Month: April 2024
-
Crime
കള്ളനെ പിടിച്ച പൊലീസിന് ജോഷിയുടെ ബിഗ് സല്യൂട്ട്, ഈ കള്ളന് ആളുള്ള വീടുകളിൽ മോഷ്ടിക്കുന്നത് ‘ആവേശം,’ മോഷണമുതലിന്റെ ഒരു ഭാഗം നാട്ടുകാർക്ക് നൽകും
ജോഷി സംവിധാനം ചെയ്ത ‘റോബിൻഹുഡ്’ എ.ടി.എമ്മുകളിൽ മോഷണം നടത്തുന്ന ഒരു ഹൈടെക് കള്ളന്റെ കഥ പറയുന്ന സിനിമയാണ്. അതിനേക്കാൾ ത്രില്ലായ മറ്റൊരു സിനിമാക്കഥ ജോഷിക്ക് സ്വന്തം ജീവിതത്തിൽ നിന്നു തന്നെ സിനിമയാക്കാം. ലോക ക്ലാസിക്കായ റോബിൻ ഹുഡ് എന്ന നോവലിലെ നായകനെപ്പോലെ മോഷണമുതലിന്റെ ഒരു ഭാഗം സ്വന്തം നാട്ടുകാർക്കായി ദാനം ചെയ്യുന്ന ഒരു കള്ളൻ്റെ കഥ… ഇത് മുഹമ്മദ് ഇർഫാൻ, സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയ ഇയാൾക്ക് മറ്റൊരു പേരുകൂടിയുണ്ട്… ഉജാല! മോഷണമുതലുകൾ വിറ്റു കിട്ടുന്ന പണത്തിന്റെ നല്ലൊരു പങ്ക് നാട്ടിലെ സാധുക്കളുടെ ചികിത്സാച്ചെലവ്, വിവാഹച്ചെലവ് എന്നിവയ്ക്കും റോഡ് നിർമാണത്തിനും മറ്റും വീതിച്ചു നൽകുന്നതാണു പ്രതിയുടെ രീതി. ബിഹാറിലെ 7 ഗ്രാമങ്ങൾക്കു കോൺക്രീറ്റ് റോഡുകൾ നിർമിച്ചു നൽകിയ ചരിത്രം ഇർഫാനുണ്ട്. ദാനത്തിനു ശേഷം ബാക്കിയുള്ള പണം ആഡംബര ജീവിതത്തിനായി ചെലവിടും. വിവിധ സംസ്ഥാനങ്ങളിലായി ഇരുപതോളം മോഷണക്കേസുകളാണു പ്രതിക്കെതിരെ ഇതിനോടകം റജിസ്റ്റർ ചെയ്തിട്ടുള്ളത്. പൂനെയിൽ 2023 ഫെബ്രുവരിയിൽ മോഷണം…
Read More » -
Kerala
ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കിലും തനിക്ക് വോട്ട് ചെയ്യണമെന്ന് സുരേഷ് ഗോപി
തൃശൂർ: ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കിലും തനിക്ക് വോട്ട് ചെയ്യണമെന്ന് സുരേഷ് ഗോപി.കേന്ദ്രവുമായി നേരിട്ട് ബന്ധം സ്ഥാപിക്കുന്ന ശൈലിയോട് സംസ്ഥാനത്തെ നേതൃത്വത്തിനുള്ള നീരസം നിലനില്‍ക്കെയാണ് സുരേഷ് ഗോപിയുടെ പ്രസ്താവന. യുവാക്കള്‍ ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കിലും തനിക്ക് വോട്ട് ചെയ്യുമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. എല്ലാ ജാതി- മത വിഭാഗത്തിൽപ്പെട്ട യുവാക്കളുടെയും വോട്ട് കിട്ടും. പഴയതുപോലെയല്ല, യുവാക്കളുടെ ചിന്താഗതി മാറിയിട്ടുണ്ട്. “അവർ ബിജെപിക്കല്ല, എനിക്കാണ് വോട്ട് തരുന്നത്” ഒരു ഓണ്‍ലൈന് നല്കിയ അഭിമുഖത്തില്‍ സുരേഷ് ഗോപി അവകാശപ്പെട്ടു. ജയിച്ചാല്‍ താൻ കേന്ദ്രമന്ത്രിയാകുമെന്ന പ്രചാരണത്തെയും സുരേഷ് ഗോപി തള്ളിയില്ല. ഓരോരുത്തരുടെ ആഗ്രഹങ്ങളാണ് അവർ പ്രകടിപ്പിക്കുന്നത്. ആകുമോ ഇല്ലയോ എന്നത് വേറെ കാര്യം. അത്തരമൊരു സാഹചര്യം ഉണ്ടായാല്‍ തൻ്റെ താല്‍പര്യം എന്താണെന്ന് ബിജെപി നേതൃത്വത്തെ അറിയിക്കും. തൻ്റെ മനസ് മനസിലാക്കുന്നവരാണ് അവർ. പത്തു പേർക്കെങ്കിലും തന്നെ അങ്ങനെ അറിയാം. അതുകൊണ്ട് കൂടുതലൊന്നും അറിയിക്കേണ്ട കാര്യമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. കേരളത്തില്‍ നിന്ന് ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ഒരു പ്രതിനിധി…
Read More » -
India
ഹിന്ദി ഹൃദയഭൂമിയിൽ താഴ്ന്ന പോളിങ്; ബിജെപിക്ക് തിരിച്ചടിയെന്ന സർവ്വേകൾ ശരിയാകുന്നതായി സൂചന
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം പൂർത്തിയായതിന് പിന്നാലെ ബിജെപിയുടെ 400 ക്ക് മേലേ അവകാശവാദം സൂപ്പർ ഫ്‌ളാപ്പാകുന്ന കാഴ്ചയാണ് കാണുന്നത്.പല സർവ്വേകളും ഇത് നേരത്തെ തന്നെ സൂചിപ്പിക്കുകയും ചെയ്തിരുന്നു. ഉത്തരേന്ത്യൻ മേഖലകളില്‍ മുൻ തെരഞ്ഞെടുപ്പുകള്‍ പോലെ ആവേശം പ്രകടമാകാത്തത് ബിജെപിക്ക് ആശങ്കയുണ്ടാക്കുന്നു എന്നാണ് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.ബിഹാറിൽ 48.50 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ ഇത് 54 ശതമാനമായിരുന്നു. 2019 ല്‍ 61.88 ശതമാനം രേഖപ്പെടുത്തിയ ഉത്തരാഖണ്ഡില്‍ 54.06 ശതമാനം മാത്രം. തരംഗം ദൃശ്യമാകുന്നില്ല എന്ന റിപ്പോർട്ടുകള്‍ വന്നതോടെ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ബിജെപി നേതാക്കള്‍ അടിയന്തര യോഗം ചേർന്നു. വെള്ളിയാഴ്ച വോട്ടെടുപ്പ് നടന്ന 102 മണ്ഡലങ്ങളിലെ വോട്ടെടുപ്പില്‍ 62.4 ശതമാനമാണ് പോളിങ് നിരക്ക്. അന്തിമ കണക്കുകളില്‍ 65 ശതമാനം വരെയാകാം. 2019 ല്‍ 69.43 ശതമാനമായിരുന്നു പോളിങ്. അഞ്ചുശതമാനത്തോളം വ്യത്യാസം വന്നേക്കാം. ഇതാണ് നേതാക്കളെ ആശങ്കപ്പെടുത്തുന്നത്. ഇന്നലെ രാത്രി തിരഞ്ഞെടുപ്പ്…
Read More » -
Crime
മോഷണം പുത്തരിയല്ല, പ്രിയം പൊന്നിനോട്; ജോഷിയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയത് ചില്ലറക്കാരനല്ല
കൊച്ചി: സംവിധായകന്‍ ജോഷിയുടെ കൊച്ചിയിലെ പനമ്പിളളി നഗറിലുളള വീട്ടില്‍ വന്‍കവര്‍ച്ച നടത്തിയ കേസിലെ പ്രതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പിടിയിലായ ബിഹാര്‍ സ്വദേശി മുഹമ്മദ് ഇര്‍ഷാദ് മുന്‍പും മോഷണക്കുറ്റങ്ങളില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. മുന്‍പ് ഇയാള്‍ തിരുവനന്തപുരം കവടിയാറിലുളള ജ്വലറി ഉടമയുടെ വീട്ടില്‍ മോഷണം നടത്തിയിരുന്നതായും വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഈ കേസില്‍ ഗോവയില്‍ വച്ചാണ് ഇര്‍ഷാദ് പിടിയിലായത്. എന്നാല്‍ സംഭവം കൊവിഡ് സമയത്തായതിനാല്‍ പ്രതിയെ തിരുവനന്തപുരം സിറ്റി പൊലീസിന് കൈമാറാന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ ഇര്‍ഷാദിനെ ഗോവ ജയിലിലായിരുന്നു പാര്‍പ്പിച്ചിരുന്നത്. ഇവിടെ നിന്നും ജാമ്യത്തിലിറങ്ങിയതിന് ശേഷവും ഇയാള്‍ മോഷണം തുടരുകയായിരുന്നു. കൃത്യമായി മോഷണം ആസൂത്രണം ചെയ്ത് കവര്‍ച്ച നടത്താന്‍ ഇര്‍ഷാദ് കേമനെന്നാണ് പൊലീസ് നല്‍കുന്ന സൂചന. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഇര്‍ഷാദ് ജോഷിയുടെ വീട്ടില്‍ വന്‍കവര്‍ച്ച നടത്തിയത്. തുടര്‍ന്ന് ഇയാളെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്നും പിടികൂടിയത്. മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള കാറിലാണ് ഇര്‍ഷാദ് രക്ഷപ്പെട്ടതെന്ന് കണ്ടെത്തിയ പൊലീസ്…
Read More » -
Crime
ബിഹാറില്‍ ഗര്‍ഭ നിരോധന ശസ്ത്രക്രിയ നടത്തിയത് കമ്പൗണ്ടര്‍; യുവതിക്ക് ദാരുണാന്ത്യം
പട്ന: ബിഹാറില്‍ ഗര്‍ഭ നിരോധന ശസ്ത്രക്രിയക്കിടെ യുവതി മരിച്ചു. ബബിത ദേവി എന്ന 28കാരിയാണ് മരിച്ചത്. സമസ്തിപൂര്‍ ജില്ലയിലെ മുസ്രിഘരാരിയിലെ സ്വകാര്യ ഹെല്‍ത്ത് കെയര്‍ സെന്ററിലാണ് സംഭവം. ഡോക്ടര്‍ ഇല്ലാത്തതിനാല്‍ കമ്പൗണ്ടര്‍ (ജൂനിയര്‍ സ്റ്റാഫ്) ആണ് ശസ്ത്രക്രിയ നടത്തിയത്. രാവിലെ ഒമ്പത് മണിയോടെ ബബിതയെ ആശുപത്രിയിലെത്തിച്ചു. 11 മണിക്ക് ശസ്ത്രക്രിയയുടെ നടപടിക്രമങ്ങള്‍ ആരംഭിച്ചു. ഒരു മണിക്കൂറിന് ശേഷം ആംബുലന്‍സില്‍ കയറ്റി മൊഹന്‍പൂരിലെ ആശുപത്രിയിലേക്ക് കൊണ്ട് പോയി. യുവതിയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് തങ്ങളോടൊന്നും പറഞ്ഞില്ലെന്നും ബബിതയുടെ ബന്ധു പറഞ്ഞു. ബബിതയുടെ മൃതദേഹവുമായി കുടുംബം ഹെല്‍ത്ത് കെയര്‍ സെന്ററിന് മുന്നില്‍ പ്രതിഷേധിച്ചു. ജീവനക്കാര്‍ക്കെതിരെ കേസെടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. സംഭവത്തില്‍ അന്വേഷണം നടത്തിവരുകയാണെന്നും ഉത്തരാവാദികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും പൊലീസ് പറഞ്ഞു.
Read More » -
Crime
രേഖകളില്ലാതെ ശരീരത്തില്‍ ഒളിപ്പിച്ച് കടത്തിയത് 40 ലക്ഷം; പാലക്കാട് രണ്ടുപേര്‍ പിടിയില്‍
പാലക്കാട്: ശരീരത്തില്‍ ഒളിപ്പിച്ചു കടത്തിയ രേഖകളില്ലാത്ത 40 ലക്ഷം രൂപയുമായി രണ്ടുപേര്‍ പാലക്കാട് പിടിയില്‍. മഹാരാഷ്ട്ര സ്വദേശികളായ വിശാല്‍ വിലാസ്‌കര്‍, സച്ചിന്‍ ചവാന്‍ എന്നിവരാണ് പൊലീസ് ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ പിടിയിലായത്. ബനിയന്റെ അടിയില്‍ രഹസ്യ അറയുള്ള മറ്റൊരു വസ്ത്രത്തിലാണ് പണം ഒളിപ്പിച്ചിരുന്നത്. തെരഞ്ഞെടുപ്പ് സമയമായതിനാല്‍ പണവും ലഹരിവസ്തുക്കളും കടത്തുന്നത് തടയാന്‍ ലഹരി സ്‌ക്വാഡ് നിരീക്ഷണവും പരിശോധനയും ശക്തമാക്കിയിരുന്നു. അതിനിടെ, സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടുപേരും പിടിയിലാകുന്നത്. വാളയാറില്‍ നടത്തിയ പരിശോധനയിലാണ് വിശാല്‍ ആദ്യം കസ്റ്റഡിയിലാകുന്നത്. തുടര്‍ന്ന് ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചന്ദ്രനഗറില്‍ നിന്നും സച്ചിനെയും പിടികൂടുന്നത്. ഇരുവരും കോയമ്പത്തൂരില്‍ നിന്നും പട്ടാമ്പിയിലേക്കാണ് പോയിരുന്നത്. ഇരുവരും മുമ്പും പണം കടത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
Read More » -
Kerala
എസ്.എസ്.എല്‍.സി. മൂല്യനിര്‍ണയം പൂര്‍ത്തിയായി; ഫലങ്ങള്‍ മെയ് പത്തോടെ
തിരുവനന്തപുരം: എസ്.എസ്.എല്‍.സി., ടി.എച്ച്.എസ്.എല്‍.സി. പരീക്ഷകളുടെ മൂല്യനിര്‍ണയം ശനിയാഴ്ചയോടെ പൂര്‍ത്തിയായി. ഹയര്‍സെക്കന്‍ഡറി, വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ മൂല്യനിര്‍ണയം അടുത്തയാഴ്ചയോടെ പൂര്‍ത്തിയാകും. മെയ് ആദ്യവാരം എസ്.എസ്.എല്‍.സി. ഫലം പ്രസിദ്ധീകരിക്കാനാവുമെന്നാണു വിലയിരുത്തല്‍. എസ്.എസ്.എല്‍.സി. മൂല്യനിര്‍ണയത്തിന് 70 ക്യാമ്പുകളിലായി 14,000 ത്തോളം അധ്യാപകരാണ് പങ്കെടുത്തത്. ഹയര്‍സെക്കന്‍ഡറിയില്‍ 77 ക്യാമ്പുകളിലായി 25,000-ത്തോളം അധ്യാപകര്‍ പങ്കെടുക്കുന്നു. ഹയര്‍സെക്കന്‍ഡറിയിലും മിക്കവാറും ക്യാമ്പുകള്‍ ശനിയാഴ്ചയോടെ പൂര്‍ത്തിയായി. ഹയര്‍സെക്കന്‍ഡറിയിലെ 25 എണ്ണം ഡബിള്‍ വാലുവേഷന്‍ ക്യാമ്പുകള്‍ ആണ്. ഈ വര്‍ഷം പ്രതീക്ഷിച്ചതിലും വേഗത്തിലാണ് മൂല്യനിര്‍ണയം പൂര്‍ത്തിയായത്. ഒന്നും രണ്ടും വര്‍ഷ ഹയര്‍സെക്കന്‍ഡറി ക്ലാസുകളിലെ എട്ടരലക്ഷത്തോളം കുട്ടികളുടെ 52 ലക്ഷത്തില്‍പ്പരം ഉത്തരക്കടലാസുകള്‍ ആണ് മൂല്യനിര്‍ണയം നടത്തിയത്. മെയ് പത്തോടെ ഫലം പ്രസിദ്ധീകരിക്കാനാണ് ശ്രമം.
