Month: April 2024

  • കഴക്കൂട്ടത്ത് ജന്മദിനാഘോഷത്തിനിടെ ബിയര്‍ പാര്‍ലറില്‍ സംഘര്‍ഷം: 5 പേര്‍ക്ക് കുത്തേറ്റു, രണ്ടുപേരുടെ നില ഗുരുതരം

    തിരുവനന്തപുരം: കഴക്കൂട്ടത്ത് ജന്മദിനാഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ അഞ്ചുപേര്‍ക്ക് കുത്തേറ്റു. പരിക്കേറ്റ രണ്ടുപേരുടെ നിലഗുരുതരമാണ്. സംഭവത്തില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ദേശീയപാതയില്‍ ടെക്‌നോ പാര്‍ക്കിന് എതിര്‍വശത്ത് ബി. സിക്‌സ് ബിയര്‍ പാര്‍ലറില്‍ കഴിഞ്ഞ ദിവസം 11.30ഓടെയായിരുന്നു സംഘര്‍ഷം ഉണ്ടായത്. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നു. ഒരു സംഘം പിറന്നാളാഘോഷവുമായി ബന്ധപ്പെട്ട് ബി. സിക്‌സ് പാര്‍ലറില്‍ പരിപാടി സംഘടിപ്പിച്ചിരുന്നു. ഈ സമയത്ത് മറ്റൊരു സംഘം ഇവിടെ എത്തിച്ചേരുകയും ഇരുസംഘങ്ങളും തമ്മില്‍ പരസ്പരം തര്‍ക്കത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു. അഞ്ചുപേരില്‍ ഒരാളുടെ പരിക്ക് അത്ര സാരമുള്ളതല്ല. രണ്ടു പേരുടെ നില ഗുരുതരമാണ്. കുത്തേറ്റ രണ്ടുപേരെ മെഡിക്കല്‍ കോളേജിലും രണ്ടുപേരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിഷയത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ചെറിയ വാക്കുതര്‍ക്കത്തില്‍ രൂപപ്പെട്ട സംഘര്‍ഷം കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു. സംഭവസ്ഥലത്ത് പോലീസ് എത്തുന്നതിന് മുമ്പേ അക്രമി സംഘം ഇവിടെ നിന്ന് ഓടിപ്പോയിരുന്നു. ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.  

    Read More »
  • Kerala

    ലോറിയില്‍ നിന്നും ഇരുമ്ബു കമ്ബി തെറിച്ചു വീണു; സ്‌കൂട്ടറോടിച്ച യുവതിക്ക് ഗുരുതര പരിക്ക്

    ആലപ്പുഴ: ലോറിയിൽ നിന്നും ഒന്നര മീറ്റർ നീളമുള്ള ഇരുമ്ബുകമ്ബി വീണതിനെ തുടർന്നു സ്‌കൂട്ടർ യാത്രികയായ യുവതിക്ക് ഗുരുതരപരുക്കേറ്റു. സ്‌കൂട്ടർ ഓടിച്ച കൈനകരി പുത്തൻപറമ്ബ് വീട്ടില്‍ ബിന്നി ഗോപിദാസിനാണ് (37) പരുക്കേറ്റത്. ആലപ്പുഴ ബൈപ്പാസില്‍ ഇന്നലെ രാവിലെ ഒൻപതിന്  കൊമ്മാടിക്ക് സമീപമായിരുന്നു സംഭവം.  അപകടത്തില്‍ കൈകാലുകള്‍ക്ക് ഒടിവും  വയറ്റില്‍ മുറിവുമുണ്ടായ ബിന്നിയെ ജനറല്‍ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഉഴുന്ന് കയറ്റി ചേർത്തല ഭാഗത്തേക്ക് പോയ ലോറിയില്‍ നിന്നാണ് കമ്ബി ഊർന്ന് വീണത്. ഉഴുന്ന നിറച്ച ചാക്കുകളുടെ അടിയില്‍ അലക്ഷ്യമായി ഇട്ടിരുന്നതാണ് കമ്ബി.ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.ഡ്രൈവറെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

    Read More »
  • Kerala

    സി.കെ. വിദ്യാസാഗറിന്റെ മകള്‍ ഡോ. ധന്യ സാഗര്‍ അന്തരിച്ചു

    തൊടുപുഴ: എസ്എന്‍ഡിപി യോഗം മുന്‍ പ്രസിഡന്റ് അഡ്വ. സി.കെ.വിദ്യാസാഗറിന്റെ മകള്‍ കോഴിക്കോട് നടക്കാവില്‍ നെടുങ്ങാടി ഗാര്‍ഡന്‍സ് റോഡില്‍ ധന്യ വീട്ടില്‍ ഡോ. ധന്യ സാഗര്‍ (44) അന്തരിച്ചു. ഭര്‍ത്താവ്: ഡോ. സുരേഷ് ബാബു. തലയില്‍ അര്‍ബുദബാധയെത്തുടര്‍ന്ന് ഒന്നര വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോഴിക്കോട് നടക്കാവില്‍ എസ്ബി ഡെന്റല്‍ ക്ലിനിക് നടത്തുകയായിരുന്നു. മാതാവ്: പരേതയായ ആനന്ദവല്ലി. മകള്‍: ഗൗരി സുരേഷ്. സംസ്‌കാരം ഇന്നു 12ന് തൊടുപുഴ അമ്പലം റോഡിലുള്ള ചെങ്ങാങ്കല്‍ വീട്ടുവളപ്പില്‍. സഹോദരങ്ങള്‍: ഡോ. സൗമ്യ സാഗര്‍, പരേതനായ സന്ദീപ് സാഗര്‍, അഡ്വ. മിഥുന്‍ സാഗര്‍, രോഹിണി സാഗര്‍.

    Read More »
  • Kerala

    തൃശൂരില്‍ നടന്നത് ബിജെപിക്ക് വോട്ടുണ്ടാക്കിക്കൊടുക്കാനുള്ള ശ്രമമെന്ന് കെ മുരളീധരൻ

    ഗുരുവായൂർ: തൃശൂർ പൂരം അട്ടിമറിക്കാനുള്ള നീക്കം ബിജെപിക്ക് വോട്ടുണ്ടാക്കിക്കൊടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നുവെന്ന് തൃശൂരിലെ യു.ഡി.എഫ്.സ്ഥാനാർത്ഥി കെ. മുരളീധരൻ. മണ്ഡലത്തില്‍ സിപിഎം-ബിജെപി. ഡീല്‍ ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു. സർക്കാരിനോടുണ്ടാകുന്ന വിരോധം ബിജെപിക്ക് വോട്ടാക്കി മാറ്റാനുള്ള ശ്രമമാണോ ഇന്നലത്തെ സംഭവമെന്ന് സംശയിക്കുന്നതായി മുരളീധരൻ ഗുരുവായൂരില്‍ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. ‘ഇലഞ്ഞിത്തറ മേളത്തിനും ബ്രഹ്‌മസ്വം മഠത്തിലെ ചടങ്ങിനും വരാതിരുന്ന ബിജെപി. സ്ഥാനാർത്ഥി പക്ഷേ രാവിലെ ചർച്ചയിലേക്ക് ഓടിവന്നു. അവിടെ കുറേ ഒച്ചയും ബഹളവുമുണ്ടാക്കിയെന്നാണ് അറിഞ്ഞത്. ഇവിടെ എങ്ങനെ പെട്ടെന്ന് ബിജെപി. സ്ഥാനാർത്ഥി രംഗത്തുവന്നു. എങ്ങനെ സ്ഥാനാർത്ഥികളുടെ സാന്നിധ്യത്തില്‍ ഒത്തുതീർപ്പുണ്ടാക്കി? 11 മണി മുതല്‍ അഞ്ചരമണി വരെ ആളുകള്‍ മുള്‍മുനയിലായിരുന്നു. എന്തുകൊണ്ട് പൊലീസിനെ ഭരണകൂടം നിയന്ത്രിച്ചില്ല? എന്തുകൊണ്ട് സംസ്ഥാന ഭരണത്തലവൻ ഇതില്‍ ഇടപെട്ടില്ല?’ -മുരളീധരൻ ചോദിച്ചു. ‘സംസ്ഥാന സർക്കാരാണ് പൂരം മുടക്കികള്‍. ഇന്ത്യ-ചൈന യുദ്ധകാലത്ത് പൂരം മുടങ്ങി. കോവിഡ് കാലത്തും മുടങ്ങി. പക്ഷേ എല്ലാ സംവിധാനങ്ങളുമുണ്ടായിട്ടും ഇപ്പൊ വെടിക്കെട്ട് മുടക്കേണ്ട ആവശ്യമെന്തായിരുന്നു? ബിജെപിക്കാർക്ക് ഓരോന്ന് പറയാൻ അവസരമുണ്ടാക്കിക്കൊടുത്തു. അതുവഴി…

    Read More »
  • Kerala

    എന്ത് സർക്കാർ വിരുദ്ധതയുണ്ടെങ്കിലും എൽഡിഎഫ് കേരളത്തിൽ സീറ്റ് വാരും: വെള്ളാപ്പള്ളി നടേശൻ

    ആലപ്പുഴ: കേരളത്തില്‍ സർക്കാർ വിരുദ്ധത ഉണ്ടെങ്കിലും എൽഡിഎഫ് സീറ്റ് വാരുമെന്ന് എസ്‌എൻഡിപി നേതാവ് വെള്ളാപ്പള്ളി നടേശൻ.ഇതിനു മുൻപ് അസംബ്ലി തിരഞ്ഞെടുപ്പിലും ഇത്തരത്തില്‍ സർക്കാർ വിരുദ്ധത ഉണ്ടായിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശബരിമല പ്രശ്നം , ശബളം മുടങ്ങിയത് പോലുള്ള കുറെ പ്രശ്നങ്ങള്‍ ഉണ്ടായിട്ടും വോട്ട് വന്നപ്പോള്‍ വാരികൊണ്ട് എല്‍ഡിഎഫ് പോയെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇത്തവണ ത്രികോണ മത്സരം നടക്കുന്നിടത്തെല്ലാം എൽഡിഎഫിന് ഗുണം ചെയ്യുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

    Read More »
  • India

    സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെയും നഴ്‌സിനെയും റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

    ബംഗളൂരു: വ്യത്യസ്ത സംഭവങ്ങളിലായി സ്വകാര്യ ആശുപത്രികളിലെ ഡോക്ടറെയും നഴ്‌സിനെയും റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യെലഹങ്ക റെയില്‍വേ സ്റ്റേഷന് സമീപമുള്ള ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. ശിശുരോഗ വിദഗ്ദനായ അനന്തപ്രസാദ്(38) ആണ് മരിച്ചത്. ട്രെയിൻ തട്ടി ഉണ്ടായ അപകടത്തിന്റെ പാടുകള്‍ മാത്രമേ ശരീരത്തില്‍ കണ്ടെത്തിയിട്ടുള്ളു എന്ന് പൊലീസ് അറിയിച്ചു. ആത്മഹത്യയ്‌ക്ക് പിന്നിലെ കാരണം വ്യക്തമല്ല, സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. മറ്റൊരു സംഭവത്തില്‍. നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സിനെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദീപാഞ്ജലി നഗറിനടുത്തുള്ള റെയില്‍വേ ട്രാക്കില്‍ നിന്നാണ് ബിജാപൂർ സ്വദേശി ചന്നബാസു അശോകിന്റെ (22) മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇവർ ബെംഗളൂരുവിലുള്ള ബന്ധുവിനൊപ്പമാണ് താമസിച്ചിരുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    Read More »
  • Kerala

    പത്തനംതിട്ടയുടെ കിഴക്കൻ മേഖലകളെ ഇളക്കി മറിച്ച് തോമസ് ഐസക്കിന്റെ പര്യടനം

    റാന്നി: പത്തനംതിട്ടയുടെ കിഴക്കൻ മലയോര മേഖലകളെ ഇളക്കി മറിച്ച് തോമസ് ഐസക്കിന്റെ തെരഞ്ഞെടുപ്പ് പര്യടനം.വൻ ജനപങ്കാളിത്തമായിരുന്നു ഐസക്കിന്റെ റാന്നിയിലെ പര്യടനത്തിൽ കാണുവാൻ സാധിച്ചത്. നേരത്തെ ജില്ലയുടെ കിഴക്കൻ മേഖലകളിൽ തോമസ് ഐസക്കിന്റെ പ്രചാരണം മന്ദഗതിയിലാണെന്ന് വാർത്തയുണ്ടായിരുന്നു. ഇന്നലെ ചെറുകോൽ, റാന്നി ,അങ്ങാടി, പഴവങ്ങാടി, വടശ്ശേരിക്കര പഞ്ചായത്തുകളിലായിരുന്നു തോമസ് ഐസക്കിന്റെ പര്യടനം.ചെണ്ടമേളത്തോടെയും വിവിധ കലാപരിപാടികളോടെയുമാണ് സ്ഥാനാർത്ഥിയെ മിക്കയിടങ്ങളിലും സ്വീകരിച്ചത്.നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു പ്രചാരണം. ചിറയ്ക്കൽപ്പടിയിൽ സ്ത്രീകളുടെ നേതൃത്വത്തിലായിരുന്നു ചെണ്ടമേളം.ജയിക്കുമെന്നതിൽ യാതൊരു സംശയവുമില്ലെന്നും ബിജെപിയെ അധികാരത്തിൽ നിന്നിറക്കാതെ നമുക്ക് വിശ്രമിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. രാവിലെ എട്ടു മണിക്ക് ചെറുകോൽ ചണ്ണമാങ്കലിൽ നിന്നും ആരംഭിച്ച തെരഞ്ഞെടുപ്പ് പര്യടനം വൈകിട്ട് 8:45 ഓടുകൂടി മണിയാറിലാണ് സമാപിച്ചത്.റാന്നി എംഎൽഎ അഡ്വ പ്രമോദ് നാരായൺ ആദ്യാവസാനം തോമസ് ഐസക്കിനോടൊപ്പം ഉണ്ടായിരുന്നു.

    Read More »
  • Kerala

    യുപിഎസ്‌സി പരീക്ഷ: ഇന്ന് അധിക സര്‍വീസുമായി കൊച്ചി മെട്രോ

    കൊച്ചി: കൊച്ചി മെട്രോ ഇന്ന് അധിക സർവീസ് നടത്തും.യുപിഎസ്‌സിയുടെ നാഷണല്‍ ഡിഫന്‍സ് അക്കാദമി നേവല്‍ അക്കാദമി(ഐ), കമ്ബൈന്‍ഡ് ഡിഫന്‍സ് സര്‍വ്വീസസ്(ഐ) പരീക്ഷകള്‍ നടക്കുന്നതിനാലാണ് കൊച്ചി മെട്രോ ഇന്ന് അധിക സർവീസ് നടത്തുന്നത്. ഞായറാഴ്ച്ച രാവിലെ 7 മണി മുതല്‍ കൊച്ചി മെട്രോ സര്‍വ്വീസ് ആലുവ, തൃപ്പൂണിത്തുറ ടെര്‍മിനല്‍ സ്റ്റേഷനുകളില്‍ നിന്ന് ആരംഭിക്കും. നിലവില്‍ രാവിലെ 7.30നാണ് കൊച്ചി മെട്രോ ഞായറാഴ്ച്ചകളില്‍ സര്‍വ്വീസ് ആരംഭിച്ചിരുന്നത്.

    Read More »
  • Kerala

    കട്ടാക്കടയില്‍ കള്ളനോട്ട് അടിച്ച സംഭവത്തില്‍ രണ്ട് പേർ പിടിയിൽ 

    തിരുവനന്തപുരം: കട്ടാക്കടയില്‍ കള്ളനോട്ട് അടിച്ചിറക്കിയ സംഭവത്തില്‍ രണ്ട് പേർ പിടിയിലായി. പറണ്ടോട്ട് സ്വദേശിയായ ബിനീഷ് (27), ആര്യനാട് സ്വദേശി ജയൻ (47) എന്നിവരാണ് കട്ടാക്കട പൊലീസിന്റെ പിടിയിലായത്. ജയന്റെ വീട്ടിലായിരുന്നു കള്ളനോട്ട് നിർമാണം. ഇതിന് ഉപയോഗിച്ച സാധന സാമഗ്രികള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വീട്ടില്‍ അച്ചടിച്ച കള്ളനോട്ട് ഇക്കഴിഞ്ഞ മൂന്നാം തീയ്യതി ബിനീഷിന്റെ അമ്മയുടെ പേരുള്ള ബാങ്ക് അക്കൗണ്ടിലേക്കാണ് നിക്ഷേപിച്ചത്. 500 രൂപയുടെ എട്ട് നോട്ടുകളുണ്ടായിരുന്നു. സിഡിഎമ്മില്‍ കള്ളനോട്ട് നിക്ഷേപിച്ചാല്‍ അവ പ്രത്യേകം അറയിലേക്കാണ് പോകുക. മുഷിഞ്ഞ നോട്ടുകളാണെങ്കില്‍ സ്വീകരിക്കാതെ തിരികെ വരും. പണം മെഷീനിനുള്ളിലേക്ക് പോയപ്പോള്‍ അത് സ്വീകരിക്കപ്പെട്ടെന്നും അക്കൗണ്ടില്‍ എത്തിയെന്നുമാണ് പ്രതികള്‍ കരുതിയത്. എന്നാല്‍ അക്കൗണ്ട് പരിശോധിച്ചപ്പോള്‍ പണം വന്നില്ല. ആറാം തീയ്യതി ബാങ്ക് ഉദ്യോഗസ്ഥർ സിഡിഎം പരിശോധിച്ചപ്പോള്‍ പ്രത്യേക അറയില്‍ കള്ളനോട്ട് കിട്ടി. നിക്ഷേപിച്ച അക്കൗണ്ടും സമയവും കാർഡ് വിവരങ്ങളും ഉള്‍പ്പെടെ ബാങ്ക് അധികൃതർ പരാതി നല്‍കി. അക്കൗണ്ട് ഉടമയുടെ പരാതി നല്‍കി. അക്കൗണ്ട് ഉടമയുടെ വിവരം അന്വേഷിച്ചെത്തിയ…

    Read More »
  • Kerala

    സുപ്രഭാതം പത്രത്തില്‍ എല്‍ഡിഎഫിന്റെ പരസ്യം; പത്രം കത്തിച്ച്  പ്രതിഷേധം

    താനൂർ: എല്‍ഡിഎഫ് പരസ്യം പ്രസിദ്ധീകരിച്ചതിനെ തുടർന്ന് പത്രം കത്തിച്ചു. ശനിയാഴ്ച പുറത്തിറങ്ങിയ സുപ്രഭാതം ദിനപത്രമാണ് കൊടിഞ്ഞി ചെറുപാറ സ്വദേശി നെച്ചിക്കാട്ട് കോമുട്ടി ഹാജി കത്തിച്ചത്. ശനിയാഴ്ച രാവിലെ ഏഴിന് ആളുകള്‍ നോക്കി നില്‍ക്കെ നടുറോഡില്‍ നിന്നാണ് കോമൂട്ടി ഹാജി പരസ്യമായി പത്രം കത്തിച്ചത്.മുസ്ലീം ലീഗ് നേതാവാണ് ഇയാൾ. ‘ന്യൂനപക്ഷ വിഭാഗങ്ങള്‍ രണ്ടാംകിട പൗരന്മാരാകാം ഇടതില്ലെങ്കില്‍’ എന്ന വാചകത്തോടുകൂടിയുള്ള മുഴുവൻ പേജ് പരസ്യമാണ് സുപ്രഭാതം പത്രത്തില്‍ പ്രസിദ്ധീകരിച്ചത്. എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പരസ്യ വാചകവും, മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രവും പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഇകെ സമസ്ത വിഭാഗത്തിന്റെ മുഖപത്രമാണ് സുപ്രഭാതം. അതേസമയം എല്‍ഡിഎഫിന്റെ പരസ്യം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ നന്നമ്ബ്ര കൊടിഞ്ഞിയില്‍ മുസ്ലിം ലീഗ് നേതാവ് ‘സുപ്രഭാതം’ ദിനപത്രത്തിന്റെ കോപ്പി കത്തിച്ചത് അപലപനീയമെന്ന് പൊന്നാനി ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാർത്ഥി കെ എസ് ഹംസ പറഞ്ഞു. ഇതിന്റെ പേരിലാണെങ്കില്‍ അവർ ആദ്യം കത്തിക്കേണ്ടിയിരുന്നത് അവരുടെ പത്രമായ ചന്ദ്രിക ആയിരുന്നു. പിണറായി വിജയൻ വികസന നായകൻ എന്ന പരസ്യം…

    Read More »
Back to top button
error: