KeralaNEWS

കോഴിക്കോട്  പോത്തിന്റെ ആക്രമണത്തില്‍ വയോധികന്‍ മരിച്ചു

കോഴിക്കോട്: മാവൂര്‍ പനങ്ങോട്ട് പോത്തിന്റെ അക്രമണത്തില്‍ വയോധികന്‍ മരിച്ചു. പനങ്ങോട് അരയങ്കോട് പള്ളിക്കണ്ടി അസൈനാണ് (72) മരിച്ചത്.

പനങ്ങോട്- മുണ്ടനട റോഡില്‍ പൂക്കോട് താഴത്ത് തിങ്കളാഴ്ച വൈകിട്ട് നാലോടെയാണ് സംഭവം.

ഇദ്ദേഹം വളര്‍ത്തുന്ന പോത്തിനെ വയലില്‍ തീറ്റിച്ച ശേഷം തിരികെ വീട്ടിലേക്ക് കൊണ്ടുവരുന്നതിനിടെ ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഗുരുതരമായി പരുക്കേറ്റ അസൈനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: