KeralaNEWS

ആലപ്പുഴയില്‍  രോഗിയായ വീട്ടമ്മ തോട്ടില്‍ മരിച്ചനിലയില്‍

ആലപ്പുഴ: തകഴിയില്‍ അപസ്മാര രോഗത്തിന് ചികിത്സയിലിരുന്ന വീട്ടമ്മ തോട്ടില്‍ മരിച്ചനിലയില്‍. തകഴി പഞ്ചായത്ത് 9-ാം വാർഡ് ചെക്കിടിക്കാട് ഇടവല്യകളം സുധാമണി(49)യെ ആണ് തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30-ന് ചെക്കിടിക്കാട് 900 പാടശേഖര മോട്ടർ തറയ്ക്ക് സമീപത്താണ് മൃതദേഹം കണ്ടത്. രാവിലെ ഒൻപതു മണി മുതല്‍ വീട്ടില്‍നിന്ന് കാണാതായ സുധാമണിയെ തേടിയുള്ള തെരച്ചിലിനിടെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.

Signature-ad

സുധാമണിയുടെ ഭർത്താവ് രാജു രാവിലെ പണിക്ക് പോയിരുന്നു. നടുവേദനയെ തുടർന്ന് വിശ്രമത്തിലായിരുന്ന മകള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന് മുൻവശത്തെ ഇടത്തോട്ടില്‍നിന്ന് വെള്ളം ശേഖരിക്കുന്നതിനിടെ അപസ്മാരബാധയില്‍ വെള്ളത്തില്‍ വീണുപോയതാകാമെന്നാണ് കരുതുന്നത്.

എടത്വാ പോലീസ് മേല്‍നടപടി സ്വീകരിച്ചു. സംസ്കാരം പിന്നീട്. മക്കള്‍: അഖില, അനഘ, അർജ്ജുൻ.

Back to top button
error: