Month: April 2024

  • Kerala

    എഐ ക്യാമറ വെറും നോക്കുകുത്തി: നോട്ടീസയക്കുന്നത് നിര്‍ത്തി,  കണ്ടെത്തിയത് 339 കോടിയുടെ നിയമ ലംഘനങ്ങള്‍, കിട്ടിയത് 62.5 കോടി മാത്രം

            മോട്ടോർ വാഹന നിയമലംഘനത്തിന് എഐ ക്യാമറ വഴി പിഴയടക്കുന്നതിന് നോട്ടീസയക്കുന്നത് നിർത്തി. സർക്കാ‍‍ർ പണം നല്‍കാത്തതിനാലാണ് കെല്‍ട്രോണ്‍ നോട്ടീസയക്കുന്നത് അവസാനിപ്പിച്ചത്. തപാല്‍ നോട്ടീസിന് പകരം ഇ ചെല്ലാൻ മാത്രമാണ് ഇപ്പോള്‍ അയക്കുന്നത്. ഇതുവരെ 339 കോടിയുടെ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതില്‍ 62.5 കോടി മാത്രമാണ് ഖജനാവിലേക്ക് എത്തിയത്. നിയമലംഘനം കുറയ്ക്കുകയും നിയമലംഘകരില്‍ നിന്നും പണം ഈടാക്കി ഖജനാവു നിറയ്ക്കുകയുമായിരുന്നു സർക്കാർ ലക്ഷ്യം. അഴിമതി ആരോപണത്തില്‍ കുരുങ്ങിയ ക്യാമറ പദ്ധതി 10 മാസം പിന്നിടുമ്പോഴും പ്രതിസന്ധിയില്‍ തന്നെയാണ്. ജൂണ്‍ അ‍ഞ്ചിന് പിഴയീടാക്കാൻ തുടങ്ങിയപ്പോള്‍ പ്രതിമാസം നിയമലംഘനങ്ങള്‍ ഒന്നര ലക്ഷമായിരുന്നു. ഇപ്പോഴത് അഞ്ചു ലക്ഷം വരെയായി. പ്രതി വർഷം 25 ലക്ഷം നോട്ടീയക്കുമെന്നായിരുന്നു കെല്‍ട്രോണിന്റെ കരാർ. ഏപ്രില്‍ ആയപ്പോഴേക്കും 25 ലക്ഷം കഴിഞ്ഞു. ഇനി നോട്ടീസയക്കണമെങ്കില്‍ നോട്ടീസ് ഒന്നിന് 20 രൂപ വേണം എന്നാവശ്യപ്പെട്ട് കെല്‍ട്രോണ്‍ സർക്കാരിന് കത്ത് നല്‍കി. എന്നാല്‍ സർക്കാർ ഇതേവരെ മറുപടി നല്‍കിയിട്ടുമില്ല. പേപ്പർ…

    Read More »
  • Kerala

    ഷാർജയിലുണ്ടായ വാഹനാപകടത്തിൽ തൃശൂർ  പഴഞ്ഞി  സ്വദേശി മരിച്ചു, സംസ്‌ക്കാരം ഇന്ന്

        തൃശൂർ: പഴഞ്ഞി പെങ്ങാമുക്ക് ചീരന്‍ വീട്ടില്‍ പരേതനായ ശാമുവലിൻ്റെ മകന്‍ വില്‍സണ്‍ (59) ഷാർജയിൽ വാഹനാപകടത്തിൽ മരിച്ചു. അജ്മാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അല്‍-അഹ്‌സാര്‍ വാട്ടര്‍ അതോറിറ്റി എന്ന കമ്പനിയിലെ ട്രക്ക് ഡൈവറായി 25 വര്‍ഷത്തോളമായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. കുടിവെള്ള വിതരണം നടത്തുന്ന ട്രക്ക് ഓടിക്കുന്നതിനിടെ വാഹനം തലകീഴായി മറിഞ്ഞ് വീണാണ്  അപകടം സംഭവിച്ചത്. സംഭവസ്ഥലത്ത് വെച്ച് തന്നെ വിൽസൺ മരിച്ചു. മൃതദേഹം വീട്ടിലെത്തിച്ചു.  ഇന്ന് (ചൊവ്വ) രാവിലെ 10ന് പഴഞ്ഞി ഇമ്മനുവേല്‍ മാര്‍ത്തോമാ പള്ളി സെമിത്തേരിയില്‍ സംസ്‌ക്കാരം നടക്കും. ഭാര്യ- ജെസ്സി, മകന്‍- ജിഷിന്‍.

    Read More »
  • India

    നോക്കുകുത്തിയായ കമ്മിഷന് മുന്നില്‍ തുടരുന്ന മോദിയുടെ വിദ്വേഷപ്രചാരണം

    രാജസ്ഥാനിലെ ബന്‍സാരയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ മുസ്ലിങ്ങള്‍ക്കെതിരെ വിദ്വേഷം നിറച്ച പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ നടപടി വേണമെന്ന ആവശ്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിയെടുക്കുമോ? 10 വര്‍ഷത്തെ ചരിത്രത്തില്‍ പ്രധാനമന്ത്രിയ്ക്കും ബിജെപി നേതാക്കള്‍ക്കെതിരെയും ആക്ഷേപം പലതുണ്ടായിട്ടും ഒരു നടപടിയും എടുക്കാന്‍ കമ്മിഷന്‍ തയ്യാറായിരുന്നില്ല. സര്‍ക്കാരിന് വിധേയരായി നില്‍ക്കുന്നവരെ കമ്മിഷണർമാരായി നിയമിച്ചതോടെ, സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട കമ്മിഷന്‍ തീര്‍ത്തും ദുര്‍ബലമായെന്ന വിലയിരുത്തല്‍ ശരിവെക്കുകയാണ് സമീപകാല തീരുമാനങ്ങള്‍. രാജ്യത്തെ പ്രധാനമന്ത്രി പോയിട്ട് പ്രധാന രാഷ്ട്രീയ നേതാക്കള്‍ പോലും പറയാത്ത കാര്യമാണ് നരേന്ദ്ര മോദി കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ പറഞ്ഞത്. രാജ്യത്തെ പ്രധാന ന്യൂനപക്ഷ വിഭാഗമായ മുസ്ലിം സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തുകയും നുഴഞ്ഞുകയറ്റക്കാരായി ചിത്രീകരിക്കുകയുമാണ് പ്രധാനമന്ത്രി ചെയ്തത്. ഇതിനു പുറമെ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പറയാത്ത കാര്യങ്ങള്‍ അവരുടെ പേരില്‍ ആരോപിച്ചും കുപ്രചാരണം നടത്തി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ പ്രസ്താവനയെ സന്ദര്‍ഭത്തില്‍ അടര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്തു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പരാതി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍…

    Read More »
  • Kerala

    മിന്നലേറ്റ് കോട്ടയത്ത് പെയിന്റിങ് തൊഴിലാളി മരിച്ചു; മറ്റൊരാൾക്ക് ഗുരുതര പരിക്ക്

    കോട്ടയം: മിന്നലേറ്റ് പെയിന്റിങ് തൊഴിലാളി മരിച്ചു.കോട്ടയം കാഞ്ഞിരപ്പാറ സ്വദേശി മണികണ്ഠൻ ( 47 ) ആണ് മരിച്ചത്.സുഹൃത്തിനും പരിക്കേറ്റിട്ടുണ്ട്. വൈകിട്ട് അഞ്ചരയോടെയാണ്  കറുകച്ചാൽ നെടുംകുന്നം മാണികുളത്ത് വച്ച് ഇവ‍ര്‍ക്ക് മിന്നലേറ്റത്. മണികണ്ഠനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് മാന്തുരുത്തി സ്വദേശി സുനീഷി (37) നും മിന്നലേറ്റ് പരിക്കേറ്റു. ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍  പ്രവേശിപ്പിച്ചു. മണികണ്ഠന്റെ മൃതദേഹവും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

    Read More »
  • Kerala

    മരവും വൈദ്യുതി പോസ്റ്റും കടപുഴകി വീണ് 10 വയസുകാരന് ദാരുണാന്ത്യം 

    ആലുവ:  മരവും വൈദ്യുതി പോസ്റ്റും കടപുഴകി വീണ് 10 വയസുകാരന് ദാരുണാന്ത്യം. ചെങ്ങമനാട് ദേശം പുറയാർ ഗാന്ധിപുരം അമ്ബാട്ടു വീട്ടില്‍ നൗഷാദിന്റെ മകന്‍ മുഹമ്മദ് ഇര്‍ഫാനാണ് മരിച്ചത്. വൈകിട്ട് 6.15നായിരുന്നു അപകടം. തൊട്ടടുത്ത ഗ്രൗണ്ടിൽ കൂട്ടുകാരോടൊപ്പം കളിക്കാൻ പോവുകയായിരുന്നു ഇർഫാൻ. ഈ സമയം വഴിയോരത്തെ പറമ്പിലെ മഹാഗണി മരം കടപുഴകി തൊട്ടടുത്ത വൈദ്യുതി പോസ്റ്റിൽ പതിക്കുകയും മരവും, പോസ്റ്റും കൂടി ഇർഫാന്റെ ദേഹത്ത് വീഴുകയുമായിരുന്നു.  എടനാട് വിജ്ഞാനപീഠം പബ്‌ളിക് സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു മുഹമ്മദ് ഇര്‍ഫാന്‍.

    Read More »
  • India

    ഇലക്‌ടറല്‍ ബോണ്ടിലൂടെ ബിജെപിക്ക് നൂറുകോടി നല്‍കി വോഡഫോൺ; 16,000 കോടി രൂപയുടെ കടം ഇക്വിറ്റിയാക്കി മാറ്റി മോദി സർക്കാർ

    ന്യൂഡൽഹി: ബിജെപിക്ക് നൂറുകോടി രൂപ സംഭാവന നല്‍കി വോഡഫോണ്‍. റിലയൻസ് ജിയോയ്ക്കും ഭാരത് എയർടെലിനും പിന്നാലെയാണ് വോഡഫോണിന്റെ സംഭാവന. സംഭാവന ലഭിച്ച്‌ രണ്ട് മാസത്തിനുള്ളില്‍, മോദി സർക്കാർ 16,000 കോടി രൂപയുടെ കടം ഇക്വിറ്റിയാക്കി മാറ്റി.നിലവില്‍ വോഡഫോണ്‍ കമ്ബനിയിലെ ഏറ്റവും വലിയ ഓഹരി ഉടമ ഇന്ത്യൻ സർക്കാരാണ്.കൂടാതെ ആദിത്യ ബിർള ഗ്രൂപ്പും 285 കോടി രൂപ ഇലക്‌ടറല്‍ ബോണ്ടിലൂടെ ബിജെപിക്ക് നല്‍കിയിരുന്നു. പിഎല്‍സിയുടെയും ഇന്ത്യൻ കമ്ബനിയായ ആദിത്യ ബിർള ഗ്രൂപ്പിൻ്റെയും സംയുക്ത ഉടമസ്ഥതയിലുള്ളതാണ് വോഡഫോണ്‍ ഐഡിയ.നേരത്തെ രാജ്യത്തെ ടെലികോം കമ്ബനികളില്‍ ഒന്നാമതായിരുന്നുവെങ്കിലും കഴിഞ്ഞ കുറച്ച്‌ വർഷങ്ങളായി വോഡഫോണ്‍ ഐഡിയ പിന്നിലായിരുന്നു.

    Read More »
  • Kerala

    കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവം; ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

    കൊല്ലം: പാര്‍ലമെന്റ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി കൃഷ്ണകുമാറിന്റെ  കണ്ണിന് പരിക്കേറ്റ സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു.   ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജനറല്‍ സെക്രട്ടറി മുളവന കഠിനാംപൊയ്ക ജിത്തു ഭവനില്‍ സനല്‍ പുത്തന്‍വിള(50)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.സംഭവത്തിൽ ഗൂഢാലോചന ഉൾപ്പെടെ പോലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം സിപിഐഎം പ്രവര്‍ത്തകരാണ് തന്റെ കണ്ണിന് പരിക്കേല്‍പ്പിച്ചതെന്നായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥിയുടെ പരാതി.

    Read More »
  • Kerala

    വിധവയായ 58കാരിക്കു വീണ്ടും വിവാഹം കഴിക്കണം, കുപിതനായ സഹോദരൻ സഹോദരിയെ കൊന്ന് വീട്ടിനുള്ളിൽ കുഴിച്ചുമൂടി 

    ആലപ്പുഴ: വീണ്ടും വിവാഹം കഴിക്കണമെന്ന് പറഞ്ഞ 58 കാരിയെ സഹോദരൻ കൊന്ന് വീട്ടിനുള്ളിൽ കുഴിച്ചുമൂടി. ആലപ്പുഴയിലാണ് സംഭവം . വർഷങ്ങൾക്ക് മുൻപ് ഭർത്താവ് മരിച്ച 58 കാരിക്കായിരുന്നു മറ്റൊരു വിവാഹം കഴിക്കാൻ പൂതി.തീരുമാനം സഹോദരനെ അറിയിച്ചതോടെ ഇരുവരും തമ്മിൽ അതേച്ചൊല്ലി  തർക്കമുണ്ടായി.ഒടുവിൽ വഴക്ക്  കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.  ആലപ്പുഴ ജില്ലയിലെ മാരാരിക്കുളം പൂങ്കാവ് വടക്കുംപറമ്പിൽ റോസമ്മയെ ആണ്  സഹോദരൻ ബെന്നി കൊലപ്പെടുത്തി വീട്ടിനുള്ളിൽ കുഴിച്ചുമൂടിയത്.സംഭവം പുറത്തറിഞ്ഞതോടെ പൊലീസും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തി  മൃതദേഹം പുറത്തെടുത്തു.സംഭവത്തിൽ ബെന്നിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റോസമ്മയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയതാണെന്ന് ഇയാൾ പൊലീസിനോടു സമ്മതിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ പൂങ്കാവ് പള്ളിക്കു പടിഞ്ഞാറാണു സംഭവം.റോസമ്മയും സഹോദരനും ഒരുമിച്ചാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ബുധനാഴ്ച മുതൽ റോസമ്മയെ കാണാനില്ലായിരുന്നു. ബന്ധുക്കളും അയൽക്കാരും മറ്റും തിരയുന്നതിനിടയിലാണ് ഞെട്ടിക്കുന്ന സംഭവം പുറത്തറിഞ്ഞത്. തർക്കത്തിനിടയിൽ റോസമ്മയെ അബദ്ധത്തിൽ കൊലപ്പെടുത്തി എന്ന് സഹോദരൻ ബെന്നി (63) അയൽവാസിയായ പൊതുപ്രവർത്തകയോടു വെളിപ്പെടുത്തിയതോടെ  അവർ  ഇക്കാര്യം പൊലീസിനെ അറിയിക്കുകയായിരുന്നു.

    Read More »
  • India

    അമ്മയെ മർദിച്ച അച്ഛനെ 15-കാരൻ വെട്ടിക്കൊന്നു

    തൂത്തുക്കുടി: മദ്യപിച്ചെത്തി അമ്മയെ മർദിച്ച അച്ഛനെ 15-കാരൻ വെട്ടിക്കൊന്നു. തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. കൊല്ലപ്പെട്ടയാള്‍ പാചകക്കാരനായി ജോലിചെയ്യുന്നയാളാണ്. ഇയാള്‍ മദ്യപിച്ചെത്തി ഭാര്യയെ മർദിക്കുന്നത് പതിവായിരുന്നു. ഞായറാഴ്ച രാത്രിയും മദ്യലഹരിയില്‍ വീട്ടിലെത്തിയ ഇയാള്‍ ഭാര്യയെ മർദിച്ചു. ഇതോടെയാണ് മൂത്തമകനായ 15-കാരൻ അരിവാള്‍ കൊണ്ട് അച്ഛനെ വെട്ടിക്കൊന്നത്. വെട്ടേറ്റ അച്ഛൻ തല്‍ക്ഷണം മരിച്ചു. തുടർന്ന് അയല്‍ക്കാർ പോലീസിനെ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. പ്രതിയായ 15-കാരനും പോലീസിന്റെ കസ്റ്റഡിയിലാണ്.

    Read More »
  • Kerala

    കാസർകോട് വന്ദേ ഭാരത് ട്രെയിൻ ഇടിച്ച്‌ യുവതി മരിച്ചു

    കാസർകോട്: വന്ദേ ഭാരത് ട്രെയിൻ ഇടിച്ച്‌ 22കാരിയായ യുവതി മരിച്ചു. പയ്യന്നൂർ മാതമംഗലം എരമം സ്വദേശിയായ നന്ദനയാണ് മരിച്ചതെന്നാണ് വിവരം. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെ കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വന്ദേ ഭാരത് ട്രെയിൻ തട്ടിയാണ് യുവതി മരിച്ചത്. യുവതി നീലേശ്വരത്തിന് സമീപത്തെ കോളജില്‍ വിദ്യാർഥിനിയാണെന്നാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടില്ല. നീലേശ്വരം കറുത്ത ഗേറ്റിന് സമീപമാണ് സംഭവം വന്ദേ ഭാരത് ട്രെയിനിന്റെ ലോക്കോപൈലറ്റ് വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ നീലേശ്വരം പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

    Read More »
Back to top button
error: