KeralaNEWS

രാഹുല്‍ ഗാന്ധിയുടെ കേരളാ സന്ദര്‍ശനം റദ്ദാക്കി

ന്യൂഡൽഹി: ആരോഗ്യപ്രശ്നങ്ങള്‍ മൂലം രാഹുല്‍ ഗാന്ധിയുടെ ഇന്നത്തെ കേരളാ സന്ദർശനം റദ്ദാക്കി. കെ.സി.വേണുഗോപാലിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ആലപ്പുഴ ബീച്ചില്‍ സംഘടിപ്പിച്ചിരുന്ന പൊതു യോഗവും റദ്ദാക്കിയിട്ടുണ്ട്.

ഞായറാഴ്ച മധ്യപ്രദേശിലെ സത്‌‍‌നയിലും ജാർഖണ്ഡിലെ റാഞ്ചിയിലും നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും രാഹുല്‍ പങ്കെടുത്തിരുന്നില്ല.പെട്ടന്നുണ്ടാ‌യ ആരോഗ്യ പ്രശ്നങ്ങള്‍ മൂലം ഡോക്ടർമാർ രാഹുലിന് വിശ്രമം നിർദേശിക്കുകയായിരുന്നു എന്നാണ് വിവരം.

Back to top button
error: