കുവൈത്ത് സിറ്റി: കുവൈത്തില്‍ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിന് കൈക്കൂലി നല്‍കിയ കേസില്‍ എട്ടു പ്രവാസികള്‍ക്ക് നാലുവര്‍ഷം തടവും തുടര്‍ന്ന് നാടുകടത്തലും ശിക്ഷ വിധിച്ചു. മറ്റൊരു ഉദ്യോഗസ്ഥന് കേസില്‍ തടവും പിഴയും വിധിച്ചിട്ടുണ്ട്.
കൈക്കൂലി വാങ്ങല്‍, ജോലിയുടെ ചുമതലകള്‍ ലംഘിച്ച് മറ്റുള്ളവരില്‍ നിന്ന് ആനുകൂല്യം സ്വീകരിക്കുക തുടങ്ങിയ കുറ്റങ്ങളാണ് പ്രോസിക്യൂഷന്‍ ഉദ്യോഗസ്ഥനെതിരെ ചുമത്തിയത്. ഡ്രൈവിങ് ലൈസന്‍സ് നേടുന്നതിന് കൈക്കൂലി നല്‍കി പ്രവാസികള്‍ നിയമലംഘനം നടത്തിയതായി പബ്ലിക് പ്രോസിക്യൂഷന്‍ ആരോപിച്ചു.