Read More » -
Kerala
മരിച്ചയാളുടെ വോട്ട് മരുമകള്‍ രേഖപ്പെടുത്തിയ സംഭവം; 3 പോളിങ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
പത്തനംതിട്ട: ആറന്മുള നിയോജക മണ്ഡലത്തില്‍ കള്ളവോട്ടു നടന്നെന്ന എല്‍ഡിഎഫിന്റെ പരാതിയില്‍, രണ്ട് പോളിങ് ഓഫീസര്‍മാരെയും ബിഎല്‍ഒയെയും സസ്‌പെന്‍ഡു ചെയ്തു. ബിഎല്‍ഒ അമ്പിളി ദേവി, പോളിങ് ഓഫിസര്‍മാരായ ദീപ, കല എസ്. തോമസ് എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. മരിച്ചയാളുടെ വോട്ട് മരുമകള്‍ രേഖപ്പെടുത്തിയെന്നാണ് പരാതി. വീഴ്ച ബോധ്യപ്പെട്ട സാഹചര്യത്തില്‍ ഈ വോട്ട് അസാധുവായി കണക്കാക്കും. ആറു വര്‍ഷം മുന്‍പ് മരിച്ചുപോയ അന്നമ്മ എന്നയാളുടെ വോട്ട് മരുമകള്‍ അന്നമ്മ രേഖപ്പെടുത്തിയെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് നടപടി. വോട്ട് അസാധുവാക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോര്‍ട്ട് നല്‍കുമെന്നും കലക്ടര്‍ അറിയിച്ചു. എന്നാല്‍ സീരിയല്‍ നമ്പര്‍ മാറിപ്പോയതാണെന്നും അബദ്ധവശാല്‍ വോട്ടു മാറി ചെയ്തതാണെന്നുമാണ് അന്നമ്മയുടെ വീട്ടുകാരും യുഡിഎഫും നല്‍കുന്ന വിശദീകരണം. കാസര്‍കോട് ലോക്സഭ മണ്ഡലത്തിലെ കല്യാശേരി പാറക്കടവില്‍ 92 കാരി കെ.ദേവിയുടെ വോട്ട് സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി രേഖപ്പെടുത്തിയതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. സംഭവം വിവാദമായതോടെ, പോളിങ്…
Read More » -
Crime
ഞെട്ടലിൽ ബെംഗളൂരു: 44 കാരനായ കാമുകൻ 24 കാരി യുവതിയെ കുത്തിക്കൊന്നു, സംഭവത്തിനു ദൃക്സാക്ഷിയായ അമ്മ അയാളെ തലയ്ക്കടിച്ചു കൊന്നു
ഐടി നഗരമായ ബെംഗളൂരു ഇപ്പോഴും ഞെട്ടലിലാണ്. 24 കാരിയായ മകളെ കുത്തിക്കൊന്ന യുവാവിനെ അമ്മ തല്‍ക്ഷണം കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊല്ലപ്പെടുത്തി. ഈ ഇരട്ടക്കൊലപാതക വാർത്ത കേട്ട് നഗരം പരിഭ്രമിച്ചു പോയി. വെള്ളിയാഴ്ച ജയനഗറിലാണ് ദാരുണ സംഭവമുണ്ടായത്. ജെപി നഗറിലെ ശാകംബരി നഗറിൽ താമസിക്കുന്ന അനുഷ (24), ഗോരഗുണ്ടെപാളയിൽ താമസിച്ചിരുന്ന സുരേഷ് (44) എന്നിവരാണ് മരിച്ചത്. അനുഷയുടെ അമ്മ പൊലീസ് കസ്റ്റഡിയിലാണ്. ഒരേ സ്ഥാപനത്തിൽ ജോയി ചെയ്തിരുന്ന അനുഷയും സുരേഷും തമ്മിൽ അടുപ്പത്തിലായിരുന്നുവത്രേ. എന്നാൽ കുറച്ചു നാൾ മുൻപ് സുരേഷിൽനിന്ന് അനുഷ അകന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ജയനഗറിലെ സരക്കി പാര്‍ക്കില്‍ വച്ചും ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഒരാളെ കാണാനുണ്ടെന്ന് പറഞ്ഞാണ് അനുഷ വൈകിട്ട് വീട്ടില്‍ നിന്നും ഇറങ്ങിയത്. ഇതിൽ പന്തികേടു തോന്നിയാണ് അമ്മ മകൾക്കു പിന്നാലെ പോയത്. അനുഷയെ സുരേഷ് അതിക്രൂരമായി മര്‍ദിക്കുന്നതും കത്തികൊണ്ട് കുത്തുന്നതുമാണ് പാര്‍ക്കില്‍ എത്തിയപ്പോള്‍ അമ്മ കാണുന്നത്. ഇതോടെ മകളെ രക്ഷിക്കാനായി…
Read More » -
Kerala
ഗുജറാത്തില്‍ നിന്ന് പോയി വാരണാസിയില്‍ മോദി മല്‍സരിച്ചത് പേടിച്ചിട്ടാണോ ?:കെ സി വേണുഗോപാൽ
ആലപ്പുഴ: വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാർഥി രാഹുല്‍ ഗാന്ധി മണ്ഡലം മാറുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിനെതിരെ രൂക്ഷ പ്രതികരണവുമായി എ.ഐ.സി.സി.ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. മോദി എന്ന് മുതലാണ് കോണ്‍ഗ്രസ് സ്ഥാനാർഥികളെ തീരുമാനിച്ച് തുടങ്ങിയതെന്നും കെ.സി. വേണുഗോപാല്‍ ചോദിച്ചു. രാഹുല്‍ എവിടെയൊക്കെ മല്‍സരിക്കണമെന്ന് കോണ്‍ഗ്രസ് തീരുമാനിക്കും. രാഹുല്‍ ഒളിച്ചോടിയെന്ന് എന്ത് ഉദ്ദേശത്തിലാണ് മോദി പറഞ്ഞത്. വയനാടിനെയും കേരളത്തെയും അപമാനിക്കുന്ന പ്രസ്താവനയാണ് മോദി നടത്തിയത്. കേരളം ഇന്ത്യയിലല്ലേ എന്നും വേണുഗോപാല്‍ ചോദിച്ചു. ഗുജറാത്തില്‍ നിന്ന് പോയി യു.പിയിലെ വാരണാസിയില്‍ മോദി മല്‍സരിച്ചത് പേടിച്ചിട്ടാണെന്ന് ആരും പറഞ്ഞിട്ടില്ല. മോദിക്ക് പരാജയ ഭീതിയും വിഭ്രാന്തിയുമാണ്. 400 സീറ്റെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നത് ആത്മവിശ്വാസ കുറവ് കൊണ്ടാണെന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
Read More »