KeralaNEWS

പത്തനംതിട്ടയിൽ സംവാദത്തിനിടെ തര്‍ക്കം; ആന്റോ ആന്റണി ഇറങ്ങിപ്പോയി

ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ പത്തനംതിട്ട മണ്ഡലത്തിലെ കോരുത്തോട്ടില്‍ മലയോര കർഷകസമിതി സംഘടിപ്പിച്ച സംവാദ പരിപാടിയില്‍നിന്ന് പത്തനംതിട്ട യു.ഡി.എഫ് സ്ഥാനാർഥി ആന്റോ ആന്റണി എംപി ഇറങ്ങിപ്പോയി.

അവതാരകനുമായി കടുത്ത വാദപ്രതിവാദങ്ങളിലേർപ്പെട്ട എംപി അവതാരകൻ മോശം പരാമർശം നടത്തി എന്നാരോപിച്ചാണ് പരിപാടി പൂർത്തിയാക്കാതെ വേദിയില്‍നിന്ന് ഇറങ്ങിപ്പോയത്.

വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് നേതാവിനെ കുഴക്കിയത്. വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്ര സർക്കാരും കേരള സർക്കാരും ചെയ്ത നടപടികളെ കുറിച്ചാണ് രൂക്ഷമായ ചോദ്യങ്ങളുയർന്നത്. വന്യജീവി സംരക്ഷണ നിയമത്തിലെ ഭേദഗതി വിഷയത്തില്‍ ഇനി എന്താണ് ചെയ്യാനുള്ളത് എന്നത് സംബന്ധിച്ചും ചോദ്യമുയർന്നു.

Signature-ad

ഇതൊരു ചർച്ചയാണെന്നറിയില്ലെന്നും ചർച്ചയാണെന്നറിഞ്ഞിരുന്നെങ്കില്‍ രേഖകള്‍ കൊണ്ടുവന്നേനെയെന്നും ആന്റോ ആന്റണി പറഞ്ഞു. എന്നാൽ അവതാരകൻ ഇടപെട്ടതോടെ ആന്റോ അദ്ദേഹത്തോട് കയർത്തു സംസാരിച്ചു. പിന്നാലെ താനാരാ, തന്റെ പണി നോക്കെന്ന് പറഞ്ഞ്  വേദിയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.

Back to top button
error: