KeralaNEWS

പ്രതീക്ഷിച്ച സീറ്റ് ബിജെപിക്ക് വടക്കേയിന്ത്യയിൽ കിട്ടില്ല; പിന്നല്ലേ തെക്കേയിന്ത്യയിൽ: പിണറായി വിജയൻ

തിരുവനന്തപുരം: പ്രതീക്ഷിച്ച സീറ്റ് ബിജെപിക്ക് വടക്കേയിന്ത്യയിൽ കിട്ടില്ല, പിന്നല്ലേ തെക്കേയിന്ത്യയിൽ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.അതിന്റെ വെപ്രാളമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കുളളതെന്നും  പിണറായി വിജയൻ പറഞ്ഞു.

കേരളത്തിനെതിരെ സംസാരിക്കുമ്ബോള്‍ നരേന്ദ്രമോദിക്കും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്കും ഒരേ സ്വരമാണെന്നും അദ്ദേഹം പ്രതികരിച്ചു. വാർത്താസമ്മേളനത്തില്‍ സംസാരിക്കുന്നതിനിടയിലാണ് പ്രധാനമന്ത്രിയെയും രാഹുല്‍ ഗാന്ധിയെയും അദ്ദേഹം ഒരുപോലെ വിമർശിച്ചത്.

Signature-ad

‘നരേന്ദ്രമോദി കേരളത്തെയും ബീഹാറിനെയും അപമാനിച്ചു. ഇന്ത്യയില്‍ അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണ്. ഇവിടെ ബീഹാറിനേക്കാൾ അഴിമതി വ്യാപകമാണെന്ന പ്രധാനമന്ത്രിയുടെ വിമർശനം ഏത് റിപ്പോർട്ടുകളെ അധികരിച്ചാണ്?നീതി അയോഗിന്റെ ചുമതല വഹിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ഈ കളളങ്ങളെല്ലാം പറയുന്നത്.

ബിജെപി നല്‍കുന്ന പരസ്യങ്ങളിലും കേരളത്തെക്കുറിച്ച്‌ തെറ്റിദ്ധാരണ പരത്തുകയാണ്. കേരളത്തിന്റെ കഴുത്ത് ഞെരിക്കുന്നവർ തന്നെ സംസ്ഥാനത്തെ ആക്ഷേപിക്കുകയാണ്. കേരളത്തിന് അർഹതപ്പെട്ട തുക നിഷേധിക്കുന്ന നിലപാടാണ് കേന്ദ്രസ‌ർക്കാർ എടുക്കുന്നത്. ജനസംഖ്യ മാനദണ്ഡമാക്കിയതോടെ നികുതി വിഹിതത്തിന്റെ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള അന്തരം വർദ്ധിച്ചു.

നരേന്ദ്രമോദിയെ നേരിട്ട് എതിർക്കാൻ രാഹുല്‍ഗാന്ധി ശ്രമിക്കുന്നില്ല. സ്വന്തം പാർട്ടിയുടെ നേതൃത്വസ്ഥാനത്ത് നിന്നും നിർണായക സമയത്ത് ഒളിച്ചോടിയ രാഹുല്‍ ഗാന്ധി രാജ്യത്തെ നയിക്കാൻ ഇപ്പോഴും പ്രാപ്തനായിട്ടില്ല. ഉത്തരേന്ത്യയില്‍ നിന്നും ഒളിച്ചോടിയെത്തിയാണ് രാഹുല്‍ വയനാട്ടില്‍ രണ്ടാമതും മത്സരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ പ്രധാനം ബിജെപിയെ പരാജയപ്പെടുത്തുകയാണ്. പ്രധാനമന്ത്രി ആരാകുമെന്ന ചർച്ചയുടെ ആവശ്യം ഇപ്പോഴില്ല’- മുഖ്യമന്ത്രി പറഞ്ഞു.

Back to top button
error: