മലയാള മനോരമ ഗ്രൂപ്പിന്റെ ടയർ കമ്ബനിയാണ് എംആർഎഫ്.അമിത് ഷായ്ക്കും ഭാര്യ സോനാല്‍ അമിത് ഭായ് ഷായ്ക്കും ചേർന്ന് ഏകദേശം 65.7 കോടി രൂപയുടെ സ്വത്തുക്കളുണ്ടെന്നാണ് വെളിപ്പെടുത്തൽ.
അമിത് ഷായുടെ നിക്ഷേപം
1. ഹിന്ദുസ്ഥാന്‍ യൂണിലിവറിന്‍റെ 1.35 കോടി രൂപ മൂല്യമുള്ള ഓഹരി അമിത് ഷായുടെ കയ്യിലുണ്ട്.
2. ഇന്ത്യയിലെ ഏറ്റവും ഉയർന്ന വിലയുള്ള സ്റ്റോക്ക് എംആർഎഫിലും അമിത് ഷായ്ക്ക് താല്‍പ്പര്യമുണ്ട് . ടയർ നിർമ്മാതാവിൻ്റെ ഏകദേശം 1.29 കോടി രൂപ വിലമതിക്കുന്ന 100 ഓഹരികള്‍ അദ്ദേഹം സ്വന്തമാക്കി.
3. ഏകദേശം 1.07 കോടി രൂപയുടെ നിക്ഷേപമാണ് അമിത് ഷാ കോള്‍ഗേറ്റ്-പാമോലിവ് (ഇന്ത്യ)യില്‍ നടത്തിയിരിക്കുന്നത്.
4. ഐ.ടി.സി., ഇന്‍ഫോസിസ്, വി.ഐ.പി ഇന്‍ഡസ്ട്രീസ്, ഗ്രൈന്‍ഡ്‌വെല്‍ നോര്‍ട്ടണ്‍, കമിന്‍സ് ഇന്ത്യ, കന്‍സായി നെറോലാക് പെയിന്റ്‌സ് എന്നിവയാണ് അദ്ദേഹത്തിന് നിക്ഷേപമുള്ള മറ്റ് പ്രമുഖ കമ്ബനികള്‍. 0.4 കോടി മുതല്‍ 0.7 കോടി രൂപവരെയാണ് ഇവയിലെ നിക്ഷേപം.
5. ലിസ്റ്റഡ് അല്ലാത്ത ചില കമ്ബനികളിലായി മൂന്നുലക്ഷം രൂപയും അദ്ദേഹം നിക്ഷേപിച്ചിട്ടുണ്ട്.
6. അമിത് ഷായുടെ കയ്യില്‍ കനാറ ബാങ്കിന്‍റെ 7.25 ലക്ഷം രൂപ മൂല്യമുള്ള ഓഹരികളുണ്ട്. പൊതുമേഖലാ ബാങ്കായ കനാറ ബാങ്കിന്‍റെ 50,000 ഓഹരികളാണ് അമിത് ഷായുടെ ഭാര്യ സോണല്‍ ഷാ വാങ്ങിയിരിക്കുന്നത്. ഏകദേശം 2.96 കോടി രൂപയുടെ നിക്ഷേപം.
7. അമിത് ഷായും അദ്ദേഹത്തിന്‍റെ ഭാര്യയ്ക്കും കൂടി 1.9 കോടി രൂപയുടെ ഓഹരി നിക്ഷേപമാണ് പ്രോക്ടർ & ഗാംബിള്‍ ഹൈജീൻ ആൻഡ് ഹെല്‍ത്ത് കെയർ കമ്ബനിയിലുള്ളത്.
അമിത് ഷായുടെ ഭാര്യ സോനാല്‍ അമിത് ഭായ് ഷായ്ക്ക് നിക്ഷേപമുള്ള മറ്റ് കമ്ബനികള്‍
1. കരൂർ വൈശ്യ ബാങ്കിൻ്റെ 1 ലക്ഷം ഓഹരികള്‍ സോനാലിന് സ്വന്തമായുണ്ട്.
2. ഗുജറാത്ത് ഫ്ലൂറോകെമിക്കല്‍സില്‍ സോനാലിൻ്റെ ഓഹരി ഏകദേശം 1.79 കോടി രൂപയാണ്.
3.ഏകദേശം 1.22 കോടി രൂപ വിലമതിക്കുന്ന ഭാരതി എയർടെല്‍ ഓഹരികള്‍ സോനാലിൻ്റെ കൈവശമുണ്ട്.
4. സണ്‍ ഫാർമയിലെ സോനാലിൻ്റെ ഓഹരി മൂല്യം ഒരു കോടിയിലേറെയാണ്.
5. ലിസ്റ്റഡ് അല്ലാത്ത കമ്ബനികളില്‍ 83,845 രൂപയുടെ നിക്ഷേപവും നടത്തിയിട്ടുണ്ട് സോനാല്‍.
പണം, ബാങ്ക് സമ്ബാദ്യം, നിക്ഷേപം, സ്വർണം, വെള്ളി, അനന്തരാവകാശ സ്വത്ത് എന്നിവയുള്‍പ്പെടെ അമിത് ഷായുടെ ജംഗമ സ്വത്തുക്കള്‍ 20.23 കോടി രൂപയാണ്. പണം, ബാങ്ക് സേവിംഗ്സ്, സ്റ്റോക്ക് നിക്ഷേപങ്ങള്‍, നിക്ഷേപങ്ങള്‍ എന്നിവയും 1.10 കോടിയിലധികം വിലമതിക്കുന്ന സ്വർണം, വെള്ളി ആഭരണങ്ങള്‍ എന്നിവയുള്‍പ്പെടെ 22.5 കോടി രൂപയാണ് സോണലിൻ്റെ ജംഗമ ആസ്തികള്‍.