Food

നമ്മുടെ വയർ നമുക്കു നൽകുന്ന മുന്നറിയിപ്പുകൾ, അത് അവഗണിച്ചാൽ ഫലം ഗുരുതരം

ലൈഫ്‌സ്റ്റൈൽ

സുനിൽ കെ ചെറിയാൻ

    നെഞ്ചെരിച്ചിലിന്റെ മറ്റൊരു രൂപമായ ആസിഡ് ഇൻഫ്ലക്സ്  പലരയും അലട്ടുന്ന പ്രശ്നമാണ്.
വയറ്റിലെ അമ്ലം അന്നനാളത്തിലേയ്ക്ക് വരുന്ന ഈ അവസ്ഥ അസഹനീയമാണ്.
ഒരു കല്യാണപ്പാർട്ടി കഴിഞ്ഞാൽ ഒരു ഉപ്പ് സോഡ അങ്ങനെയാണ് നമ്മുടെ ശീലമായത്. വയറ്റിലെ പ്രശ്നങ്ങൾ തലച്ചോറിനെയും ബാധിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. അത്തരം ഒരു ഗവേഷണഫലം പറഞ്ഞത്, വിഷാദരോഗിയായ ഒരാളുടെ വയറ്റിലെ മൈക്രോബ് എന്ന് വിളിക്കുന്ന ബാക്റ്റീരിയ, എലികളിൽ കുത്തിവച്ചപ്പോൾ എലികളെയും അത്  ദോഷകരമായി ബാധിച്ചു എന്നാണ്.

അപ്പോൾ വയറിനെ സംരക്ഷിക്കാൻ നമ്മുടെ ഭക്ഷണശീലം തന്നെ മാറ്റേണ്ടി വരും എന്നുർത്ഥം. തൈര് ആണ് നമ്മുടെ ഉള്ളിലെ മൈക്രോബുകൾക്ക് ഉത്തമമായത്. ഈ ചൂട് കാലത്ത് സംഭാരത്തോളം പോന്ന ദാഹശമനി വേറെയില്ല.

സൂപ്പർമാർക്കറ്റുകളിലെ ഷെൽഫുകളിൽ ഇരിക്കുന്ന പ്രോസസ്‌ഡ്‌ ഭക്ഷണ പായ്ക്കറ്റുകളെ വിശ്വസിക്കരുതെന്നും ഗവേഷകർ മുന്നറിയിപ്പു നൽകുന്നു. എക്സ്പെയറി തീയതിയെ അതിജീവിക്കാൻ കമ്പനികൾ ഭക്ഷണത്തിൽ ചേർക്കുന്ന എമൾസിഫയർ എന്ന പദാർത്ഥം താൽക്കാലിക രുചിയും സംതൃപ്‌തിയും നൽകുമെങ്കിലും
പിന്നീട് അവ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും.

ചുരുങ്ങിയത് മൂന്ന് മണിക്കൂറെങ്കിലും ഭക്ഷണം കഴിക്കുന്നതിനിടയിൽ ഇടവേള എടുക്കുക. വയർ കുത്തിനിറച്ച് കഴിക്കാതിരിക്കുക. ഭക്ഷണം കഴിക്കുമ്പോൾ അയഞ്ഞ വേഷം ധരിക്കുക. ഭക്ഷണശേഷം ച്യൂയിങ്ങ് ഗം ചവയ്ക്കുക. കഴിച്ച ഉടനെ മലർന്ന് കിടക്കാതിരിക്കുക എന്നിങ്ങനെയുള്ള ‘ടിപ്പുകൾ’ ആണ് ഭക്ഷണ ഗവേഷകർക്ക് നിർദ്ദേശിക്കാനുള്ളത്.

മദ്യപാനം, പുകവലി, റെഡ് മീറ്റ് തുടങ്ങിയവ ആരോഗ്യസംരക്ഷണത്തിന്റെ ‘ശത്രുപക്ഷ’ത്താണെങ്കിലും ദീർഘകാലമായുള്ള ഉപയോഗമാണ് ശത്രുത കൂട്ടുന്നത്. നാരുകൾ അടങ്ങിയ ഭക്ഷണം, പച്ചക്കറികൾ, പഴങ്ങൾ  എന്നിവയുടെ ഉപയോഗം വർധിപ്പിച്ചാൽ, ഈ ശത്രുക്കളെ നേരിടാൻ നമ്മുടെ വയർ പര്യാപ്‌തമാകും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: