Breaking NewsLead NewsNEWSWorld

ഇറാനെ ഞെട്ടിച്ച് ഖമനേയിയുടെ മരണം, വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് മൂന്ന് ദശാബ്ദത്തിലേറെയായി ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ആത്മീയവും രാഷ്ട്രീയവുമായ കേന്ദ്രശക്തി!! 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു, എഴ് ദിവസത്തെ അവധിയും

ദുബായ്: ഇറാന്റെ സുപ്രീം ലീഡർ ആയത്തുള്ള ഖമനേയി കൊല്ലപ്പെട്ടതായി ഇറാന്റെ സ്റ്റേറ്റ് ടെലിവിഷൻ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. 86 കാരനായ ഖമെനെയ് മൂന്ന് ദശാബ്ദത്തിലേറെയായി ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ആത്മീയവും രാഷ്ട്രീയവുമായ കേന്ദ്രശക്തിയായിരുന്നു. രാജ്യത്ത് 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചതായും റിപ്പോർട്ടുണ്ട്.‌‌‌ ഇറാൻ ന്യൂസ് ഏജൻസിയായ ഫാർസ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിനിടെ ഇറാന്റെ മിസൈൽ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേൽ വൻതോതിലുള്ള ആക്രമണങ്ങൾ തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ.

1989-ൽ ആയതോ ആയതോല്ല റൂഹോള ഖൊമേനിയുടെ മരണത്തെ തുടർന്ന് സുപ്രീം ലീഡറായ ഖമെനെയ് ഇറാന്റെ പരമോന്നത നേതാവായി അവരോധിക്കപ്പെട്ടു, വിദേശനയം, സൈനിക തന്ത്രം, ദേശീയ സുരക്ഷ എന്നിവയിൽ ഇറാന്റെ അന്തിമ വാക്ക് ഖമനേയിയായിരുന്നു.

Signature-ad

വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി നേരത്തേ അവകാശവാദം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രയേൽ ഉന്നത ഉദ്യോഗസ്ഥരും ഫെബ്രുവരി 28-ന് ടെഹ്റാനിൽ നടന്ന വ്യോമാക്രമണത്തിൽ ഖമനേയി കൊല്ലപ്പെട്ടതായി നേരത്തേ അവകാശപ്പെട്ടിരുന്നു. ഔദ്യോഗിക ചാനലുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ഇവർ പ്രസ്താവനകൾ പുറത്തുവിട്ടിരുന്നു. എന്നാൽ, ശനിയാഴ്ച വൈകുംവരെ ഇറാൻ അധികൃതർ ഇത് സ്ഥിരീകരിച്ചിരുന്നില്ല. സുപ്രീം ലീഡർ ജീവനോടെയുണ്ടാകാമെന്ന സൂചനകളും ടെഹ്റാനിൽ നിന്നുണ്ടായിരുന്നു. എന്നാൽ ഖമനേയിയുടേയായ വീ‍ഡിയോകളോ, ശബ്ദ സന്ദേശങ്ങളോ പുറത്തുവരാതെ വന്നതോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: