെ കോട്ടയം കൊടുങ്ങൂരിലെ പുതിയ വീട്ടിലെത്തി. ഏതാനും ദിവസം മുമ്പാണ് കുടുംബം ഇവിടെ താമസമാക്കിയത്. അവശേഷിക്കുന്ന 16 ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസിയെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ആന്‍ ടെസ ജോസഫ് കൊച്ചിയില്‍ എത്തിയത് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാളാണ് എക്‌സിലൂടെ വെളിപ്പെടുത്തിയത്. കഴിഞ്ഞ ഒമ്പതു മാസമാ…
Read More » -
Kerala
‘സ്ഥാനാര്‍ഥിയുടെ ലുക്കി’ല്ലെന്ന് പറഞ്ഞു, മര്‍ദിച്ചു; പോലീസിനെതിരേ സ്വതന്ത്ര സ്ഥാനാര്‍ഥി
കോട്ടയം: സ്ഥാനാര്‍ഥിയുടെ ലുക്കില്ലെന്ന് പറഞ്ഞ് പോലീസ് മര്‍ദിച്ചതായി കോട്ടയം ലോക്സഭാ മണ്ഡലം സ്വതന്ത്രസ്ഥാനാര്‍ഥി സന്തോഷ് പുളിക്കല്‍. രാഹുല്‍ ഗാന്ധിയെ കാണാന്‍ പോയപ്പോഴാണ് പോലീസ് കയര്‍ത്തുസംസാരിക്കുകയും ജീപ്പില്‍വെച്ച് തന്നെ മര്‍ദിക്കുകയും ചെയ്തതതെന്ന് സന്തോഷ് ആരോപിച്ചു. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് സന്തോഷ് പോലീസിനെതിരേ ആരോപണവുമായി രംഗത്തെത്തിയത്. ഒരു കള്ളനെപോലെ കോളറില്‍ പിടിച്ച് വലിച്ച് കൊണ്ടുപോകാന്‍ താനെന്ത് തെറ്റാണ് ചെയ്തതെന്ന് ചോദിച്ച സന്തോഷ് വീഡിയോയില്‍ പൊട്ടിക്കരഞ്ഞു. ഞാന്‍ രാഹുല്‍ ഗാന്ധിയെ ഇന്നുവരെ നേരിട്ട് കണ്ടിട്ടില്ല. ഞാനൊരു പാര്‍ട്ടിക്കാരനുമല്ല. ഞാനൊരു ജനാധിപത്യവിശ്വാസി മാത്രമാണ്. ഒരു സ്വതന്ത്രസ്ഥാനാര്‍ഥി മാത്രമാണ്. അദ്ദേഹത്തെ കാണാന്‍ അവിടെ പോയപ്പോള്‍ അവിടെനിന്ന പോലീസുകാരോട് വോട്ടുചോദിക്കുകയും വോട്ട് ചോദിച്ചുകഴിഞ്ഞപ്പോള്‍ കയര്‍ത്ത് സംസാരിക്കുകയും ഇവിടെനിന്ന് വോട്ടുചോദിക്കാന്‍ പറ്റില്ലെന്ന് പറയുകയും ചെയ്തു. കസ്റ്റഡിയിലെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സ്ഥാനാര്‍ഥിയാണെന്ന് പറഞ്ഞിട്ടും അത് വകവെച്ചില്ലെന്നും സന്തോഷ് ആരോപിക്കുന്നു. പ്രോട്ടോകോള്‍ വരെ ലംഘിച്ച് പോലീസ് കസ്റ്റഡിയിലെടുക്കുകയും ക്രിമിനലിനെ കൊണ്ടുപോകുന്നതുപോലെ കോളറില്‍ പിടിച്ച് ജീപ്പിലിടിച്ച് കയറ്റുകയും ജീപ്പില്‍ വെച്ച് മര്‍ദിക്കുകയും ചെയ്തു. അത് വളരെ സങ്കടമുണ്ടാക്കി.…
Read More » -
Crime
സ്വത്ത് ലക്ഷ്യമിട്ട് അയല്‍ക്കാരിയുമായി പ്രണയം, ഐഡിയ പാളിയതോടെ ക്രൂരമര്‍ദ്ദനം; കണ്ണില്‍ മുളകുപൊടി വിതറി, പശവച്ച് ചുണ്ടുകള്‍ ഒട്ടിച്ചു, യുവതി ഗുരുതരാവസ്ഥയില്‍
ഭോപ്പാല്‍: സ്വത്ത് കൈക്കലാക്കാന്‍ ലക്ഷ്യമിട്ട് അയല്‍വാസിയായ യുവതിയുമായി പ്രണയം, പദ്ധതി പാളിയതോടെ യുവതിയെ ക്രൂരമായി ആക്രമിച്ച് യുവാവ്. മധ്യപ്രദേശിലെ ഗുണയിലാണ് സംഭവം. പരാതിക്കാരിയുടെ അയല്‍വാസിയായ യുവാവുമായി ആക്രമിക്കപ്പെട്ട യുവതി സൌഹൃദത്തിലായിരുന്നു. യുവതിയുടെ അമ്മയുടെ ഉടമസ്ഥതയിലുള്ള സ്വത്ത് തട്ടിയെടുക്കല്‍ ലക്ഷ്യമിട്ടായിരുന്നു യുവാവിന്റെ ചങ്ങാത്തം. ലക്ഷ്യമിടുന്നത് സ്വത്താണെന്ന് വിശദമായതോടെ യുവതി സ്വത്ത് കൈമാറില്ലെന്ന് വിശദമാക്കിയതോടെ യുവാവ് അക്രമാസക്തനാവുകയായിരുന്നു. ക്രൂരമായി യുവതിയെ തല്ലിച്ചതച്ച യുവാവ് യുവതിയുടെ കണ്ണില്‍ മുളകുപൊടി വിതറുകയും പശവച്ച് ചുണ്ടുകള്‍ ഒട്ടിച്ച വയ്ക്കുകയുമായിരുന്നു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി ചികിത്സയില്‍ തുടരുകയാണ്. ഇവരുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ വിശദമാക്കുന്നത്. യുവതിയുടെ പിതാവിന്റെ മരണത്തിന് പിന്നാലെയാണ് കുടുംബ വീട് യുവതിയുടെ അമ്മയുടെ പേരിലാക്കിയത്. സൌഹൃദം പ്രണയത്തിലേക്ക് വഴിമാറിയതോടെയാണ് യുവാവ് വീട് ഇയാളുടെ പേരിലേക്ക് മാറ്റണമെന്ന് ആവശ്യം ഉന്നയിച്ചത്. ഇത് യുവതി നിരാകരിച്ചതോടെയാണ് അതിക്രമം ആരംഭിച്ചത്. ചൊവ്വാഴ്ചയാണ് ക്രൂരമായ മര്‍ദ്ദനം നടന്നത്. യുവതിയുടെ ബന്ധുക്കളുടെ പരാതിയില്‍ അയല്‍വാസിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.…
Read More » -
Kerala
പോലീസ് ജീപ്പ് മരത്തിലിടിച്ച് എസ്‌ഐ ഉള്‍പ്പെടെ മൂന്നു പോലീസുകാർക്ക് പരിക്ക്
ചക്കരക്കല്‍: നൈറ്റ് പട്രോളിംഗ് നടത്തുന്നതിനിടെ പോലീസ് ജീപ്പ് മരത്തിലിടിച്ച് എസ്‌ഐ ഉള്‍പ്പെടെ മൂന്നു പോലീസുകാർക്ക് പരിക്ക്. പുലർച്ചെ അഞ്ചരയോടെ പെരളശേരി ഐവർ കുളത്തിന് സമീപത്തായിരുന്നു അപകടം. ചക്കരക്കല്‍ പോലീസ് സ്റ്റേഷനിലെ എസ്‌ഐ ഗിരീഷ് കുമാർ, സീനിയർ സിവില്‍ പോലീസ് ഓഫീസർ നിധീഷ്, ഡ്രൈവർ പ്രത്യുഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചക്കരക്കല്‍ പോലീസ് സ്റ്റേഷനിലെ കണ്‍ട്രോള്‍ റൂം വാഹനത്തില്‍ സ്റ്റേഷൻ പരിധിയിലെ സ്ഥലങ്ങളില്‍ നൈറ്റ് പട്രോളിംഗ് നടത്തുന്നതിനിടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട പോലീസ് ജീപ്പ് റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു. അപകടത്തില്‍ പോലീസ് ജീപ്പിന്‍റെ മുൻഭാഗം തകർന്നു.
Read More » -
Kerala
മലയാളി ടിടിഇ വിനോദ് കണ്ണന്റെ മരണം; എറണാകുളം- പട്ന സൂപ്പർ ഫാസ്റ്റ് ഇനിമുതൽ അണ്‍ റിസർവ്ഡ് ട്രെയിൻ
എറണാകുളം : ഇവിടെ നിന്നും പട്നയിലേക്ക് അണ്‍ റിസർവ്ഡ് ട്രെയിൻ ഓടിക്കാൻ തീരുമാനിച്ച് റെയില്‍വേ. എറണാകുളം- പട്ന സൂപ്പർ ഫാസ്റ്റാണ് ഇന്നുമുതൽ അണ്‍ റിസർവ്ഡ് ട്രെയിനായി ഓടുക. ഈയടുത്ത് എറണാകുളം- പട്ന സൂപ്പർ ഫാസ്റ്റില്‍ വച്ചാണ് മലയാളി ടിടിഇ വിനോദ് കണ്ണനെ അന്യ സംസ്ഥാന തൊഴിലാളി ട്രെയിനില്‍ നിന്നു തള്ളിയിട്ടു കൊന്നത്. പിന്നാലെയാണ് ട്രെയിൻ അണ്‍ റിസർവ്ഡ് ആക്കാൻ റെയില്‍വേ തീരുമാനിച്ചത്.ട്രെയിൻ ഇന്ന് രാത്രി 11 മുതല്‍ സർവീസ് ആരംഭിക്കും. എല്ലാ വെള്ളിയാഴ്ചയും രാത്രി 11നു (06085) ട്രെയിൻ എറണാകുളത്തു നിന്നു പുറപ്പെട്ടു തിങ്കളാഴ്ച പട്നയിലെത്തും. തിങ്കളാഴ്ച പട്നയില്‍ നിന്നു പുറപ്പെടുന്ന ട്രെയിൻ വ്യാഴാഴ്ച എറണാകുളത്തും എത്തും. കേരളത്തില്‍ വിവിധ തൊഴിലുകള്‍ ചെയ്യുന്ന അന്യ സംസ്ഥാനത്തു നിന്നുള്ളവർക്കു നാട്ടിലെത്താൻ സഹായകരമാകുന്നതാണ് ട്രെയിൻ.നിലവില്‍ ജൂണ്‍ വരെയാണ് ഈ അണ്‍ റിസർവ്ഡ് ട്രെയിൻ ഓടിക്കാൻ തീരുമാനമുള്ളത്
Read More » -
Crime
വിദ്യാര്‍ത്ഥിനിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; അഞ്ചു വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
ആലപ്പുഴ: ഐടിഐ വിദ്യാര്‍ത്ഥിനിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പരസ്പരം കൈമാറിയ സംഭവത്തില്‍ ചെങ്ങന്നൂരില്‍ അഞ്ചു വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. ഹോര്‍ട്ടികള്‍ചര്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ കോഴഞ്ചേരി സ്വദേശി നന്ദു (20), പെണ്ണുക്കര സ്വദേശി ആദര്‍ശ് മധു (19), കൊല്ലം പോരുവഴി സ്വദേശി അമല്‍ രഘു (19), നെടുമുടി സ്വദേശി അജിത്ത് പ്രസാദ് (18), കൈനകരി സ്വദേശി അതുല്‍ ഷാബു (19) എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ സമൂഹമാധ്യമ അക്കൗണ്ടില്‍നിന്നു ഫോട്ടോ എടുത്ത് ഒന്നാം പ്രതി നന്ദു ഇന്റര്‍നെറ്റില്‍നിന്ന് എടുത്ത നഗ്‌നചിത്രവുമായി ചേര്‍ത്ത് മോര്‍ഫ് ചെയ്ത് രണ്ടാം പ്രതിക്ക് സമൂഹമാധ്യമം വഴി കൈമാറുകയായിരുന്നു. തുടര്‍ന്ന് മറ്റുള്ളവര്‍ക്ക് കൈമാറുകയും ചെയ്തു. സംഭവത്തെക്കുറിച്ച് അറിഞ്ഞ പെണ്‍കുട്ടി ഐടിഐ പ്രിന്‍സിപ്പല്‍ മുഖാന്തരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ മാവേലിക്കര സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.
