CrimeNEWS

ഇരിട്ടിയില്‍ വന്‍ MDMA വേട്ട; കുന്നമംഗലം, വാഴൂര്‍ സ്വദേശികള്‍ പിടിയില്‍

കണ്ണൂര്‍: ഇരിട്ടി കൂട്ടുപുഴ പോലീസ് ചെക്ക് പോസ്റ്റിനു സമീപം നടത്തിയ വാഹന പരിശോധനയില്‍ MDMA യുമായി രണ്ടു യുവാക്കള്‍ പിടിയില്‍. ഇന്നലെ ഉച്ചകഴിഞ്ഞ് 03:50 ഓാടെ ഇരിട്ടി പോലീസ് ഉം കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് ഉം സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് കോഴിക്കോട് കുന്നമംഗലം സ്വദേശി സാബിത് (32), കോട്ടയം വാഴൂര്‍ സ്വദേശി ജിഷ്ണു രാജ്(25) എന്നിവരെ 46 ഗ്രാം മാരക മയക്കുമരുന്നായ MDMA യുമായി പോലീസ് പിടികൂടിയത്.

കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ പ്രതികള്‍ വ്യാപകമായി MDMA വിതരണം ചെയ്യാറുണ്ടെന്ന് പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും വ്യക്തമായി. ലോഡ്ജ്കള്‍ കേന്ദ്രീകരിച്ചു ആണ് പ്രതികള്‍ മയക്കുമരുന്ന് വില്‍പ്പന നടത്താറുള്ളത്.പ്രതികള്‍ സഞ്ചടിച്ച KL 57 W 9621 നമ്പര്‍ കാര്‍ ഉം പോലീസ് പിടിച്ചെടുത്തു. ലോക സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍ കര്‍ശ പോലീസ് പരിശോധന ഉണ്ടാകില്ലെന്നുള്ള ധാരണയില്‍ ആണ് പ്രതികള്‍ വോട്ടെടുപ്പ് കഴിഞ്ഞ പിറ്റേ ദിവസം തന്നെ MDMA കടത്താന്‍ ശ്രമിച്ചത്. നര്‍കോട്ടിക് സെല്‍ DYSP എ. പ്രേജിത് ന്റെ മേല്‍നോട്ടത്തില്‍ റൂറല്‍ ജില്ലയില്‍ കര്‍ശ പരിശോധനയാണ് ഇലക്ഷനുമായി ബന്ധപ്പെട്ട് ററല്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് നടത്തി വന്നിരുന്നത്.

ഇരിട്ടി ഇന്‍സ്പെക്ടര്‍ ജിജീഷ് പി. കെ, എസ്. ഐ സനീഷ് യു എന്നിവരും കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഹേമല എം IPS ന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങള്‍ എന്നിവരും അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ലോക സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള ക്രമ സമാധാന ഡ്യൂട്ടിയ്ക്കിടയിലും കണ്ണൂര്‍ റൂറല്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് മികച്ച പ്രകടനം ആണ് കാഴ്ച്ച വെച്ചത്. 56 ഗ്രാമോളം MDMA യും ഒന്നര കിലോയോളം കഞ്ചാവും പിടികൂടുകയും വനിത അടക്കം ആറോളം പേരെ അറസ്റ്റ് ല്‍ ചെയ്യുവാനും സാധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: