Month: April 2024
-
Kerala
ആലപ്പുഴയില്‍ രോഗിയായ വീട്ടമ്മ തോട്ടില്‍ മരിച്ചനിലയില്‍
ആലപ്പുഴ: തകഴിയില്‍ അപസ്മാര രോഗത്തിന് ചികിത്സയിലിരുന്ന വീട്ടമ്മ തോട്ടില്‍ മരിച്ചനിലയില്‍. തകഴി പഞ്ചായത്ത് 9-ാം വാർഡ് ചെക്കിടിക്കാട് ഇടവല്യകളം സുധാമണി(49)യെ ആണ് തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30-ന് ചെക്കിടിക്കാട് 900 പാടശേഖര മോട്ടർ തറയ്ക്ക് സമീപത്താണ് മൃതദേഹം കണ്ടത്. രാവിലെ ഒൻപതു മണി മുതല്‍ വീട്ടില്‍നിന്ന് കാണാതായ സുധാമണിയെ തേടിയുള്ള തെരച്ചിലിനിടെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. സുധാമണിയുടെ ഭർത്താവ് രാജു രാവിലെ പണിക്ക് പോയിരുന്നു. നടുവേദനയെ തുടർന്ന് വിശ്രമത്തിലായിരുന്ന മകള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന് മുൻവശത്തെ ഇടത്തോട്ടില്‍നിന്ന് വെള്ളം ശേഖരിക്കുന്നതിനിടെ അപസ്മാരബാധയില്‍ വെള്ളത്തില്‍ വീണുപോയതാകാമെന്നാണ് കരുതുന്നത്. എടത്വാ പോലീസ് മേല്‍നടപടി സ്വീകരിച്ചു. സംസ്കാരം പിന്നീട്. മക്കള്‍: അഖില, അനഘ, അർജ്ജുൻ.
Read More » -
Kerala
വിവാഹിതയുടെ ചിത്രം മോർഫ് ചെയ്തു പ്രചരിപ്പിച്ചു; യുവതി ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ
കണ്ണൂർ: യുവതിയുടെ ചിത്രം മോർഫ് ചെയ്തു സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചെന്ന കേസില്‍ രണ്ടു പേർ അറസ്റ്റില്‍.കണ്ണവം പൊലീസ് സ്റ്റേഷൻ പരിധിയിലെ രാഹിത്ത് (24), പ്രജിന എന്ന ഷില്‍ന (30) എന്നിവരെയാണ് കണ്ണൂർ സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണവം പൊലീസ് സ്റ്റേഷൻ പരിധിയിലെ യുവതിയെ ലൈംഗിക തൊഴിലാളിയായി ചിത്രീകരിച്ച് വിവിധ വാട്‍സ് ആപ് നമ്ബറുകളിലേക്ക് ഫോട്ടോ അയച്ചുകൊടുത്തും യുവതിയെപ്പറ്റി അപവാദം പ്രചരിപ്പിച്ചുവെന്നുമാണ് കേസ്. പ്രതികള്‍ പെണ്‍വാണിഭ സംഘങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു. പരാതിക്കാരിയുടെ ഫോട്ടോ വാട്സ് ആപ് സ്റ്റാറ്റസായി ഇട്ടത് സ്ക്രീൻ ഷോടെടുത്ത് പ്രതികള്‍ ദുരുപയോഗം ചെയ്യുകയായിരുന്നു.
Read More » -
Kerala
ഫാനില്‍നിന്ന് പൊട്ടിത്തെറി; തിരുവനന്തപുരത്ത് വീട് കത്തിനശിച്ചു
തിരുവനന്തപുരം: ഫാനിലുണ്ടായ പൊട്ടിത്തെറിയെ തുടർന്ന് വീട് കത്തിനശിച്ചു. തിരുവനന്തപുരം ജില്ലയിലെ വളളക്കടവിലാണ് സംഭവം. വീടിനുളളിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും പുറത്തേക്ക് ഇറങ്ങി ഓടിയതിനാല്‍ ആളപായമുണ്ടായില്ല. ഞായറാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് സംഭവം. വളളക്കടവ് പതിനാറേകാല്‍ മണ്ഡപം കുന്നില്‍ വീട്ടില്‍ സഹൃദയ റസിഡൻസില്‍ ഹയറുന്നീസയുടെ ഷീറ്റുമേഞ്ഞ വീടാണ് പൂർണ്ണമായും കത്തി നശിച്ചത്. വീടിന്റെ വരാന്തയിലുണ്ടായിരുന്നു ഫാനില്‍നിന്ന് പൊട്ടിത്തെറി ഉണ്ടായതിനു പിന്നാലെയാണ് തീ ആളിപ്പടർന്നത്. പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്ന ഹയറുന്നീസയും മരുമകളും മെയിൻ സ്വിച്ച് ഓഫ് ചെയ്യുകയും അടുക്കളയിലെത്തി പാചക വാതക സിലിണ്ടറുകളുടെ വാല്‍വ് ഓഫ് ചെയ്യുകയും ചെയ്തശേഷം പുറത്തേക്ക് ഇറങ്ങിയോടി. ഇതിനിടെ തീ ആളിപ്പടർന്ന് വീട്ടിലെ നാല് മുറികളിലേയും ഗ്യഹോപകരണങ്ങളും വസ്ത്രങ്ങളും മുഴുവനായി കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് സൂചന.സമീപവാസികളാണ് അഗ്നിരക്ഷാസേനയെ വിവരമാറിയിച്ചത്. ചാക്കയില്‍ നിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഷാജി, സജീവ്, സേനാംഗങ്ങളായ ലതീഷ്, ആദർശ്, മുകേഷ്, ദീപു, ഹാപ്പിമോൻ എന്നിവർ ഉള്‍പ്പെട്ട രണ്ട് യൂണിറ്റ് വാഹനങ്ങളെത്തി. ഒരുമണിക്കൂറോളം നടത്തിയ പരിശ്രമത്തിലാണ് തീയണച്ചത്.
Read More » -
Kerala
അമ്പടി കള്ളീ…! സ്ത്രീകൾ ഉൾപ്പെട്ട സംഘം സ്വർണം വാങ്ങാനെന്ന വ്യാജേന വരുന്നു, വിശ്വാസം നേടി ശേഷം ആഭരണക്കവർച്ച, നാൽവർ സംഘം കുടുങ്ങി
കൊച്ചി: ഇടപ്പള്ളി രാജധാനി ജ്വല്ലറിയിൽ സ്വർണം വാങ്ങാനെ വ്യാജേന എത്തി വൻ ആഭരണക്കവർച്ച നടത്തിയ നാലംഗ സംഘത്തെ പൊലീസ് പിടികൂടി. പുണെ ഷാനി ടെംപിൾ ശുഭകാമ്നയിൽ അശ്വിൻ വിജയ് സോളങ്കി (44), ബിബ്‌വേവാഡി അപ്പർ ഇന്ദിരാനഗറിൽ ജ്യോത്സ്ന സുരാജ് കച്ച്‌വേ (30), സോലാപുർ കാദം ഹോസ്പിറ്റലിനു സമീപത്തുള്ള സുചിത്ര കിഷോർ സലുങ്കേ (52), താനെ അബർനാഥിൽ നിന്നുള്ള ജയ സച്ചിൻ ബാദ്ഗുജാർ (42) എന്നിവരെയാണ് തൃശൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്. വിമാന മാർഗമാണ് ഇവർ കൊച്ചിയിൽ മോഷണത്തിന് എത്തിയത്. വെള്ളിയാഴ്ച രാത്രി 7.50നാണ് ഇടപ്പള്ളി ടോളിലെ ജ്വല്ലറിയിൽ നിന്നു 4 പേരും ചേർന്ന് 63,720 രൂപ വിലയുള്ള സ്വർണ നെക്‌ലേസ് കവർന്നത്. ജ്വല്ലറി പൂട്ടുന്നതിനു മുമ്പ് നടത്തിയ സ്റ്റോക്കെടുപ്പിലാണ് മോഷ്ടിക്കപ്പെട്ട വിവരം അറിയുന്നത്. ജ്വല്ലറിയിൽ നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് ഇവർ ജ്വല്ലറികൾ കേന്ദ്രീകരിച്ചു മോഷണം നടത്തുന്ന സംഘമാണെന്നും ഇവർക്കെതിരെ മറ്റു സംസ്ഥാനങ്ങളിൽ കേസുകളുണ്ടെന്നും തിരിച്ചറിഞ്ഞു.…
Read More » -
Kerala
കൊല്ലത്ത് എംഡിഎംഎ വേട്ട; യുവതി ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റിൽ
കൊല്ലം: നീണ്ടകരയില്‍ ലഹരിമരുന്നുമായി മൂന്നുപേർ പിടിയില്‍. മുണ്ടയ്ക്കല്‍, ഉദയമാര്‍ത്താണ്ഡപുരം സ്വദേശി രാജീവന്‍, അരുണ്‍, ആദിനാട് കാട്ടില്‍കടവ് സ്വദേശി അശ്വതി എന്നിവരാണ് അറസ്റ്റിലായത്. പൊലീസിന് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടികള്‍. ശക്തികുളങ്ങര പൊലീസും ഡാന്‍സാഫ് ടീമും സംയുക്തമായി നീണ്ടകര പാലത്തിന് നടത്തിയ വാഹനപരിശോധനയിലാണ് ഇവർ കുടുങ്ങിയത്.740 ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്.
Read More » -
Kerala
പക്ഷിപ്പനി; താറാവ്, കോഴി എന്നിവയുടെ ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം
ആലപ്പുഴ: പക്ഷിപ്പനിയെ തുടർന്ന് താറാവ്, കോഴി എന്നിവയുടെ ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം.ആലപ്പുഴയിലെ 34 തദ്ദേശസ്ഥാപനങ്ങളില്‍ ഏപ്രില്‍ 26 വരെയാണ് നിരോധനം. ഇതിനിടെ ആലപ്പുഴ ജില്ലയില്‍ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം. മുട്ടാർ, അമ്ബലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം.ഇവിടങ്ങളിൽ നിന്നും സാമ്ബിള്‍ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്. എടത്വ, ചെറുതന പഞ്ചായത്തുകളില്‍ ആണ് നേരത്തെ രോഗം സ്ഥിരീകരിച്ചത്.
Read More » -
NEWS
പാകിസ്ഥാൻ യുവതി 6 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ റാവല്‍പിണ്ടി ജില്ലാ ഹെഡ്ക്വാർട്ടേഴ്‌സ് ഹോസ്പിറ്റലില്‍ 27 കാരിയായ യുവതി വെള്ളിയാഴ്ച ആറ് കുട്ടികള്‍ക്ക് ജന്മം നല്‍കി. റാവൽപിണ്ടി സ്വദേശി മുഹമ്മദ് വഹീദിൻ്റെ ഭാര്യ സീനത്ത് വഹീദാണ് ഒരു മണിക്കൂറിനുള്ളില്‍ ആറ് കുഞ്ഞുങ്ങളെ ഒന്നിന് പിറകെ ഒന്നായി പ്രസവിച്ചത്.നവജാതശിശുക്കളില്‍ നാല് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ്.ഓരോ കുഞ്ഞിനും രണ്ട് പൗണ്ടില്‍ താഴെ ഭാരമുണ്ട്. ആറ് കുഞ്ഞുങ്ങളും അവരുടെ അമ്മയും ആരോഗ്യവതിയായിരിക്കുന്നുവെന്ന് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ ഫർസാന പറഞ്ഞു.സീനത്തിൻ്റെ ആദ്യ പ്രസവമായിരുന്നു ഇത്.
Read More » -
Kerala
പ്രതീക്ഷിച്ച സീറ്റ് ബിജെപിക്ക് വടക്കേയിന്ത്യയിൽ കിട്ടില്ല; പിന്നല്ലേ തെക്കേയിന്ത്യയിൽ: പിണറായി വിജയൻ
തിരുവനന്തപുരം: പ്രതീക്ഷിച്ച സീറ്റ് ബിജെപിക്ക് വടക്കേയിന്ത്യയിൽ കിട്ടില്ല, പിന്നല്ലേ തെക്കേയിന്ത്യയിൽ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.അതിന്റെ വെപ്രാളമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കുളളതെന്നും പിണറായി വിജയൻ പറഞ്ഞു. കേരളത്തിനെതിരെ സംസാരിക്കുമ്ബോള്‍ നരേന്ദ്രമോദിക്കും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്കും ഒരേ സ്വരമാണെന്നും അദ്ദേഹം പ്രതികരിച്ചു. വാർത്താസമ്മേളനത്തില്‍ സംസാരിക്കുന്നതിനിടയിലാണ് പ്രധാനമന്ത്രിയെയും രാഹുല്‍ ഗാന്ധിയെയും അദ്ദേഹം ഒരുപോലെ വിമർശിച്ചത്. ‘നരേന്ദ്രമോദി കേരളത്തെയും ബീഹാറിനെയും അപമാനിച്ചു. ഇന്ത്യയില്‍ അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണ്. ഇവിടെ ബീഹാറിനേക്കാൾ അഴിമതി വ്യാപകമാണെന്ന പ്രധാനമന്ത്രിയുടെ വിമർശനം ഏത് റിപ്പോർട്ടുകളെ അധികരിച്ചാണ്?നീതി അയോഗിന്റെ ചുമതല വഹിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ഈ കളളങ്ങളെല്ലാം പറയുന്നത്. ബിജെപി നല്‍കുന്ന പരസ്യങ്ങളിലും കേരളത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുകയാണ്. കേരളത്തിന്റെ കഴുത്ത് ഞെരിക്കുന്നവർ തന്നെ സംസ്ഥാനത്തെ ആക്ഷേപിക്കുകയാണ്. കേരളത്തിന് അർഹതപ്പെട്ട തുക നിഷേധിക്കുന്ന നിലപാടാണ് കേന്ദ്രസർക്കാർ എടുക്കുന്നത്. ജനസംഖ്യ മാനദണ്ഡമാക്കിയതോടെ നികുതി വിഹിതത്തിന്റെ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള അന്തരം വർദ്ധിച്ചു. നരേന്ദ്രമോദിയെ നേരിട്ട് എതിർക്കാൻ രാഹുല്‍ഗാന്ധി ശ്രമിക്കുന്നില്ല. സ്വന്തം പാർട്ടിയുടെ നേതൃത്വസ്ഥാനത്ത് നിന്നും നിർണായക…
Read More » -
Kerala
പത്തനംതിട്ടയിൽ സംവാദത്തിനിടെ തര്‍ക്കം; ആന്റോ ആന്റണി ഇറങ്ങിപ്പോയി
ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട മണ്ഡലത്തിലെ കോരുത്തോട്ടില്‍ മലയോര കർഷകസമിതി സംഘടിപ്പിച്ച സംവാദ പരിപാടിയില്‍നിന്ന് പത്തനംതിട്ട യു.ഡി.എഫ് സ്ഥാനാർഥി ആന്റോ ആന്റണി എംപി ഇറങ്ങിപ്പോയി. അവതാരകനുമായി കടുത്ത വാദപ്രതിവാദങ്ങളിലേർപ്പെട്ട എംപി അവതാരകൻ മോശം പരാമർശം നടത്തി എന്നാരോപിച്ചാണ് പരിപാടി പൂർത്തിയാക്കാതെ വേദിയില്‍നിന്ന് ഇറങ്ങിപ്പോയത്. വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് നേതാവിനെ കുഴക്കിയത്. വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്ര സർക്കാരും കേരള സർക്കാരും ചെയ്ത നടപടികളെ കുറിച്ചാണ് രൂക്ഷമായ ചോദ്യങ്ങളുയർന്നത്. വന്യജീവി സംരക്ഷണ നിയമത്തിലെ ഭേദഗതി വിഷയത്തില്‍ ഇനി എന്താണ് ചെയ്യാനുള്ളത് എന്നത് സംബന്ധിച്ചും ചോദ്യമുയർന്നു. ഇതൊരു ചർച്ചയാണെന്നറിയില്ലെന്നും ചർച്ചയാണെന്നറിഞ്ഞിരുന്നെങ്കില്‍ രേഖകള്‍ കൊണ്ടുവന്നേനെയെന്നും ആന്റോ ആന്റണി പറഞ്ഞു. എന്നാൽ അവതാരകൻ ഇടപെട്ടതോടെ ആന്റോ അദ്ദേഹത്തോട് കയർത്തു സംസാരിച്ചു. പിന്നാലെ താനാരാ, തന്റെ പണി നോക്കെന്ന് പറഞ്ഞ് വേദിയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.
Read More » -
Kerala
രാഹുല്‍ ഗാന്ധിയുടെ കേരളാ സന്ദര്‍ശനം റദ്ദാക്കി
ന്യൂഡൽഹി: ആരോഗ്യപ്രശ്നങ്ങള്‍ മൂലം രാഹുല്‍ ഗാന്ധിയുടെ ഇന്നത്തെ കേരളാ സന്ദർശനം റദ്ദാക്കി. കെ.സി.വേണുഗോപാലിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ആലപ്പുഴ ബീച്ചില്‍ സംഘടിപ്പിച്ചിരുന്ന പൊതു യോഗവും റദ്ദാക്കിയിട്ടുണ്ട്. ഞായറാഴ്ച മധ്യപ്രദേശിലെ സത്‌നയിലും ജാർഖണ്ഡിലെ റാഞ്ചിയിലും നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും രാഹുല്‍ പങ്കെടുത്തിരുന്നില്ല.പെട്ടന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങള്‍ മൂലം ഡോക്ടർമാർ രാഹുലിന് വിശ്രമം നിർദേശിക്കുകയായിരുന്നു എന്നാണ് വിവരം.
Read More »