Read More » -
India
മണിപ്പൂരില്‍ പോളിങ് ബൂത്ത് പിടിച്ചെടുക്കാന്‍ ശ്രമം; പോളിങ് മെഷീനുകള്‍ തകര്‍ത്തു
ഇംഫാല്‍: മണിപ്പൂരില്‍ പോളിങ് ബൂത്ത് പിടിച്ചെടുക്കാന്‍ ശ്രമം. ഇംഫാല്‍ ഈസ്റ്റില്‍ പോളിംങ് മെഷീനുകള്‍ അക്രമികള്‍ തകര്‍ത്തു. അക്രമികളെ പിരിച്ചുവിടാന്‍ പൊലീസ് വെടിയുതിര്‍ത്തു. മണിപ്പൂരിലെ പോളിങ് രണ്ടുമണിക്കൂര്‍ പിന്നിട്ടപ്പോഴായിരുന്നു അക്രമസംഭവങ്ങളുണ്ടായത്. ആയുധ ധാരികളാണ് പോളിങ് ബൂത്ത് പിടിച്ചെടുക്കാനായി എത്തിയത്. അക്രമത്തെ തുടര്‍ന്ന് വോട്ടിങ് നിര്‍ത്തിവെച്ചിരിക്കുകയാണ്. അന്വേഷണം നടക്കുകയാണെന്നും അക്രമികളെ പിടികൂടാനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ഇതിന് പുറമെ ബിഷ്ണുപൂര്‍ ജില്ലയിലെ തമ്നപൊക്പിയില്‍ സായുധ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹമാണ് മണിപ്പൂരില്‍ വിന്യസിച്ചിട്ടുള്ളത്. രണ്ടുഘട്ടങ്ങളിലായാണ് മണിപ്പൂരില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
Read More » -
Kerala
വൻ ഭൂരിപക്ഷത്തില്‍ എൻഡിഎ വീണ്ടും അധികാരത്തിലേറും; ഇൻഡി മുന്നണി അയലത്ത് പോലുമെത്തില്ല: വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: മോദി പ്രവാഹം കേരളത്തിലും സംഭവിച്ചിട്ടുണ്ടെന്നും അത് വോട്ടില്‍ പ്രതിഫലിക്കുമെന്നും എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ലോസഭ തെരഞ്ഞെടുപ്പില്‍ എൻഡിഎ നേട്ടമുണ്ടാക്കും. രാമക്ഷേത്രവും അയോദ്ധ്യയും ജനങ്ങളെ നന്നായി സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ ഭരണം കാഴ്ചവയ്‌ക്കാൻ പ്രധാനമന്ത്രി വീണ്ടും വൻ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇൻഡി മുന്നണിക്ക് എൻഡിഎയുടെ അയലത്ത് പോലും എത്താൻ സാധിക്കില്ലെന്നും നരേന്ദ്ര മോദി തന്നെ അധികാരത്തിലേറുമെന്നും അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. 2019 ആവർത്തിക്കാൻ യുഡിഎഫിന് സാധിക്കില്ലെന്നും സീറ്റ് കുറയാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. പെൻഷൻ ഒരിക്കലും നല്‍കാതിരുന്ന കോണ്‍ഗ്രസാണ് ഇപ്പോള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുന്നതെന്നും അദ്ദേഹം വിമർശിച്ചു.
Read More »