KeralaNEWS

സുഹൃത്തിനോട് ഓടിക്കാന്‍ വാങ്ങിയ മഹീന്ദ്ര ബൊലേറോ പണയം വച്ച് പണം തട്ടി, കരുനാഗപ്പള്ളി സ്വദേശിയെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും പിടികൂടി

     കൊല്ലം: ഓടിക്കാന്‍ വാങ്ങിയ വാഹനം പണയം വച്ച് പണം തട്ടിയ കേസില്‍ പ്രതിയെ പൊലീസ് ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും പിടികൂടി. കരുനാഗപ്പള്ളി തഴവ പാലപ്പള്ളി പടീറ്റതില്‍ അജിത് കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പരിചയക്കാരന്റെ മഹീന്ദ്ര ബൊലേറോ ഓടിക്കാനായി വാങ്ങി.
നാലുമാസം കഴിഞ്ഞ് അത് കൊച്ചിയില്‍ പണയത്തിലാണ് എടുക്കാന്‍ രണ്ടുലക്ഷം രൂപ വേണണെന്നാവശ്യപ്പെട്ടു. ഇത് നല്‍കിയപ്പോള്‍ വാഹനം തിരികെ നല്‍കാതെ മുങ്ങുകയായിരുന്നു. പ്രതിക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. തുടർന്ന് കരുനാഗപ്പള്ളി  പൊലീസിനു കൈമാറിയ പ്രതിയെ കോടതി റിമാൻ്റ് ചെയ്തു.

Back to top button
error: