IndiaNEWS

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മുങ്ങി; എട്ട് സ്ഥാനാര്‍ത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച്‌ ബിജെപിയുടെ കളി

അഹമ്മദാബാദ്: വോട്ടെടുപ്പില്ലാതെ തന്നെ സൂററ്റിലെ തങ്ങളുടെ സ്ഥാനാർത്ഥിയെ ജയിപ്പിച്ച്‌ എതിരാളികളെ നിലംപരിശാക്കിയിരിക്കുകയാണ് ബിജെപി.

 സൂററ്റില്‍ ബിജെപി സ്ഥാനാർത്ഥി മുകേഷ് ദലാലിനെ വിജയിയായി പ്രഖ്യാപിച്ചത് കോണ്‍ഗ്രസ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളപ്പെടുകയും, മറ്റുഎതിരാളികള്‍ എല്ലാം മത്സരത്തില്‍ നിന്ന് പിൻവാങ്ങുകയും ചെയ്തതോടെയാണ്.നാമനിർദ്ദേശ പത്രിക തള്ളപ്പെട്ട കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായ നിലേഷ് കുംഭാണിയെ കാണാനില്ലെന്നും ഫോണില്‍ കിട്ടുന്നില്ലെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

നിലേഷ് കുംഭാണി ബിജെപിയില്‍ ചേരുമെന്നും റിപ്പോർട്ടുകള്‍ വരുന്നുണ്ട്.അതേസമയം ജനവഞ്ചകൻ എന്നാരോപിച്ച്‌ കോണ്‍ഗ്രസ് പ്രവർത്തകർ കുംഭാണിയുടെ പൂട്ടിയിട്ട വീടിന് മുന്നില്‍ പ്രതിഷധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: