IndiaNEWS

ജനാധിപത്യം മരിക്കുന്ന ഇന്ത്യ: മോദിക്കെതിരെ ആഗോള മാധ്യമങ്ങൾ 

ന്യൂഡൽഹി: ബി.ജെ.പി. നേതൃത്വത്തിലുള്ള എൻ.ഡി.എ. സർക്കാരിന്റെ പത്തുവർഷത്തെ ഭരണം ആഗോളതലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ ഉയർത്തിയെന്ന് ഭരണപക്ഷം വിപുലമായി പ്രചരിപ്പിക്കുമ്ബോള്‍ അന്താരാഷ്ട്ര തലത്തിൽ അങ്ങനെയല്ല കാര്യങ്ങൾ.
മോദി സർക്കാരിന്റെ ഭരണം രണ്ടുവർഷം പിന്നിട്ടപ്പോള്‍ത്തന്നെ ഇന്ത്യയെക്കുറിച്ചുള്ള അന്താരാഷ്ട്ര പ്രതിച്ഛായയ്ക്ക് ഉടവുതട്ടിത്തുടങ്ങി. ”എട്ടുവർഷത്തെ ഭരണംകൊണ്ട് മോദിയുടെ ബി.ജെ.പി. സർക്കാർ ഇന്ത്യൻ ജനാധിപത്യത്തെ മോശമാക്കുകയാണ് ചെയ്തത്. 1947 ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യം നേടിയശേഷം ഇന്ത്യയെ കെട്ടിപ്പടുത്തത് മതനിരപേക്ഷത, ബഹുസ്വരത, മതസഹിഷ്ണുത, പൗരത്വതുല്യത എന്നീ ഉത്കൃഷ്ടാശയങ്ങളാണ്. എന്നാലിപ്പോള്‍ അസഹിഷ്ണുത നിറഞ്ഞ ഹിന്ദുത്വമേല്‍ക്കോയ്മയെ ആലിഗംനം ചെയ്യുകയാണ്”- 2022 ഓഗസ്റ്റ് 24-ന് ‘ന്യൂയോർക്ക് ടൈംസ്’ എഴുതി. ‘ആഗോള ജനാധിപത്യം മരിക്കുന്ന മോദിയുടെ ഇന്ത്യ’ എന്നായിരുന്നു ആ ലേഖനത്തിനു തലക്കെട്ട്.

‘ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ഫലം അസഹിഷ്ണുത വർദ്ധിപ്പിക്കുമോ’ എന്ന് ജർമ്മനിയില്‍ നിന്നുള്ള ഡച്ച്‌ വെല്ലെ മാധ്യമം എഴുതിയപ്പോള്‍. ‘ഇന്ത്യയുടെ മോദി വത്കരണം ഏതാണ്ട് പൂർണ്ണം’ എന്നാണ് ടൈം മാഗസിൻ തലക്കെട്ട് കൊടുത്തത്.

കർഷകസമരത്തോടു സ്വീകരിച്ച മനോഭാവം, മാധ്യമസ്വാതന്ത്ര്യത്തിനേർപ്പെടുത്തുന്ന നിയന്ത്രണങ്ങള്‍, ഹൈന്ദവമൂല്യ സംരക്ഷകരും ഗോരക്ഷകരും നടത്തുന്ന മനുഷ്യാവകാശലംഘനങ്ങള്‍, ആള്‍ക്കൂട്ടക്കൊലകള്‍, ബില്‍ക്കിസ് ബാനു കൂട്ടബാലാത്സംഗക്കേസിലെ പ്രതികളുടെ വിട്ടയയ്ക്കല്‍ (സുപ്രീംകോടതി പിന്നീട് ഈ വിധിക്കെതിരേ ഉത്തരവിറക്കി), പൗരത്വനിയമഭേദഗതി, രാജ്യത്തിന്റെ പരിപാടികളില്‍ ഹിന്ദുമതത്തിനു കൈവരുന്ന അമിതപ്രാധാന്യം തുടങ്ങി പലതും ഇന്ത്യൻ ജനാധിപത്യത്തിനേറ്റ കളങ്കങ്ങളായി വിദേശമാധ്യമങ്ങള്‍ ഉയർത്തിക്കാട്ടി.

Signature-ad

മോദി മൂന്നാംവട്ടത്തില്‍ കണ്ണുവെക്കുമ്ബോള്‍ മൂന്നില്‍ രണ്ട് ഇന്ത്യക്കാരും സമഗ്രാധിപത്യത്തെ പിന്തുണയ്ക്കുന്നു എന്നാണ് ‘ദ ടൈംസ്'(2024 മാർച്ച്‌ 14) പ്രസിദ്ധീകരിച്ച വാർത്ത. ഫ്രാൻസിലെ ലെ മൊണ്ടെ, ബ്രിട്ടനിലെ ഗാർഡിയൻ, ടൈംസ്, ഇൻഡിപെൻഡന്റ്, യു.എസിലെ ന്യൂയോർക്കർ, ദ വീക്ക്, ദ അറ്റ്ലാന്റിക്, ഫോറിൻ ഫോളിസി മാസിക, ജപ്പാനിലെ നിപ്പോണ്‍ തുടങ്ങി ജനാധിപത്യത്തില്‍നിന്ന് അകലുന്ന ഇന്ത്യയെക്കുറിച്ചെഴുതിയ മാധ്യമങ്ങള്‍ ഒട്ടേറെ.

മറ്റ് പ്രധാന തലക്കെട്ടുകളും പത്രങ്ങളും

  • ജനാധിപത്യ അവകാശങ്ങള്‍ക്ക് നേരെയുള്ള പുതിയ ആക്രമണങ്ങള്‍ക്ക് തയ്യാറെടുത്ത് മോദി – ജേക്കബിൻ മാഗസിൻ(Narendra Modi Is Preparing New Attacks on Democratic Rights”- Jacobin Magazine)
  • മോദി വന്നാലും ഇല്ലെങ്കിലും ഇന്ത്യ വളരും- റോയിട്ടേർസ് (India can grow fast with or without Narendra Modi – Reuter)
  • ഇന്ത്യൻ തിരഞ്ഞെടുപ്പിനെ തന്നിലേക്ക് മാത്രം ചുരുക്കി മോദി (Modi Is Making India’s Election All About Himself’ – Bloomberg)
  • പുരോഗമന ദക്ഷിണേന്ത്യ മോദിയെ നിരസിക്കുന്നു( Progressive South Is Rejecting Modi – Bloomberg)
  • ഇന്ത്യയെ സ്വേച്ഛാധിപത്യത്തിലേക്ക്
  • തള്ളിവിട്ട് കോടീശ്വര ഭരണം – ബ്ലൂംബെർഗ്(‘Billionaire Raj’ Is Pushing India Toward Autocracy”- Bloom-berg)
  • മോദി തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയില്‍ പരിക്കേല്‍പിച്ച്‌ ഇന്ത്യൻ വോട്ടിങ് മെഷീനുകള്‍-ബ്ലൂംബെർഗ്(“India’s Voting Machine hurt credibility in Modi election”- Bloom-berg)
  • മോദിയുടെ കാമ്ബയിനുകള്‍ക്ക് ഇനിയുമൊരു ഉച്ചസ്ഥായി ഉണ്ടായേക്കില്ല-ബ്ലൂംബെർഗ് (Modi’s Campaign May Have Already Peaked”- Bloomberg
  • മോദിയുടെ ചുറ്റിക രാഷ്ട്രീയം ഇന്ത്യൻ ജനാധിപത്യത്തെ തകർക്കും- ബ്ലൂംബെർഗ്Modi’s Sledgehammer Politics Are Battering Indian Democracy’ – Bloomberg
  • മോദിയുടെ നുണക്കോട്ടകള്‍ – ന്യൂയോർക്ക് ടൈംസ്(Modi’s Temple of Lies- Newyork Times)
  • ജനാധിപത്യത്തിന്റെ മാതാവ് നല്ല നിലയിലല്ല – ഫിനാൻഷ്യല്‍ ടൈംസ്.(The mother of democracy’ is not in good shape”- Financial Times.)
  • മോദിയുടെ മേക്ക് ഇൻ ഇന്ത്യ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചില്ല – ഫോറിൻ പോളിസി മാഗസിൻ(Modi’s ‘Make in India’ Didn’t Make Jobs’ – Foreign Policy Magazine)
  • മോദിയുടെ സ്വേച്ഛാധിപത്യത്തിന് കീഴില്‍ പുളകിതരായി ഇന്ത്യൻ മധ്യവർഗം – ദി പ്രസ്, ന്യൂസിലാൻഡ് (India’s middle class warm to autocracy under Modi – The Press, New Zealand)
  • ഇന്ത്യൻ ജനാധിപത്യം അപകടത്തില്‍: സ്വേച്ഛാധിപത്യത്തിന് വഴിപ്പെടല്‍ തുടർന്നേക്കും –
  • നിപ്പോണ്‍ ജപ്പാൻ (Indian Democracy in Peril: Slide into Autocracy Likely to Continue – Nippon Japan)
  • മോദിയുടെ സ്വേഛാധിപത്യ പുരോഗമന വിരുദ്ധ ഇന്ത്യയെ അമേരിക്ക സാധാരണവത്കരിക്കരുത് (US should not normalize Modi’s autocratic and illiberal India’ Modi’s – UK Guardian.
  • മോദിക്കു കീഴില്‍ ഇന്ത്യ സ്വേഛാധിപത്യത്തിലേക്ക് നീങ്ങുമ്ബോള്‍ ബൈഡനെന്ത് കൊണ്ട് മൗനം (Why is Biden silent on Modi and India’s slide toward autocracy?’ – LA Timse)
  • ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ സ്വേച്ഛാധിപത്യ വ്യതിയാനം – ഇൻഫോർമന്റ് ന്യൂസിലാൻഡ്(Authoritarian drift in the world’s largest democracy – The Informant New Zealand)

Back to top button
error: