IndiaNEWS

എൻ.ഡി.എ മുന്നണി 220 സീറ്റില്‍ കൂടുതല്‍ നേടില്ലെന്ന് റിപ്പോർട്ട്‌

ന്യൂഡൽഹി: ബി.ജെ.പിയുടെ നേതൃത്വത്തിലുളള എൻ.ഡി.എ മുന്നണി ഇത്തവണ 220 സീറ്റില്‍ കൂടുതല്‍ നേടില്ലെന്ന് റിപ്പോർട്ട്‌.

400 സീറ്റ് എന്ന ലക്ഷ്യം മുൻനിർത്തി എൻ.ഡി.എ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനിടെയാണ് ബിജെപിയെ വെട്ടിലാക്കി റിപ്പോർട്ട്‌ പുറത്തുവന്നിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നും ഇത് രാജ്യത്തെ 67ശതമാനം ജനങ്ങളും ഗൗരവത്തോടെയാണ് കാണുന്നതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

Signature-ad

അതേസമയം 2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആദ്യ വിജയം ബിജെപിക്ക്. ഗുജറാത്ത് സൂറത്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി മുകേഷ് ദലാല്‍ ആണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.

ഇവിടുത്തെ കോണ്‍ഗ്രസ് സ്ഥാനാർഥിയുടെ പത്രിക കഴിഞ്ഞ ദിവസം തള്ളിയിരുന്നു. പിന്നാലെ ബിജെപിയുടേതല്ലാത്ത മറ്റു സ്ഥാനാർഥികള്‍ നാമനിർദേശ പത്രിക പിൻവലിക്കുകയും ചെയ്തു. ഇതോടെയാണ് തിരഞ്ഞെടുപ്പിന് മുന്നേ ബിജെപി സ്ഥാനാർഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.

Back to top button
error: