തിരുവനന്തപുരം:ഓട്ടോറിക്ഷ പെർമിറ്റ് പുതുക്കാനുള്ള നിരക്ക് 400 ല്‍ നിന്ന് 4300 ആക്കി വർധിപ്പിച്ചു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് വ്യാജ വാർത്ത.
ഒരു മാധ്യമത്തിലും വരാത്ത വാർത്തയാണ് സാമൂഹ്യ മാധ്യമങ്ങള്‍ വഴി അനേകം ജനങ്ങളിലെത്തിയത്. വിവിധ ഗ്രൂപ്പുകളിലും പേജുകളിലും വാർത്ത ഇപ്പോഴും പ്രചരിക്കുന്നുണ്ട്.
ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം നിലവില്‍ ഓട്ടോറിക്ഷകള്‍ക്ക് പെർമിറ്റ് പുതുക്കുന്നതിന് സർവീസ് ചാർജടക്കം 360 രൂപയാണ് ഈടാക്കുന്നത്. സംസ്ഥാന സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും വെബ്സൈറ്റുകളില്‍ പഴയ പെർമിറ്റ് തുക തന്നെയാണ് നല്‍കിയിരിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ ഭരണത്തെ കുറ്റപ്പെടുത്തിയാണ് പെർമിറ്റ് നിരക്ക് വധിപ്പിച്ചതായുള്ള വാർത്ത സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരിക്കുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.