NEWSWorld

പാകിസ്ഥാൻ യുവതി 6 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ റാവല്‍പിണ്ടി ജില്ലാ ഹെഡ്ക്വാർട്ടേഴ്‌സ് ഹോസ്പിറ്റലില്‍ 27 കാരിയായ യുവതി വെള്ളിയാഴ്ച ആറ് കുട്ടികള്‍ക്ക് ജന്മം നല്‍കി.

റാവൽപിണ്ടി സ്വദേശി മുഹമ്മദ് വഹീദിൻ്റെ ഭാര്യ സീനത്ത് വഹീദാണ് ഒരു മണിക്കൂറിനുള്ളില്‍ ആറ് കുഞ്ഞുങ്ങളെ ഒന്നിന് പിറകെ ഒന്നായി പ്രസവിച്ചത്.നവജാതശിശുക്കളില്‍ നാല് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ്.ഓരോ കുഞ്ഞിനും രണ്ട് പൗണ്ടില്‍ താഴെ ഭാരമുണ്ട്.

Signature-ad

ആറ് കുഞ്ഞുങ്ങളും അവരുടെ അമ്മയും ആരോഗ്യവതിയായിരിക്കുന്നുവെന്ന് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ ഫർസാന പറഞ്ഞു.സീനത്തിൻ്റെ ആദ്യ പ്രസവമായിരുന്നു ഇത്.

Back to top button
error: