Month: April 2024
-
Kerala
വയനാട്ടില്‍ നൂറ് ശതമാനം വിജയം ഉറപ്പ്; ബിജെപി സംസ്ഥാനത്ത് രണ്ടക്കം തികയ്ക്കും: കെ സുരേന്ദ്രൻ
വയനാട്: കേരളത്തില്‍ ഇക്കുറി ചരിത്രം മാറുമെന്ന് വയനാട് ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍. ബിജെപി സംസ്ഥാനത്ത് രണ്ടക്കം തികയ്ക്കും. എല്ലാവരും പ്രധാനമന്ത്രിയില്‍ വിശ്വാസം അര്‍പ്പിക്കുന്നുവെന്ന് വ്യക്തമായെന്നും സുരേന്ദ്രന്‍ പറഞ്ഞു. വയനാട്ടില്‍ നൂറ് ശതമാനം വിജയം ഉറപ്പെന്ന് സുരേന്ദ്രന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി വയനാടിനെ തിരിഞ്ഞുനോക്കിയിട്ടില്ല. അതുകൊണ്ട് നരേന്ദ്ര മോദിജിക്കൊപ്പം നില്‍ക്കുന്ന ഒരാളെയാണ് ആവശ്യം. കേരളത്തില്‍ നല്ല വിജയം ഉറപ്പാണ്. പിണറായി വിജയനെ ആര്‍ക്കും വിശ്വാസമില്ല. മോദിജിയെ എല്ലാവരും വിശ്വസിക്കുന്നു. അവസാന ലാപ്പില്‍ നല്ല പ്രചാരണമാണ്. രണ്ടക്കം ഉറപ്പാണ് – സുരേന്ദ്രൻ പറഞ്ഞു.
Read More » -
India
കേരളത്തിലേക്കുള്ള 10 ട്രെയിനുകള്‍ റദ്ദാക്കി
സെക്കന്തരാബാദ്: റെയില്‍വേ ഡിവിഷനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നിരവധി ട്രെയിനുകള്‍ റദ്ദാക്കുകയും സെക്കന്തരാബാദ് ഡിവിഷനിലൂടെയുള്ള നിരവധി ട്രെയിനുകള്‍ വഴിതിരിച്ച് വിടുകയും ചെയ്തു. കേരളത്തിലേക്കുള്ള 10 ട്രെയിനുകളാണ് റദ്ദാക്കിയത്. 1. ഏപ്രില്‍ 26, മെയ് 1, മെയ് 3, മെയ് 8, മെയ് 15, മെയ് 17 തീയതികളില്‍ കന്യാകുമാരി – ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസ്സ് (12641) റദ്ദാക്കിയിട്ടുണ്ട്. 2. ഏപ്രില്‍ 29, മെയ് 4, മെയ് 6, മെയ് 11, മെയ് 18, മെയ് 20 തീയതികളില്‍ ഹസ്രത് നിസാമുദ്ദീൻ -കന്യാകുമാരി എക്സ്പ്രസ് (12642) റദ്ദാക്കി 3. ഏപ്രില്‍ 30, മെയ് 7, മെയ് 14, മെയ് 21 തീയതികളില്‍ തിരുവനന്തപുരം സെൻട്രല്‍ – ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസ്സ് (12643) റദ്ദാക്കി 4. മെയ് 5, മെയ് 10, മെയ് 17, മെയ് 24 തീയതികളില്‍ ഹസ്രത്ത് നിസാമുദ്ദീൻ തിരുവനന്തപുരം സെൻട്രല്‍ എക്സ്പ്രസ്സ് (12644) റദ്ദാക്കി 5. ഏപ്രില്‍ 27 മെയ് 4…
Read More » -
Kerala
ഏപ്രില്‍ 26ന് സംസ്ഥാനത്ത് പൊതു അവധി
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിനമായ ഏപ്രില്‍ 26ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത് ഏപ്രില്‍ 26 നാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ സർക്കാർ ഓഫിസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അടക്കം എല്ലാ സ്ഥാപനങ്ങള്‍ക്കും പൊതു അവധി പ്രഖ്യാപിച്ചത്. വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ശമ്ബളത്തോടെയുള്ള അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കേരളത്തില്‍ മദ്യ നിരോധനവും പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ മദ്യ വില്‍പ്പനശാലകളും ഇന്ന് വൈകിട്ട് 6 മണി മുതല്‍ അടച്ചിട്ടും. രണ്ട് ദിവസം (48 മണിക്കൂർ) ആണ് സംസ്ഥാനത്തെ എല്ലാ മദ്യ വില്‍പ്പന ശാലകളും അടച്ചിടുക. 24 ന് വൈകിട്ട് 6 മണിക്ക് അടച്ചിടുന്ന മദ്യ വില്‍പ്പനശാലകള്‍ വോട്ടെടുപ്പ് ദിനമായ 26 ന് വൈകിട്ട് 6 മണിക്ക് ശേഷമാകും തുറക്കുക. വോട്ട് എണ്ണല്‍ ദിനമായ ജൂണ്‍ നാലിനും സംസ്ഥാനത്ത് മദ്യവില്‍പ്പനശാലകള്‍ പ്രവർത്തിക്കില്ല.
Read More » -
Kerala
വോട്ട് ചെയ്യാൻ പോകുമ്പോൾ ഇതിൽ ഏതെങ്കിലും ഒന്ന് കരുതണം
തിരുവനന്തപുരം: കേരളത്തിൽ ഏപ്രില്‍ 26ന് ആണ് ലോക്സഭ തിരഞ്ഞെടുപ്പ് നടക്കുന്നത്.വോട്ടെടുപ്പിനായി പോളിങ് ബൂത്തിലേക്ക് കയറിചെല്ലുമ്ബോള്‍ ഓരോ വോട്ടർമാരും കയ്യില്‍ നിർബന്ധമായും കരുതേണ്ട ചില കാര്യങ്ങളുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ ഫോട്ടോ പതിച്ച തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്. അതില്ലാത്തവർക്ക് 11 തിരിച്ചറിയൽ രേഖകളിൽ ഒന്നു ഹാജരാക്കാം. വോട്ടര്‍ ഐ.ഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, യൂണിക് ഡിസെബിലിറ്റി ഐ.ഡി കാര്‍ഡ് (യു.ഡി.ഐ.ഡി), സര്‍വീസ് ഐഡന്റിറ്റി കാര്‍ഡ്, ബാങ്കിന്റെയോ പോസ്റ്റ് ഓഫീസിന്റെയോ ഫോട്ടോ പതിപ്പിച്ച പാസ്ബുക്ക്, തൊഴില്‍ മന്ത്രാലയത്തിന്റെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്,പാസ്‌പോര്‍ട്ട്, എന്‍.പി.ആര്‍ സ്‌കീമിന് കീഴില്‍ ആര്‍.ജി.ഐ നല്‍കിയ സ്മാര്‍ട്ട് കാര്‍ഡ്, പെന്‍ഷന്‍ രേഖ,ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്, എം.പിക്കോ/എം.എല്‍.എക്കോ/എം.എല്‍.സിക്കോ നല്‍കിയ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലുമൊരു അംഗീകൃത തിരിച്ചറിയല്‍ രേഖ വോട്ടര്‍ക്ക് കൊണ്ടുപോകാം.വോട്ടെടുപ്പ് ഏഴുമുതൽ ആറുവരെയാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഷെഡ്യൂൾ പ്രകാരം രണ്ടാം ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 26 നും മൂന്നാം…
Read More » -
Kerala
പക്ഷിപ്പനി: ഇറച്ചിയോടൊപ്പം മുട്ട വില്പനയ്ക്കും നിരോധനം
ആലപ്പുഴ: പക്ഷിപ്പനിയെ തുടർന്ന് താറാവ്, കോഴി എന്നിവയുടെ ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം.ആലപ്പുഴയിലെ 34 തദ്ദേശസ്ഥാപനങ്ങളിലാണ് നിരോധനം. ഇതിനിടെ ആലപ്പുഴ ജില്ലയില്‍ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം. മുട്ടാർ, അമ്ബലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം.ഇവിടങ്ങളില്‍ നിന്നും സാമ്ബിള്‍ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്. എടത്വ, ചെറുതന പഞ്ചായത്തുകളില്‍ ആണ് നേരത്തെ രോഗം സ്ഥിരീകരിച്ചത്.
Read More » -
Kerala
അദാനിയാണോ, അദ്വാനിയാണോ ബി.ജെ.പി.യെ അധികാരത്തിലെത്തിച്ചത് ?
അദാനിയാണോ, അദ്വാനിയാണോ ബി.ജെ.പി.യെ അധികാരത്തിലെത്തിച്ചത് ? ചോദ്യം കേട്ടാൽ വെള്ളം വള്ളത്തിലോ വള്ളം വെള്ളത്തിലോ എന്ന് ഒന്ന് സംശയിച്ചുപോകും. ബിജെപിയുടെ ഇന്നത്തെ പല നേതാക്കൾക്കും അണികൾക്കും അദാനിയാണ് ഹീറോ.പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരത്തിൽ വന്നശേഷമായിരുന്നു ഗുജറാത്തുകാരനായ അദാനിയെ ഇത്രകണ്ട് ഇന്ത്യൻ ജനത ‘പരിചയപ്പെട്ടതും’! എന്നാൽ അദാനിയല്ല, അദ്വാനിയാണ് ബി.ജെ.പി.യെ അധികാരത്തിലെത്തിച്ചതെന്നത് എല്ലാവർക്കും ഓർമ്മവേണമെന്നാണ് ബി.ജെ.പി.ദേശീയസമിതി അംഗം സി.കെ. പത്മനാഭൻ പറയുന്നത്. പഴയതലമുറയുടെ ത്യാഗമാണ് പാർട്ടിയെ അധികാരത്തിലെത്തിച്ചതെന്ന് ഇന്ന് പലരും മറക്കുന്നു. അദ്വാനിയെന്നാല്‍ ലാല്‍കൃഷ്ണ അദ്വാനിയാണെന്ന് അവരോട് എടുത്തുപറയേണ്ടിയിരിക്കുന്നു. തനിക്ക് പഴയകാല നേതാക്കളോടൊപ്പം പ്രവർത്തിക്കാനായി എന്നതുതന്നെ വലിയ അനുഭവമാണ്. അതിന്റെ ഓർമ്മകള്‍പോലും ഇന്നും നല്‍കുന്ന ഊർജം ചെറുതല്ല. ഇപ്പോള്‍ വഹിക്കുന്ന ദേശീയസമിതി അംഗം എന്ന സ്ഥാനത്തേക്കാള്‍ 1997 മുതല്‍ ആറുവർഷം ബി.ജെ.പി. സംസ്ഥാന പ്രസിഡന്റായിരുന്നയാള്‍ എന്നറിയപ്പെടാനാണ് താൻ ഇഷ്ടപ്പെടുന്നതെന്നും സി.കെ. പത്മനാഭൻ പറഞ്ഞു.
Read More » -
India
ഗതിപിടിക്കാത്ത ഗതിമാനും വന്ദേഭാരത് എന്ന മറ്റൊരു തള്ളും!
ഇന്ത്യയിലെ ഏറ്റവും വേഗം കൂടിയ തീവണ്ടി എന്ന വിശേഷണത്തോടെ 2016 ഏപ്രിൽ 5 മുതൽ ഡൽഹിയിൽ നിന്നും ആഗ്രയിലേക്ക് ഓടിത്തുടങ്ങിയ തീവണ്ടിയാണ് ഗതിമാൻ എക്സ്പ്രസ് (Gatimaan Express). മണിക്കൂറിൽ 160 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന ഈ തീവണ്ടി ഇന്ത്യയിലെ ആദ്യത്തെ ഹൈസ്പീഡ് ട്രെയിൻ എന്ന വിശേഷണത്തോടെയാണ് ഓടിത്തുടങ്ങിയത്. ഡൽഹി മുതൽ ആഗ്ര വരെയുള്ള 200 കിലോമീറ്റർ ദൂരം പിന്നിടാൻ ഈ തീവണ്ടിക്ക് ഏകദേശം 1 മണിക്കൂർ 10 മിനിറ്റ് സമയം മതിയാകും എന്നായിരുന്നു അവകാശവാദം.രാജ്യത്ത് ഇതുവരെ ഏറ്റവും കൂടിയ വേഗതയിൽ ഓടിയിരുന്ന ന്യൂഡൽഹി- ഭോപ്പാൽ ശതാബ്ദി എക്സ്പ്രസ് ഇത്രയും ദൂരം പിന്നിടാൻ 1മണിക്കൂർ 20 മിനിറ്റ് സമയം എടുത്തിരുന്നു.എന്നാൽ ഡൽഹി-ആഗ്ര റൂട്ടില്‍ ഗതിമാന്റെ സമയകൃത്യത പലപ്പോഴും പാളുകയായിരുന്നു.പലദിവസങ്ങളിലും ട്രെയിൻ വൈകിയാണ് ഓടിയെത്തിയത്.ഇതോടെ യാത്രക്കാർ തന്നെ ട്രെയിനിനെതിരെ രംഗത്ത് വന്നു. ഡല്‍ഹിയിലെ നിസാമുദീന്‍ സ്റ്റേഷനില്‍ നിന്ന് ആഗ്രയിലെ കന്റോണ്‍മെന്റ് വരെയുള്ള 200 കിലോമീറ്റര്‍ ദൂരം 1 മണിക്കൂര്‍ 10 മിനിട്ട് കൊണ്ടാണ്…
Read More » -
Kerala
ചോദ്യം ചെയ്യൽ മാത്രം; എം.എം.വര്‍ഗീസിനെ തൊടാതെ ഇഡി
കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാടു കേസില്‍ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം.വർഗീസിനോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഇഡി നോട്ടീസ് നല്‍കി. ബുധനാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇത് ആറാം തവണയാണ് എം.എം. വർഗീസിനെ ചോദ്യം ചെയ്യാൻ ഇഡി വിളിപ്പിക്കുന്നത്.
Read More » -
Kerala
ഇടതുസർക്കാരിനെ അട്ടിമറിക്കാൻ പെരുംനുണകൾ കെട്ടിപ്പടച്ചുവിടുന്ന മാധ്യമങ്ങൾ
ഒരേസമയം സംഘികളുടെയും മുസംഘികളുടെയും കൃസംഘികളുടെയും എതിർപ്പ് നേരിടേണ്ടി വരുന്നവരാണ് ഇടതു ചേരിയിലുള്ളവർ.എല്ലാ മതവിഭാഗത്തിലുമുള്ള തീവ്ര നിലപാടുകളോടും അതിശക്തമായി ഇടതുപക്ഷക്കാർ വിയോജിക്കുന്നുവെന്നതാണ് അതിൻ്റെ കാരണം. ബി.ജെ.പിയും, ആർ.എസ്.എസും ജമാഅത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടും കാസയും ഒരുപോലെ കമ്മ്യൂണിസ്റ്റുകാരെയും കമ്യൂണിസ്റ്റ് സഹയാത്രികരെയും എതിർക്കുന്നതിൻ്റെ രഹസ്യവും മറ്റൊന്നല്ല.ഇടതുപക്ഷ പ്രവർത്തകരും അനുഭാവികളും മാത്രം ഇന്ത്യയിൽ നേരിടുന്ന പ്രത്യേക പ്രശ്നമാണിത്. ഇടതുസർക്കാരിനെ അട്ടിമറിക്കാൻ പെരുംനുണകളാൽ കെട്ടിപ്പടച്ച നയതന്ത്ര സ്വർണ്ണക്കടത്തും ഖുർആൻ്റെ മറവിലെ സ്വർണ്ണ വിതരണവും ഈന്തപ്പഴത്തിലെ സ്വർണ്ണക്കുരുവും യു.ഡി.എഫ്-ബി.ജെ.പി-ജമാഅത്തെ ഇസ്ലാമി സഖ്യം തിമർത്താടിയത് കേരളം കണ്ടതാണ്. സ്വർണ്ണം കടത്തിയത് പിണറായി വിജയനു വേണ്ടിയായിരുന്നു എന്നതായിരുന്നു പ്രധാന ആരോപണം. സ്വപ്ന സുരേഷ് കോൺസുലേറ്റ് ഉദ്യോഗസ്ഥയായിരിക്കെ യുഎഇ കോൺസുലേറ്റ് കേരളത്തിലെ എംഎൽഎമാർക്കായി നടത്തിയ ഇഫ്താർ വിരുന്നിലെ ചിത്രം ഉപയോഗിച്ചാണ് ഇവർക്ക് മുഖ്യമന്ത്രിയുമായി ബന്ധം എന്നു തെളിയിക്കാനുള്ള ശ്രമം നടന്നത്.ജയ്ഹിന്ദ് ടിവി ഒരു പടികൂടി കടന്ന്, ദക്ഷിണേന്ത്യൻ ചുമതലയുള്ള യുഎഇ കോൺസുലാർ ജനറൽ ജുമാ അൽ ഹുസൈൻ റഹ്മ അൽ സാഹ്ബിയുടെ മുഖ്യമന്ത്രിക്കൊപ്പം…
Read More » -
Kerala
കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ പിഎ ബിജെപിയിൽ
കണ്ണൂർ: കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ പിഎ വി.കെ മനോജ് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി കണ്ണൂര്‍ ജില്ലാ ആസ്ഥാനത്ത് വെച്ച് എൻഡിഎ സ്ഥാനാർത്ഥി സി രഘുനാഥില്‍ നിന്ന് വി.കെ മനോജ് ബിജെപി അംഗത്വം സ്വീകരിച്ചു. സുധാകരന്റെ വികസനവിരുദ്ധനിലപാടില്‍ പ്രതിഷേധിച്ചാണ് ബി.ജെ.പിയിലേക്കുള്ള കൂടുമാറ്റം. കണ്ണൂരിന്റെ വികസനത്തിനായി എംപിയെന്ന നിലയില്‍ സുധാകരൻ ഒന്നും ചെയ്തിട്ടില്ലെന്ന് മനോജ് കുമാർ പ്രതികരിച്ചു. കോണ്‍ഗ്രസ് നേതാവും കണ്ണൂർ ഡി.സി.സി സെക്രട്ടറിയുമായിരുന്ന രഘുനാഥ് കഴിഞ്ഞ ഡിസംബറിലാണ് ബി.ജെ.പിയില്‍ ചേർന്നത്. ധർമടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിച്ച രഘുനാഥ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് അവഗണന നേരിടേണ്ടിവന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പാർട്ടി വിട്ടത്.
Read More »