‘മോടിയോടെ കേരളം’ എന്ന പേരില്‍ പത്രങ്ങള്‍ക്ക് നല്കിയ പരസ്യത്തിലാണീ എട്ടുകാലി മമ്മൂഞ്ഞുകളി.
ജർമ്മൻ കമ്ബനിയില്‍ നിന്ന് 908.6 കോടി രൂപ വായ്പയെടുത്ത് സംസ്ഥാന സർക്കാർ നേരിട്ട് നടപ്പാക്കുന്ന വൻകിട വികസന പദ്ധതിയാണ് കൊച്ചി വാട്ടർ മെട്രോ. 819 കോടി വായ്പയെടുത്ത് നടപ്പാക്കുന്ന പദ്ധതിക്ക് കേന്ദ്രം പരിസ്ഥിതി അനുമതി നല്‍കിയതിനെയാണ് കേന്ദ്രസഹായമായി വ്യാഖ്യാനിക്കുന്നത്.
സംസ്ഥാന സർക്കാരിൻ്റെ സ്വപ്നപദ്ധതിയായ കൊച്ചി വാട്ടർ മെട്രോ 2023 ഏപ്രില്‍ 25നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്. കൊച്ചി മെട്രോയ്ക്ക് അനുബന്ധമായി വാട്ടർ മെട്രോ സർവീസുള്ള രാജ്യത്തെ ഏക നഗരം എന്ന പദവിയിലേക്ക് ഇതോടെ കൊച്ചി മാറി. കൊച്ചി വാട്ടർ മെട്രോ കേന്ദ്രസർക്കാർ പദ്ധതിയാണെന്നും 819 കോടി രൂപ കേന്ദ്രസർക്കാർ പദ്ധതിക്കായി ചെലവഴിച്ചിട്ടുണ്ട് എന്നുമായിരുന്നു മോദി അനുയായികളുടെ സോഷ്യല്‍ മീഡിയാ തള്ള്. ബിജെപിക്കാരുടെ ഈ വാദത്തിന് അടിസ്ഥാനമില്ലെന്ന് സംസ്ഥാന സർക്കാർ കണക്കുകള്‍ സഹിതം വ്യക്തമാക്കിയിട്ടുണ്ട്.
വാട്ടര്‍ മെട്രോ ലിമിറ്റഡില്‍ സംസ്ഥാന സര്‍ക്കാരിന് 74 ശതമാനവും കൊച്ചി മെട്രോയ്ക്ക് 26 ശതമാനവും വിഹിതമാണ് ഉള്ളത്.