Month: April 2024

  • NEWS

    ആര് ജയിക്കും ? പ്രവാസികള്‍ക്കായി  ഗ്യാലപ് പോള്‍ ; ഫലം ഏപ്രിൽ 27-ന്

    ലോക്സഭാ ഇലക്ഷൻ പ്രമാണിച്ച്‌ റേഡിയോ കേരളം 1476 എ.എം പ്രവാസികള്‍ക്കായി സംഘടിപ്പിക്കുന്ന ഗ്യാലപ് പോള്‍ ആരംഭിച്ചു. വാട്സാപ്പിലൂടെ ഏപ്രില്‍ 26ന് നാട്ടില്‍ വോട്ടെടുപ്പ് കഴിയുന്ന സമയം വരെ ഗ്യാലപ് പോളില്‍ പങ്കെടുക്കാം. ഏപ്രില്‍ 27 രാവിലെ 10ന് റേഡിയോ കേരളത്തിലൂടെ തത്സമയം ഫലം പ്രഖ്യാപിക്കും. പ്രവാസികള്‍ക്ക് ഓണ്‍ലൈൻ വോട്ടിംഗ് ഏർപ്പെടുത്തുന്നതിൻ്റെ സാധ്യതകളെക്കുറിച്ച്‌ കേന്ദ്ര സർക്കാരും ഇലക്ഷൻ കമ്മീഷനും പഠിച്ചുകൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ഓണ്‍ലൈൻ വോട്ടിംഗിൻ്റെ പ്രായോഗികത തെളിയിക്കുകയാണ് റേഡിയോ കേരളത്തിൻ്റെ ഈ ഗ്യാലപ് പോള്‍.   പ്രവാസിയായ ഏതൊരാള്‍ക്കും സ്വന്തം മണ്ഡലത്തില്‍ ആര് ജയിക്കണമെന്ന് ഇതിലൂടെ നിർദ്ദേശിക്കാം. അതിനായി ‘VOTE’ എന്ന് +971508281476 എന്ന നമ്ബറിലേക്ക് വാട്സാപ്പ് മെസേജ് ചെയ്യുക. തുടർന്ന് സ്വന്തം മണ്ഡലം തിരഞ്ഞെടുത്ത് ഇഷ്ടപ്പെട്ട സ്ഥാനാർഥിയ്ക്ക് വോട്ട് രേഖപ്പെടുത്തുക.   തികച്ചും ലളിതമായ ഈ ഗ്യാലപ് പോള്‍ പൂർണ്ണമായും മലയാളത്തിലാണ്. എ.ഐ, ചാറ്റ് ജി.പി.ടി തുടങ്ങിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെ തയ്യാറാക്കിയ ഈ ഗ്യാലപ് പോളില്‍ വ്യക്തിവിവരങ്ങള്‍ സുരക്ഷിതവുമാണ്.

    Read More »
  • LIFE

    നടന്‍ ദീപക് പറമ്പോലും നടി അപര്‍ണ ദാസും വിവാഹിതരായി

    നടന്‍ ദീപക് പറമ്പോലും നടി അപര്‍ണ ദാസും വിവാഹിതരായി. ഗുരുവായൂരില്‍ വച്ചുനടന്ന ചടങ്ങില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഈ മാസം ആദ്യത്തോടെ തന്നെ ഇരുവരും വിവാഹിതരാകാന്‍ പോകുന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. 2010ല്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘മലര്‍വാടി ആര്‍ട്‌സ് ക്ലബ്’ എന്ന ചിത്രത്തിലൂടെയാണ് ദീപക് വെളളിത്തിരയിലേക്കെത്തുന്നത്. തട്ടത്തിന്‍ മറയത്ത്, തിര, ഡി കമ്പനി, കുഞ്ഞിരാമായണം, രക്ഷാധികാരി ബൈജു, വിശ്വവിഖ്യാതരായ പയ്യന്മാര്‍, ക്യാപ്റ്റന്‍, ബി.ടെക്ക്, കണ്ണൂര്‍ സ്‌ക്വാഡ് തുടങ്ങിയ ചിത്രങ്ങളിലും ദീപക് പ്രധാന വേഷത്തിലെത്തിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ തീയേറ്ററുകളിലെത്തിയ വിജയചിത്രമായ മഞ്ഞുമ്മല്‍ ബോയ്‌സില്‍ താരത്തിന്റെ പ്രകടനവും എടുത്തുപറയേണ്ടതായിരുന്നു. ഈ മാസം 11ന് റിലീസ് ചെയ്ത് ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്ന ചിത്രത്തിലാണ് ദീപക് അവസാനമായി അഭിനയിച്ചത്. 2018ല്‍ പുറത്തിറങ്ങിയ ഫഹദ്ഫാസില്‍ ചിത്രമായ ഞാന്‍ പ്രകാശനിലൂടെയാണ് അപര്‍ണ ദാസ് അഭിനയരംഗത്തെത്തുന്നത്. ‘മനോഹരം’ എന്ന ചിത്രത്തിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മനോഹരത്തില്‍ അപര്‍ണയ്‌ക്കൊപ്പം ദീപകും പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. വിജയ് നായകനായ ‘ബീസ്റ്റ്’…

    Read More »
  • Kerala

    സുപ്രഭാതം ദിനപത്രത്തില്‍ വീണ്ടും എല്‍.ഡി.എഫ് പരസ്യം; മലപ്പുറത്ത് പത്രം കത്തിച്ചത് തര്‍ക്കം രൂക്ഷമാക്കി

    കോഴിക്കോട്: സുപ്രഭാതം ദിനപത്രത്തില്‍ വീണ്ടും എല്‍.ഡി.എഫ് പരസ്യം. കഴിഞ്ഞ ദിവസം എല്‍.ഡി.എഫ് പരസ്യം വന്നത് സമസ്ത അണികള്‍ക്കിടയില്‍ വ്യാപക വിമര്‍ശത്തിനിടയായിരുന്നു. മലപ്പുറത്ത് പത്രം കത്തിച്ചത് തര്‍ക്കം രൂക്ഷമാക്കി. ചില സമസ്ത നേതാക്കളുടെ എല്‍.ഡി.എഫ് അനുകൂല പ്രസ്താവന തള്ളി സമസ്ത നേതൃത്വം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നത്തെ പത്രത്തിലും എല്‍.ഡി.എഫ് പരസ്യം വന്നത്. സമസ്ത പ്രവര്‍ത്തകരുടെ വാട്ട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഇത് വീണ്ടും വലിയ ചര്‍ച്ചയായിട്ടുണ്ട്. കഴിഞ്ഞ ദിവസവും എല്‍.ഡി.എഫിന് വോട്ട് അഭ്യര്‍ഥിച്ച് പരസ്യം നല്‍കിയിരുന്നു. സുപ്രഭാതം പത്രത്തിന്റെ ഒന്നാം പേജിലാണ് എല്‍.ഡി.എഫിന് വോട്ട് അഭ്യര്‍ഥിച്ച് പരസ്യം പ്രസിദ്ധീകരിച്ചത്.’ന്യൂനപക്ഷ വിഭാഗങ്ങള്‍ രണ്ടാംകിട പൗരന്‍മാരാകും…ഇടതില്ലെങ്കില്‍… ഇടതുണ്ടെങ്കിലേ നമ്മുടെ ഇന്ത്യയുള്ളൂ’ എന്നാണ് പരസ്യവാചകം. മുഖ്യമന്ത്രിയുടെ ഫോട്ടോ അടക്കമാണ് പരസ്യം പ്രസിദ്ധീകരിച്ചത്.

    Read More »
  • Kerala

    ലത്തീന്‍ അതിരൂപതയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു; കേന്ദ്രത്തിനെതിരെ സര്‍ക്കുലര്‍ പുറത്തുവിട്ട് സഭ

    തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിന് ശേഷം ലത്തീന്‍ അതിരൂപതയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്ന് ബിഷപ് തോമസ് ജെ നെറ്റോ. പള്ളികളില്‍ ഞായറാഴ്ച വായിച്ച സര്‍ക്കുലറിലാണ് അക്കൗണ്ട് മരവിപ്പിച്ച കാര്യം ബിഷപ്പ് അറിയിച്ചത്. അക്കൗണ്ടുകള്‍ മരവിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയുള്ള സര്‍ക്കുലര്‍ സഭ പുറത്തുവിട്ടു. വിദേശത്തുനിന്ന് ഫണ്ട് സ്വീകരിക്കുന്ന എഫ്ആര്‍സിഎ അക്കൗണ്ട് അടക്കം മരവിപ്പിച്ചു. മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടുപോലും സ്വീകരിക്കാന്‍ കഴിയുന്നില്ലെന്ന് സഭ ചൂണ്ടിക്കാട്ടുന്നു. നല്ലിടയന്‍ ഞായറുമായി ബന്ധപ്പെട്ട് വായിച്ച സര്‍ക്കുലറിലാണ് ബിഷപ്പ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അക്കൗണ്ട് മരവിപ്പിച്ചതിന് പിന്നില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണെന്നാണ് ബിഷപ്പിന്റെ പരോക്ഷ വിമര്‍ശനം. സംസ്ഥാന പൊലീസിന്റെ റിപ്പോര്‍ട്ടും മരവിപ്പിക്കലിന് കാരണമായിട്ടുണ്ടാകാമെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.സഭയുടെ സാമ്പത്തിക അവസ്ഥ വിശ്വാസികളെ അറിയിക്കാന്‍ വേണ്ടിയാണ് സര്‍ക്കുലര്‍ പുറത്തുവിട്ടതെന്നും സഭ വിശദീകരിക്കുന്നു.  

    Read More »
  • Kerala

    പത്തനംതിട്ടയിൽ അട്ടിമറി പ്രതീക്ഷിച്ച്‌ എല്‍.ഡി.എഫ്; ബിജെപി ചിത്രത്തിൽപ്പോലുമില്ല!

    പത്തനംതിട്ട: ഇത്തവണ പത്തനംതിട്ട ലോക് സഭാ മണ്ഡലത്തിൽ എൽഡിഎഫ് അട്ടിമറി വിജയം നേടുമെന്ന് സൂചന. മണ്ഡലം രൂപവത്കരിച്ച 2009 മുതല്‍ ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും ആന്‍റോയുടെ ഭൂരിപക്ഷത്തിലുണ്ടായ കുറവിലാണ് എല്‍.ഡി.എഫ് പ്രതീക്ഷ. 2009ല്‍ 1,11,206 വോട്ടിന്‍റെയും 2014ല്‍ 56,191 വോട്ടിന്‍റെയും ഭൂരിപക്ഷത്തില്‍ ജയിച്ച യു.ഡി.എഫിന് 2019ല്‍ ഭൂരിപക്ഷം 44,243 വോട്ടായി കുറഞ്ഞു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മണ്ഡലപരിധിയിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും വെന്നിക്കൊടി പാറിച്ച എല്‍.ഡി.എഫ് നേടിയതാകട്ടെ, 73,647 വോട്ടുകളുടെ ഭൂരിപക്ഷവും. അതേസമയം എൻ.ഡി.എ എത്തിച്ച അനില്‍ കുര്യൻ ആന്‍റണിക്ക് ബി.ജെ.പി അണികളില്‍പോലും ആവേശം വിതറാൻ കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം.2019ല്‍ നേടിയ വോട്ടിന്‍റെ പിൻബലമാണ് ബി.ജെ.പിയുടെ ഏക പ്രതീക്ഷ. സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ ജനവിധി തേടിയ മണ്ഡലത്തില്‍ അന്നു ലഭിച്ചത് 2,95,627 വോട്ടാണ്. സമുദായ സംഘടനകള്‍ക്ക് ഏറെ സ്വാധീനമുള്ള മണ്ഡലമായതിനാല്‍ അവരുടെ നിലപാടുകളാണ് വിജയഘടകം. വോട്ടർമാരില്‍ ക്രൈസ്തവരും ഹൈന്ദവരും ഏകദേശം ഒപ്പമാണ്.4.60 ശതമാനം മുസ്ലിംകളുമാണുള്ളത്. പിന്നാക്കവിഭാഗങ്ങള്‍ അഞ്ച് ശതമാനം. പരമ്ബരാഗത…

    Read More »
  • Kerala

    നിമിഷപ്രിയയെ കാണാന്‍ അമ്മയ്ക്ക് അനുമതി, ജയിലില്‍ എത്താന്‍ നിര്‍ദേശം; സഫലമാകുന്നത് 11 വര്‍ഷത്തെ കാത്തിരിപ്പ്

    കൊച്ചി: വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മകള്‍ നിമിഷപ്രിയയെ കാണാന്‍ അമ്മ പ്രേമകുമാരിയ്ക്ക് അനുമതി. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം സനയിലെ ജയിലില്‍ എത്താനാണ് ജയില്‍ അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്. നീണ്ട 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അമ്മയും മകളും തമ്മില്‍ കാണുന്നത്. ശനിയാഴ്ചയാണ് പ്രേമകുമാരിയും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹിയും യെമെനിലെ ബിസിനസുകാരനുമായ സാമുവേല്‍ ജെറോമും കൊച്ചിയില്‍നിന്ന് യെമെന്‍ തലസ്ഥാനമായ എയ്ഡനിലേക്ക് വിമാനം കയറിയത്. ഹൂതികള്‍ക്ക് മുന്‍തൂക്കമുള്ള മേഖലയായ സനയിലാണ് നിമിഷപ്രിയ ജയിലില്‍ കഴിയുന്നത്. അവിടേക്കുള്ള അനുമതി കിട്ടിയ ശേഷമാണ് പുറപ്പെട്ടത്. എയ്ഡനില്‍നിന്ന് റോഡുമാര്‍ഗം 12 മണിക്കൂര്‍ യാത്ര ചെയ്ത് ചൊവ്വാഴ്ച രാവിലെ 9 മണിയോടെ ഇരുവരും സനയിലെത്തി. കൊല്ലപ്പെട്ട യെമെന്‍ പൗരന്റെ കുടുംബത്തെയും കാണും. മൂന്നുമാസത്തെ യെമെന്‍ വിസയാണ് പ്രേമകുമാരിക്ക് ലഭിച്ചിട്ടുള്ളത്. മകളെ കാണണമെന്ന പ്രേമകുമാരിയുടെ ആവശ്യത്തിന് നേരത്തേ കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ഡല്‍ഹി ഹൈക്കോടതിയാണ് യാത്രയ്ക്ക് അനുമതി നല്‍കിയത്. ഇതോടെയാണ് ആക്ഷന്‍ കൗണ്‍സില്‍ മുന്‍കൈയെടുത്ത് വിസ തരപ്പെടുത്തിയത്. കിഴക്കമ്പലത്തെ ഒരു…

    Read More »
  • India

    ഒന്നാംഘട്ടത്തില്‍ പോളിങ് കുറഞ്ഞു; വോട്ടര്‍മാരെ ഇളക്കാന്‍ പതിവുതന്ത്രവുമായി ബിജെപി

    ന്യൂഡല്‍ഹി: ആദ്യഘട്ടം തിരഞ്ഞെടുപ്പില്‍ വോട്ടിങ് ശതമാനം കുറഞ്ഞതാണ്, ബിജെപി തിരഞ്ഞെടുപ്പു പ്രചാരണ തന്ത്രത്തില്‍ പൊടുന്നനെ മാറ്റം കൊണ്ടുവരാന്‍ കാരണമെന്നു വിലയിരുത്തപ്പെടുന്നു. വികസനം, മോദി ഗാരന്റി തുടങ്ങിയ മുദ്രാവാക്യങ്ങളില്‍നിന്ന് വര്‍ഗീയ വിഭജനമെന്ന തന്ത്രത്തിലേക്കുള്ള മാറ്റത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേതൃത്വം നല്‍കുകയും ചെയ്തു. കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും ശക്തമായി രംഗത്തുവരികയും തിരഞ്ഞെടുപ്പു കമ്മിഷന് ഒട്ടേറെ പരാതികള്‍ ലഭിക്കുകയും ചെയ്തിട്ടും മൂന്നാംദിവസവും പറഞ്ഞത് ഉച്ചത്തില്‍ ആവര്‍ത്തിക്കുകയാണു മോദി ചെയ്തത്. അംബേദ്കര്‍ കൊണ്ടുവന്ന സംവരണം ഒരു സമുദായത്തിനു വേണ്ടി കോണ്‍ഗ്രസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന പുതിയ ആരോപണം കൂടി ഇന്നലെ ഉന്നയിച്ചു. ബിജെപിയിലെ മറ്റു നേതാക്കള്‍ അത് ഏറ്റെടുക്കുകയും ചെയ്തു. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ യുപിയില്‍ ശരീഅത്ത് നിയമം നടപ്പാക്കുമെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്നലെ പ്രസംഗിച്ചു. പൗരത്വ നിയമം റദ്ദാക്കുമെന്ന കോണ്‍ഗ്രസ് വാഗ്ദാനം ഭരണഘടനാ വിരുദ്ധമാണെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും പ്രതികരിച്ചു. മൂന്നാം തവണയും മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഭരണഘടന…

    Read More »
  • India

    നീണ്ട പത്തുവർഷത്തിനുശേഷവും ബിജെപിക്ക്  വോട്ടുനേടാൻ മുസ്ലിങ്ങൾ വേണമെങ്കിൽ നിങ്ങളോട് സഹതാപം മാത്രം: നരേന്ദ്രമോദിക്കെതിരെ കോണ്‍.എംഎല്‍എ

    ബെംഗളൂരു: മുസ്ലിങ്ങളെ പേരെടുത്തു പറഞ്ഞ് പ്രധാനമന്ത്രി മോദി നടത്തിയ പ്രസംഗത്തിനെതിരേ കർണാടക ശിവാജി നഗറിലെ എംഎല്‍എ റിസ്വാൻ അർഷാദിന്റെ മറുപടി ചർച്ചയാകുന്നു. നീണ്ട പത്തുവർഷത്തിനുശേഷവും ബിജെപിക്ക്  വോട്ടുനേടാൻ മുസ്ലിങ്ങൾ വേണമെങ്കിൽ നിങ്ങളോട് സഹതാപം മാത്രം എന്നായിരുന്നു റിസ്വാൻ പറഞ്ഞത്.രാജ്യത്തെ മുസ്ലിങ്ങളെല്ലാം മരിച്ചു എന്ന് സങ്കല്‍പിക്കുക. എങ്കില്‍ നിങ്ങളിനി ആരുടെ പേര് പറഞ്ഞ് വോട്ടു തേടുമെന്നും റിസ്വാൻ ചോദിച്ചു. “പ്രധാനമന്ത്രി പറഞ്ഞത് അതിരുകടന്നതും നാണം കെട്ടതുമായ പരാമർശമാണ്. പ്രധാനമന്ത്രിയോട് സഹതാപം തോന്നുന്നു. 10 നീണ്ട വർഷത്തെ ഭരണത്തിനു ശേഷം നിങ്ങള്‍ക്കൊരു നേട്ടവും ചൂണ്ടിക്കാണിക്കാനില്ല. അധികാരത്തിലേറാൻ മുസ്ലിങ്ങളെ വെറുപ്പിലൂടെ ലക്ഷ്യം വെക്കുകയാണ്. അങ്ങനെയെങ്കില്‍ ഈ പത്ത് വർഷവും നിങ്ങള്‍ എന്ത് ചെയ്യുകയായിരുന്നു. രാജ്യത്തെ മുസ്ലിങ്ങളെല്ലാം മരിച്ചു എന്ന് സങ്കല്‍പിക്കുക. എങ്കില്‍ നിങ്ങളിനി ആരുടെ പേര് പറഞ്ഞ് വോട്ടു തേടും. സ്ത്രീകള്‍ അവരുടെ താലിവില്‍ക്കുന്നുവെന്ന് പറഞ്ഞു. അങ്ങനെയൊരു ഗതികേടിലേക്ക് ജനങ്ങളെത്തിയത് നിങ്ങളുടെ സർക്കാർ അധികാരത്തില്‍ വന്നതിനു ശേഷമുണ്ടായ പണപ്പെരുപ്പം കാരണമാണ്, പെട്രോള്‍ ഡീസല്‍ വിലവർധനവ് മൂലമാണ്,…

    Read More »
  • India

    കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മുങ്ങി; എട്ട് സ്ഥാനാര്‍ത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച്‌ ബിജെപിയുടെ കളി

    അഹമ്മദാബാദ്: വോട്ടെടുപ്പില്ലാതെ തന്നെ സൂററ്റിലെ തങ്ങളുടെ സ്ഥാനാർത്ഥിയെ ജയിപ്പിച്ച്‌ എതിരാളികളെ നിലംപരിശാക്കിയിരിക്കുകയാണ് ബിജെപി.  സൂററ്റില്‍ ബിജെപി സ്ഥാനാർത്ഥി മുകേഷ് ദലാലിനെ വിജയിയായി പ്രഖ്യാപിച്ചത് കോണ്‍ഗ്രസ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളപ്പെടുകയും, മറ്റുഎതിരാളികള്‍ എല്ലാം മത്സരത്തില്‍ നിന്ന് പിൻവാങ്ങുകയും ചെയ്തതോടെയാണ്.നാമനിർദ്ദേശ പത്രിക തള്ളപ്പെട്ട കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായ നിലേഷ് കുംഭാണിയെ കാണാനില്ലെന്നും ഫോണില്‍ കിട്ടുന്നില്ലെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. നിലേഷ് കുംഭാണി ബിജെപിയില്‍ ചേരുമെന്നും റിപ്പോർട്ടുകള്‍ വരുന്നുണ്ട്.അതേസമയം ജനവഞ്ചകൻ എന്നാരോപിച്ച്‌ കോണ്‍ഗ്രസ് പ്രവർത്തകർ കുംഭാണിയുടെ പൂട്ടിയിട്ട വീടിന് മുന്നില്‍ പ്രതിഷധിച്ചു

    Read More »
  • India

    എൻ.ഡി.എ മുന്നണി 220 സീറ്റില്‍ കൂടുതല്‍ നേടില്ലെന്ന് റിപ്പോർട്ട്‌

    ന്യൂഡൽഹി: ബി.ജെ.പിയുടെ നേതൃത്വത്തിലുളള എൻ.ഡി.എ മുന്നണി ഇത്തവണ 220 സീറ്റില്‍ കൂടുതല്‍ നേടില്ലെന്ന് റിപ്പോർട്ട്‌. 400 സീറ്റ് എന്ന ലക്ഷ്യം മുൻനിർത്തി എൻ.ഡി.എ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനിടെയാണ് ബിജെപിയെ വെട്ടിലാക്കി റിപ്പോർട്ട്‌ പുറത്തുവന്നിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നും ഇത് രാജ്യത്തെ 67ശതമാനം ജനങ്ങളും ഗൗരവത്തോടെയാണ് കാണുന്നതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. അതേസമയം 2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആദ്യ വിജയം ബിജെപിക്ക്. ഗുജറാത്ത് സൂറത്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി മുകേഷ് ദലാല്‍ ആണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. ഇവിടുത്തെ കോണ്‍ഗ്രസ് സ്ഥാനാർഥിയുടെ പത്രിക കഴിഞ്ഞ ദിവസം തള്ളിയിരുന്നു. പിന്നാലെ ബിജെപിയുടേതല്ലാത്ത മറ്റു സ്ഥാനാർഥികള്‍ നാമനിർദേശ പത്രിക പിൻവലിക്കുകയും ചെയ്തു. ഇതോടെയാണ് തിരഞ്ഞെടുപ്പിന് മുന്നേ ബിജെപി സ്ഥാനാർഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.

    Read More »
Back to top button
error: