KeralaNEWS

മുഖ്യമന്ത്രി ഇടപെട്ടു: കോഴിക്കോട് ഐ.സി.യു പീഡനക്കേസിലെ അതിജീവിതയുടെ പരാതി ഐജി അന്വേഷിക്കും, 15 ദിവസത്തിനകം റിപ്പോര്‍ട്ട്

   കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിതയുടെ പരാതിയിലും സമരത്തിലും ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്. 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ഉത്തരമേഖല ഐ.ജിക്ക് നിര്‍ദ്ദേശം നല്‍കി. മൊഴിയെടുത്ത ഡോക്ടര്‍ക്കെതിരായ പരാതിയിലെ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് കഴിഞ്ഞ ഒരാഴ്ചയായി കമ്മീഷണര്‍ ഓഫീസിനുമുന്നില്‍ അതിജീവിത സമരത്തിലാണ്.

താന്‍ പറഞ്ഞ പല കാര്യങ്ങളും മൊഴിയെടുത്ത ഗൈനക്കോളജിസ്റ്റ് ഡോ. കെ.വി പ്രീതി രേഖപ്പെടുത്തിയില്ലെന്നും പ്രതികളെ രക്ഷിക്കാന്‍ ഡോക്ടര്‍ കൂട്ടുനിന്നു എന്നുമാണ് അതിജീവിതയുടെ പരാതി. അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് 2023 ജൂലൈയില്‍ അതിജീവിത വിവരാവകാശ കമ്മീഷണറെ സമീപിച്ചെങ്കിലും പൊലീസ് റിപ്പോര്‍ട്ട് നല്‍കാന്‍ തയ്യാറായിരുന്നില്ല.

Signature-ad

കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നു എന്നാണ് അതിജീവിതയുടെ ആരോപണം. ഇതിനിടയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍. അതിജീവിത നടത്തുന്ന സമരത്തെക്കുറിച്ചും, അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കൈമാറാത്തതിനെക്കുറിച്ചും അന്വേഷിക്കാന്‍ ഉത്തരമേഖല ഐജിക്ക് നിര്‍ദേശം നല്‍കി. 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു

മെഡിക്കൽ കോളജ് ഐ.സി.യു. പീഡനക്കേസിൽ അതിജീവിതയെ പിന്തുണച്ച സീനിയർ നഴ്സിങ് സൂപ്രണ്ട് പി.ബി അനിതയുടെ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി അവസാനിപ്പിച്ചു. അനിതയെ കോഴിക്കോട് മെഡിക്കൽ കോളജിൽ തന്നെ നിയമിച്ച പശ്ചാത്തലത്തിലാണ് ഹർജി തീർപ്പാക്കിയതായി കോടതി അറിയിച്ചത്.

Back to top button
error: