Month: April 2024
-
Kerala
മുന്നോട്ടുനീങ്ങിയ ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിച്ചു; പാറശ്ശാലയില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: റെയില്‍വേ സ്റ്റേഷനില്‍നിന്ന് മുന്നോട്ട് നീങ്ങി തുടങ്ങിയ ട്രെയിനില്‍ ചാടി കയറാന്‍ ശ്രമിച്ച 57-കാരി ട്രെയിനിനടിയില്‍പ്പെട്ട് മരിച്ചു. പാറശ്ശാലയ്ക്ക് സമീപം പരശുവയ്ക്കല്‍ രോഹിണി ഭവനില്‍ രാജേന്ദ്രന്‍ നായരുടെ ഭാര്യ കുമാരി ഷീബ കെ.എസ്. ആണ് മരണമടഞ്ഞത്. ഞായറാഴ്ച രാവിലെ 8.15-ഓടുകൂടി ധനുവച്ചപുരം റെയില്‍വേ സ്റ്റേഷനില്‍വെച്ചാണ് അപകടം നടന്നത്. കൊച്ചുവേളി-നാഗര്‍കോവില്‍ എക്സ്പ്രസ് ധനുവച്ചപുരം റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയപ്പോഴായിരുന്നു അപകടം. യാത്രക്കാരെ കയറ്റിയിറക്കിയശേഷം ട്രെയിന്‍ മുന്നോട്ട് നീങ്ങവേ ഇതേ ട്രെയിനില്‍ കയറുന്നതിനായി പ്ലാറ്റ്ഫോമില്‍ വൈകി എത്തിയ കുമാരി ഷീബ മുന്നോട്ടു നീങ്ങിയ ട്രെയിനില്‍ ചാടികയറുവാന്‍ ശ്രമിക്കവേ കാല്‍ വഴുതി ട്രാക്കിലേക്ക് വീഴുകയായിരുന്നു. മരണപ്പെട്ട ഷീബയുടെ ഒരു കാല്‍ മൃതദേഹത്തില്‍ നിന്നും വേര്‍പെട്ട നിലയില്‍ ട്രാക്കിന് നടുവിലായിട്ടാണ് കണ്ടെത്തിയത്. പാറശ്ശാല പോലീസ് അനന്തര നടപടികള്‍ സ്വീകരിച്ച് വരുന്നു.
Read More » -
Kerala
ചര്‍ച്ചകള്‍ അങ്ങാടിപ്പാട്ടാക്കിയാല്‍ ‘ഭാവി ചര്‍ച്ചകള്‍ ഭാസുരമാകുമോ’? ശോഭയുടെ വെളിപ്പെടുത്തലില്‍ കേന്ദ്രത്തിനും അതൃപ്തി
തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജനുമായുള്ള ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ സംസ്ഥാന നേതാക്കള്‍ വെളിപ്പെടുത്തിയതില്‍ ബിജെപി ദേശീയ നേതൃത്വത്തിന് അതൃപ്തി. രാഷ്ട്രീയ നീക്കങ്ങള്‍ അങ്ങാടിപ്പാട്ടാകുന്നതിലുള്ള അതൃപ്തി കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവു പ്രകാശ് ജാവഡേക്കറും അടുപ്പമുള്ളവരോടു പ്രകടിപ്പിച്ചിട്ടുണ്ട്. തന്റെ ഫ്‌ളാറ്റില്‍ ജാവഡേക്കര്‍ എത്തിയിരുന്നെന്ന് ഇ.പി.ജയരാജന്‍ തുറന്നു സമ്മതിച്ചെങ്കിലും അതു സ്ഥിരീകരിക്കാന്‍ ജാവഡേക്കര്‍ തയാറായില്ല. പലരോടും താന്‍ ചര്‍ച്ച നടത്താറുണ്ടെന്നു വിശദീകരിച്ച് അദ്ദേഹം ഈ വിഷയത്തില്‍നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു. രഹസ്യചര്‍ച്ചകള്‍ ചോരുന്ന സാഹചര്യത്തില്‍ ബിജെപിയില്‍ ചേരാനുള്ള പ്രാഥമിക ആലോചനയില്‍നിന്നുപോലും മറ്റു പാര്‍ട്ടിക്കാരെ പിന്തിരിപ്പിക്കുന്നതാണു ജയരാജന്‍ സംഭവമെന്നാണു നേതൃത്വത്തില്‍ പലരുടെയും വിലയിരുത്തല്‍. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രനാണു ജയരാജനും ജാവഡേക്കറും തമ്മിലുള്ള ചര്‍ച്ചയെക്കുറിച്ച് ആദ്യം വിവരം പുറത്തുവിട്ടത്. അതേസമയം, ഇന്നലെ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഇ.പി.ജയരാജന്‍ തയാറായില്ല. തളിപ്പറമ്പില്‍ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്തതൊഴിച്ചാല്‍ മറ്റു പരിപാടികളിലും പങ്കെടുത്തില്ല.
Read More » -
Crime
ഇരിട്ടിയില്‍ വന്‍ MDMA വേട്ട; കുന്നമംഗലം, വാഴൂര്‍ സ്വദേശികള്‍ പിടിയില്‍
കണ്ണൂര്‍: ഇരിട്ടി കൂട്ടുപുഴ പോലീസ് ചെക്ക് പോസ്റ്റിനു സമീപം നടത്തിയ വാഹന പരിശോധനയില്‍ MDMA യുമായി രണ്ടു യുവാക്കള്‍ പിടിയില്‍. ഇന്നലെ ഉച്ചകഴിഞ്ഞ് 03:50 ഓാടെ ഇരിട്ടി പോലീസ് ഉം കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് ഉം സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് കോഴിക്കോട് കുന്നമംഗലം സ്വദേശി സാബിത് (32), കോട്ടയം വാഴൂര്‍ സ്വദേശി ജിഷ്ണു രാജ്(25) എന്നിവരെ 46 ഗ്രാം മാരക മയക്കുമരുന്നായ MDMA യുമായി പോലീസ് പിടികൂടിയത്. കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ പ്രതികള്‍ വ്യാപകമായി MDMA വിതരണം ചെയ്യാറുണ്ടെന്ന് പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും വ്യക്തമായി. ലോഡ്ജ്കള്‍ കേന്ദ്രീകരിച്ചു ആണ് പ്രതികള്‍ മയക്കുമരുന്ന് വില്‍പ്പന നടത്താറുള്ളത്.പ്രതികള്‍ സഞ്ചടിച്ച KL 57 W 9621 നമ്പര്‍ കാര്‍ ഉം പോലീസ് പിടിച്ചെടുത്തു. ലോക സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍ കര്‍ശ പോലീസ് പരിശോധന ഉണ്ടാകില്ലെന്നുള്ള ധാരണയില്‍ ആണ് പ്രതികള്‍ വോട്ടെടുപ്പ് കഴിഞ്ഞ പിറ്റേ ദിവസം തന്നെ…
Read More » -
Crime
നടപ്പത്ര വെടിപ്പല്ല! പരിശോധിച്ചപ്പോള്‍ യുവാവിന്റെ മലദ്വാരത്തില്‍ 45 ലക്ഷത്തിന്റെ സ്വര്‍ണം
മംഗളൂരു: മലദ്വാരത്തില്‍ ലക്ഷങ്ങളുടെ സ്വര്‍ണം ഒളിപ്പിച്ച് കടത്തിയ യുവാവിനെ കസ്റ്റംസ് പിടികൂടി. മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് 45.7 ലക്ഷം രൂപയുടെ സ്വര്‍ണം കഴിഞ്ഞദിവസം പിടികൂടിയത്. എയര്‍ ഇന്ത്യ എക്സ്പ്രസില്‍ എത്തിയ ദക്ഷിണ കന്നഡ സ്വദേശിയായ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഇയാളുടെ പേരുവിവരങ്ങള്‍ വ്യക്തമല്ല. വിമാനത്താവളത്തില്‍നിന്ന് ഇറങ്ങിയ ശേഷമുള്ള ഇയാളുടെ നടത്തവും സംശയാസ്പദമായ പെരുമാറ്റവും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പരിശോധനയ്ക്ക് വിധേയനാക്കിയത്. തുടര്‍ന്നാണ് മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കണ്ടെത്തിയതെന്ന് കസ്റ്റംസ് അറിയിച്ചു. കഴിഞ്ഞദിവസം തിരുവനന്തപുരം, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലും സ്വര്‍ണവേട്ട നടന്നിരുന്നു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരു കോടിയോളം വില വരുന്ന സ്വര്‍ണമാണ് പിടികൂടിയതെന്ന് കസ്റ്റംസ് പറഞ്ഞു. സംഭവത്തില്‍ തിരുവനന്തപുരം സ്വദേശിയെയാണ് പിടികൂടിയത്. ഇയാള്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ നടന്ന പരിശോധനയില്‍ 70 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. ദുബായിയില്‍ നിന്ന് എത്തിയ യാത്രക്കാരനില്‍ നടത്തിയ പരിശോധനയില്‍ 977…
Read More » -
Crime
സുഹൃത്തുക്കളുമായി വീഡിയോകോള്‍ പതിവ്; ഭാര്യയുടെ കൈവെട്ടി ഭര്‍ത്താവ്
ചെന്നൈ: ഫോണില്‍ സുഹൃത്തുക്കളുമായി വീഡിയോകോള്‍ പതിവാക്കിയതിന്റെ പേരില്‍ ഭാര്യയുടെ കൈവെട്ടി ഭര്‍ത്താവ്. തമിഴ്‌നാട് വെല്ലൂര്‍ ജില്ലയിലെ ഗുഡിയാത്തം പട്ടണത്തിനടുത്തുള്ള പിച്ചനൂരില്‍ കഴിഞ്ഞദിവസമാണ് സംഭവം. നെയ്ത്തു തൊഴിലാളി ശേഖറാണ് (41) ഭാര്യ രേവതിയുടെ കൈ അരിവാള്‍ ഉപയോഗിച്ച് വെട്ടിയത്. ഒരു സുഹൃത്തുമായി വീഡിയോകോളില്‍ സംസാരിച്ചുകൊണ്ടിരിക്കെയായിരുന്നു ആക്രമണം. ഭാര്യയുടെ വലതുകൈയ്ക്കാണ് ഇയാള്‍ വെട്ടിയത്. നിലവിളി കേട്ടെത്തിയ അയല്‍വാസികള്‍ രേവതിയെ ആശുപത്രിയിലെത്തിച്ചു. ആദ്യം ഗുഡിയാത്തം ആശുപത്രിയില്‍ പ്രവേശിപ്പിച്ച രേവതിയെ പിന്നീട് വെല്ലൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിനുശേഷം ഗുഡിയാത്തം പൊലീസ് സ്റ്റേഷനിലെത്തി പ്രതി കീഴടങ്ങി. ഭാര്യക്കും മൂന്നും പെണ്‍മക്കള്‍ക്കുമൊപ്പമായിരുന്നു ശേഖറിന്റെ താമസം. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും ഇയാളുമായാണ് സ്ഥിരമായി വീഡിയോകോളില്‍ സംസാരിച്ചിരുന്നതെന്നും ശേഖര്‍ സംശയിച്ചിരുന്നതായി പൊലീസ് പറഞ്ഞു. സോഷ്യല്‍മീഡിയ ഉപയോ?ഗത്തെയും പതിവായി വീഡിയോകോള്‍ ചെയ്യുന്നതിനെയും ചൊല്ലി ശേഖറും രേവതിയും തമ്മില്‍ പലപ്പോഴും വഴക്കുണ്ടായിട്ടുണ്ട്. സംഭവദിവസവും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും പൊലീസ് പറഞ്ഞു. ഇതിനു പിന്നാലെയായിരുന്നു ആക്രമണം.
Read More » -
Crime
ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; പാലായില്‍ യുവാവ് കുത്തേറ്റു മരിച്ചു, സ്ത്രീ അടക്കം മൂന്നു പേര്‍ക്ക് പരിക്ക്
കോട്ടയം: ചീട്ടുകളിയെത്തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് യുവാവ് കൊല്ലപ്പെട്ടു. പാല കൊല്ലപ്പള്ളി മങ്കര സ്വദേശി ലിബിന്‍ ജോസ് (26) ആണ് മരിച്ചത്. പുലര്‍ച്ചെയുണ്ടായ സംഘട്ടനത്തില്‍ സ്ത്രീ അടക്കം മൂന്നു പേര്‍ക്ക് പരിക്കേറ്റു. മങ്കരയില്‍ ഒരു ബന്ധുവിന്റെ കുട്ടിയുടെ ആദ്യകുര്‍ബാന ചടങ്ങില്‍ പങ്കെടുക്കാനാണ് ലിബിനും സുഹൃത്തുക്കളുമെത്തിയത്. ഇവിടെ വെച്ച് ചീട്ടുകളിയും മദ്യപാനവും നടന്നു. ഇതിനിടെയാണ് വാക്കുതര്‍ക്കമുണ്ടായത്. അഭിലാഷ് എന്നയാളാണ് ലിബിനെ കത്രിക കൊണ്ട് കുത്തിയതെന്ന് പൊലീസ് സൂചിപ്പിച്ചു. സംഘര്‍ഷത്തില്‍ ഇയാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. വീട്ടിലെ ഗൃഹനാഥയായ സ്ത്രീ ഉള്‍പ്പെടെ രണ്ടുപേര്‍ക്കും പരിക്കുണ്ട്. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read More » -
Crime
കൊച്ചിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു; രണ്ടുപേര്‍ കസ്റ്റഡിയില്‍
കൊച്ചി: നഗരത്തില്‍ യുവാവ് കുത്തേറ്റ് കൊല്ലപ്പെട്ടു. തമ്മനം സ്വദേശി മനില്‍ കുമാര്‍ (മനീഷ്) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പാലാരിവട്ടം തമ്മനം മെയ് ഫസ്റ്റ് റോഡില്‍ വെച്ചായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ജിതേഷ്, ആഷിത് എന്നിവരെ പാലാരിവട്ടം പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി വീടിന്റെ പരിസരത്തുവെച്ച് മനില്‍കുമാര്‍ ജിതേഷും ആഷിതുമായി വാക്കുതര്‍ത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഈ സമയം മനിലിന്റെ സുഹൃത്തായ അജിത് ആന്റണിയും അടുത്തുണ്ടായിരുന്നു. വഴക്കിനിടയിലാണ് മനിലിന് കുത്തേറ്റത്. ജിതേഷാണോ ആഷിതാണോ കുത്തിയത് എന്ന് വ്യക്തമല്ല. മനിലിനെ കുത്തിയതിന് പിന്നാലെ ഇവര്‍ ആന്റണിയേയും കുത്തി. മനില്‍ കുത്തേറ്റ് സംഭവസ്ഥലത്ത് തന്നെ വീണു. എന്നാല്‍ ആന്റണി ഓടി വീട്ടിലെത്തി ഭാര്യയോട് സംഭവം പറഞ്ഞു. ഭാര്യ ഉടന്‍തന്നെ അയല്‍വാസികളെ വിളിച്ചുകൂട്ടി ആന്റണിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിസരവാസികള്‍ മനിലിന്റെ അടുത്ത് എത്തുമ്പോഴേക്കും പോലീസും അവിടേക്ക് എത്തിയിരുന്നു. ഉടന്‍ തന്നെ ഇയാളെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ആന്റണിയുടെ നിലയും ഗുരുതരമാണ്.
Read More » -
Crime
കോഴിക്കോട്ട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; മരിച്ചത് കൊലക്കേസ് പ്രതി
കോഴിക്കോട്: ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു. ഗാന്ധിനഗര്‍ സ്വദേശി ശ്രീകാന്ത് (47) ആണ് കൊല്ലപ്പെട്ടത്. പണിക്കര്‍ റോഡില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. കൊല്ലപ്പെട്ട ശ്രീകാന്ത് നേരത്തെ എലത്തൂര്‍ സ്റ്റേഷനിലെ ഒരു കൊലപാതക കേസിലെ പ്രതി ആണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത് പ്രതിയെക്കുറിച്ച് സൂചനകളൊന്നുമില്ലെന്നാണ് പൊലീസ് പറയുന്നു. ഓട്ടോയില്‍ കയറിയ ഒരാളാണ് കൊലപാതകം നടത്തിയത് എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. എന്നാല്‍ കൊലപാതകത്തിന് പിന്നിലെ കാരണമെന്താണെന്ന് വ്യക്തമല്ല.ഓട്ടോയില്‍ മദ്യപിച്ച് ഉറങ്ങുകയായിരുന്ന മറ്റൊരാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.സമീപത്തെ സിസിടിവി ദൃശ്യങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ശേഖരിക്കുന്നുണ്ട്. ഇന്നുപുലര്‍ച്ചെ കൊച്ചിയില്‍ അടിപിടിക്കിടെ കുത്തേറ്റ് യുവാവ് മരിച്ചിരുന്നു. പാലാരിവട്ടത്തായിരുന്നു സംഭവം. തമ്മനം എകെജി കോളനിയിലെ മനീഷ് ആണ് മരിച്ചത്. സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ അജിത് എന്നയാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് പുലര്‍ച്ചെയായിരുന്നു കത്തിക്കുത്ത് ഏതാനും ദിവസങ്ങളായി പ്രദേശത്ത് യുവാക്കള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനൊടുവിലാണ് ആക്രമണമുണ്ടായിരിക്കുന്നത് എന്നാണ് സൂചന. എന്നാല്‍, സംഘര്‍ഷത്തിലേക്കും അക്രമത്തിലേക്കും നയിച്ച കാര്യമെന്തെന്ന് വ്യക്തമായിട്ടില്ല. പ്രതികള്‍ക്കുവേണ്ടിയുള്ള അന്വേഷണം…
Read More » -
Fiction
ക്ഷിത്ര കോപികൾ ജീവിതപ്പാതയിൽ കാലിടറി വീഴും, സൗമ്യശീലർ നിർവിഘ്നം യാത്ര തുടരും
വെളിച്ചം ചൈനീസ് തത്വചിന്തകനായിരുന്ന കണ്‍ഫ്യൂഷസിന്റെ ശിഷ്യരിൽ ഒരാള്‍ വലിയ മുന്‍ശുണ്ഠിക്കാരനായിരുന്നു. ആരോടും ഏത് കാര്യത്തിനും വഴക്കിടും. അയാളുടെ ഈ സ്വഭാവം കാരണം മററു ശിഷ്യന്മാരെല്ലാം പൊറുതിമുട്ടി. അവര്‍ ഗുരുവിനോട് പരാതി പറഞ്ഞു. ഒരു ദിവസം കണ്‍ഫ്യൂഷസ് തന്റെ വഴക്കാളിയായ ശിഷ്യനെ വിളിച്ചു സംസാരിച്ചു. അദ്ദേഹം ചോദിച്ചു: “നിനക്കെത്ര പല്ലുണ്ട്…?” ശിഷ്യന്‍ ഉത്തരം പറഞ്ഞു: “മുപ്പത്തിരണ്ട്…” “നാവോ…?” ഗുരു ചോദിച്ചു. ശിഷ്യന്‍ ഉത്തരം പറഞ്ഞു: “ഒന്ന്…” “ഇതുവരെ നിനക്ക് എത്ര പല്ല് നഷ്ടപ്പെട്ടു?” “പത്തില്‍ താഴെ…” “നിന്റെ നാവിനിപ്പോഴും കുഴപ്പമൊന്നുമില്ലല്ലോ…?” “ഇല്ല ഗുരോ… ” ഗുരു തുടര്‍ന്നു: “താന്‍ വലിയ ശക്തനാണെന്നാണ് പല്ലിന്റെ വിചാരം. എന്തും കടിച്ചുമുറിക്കും. ആര്‍ത്തിപിടിച്ച് ചവച്ചുതിന്നും. ഇടയ്ക്ക് നാവിനെയും കടിക്കും. പക്ഷേ, എത്ര പ്രകോപനമുണ്ടായാലും നാവിന് ദേഷ്യം വരുന്നതേയില്ല. മാത്രമല്ല. പല്ലിന് ആവശ്യമുളളപ്പോഴെല്ലാം വേണ്ട പിന്തുണയും നാവ് നല്‍കുന്നുണ്ട്. അവസാനം ആരാണ് തോല്‍ക്കുന്നത്…?” ശിഷ്യന്‍ ഒന്നും മിണ്ടിയില്ല. ഗുരു തുടർന്നു: “വാര്‍ദ്ധക്യത്തിലെത്തുമ്പോഴേക്കും ഓരോന്നായി കൊഴിഞ്ഞ് പല്ലുകള്‍ ഇല്ലാതാകുന്നു. അപ്പോഴും…
Read More » -
NEWS
ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിന് കൈക്കൂലി; എട്ട് പ്രവാസികള്‍ക്കും ഉദ്യോഗസ്ഥനും തടവുശിക്ഷ
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിന് കൈക്കൂലി നല്‍കിയ കേസില്‍ എട്ടു പ്രവാസികള്‍ക്ക് നാലുവര്‍ഷം തടവും തുടര്‍ന്ന് നാടുകടത്തലും ശിക്ഷ വിധിച്ചു. മറ്റൊരു ഉദ്യോഗസ്ഥന് കേസില്‍ തടവും പിഴയും വിധിച്ചിട്ടുണ്ട്. കൈക്കൂലി വാങ്ങല്‍, ജോലിയുടെ ചുമതലകള്‍ ലംഘിച്ച് മറ്റുള്ളവരില്‍ നിന്ന് ആനുകൂല്യം സ്വീകരിക്കുക തുടങ്ങിയ കുറ്റങ്ങളാണ് പ്രോസിക്യൂഷന്‍ ഉദ്യോഗസ്ഥനെതിരെ ചുമത്തിയത്. ഡ്രൈവിങ് ലൈസന്‍സ് നേടുന്നതിന് കൈക്കൂലി നല്‍കി പ്രവാസികള്‍ നിയമലംഘനം നടത്തിയതായി പബ്ലിക് പ്രോസിക്യൂഷന്‍ ആരോപിച്ചു.
Read More »