KeralaNEWS

പത്രങ്ങളിലും ടി.വിയിലും എന്നും ഇടിയോടു കൂടിയ മഴയും കാറ്റും: പക്ഷേ കേരളം ചുട്ടുപൊള്ളുന്നു, മഴ അപൂർവ്വം

    പത്രങ്ങളിലും ടിവിയിലും സദാനേരവും മഴയും ഇടിയോടുകൂടിയ മഴയുമാണ്. പക്ഷേ സംസ്ഥാനത്ത് അപൂർവ്വം സ്ഥലങ്ങളിലല്ലാതെ മണ്ണു കുളിർക്കാൻ ഇതുവരെ വേനൽ മഴ കിട്ടിയിട്ടില്ല. കുടിവെള്ളക്ഷാമം അതിരൂക്ഷമായി തുടരുന്നു. ഇന്നും കലാവസ്ഥ പ്രവചനം വന്നിട്ടുണ്ട്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് വേനല്‍ മഴ സാധ്യത പ്രവചിക്കുന്നത്.

അതോടൊപ്പം പാലക്കാട്, കൊല്ലം, കോഴിക്കോട്, തൃശൂർ, കണ്ണൂർ, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കാസർക്കോട്, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം എന്നീ 12 ജില്ലകളിൽ ഉയർന്ന താപനിലാ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. യെല്ലോ അലർട്ടാണ് ഈ ജില്ലകളിൽ. സാധാരണയെക്കാൾ 2 മുതൽ 4 ഡി​ഗ്രി സെൽഷ്യസ് വരെ ജില്ലകളിൽ താപനില ഉയരും.

Signature-ad

പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40 ഡി​ഗ്രി സെൽഷ്യസ് വരെയും, കൊല്ലം, കോഴിക്കോട്, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38 ഡി​ഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കാസർക്കോട് ജില്ലകളിൽ ഉയർന്ന താപനില 37 ഡി​ഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 36 ഡി​ഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത.

Back to top button
error: