Month: April 2024
-
India
മുംബൈ ഭീകരാക്രമണക്കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നികം ബി.ജെ.പി സ്ഥാനാര്‍ഥി
ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണക്കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരന്ന ഉജ്ജ്വല്‍ നികം ബി.ജെ.പി സ്ഥാനാര്‍ഥി. മുംബൈ നോര്‍ത്ത് സെന്‍ട്രലില്‍നിന്നാണ് അദ്ദേഹം മത്സരിക്കുന്നത്. വര്‍ഷ ഗെയ്ക്വാദ് ആണ് ഇവിടത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. സിറ്റിങ് എം.പി പൂനം മഹാജന് സീറ്റ് നിഷേധിച്ചാണ് ഉജ്ജ്വല്‍ നികമിനെ സ്ഥാനാര്‍ഥിയാക്കിയത്. അന്തരിച്ച ബി.ജെ.പി നേതാവ് പ്രമോദ് മഹാജന്റെ മകളാണ് പൂനം. കഴിഞ്ഞ രണ്ടുതവണയായി ഇവിടെനിന്ന് വിജയിച്ച ഇവര്‍ക്ക് ഇത്തവണ വിജയസാധ്യതയില്ലെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. 1993ലെ മുംബൈ സ്ഫോടനം, ഗുല്‍ഷന്‍ കുമാര്‍ കൊലപാതക്കേസ്, പ്രമോദ് മഹാജന്റെ കൊലപാതകം, 2013ലെ മുംബൈ കൂട്ടബലാത്സംഗക്കേസ് തുടങ്ങിയ നിരവധി കേസുകളില്‍ അദ്ദേഹം വാദിച്ചിട്ടുണ്ട്. 2016ല്‍ അദ്ദേഹത്തിന് പത്മശ്രീ ലഭിച്ചു. മുംബൈ ഭീകരാക്രമണക്കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ഉജ്ജ്വല്‍ നികം ബി.ജെ.പി സ്ഥാനാര്‍ഥി.
Read More » -
Crime
വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറുപ്പുവരുത്താനുള്ള ഉദ്യോഗസ്ഥ ജാഗ്രത മൂലം; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രക്രിയയും വോട്ടെടുപ്പും എല്ലാ തലങ്ങളിലും പൂര്‍ണമായും തൃപ്തികരമായിരുന്നുവെന്നും വോട്ടെടുപ്പ് യന്ത്രങ്ങള്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മികച്ച പ്രകടനം കാഴ്ചവെച്ചതായും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു. സംസ്ഥാനത്തെ 25,231 പോളിങ് ബൂത്തുകളില്‍ 95 ശതമാനത്തിലും വൈകിട്ട് ആറ് മണിയോടെ തന്നെ വോട്ടെടുപ്പ് പൂര്‍ത്തിയായി. 99 ശതമാനം ബൂത്തുകളിലും എട്ട് മണിയോടെ വോട്ടെടുപ്പ് പൂര്‍ത്തിയായി. വടകര മണ്ഡലത്തിലെ ചില ബൂത്തുകളില്‍ മാത്രമാണ് പിന്നീടും വോട്ടെടുപ്പ് നടന്നത്. വൈകിട്ട് അഞ്ച് മണിക്ക് ശേഷം ഈ മണ്ഡലത്തിലെ ചില ബൂത്തുകളില്‍ കൂടുതല്‍ വോട്ടര്‍മാര്‍ എത്തിയതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ രേഖകള്‍ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്താന്‍ കൂടുതല്‍ ജാഗ്രത കാണിച്ചത് മൂലമാണ് സ്വാഭാവികമായും കൂടുതല്‍ സമയമെടുത്തത്. ആറ് മണിയോടെ ബൂത്തിലെത്തിയ മുഴുവന്‍ വോട്ടര്‍മാര്‍ക്കും ടോക്കണ്‍ നല്‍കി വോട്ട് ചെയ്യാന്‍ അവസരമൊരുക്കുവാനും ഉദ്യോഗസ്ഥര്‍ ജാഗ്രത കാണിച്ചെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. ഉദ്യോഗസ്ഥ വിന്യാസത്തില്‍ ബാഹ്യഇടപെടല്‍ പൂര്‍ണമായും ഒഴിവാക്കാന്‍ ഇക്കുറി ആദ്യമായി നവീനരീതിയാണ് അവലംബിച്ചതെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍…
Read More » -
Kerala
ഹെലികോപ്റ്ററില്‍ കയറുന്നതിനിടെ മമത ബാനര്‍ജി വഴുതി വീണു, ചെറിയ പരിക്ക്
കൊല്‍ക്കത്ത: തുടര്‍ച്ചയായി അപകടത്തില്‍പ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗാളിലെ ദുര്‍ഗാപുരില്‍നിന്ന് ഹെലികോപ്റ്ററില്‍ കയറുന്നതിനിടെ മമത വഴുതിവീണു. സുരക്ഷാ ഉദ്യോഗസ്ഥന്‍ ഉടന്‍ സഹായത്തിനെത്തിയതിനാല്‍ നിസ്സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ ബംഗാളിലെ അസന്‍സോളിലേക്കുള്ള യാത്ര തുടര്‍ന്നു. രണ്ട് മാസത്തിനിടെ ബംഗാള്‍ മുഖ്യമന്ത്രിക്കുണ്ടാകുന്ന രണ്ടാമത്തെ അപകടമാണിത്. മാര്‍ച്ച് 14-ന് ഖലിഗട്ടിലെ വസതിയില്‍വെച്ച് മമത അപകടത്തില്‍പ്പെട്ടിരുന്നു. അന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
Read More » -
India
കല്യാണ വീട്ടില്‍ പടക്കം പൊട്ടിച്ചു; അയൽവാസിയായ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേർക്ക് ദാരുണാന്ത്യം
ഭുവനേശ്വർ: കല്യാണ വീട്ടില്‍ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാൻ പടക്കം പൊട്ടിച്ചതിനെ തുടർന്നുണ്ടായ തീപിടുത്തത്തിൽ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേർക്ക് ദാരുണാന്ത്യം. പടക്കത്തില്‍ നിന്നുള്ള തീ പടർന്ന് പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്. മൂന്ന് പശുക്കളും തീ പിടുത്തത്തില്‍ ചത്തു. ഒഡിഷയിലെ ദർബംഗയില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. നരേഷ് പാസ്വാൻ എന്നയാളുടെ മകളുടെ വിവാഹമായിരുന്നു അടുത്ത ദിവസം നടക്കേണ്ടിയിരുന്നത്. വിവാഹത്തലേന്ന് നടന്ന ആഘോഷങ്ങള്‍ക്കിടെ പടക്കം പൊട്ടിച്ചത് വലിയ ദുരന്തരത്തിലേക്കുള്ള വഴി മാറുകയായിരുന്നു. അയല്‍വാസിയായ രാമചന്ദ്ര പാസ്വാന്റെ കുടുംബമാണ് തീപിടുത്തത്തില്‍ മരിച്ചത്. വധുവിന്റെ വീട്ടില്‍ നിന്ന് ഏതാനും മീറ്റർ മാത്രം അകലെയായിരുന്ന രാമചന്ദ്ര പാസ്വാന്റെ വീട്ടിലാണ് പന്തല്‍ ഒരുക്കിയിരുന്നത്. ഇവിടെ പാചകത്തിനായി എല്‍.പി.ജി സിലണ്ടറും, വാട്ടർ പമ്ബുകളിലും ജനറേറ്ററുകളിലും ഉപയോഗിക്കാനായി ഡീസലും കരുതിയിരുന്നു. പടക്കത്തില്‍ നിന്ന് തീ പടർന്നപ്പോള്‍ പാചക വാതക സിലിണ്ടറിലേക്കും ഡീസലിലേക്കും തീ പടർന്നത് വൻ അപകടത്തിലേക്ക് നയിക്കുകയായിരുന്നു. സുനില്‍ കുമാർ പാസ്വാൻ (28), ലാലി…
Read More » -
Kerala
നക്‌സലൈറ്റ് നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു; വേര്‍പാട് അര്‍ബുദ ബാധിതനായി ചികിത്സയിലിരിക്കെ
വയനാട്: നക്‌സലൈറ്റ് നേതാവ് കുന്നേല്‍ കൃഷ്ണന്‍ (85) അന്തരിച്ചു. അര്‍ബുദ ബാധിതനായി തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. തൊടുപുഴ ഇടമറുകിലെ കുന്നേല്‍ കുടുംബാംഗമായ കൃഷ്ണന്‍ 1948ലാണ് വയനാട്ടില്‍ മാനന്തവാടിക്കടുത്ത് വാളാട് എത്തിയത്. മാനന്തവാടി ഹൈസ്‌കൂള്‍ പഠനകാലത്ത് കെഎസ്എഫില്‍ എ.വര്‍ഗീസിനൊപ്പം (നക്‌സല്‍ വര്‍ഗീസ്) പ്രവര്‍ത്തിച്ചു. തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലും അംഗമായി. സിപിഎം പിളര്‍ന്നപ്പോള്‍ നക്‌സല്‍ബാരി പക്ഷത്ത് നിലയുറപ്പിച്ച കൃഷ്ണന്‍ അന്ത്യംവരെ അതേ രാഷ്ട്രീയ പാത പിന്തുടര്‍ന്നു. അടിയന്തരാവസ്ഥയിലും തുടര്‍ന്നും സംസ്ഥാനത്ത് നടന്ന നക്‌സലൈറ്റ് പ്രക്ഷോഭങ്ങളില്‍ കൃഷ്ണന്‍ നേതൃപരമായ പങ്ക് വഹിച്ചു. കേണിച്ചിറയില്‍ മഠത്തില്‍ മത്തായിയെ വധിച്ച സംഭവം, ജന്മിമാരുടെ വീട് ആക്രമിച്ച് പണവും മറ്റും കവര്‍ന്ന സംഭവം, കായണ്ണ പൊലീസ് സ്റ്റേഷന്‍ ആക്രമണം തുടങ്ങിയവയില്‍ നേരിട്ട് പങ്കെടുത്ത അദ്ദേഹം നിരവധി തവണ ജയില്‍വാസവും അനുഭവിച്ചു. ക്രൂരമര്‍ദനത്തിനും ഇരയാകേണ്ടി വന്നു. നക്‌സല്‍ വര്‍ഗീസിനൊപ്പം പ്രവര്‍ത്തിച്ചിരുന്നവരില്‍ ശേഷിച്ചിരുന്ന അവസാനത്തെ ആളായിരുന്നു കുന്നേല്‍ കൃഷ്ണന്‍. വയനാട്ടില്‍ ഉള്‍പ്പെടെ അടുത്ത കാലംവരെ അരങ്ങേറിയ ജനകീയ സമരങ്ങളിലെല്ലാം…
Read More » -
Kerala
ബിഗ് ബോസ് ആദ്യം പുറത്താക്കേണ്ടത് മോഹന്‍ലാലിനെ: ഫിറോസ് ഖാന്‍
ബിഗ് ബോസ് ആദ്യം പുറത്താക്കേണ്ടത് മോഹന്‍ലാലിനെയാണെന്ന് അവതാരകനും ടെലിവിഷന്‍ താരവുമായ ഫിറോസ് ഖാന്‍. ‘മോഹന്‍ലാല്‍ പറയുന്നത് എല്ലാം ശരിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. യഥാര്‍ത്ഥത്തില്‍ ലാലേട്ടനൊക്കെ ഫുള്‍ പൊട്ടത്തരം എത്രയോ പ്രാവശ്യം വന്നുപറഞ്ഞിട്ടുണ്ട്. ആരാധകര്‍ക്ക് ഇഷ്ടപ്പെടില്ല എന്നാലും എന്റെ വ്യക്തി സ്വാതന്ത്ര്യമാണ്, ഞാന്‍ പറയും. റോക്കിയുടെ വിഷയത്തില്‍ അവനോട് ഇടിക്കാന്‍ പറഞ്ഞത് ലാലേട്ടനാണ്. അപ്പോള്‍ അദ്ദേഹവും പ്രതിയാണ്. അപ്പോൾ ബിഗ്‌ബോസ് ലാലേട്ടനെയും പുറത്താക്കേണ്ടതാണ്. ലാലേട്ടന്റെ കഴിവുകളൊക്കെ എനിക്ക് ഇഷ്ടമാണ്. പക്ഷേ അദ്ദേഹം ചെയ്യുന്നതൊക്കെ ശരിയാണെന്ന് ഞാന്‍ പറയില്ല. ബിഗ് ബോസിന് അപ്പോള്‍ നമ്മള്‍ സല്യൂട്ട് കൊടുക്കും. തന്റെ അനുഭവത്തില്‍ 100ശതമാനവും റിയാലിറ്റി ആയിട്ടുള്ള, ഒരു ശതമാനം പോലും സ്‌ക്രിപ്റ്റഡ് അല്ലാത്ത ഷോയാണ് ബിഗ് ബോസ്’- ഫിറോസ് ഖാന്‍ പറഞ്ഞു. അവതാരകനായും ടെലിവിഷന്‍ താരമായുമെല്ലാം ശ്രദ്ധയാകര്‍ഷിച്ചയാളാണ് ഫിറോസ് ഖാനെങ്കിലും റിയാലിറ്റി ഷോ ബിഗ് ബോസിലൂടെയാണ് കൂടുതല്‍ പ്രേക്ഷക ശ്രദ്ധനേടാന്‍ അദ്ദേഹത്തിനായത്.ഭാര്യ സജ്‌നയ്‌ക്കൊപ്പമാണ് ഫിറോസ് ബിഗ് ബോസിലെത്തിയത്. അടുത്തിടെ ഇരുവരും വിവാഹമോചനം നേടുകയും ചെയ്തു
Read More » -
Kerala
മെയ് അഞ്ചിന് വിവാഹം; നാട്ടിലേക്ക് തിരിക്കവേ മലയാളി യുവാവ് ദുബായിൽ മരിച്ചു
കണ്ണൂർ: വിവാഹത്തിനായി നാട്ടിലേക്ക് പോകാനിരിക്കെ മലയാളി യുവാവ് ദുബൈയില്‍ മരിച്ചു. തലശ്ശേരി ചേറ്റംകുന്ന് സ്വദേശി മുഹമ്മദ് ഷാസ് ആണ് മരിച്ചത്. 29 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. മെയ് അഞ്ചിനായിരുന്നു മുഹമ്മദ് ഷാസിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. കല്യാണത്തിനായി നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെയായിരുന്നു മരണം. പിതാവ്: എൻ.പി മൊയ്തു, മാതാവ്: വി.കെ ഷഹന, റാബിയ, റിയൂ എന്നിവർ സഹോദരങ്ങളാണ്.
Read More » -
Kerala
പോളിംഗ് കുറഞ്ഞത് ഇടത്, വലത് മുന്നണികള്‍ക്കേറ്റ തിരിച്ചടി:കെ സുരേന്ദ്രൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ നടന്ന രണ്ടാംഘട്ട ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആറുശതമാനത്തോളം പോളിംഗ് കുറഞ്ഞത് ഇടത്, വലത് മുന്നണികള്‍ക്കേറ്റ തിരിച്ചടിയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സി.പി.എം, കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളില്‍ പോളിംഗ് വളരെ കുറവായിരുന്നു. അവിശുദ്ധ രാഷ്ട്രീയത്തിന്റെ തിരിച്ചടിയാണിതെന്നും സുരേന്ദ്രൻ പറഞ്ഞു. ഇരു മുന്നണിയുടെയും നിരവധി അനുഭാവികള്‍ മനസ് മടുത്ത് വോട്ടെടുപ്പില്‍ നിന്നും പിൻമാറിയതാണ് പോളിംഗ് കുറയാൻ കാരണം. ദേശീയതലത്തില്‍ കോണ്‍ഗ്രസും സി.പി.എമ്മും കൈകോർത്തത് അംഗീകരിക്കാൻ അവരുടെ പ്രവർത്തകർക്ക് പോലും കഴിഞ്ഞിട്ടില്ല. പിണറായി സർക്കാരിന്റെ ജനദ്രോഹനയങ്ങളും പ്രതിപക്ഷത്തിന്റെ അതിനോടുള്ള സമീപനവും ഇരു മുന്നണിയിലുള്ളവരെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചു. എൻ.ഡി.എ പ്രവർത്തകർക്ക് തങ്ങളുടെ പ്രവർത്തകരെ പോളിംഗ് ബൂത്തിലെത്തിക്കാൻ സാധിച്ചുവെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ദേശീയതലത്തില്‍ കോണ്‍ഗ്രസ് തിരിച്ചുവരാൻ സാദ്ധ്യതയില്ലാത്തതും പോളിംഗിനെ സ്വാധീനിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
Read More » -
Sports
ഐപിഎല്ലിൽ മുംബൈയെ തകർത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്
ന്യൂഡൽഹി: ഐപി എല്ലില്‍ മുംബൈ ഇന്ത്യൻസിനെ പരാജയപെടുത്തി ഡല്‍ഹി ക്യാപിറ്റല്‍സ്. അവസാന ഓവർ വരെ നീണ്ട മത്സരത്തില്‍ 10 റണ്‍സിനായി ഡല്‍ഹിയുടെ വിജയം. മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഉയർത്തിയ 258 റണ്‍സിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസിന് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സ് നേടുവാൻ മാത്രമേ സാധിച്ചുള്ളൂ. 32 പന്തില്‍ 4 ഫോറും 4 സിക്സും അടക്കം 63 റണ്‍സ് നേടിയ തിലക് വർമ്മ, 24 പന്തില്‍ 46 റണ്‍സ് നേടിയ ഹാർദിക്ക് പാണ്ഡ്യ, 17 പന്തില്‍ 37 റണ്‍സ് നേടിയ ടിം ഡേവിഡ് എന്നിവരാണ് മുംബൈ ഇന്ത്യൻസിന് വേണ്ടി തിളങ്ങിയത്. ഡെല്‍ഹിയ്ക്കായി റസീഖ് ഡാർ സലാം, മുകേഷ് കുമാർ എന്നിവർ മൂന്ന് വിക്കറ്റ് വീതം നേടി. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സിനായി 27 പന്തില്‍ 11 ഫോറും 6 സിക്സും ഉള്‍പ്പടെ 84 റണ്‍സ് നേടിയ ജേക്ക് ഫ്രെസർ, 17 പന്തില്‍…
Read More » -
Kerala
മെയ് ഒന്നു മുതൽ വേണാട് എക്സ്പ്രസ് എറണാകുളം ജംഗ്ഷൻ ഒഴിവാക്കും
കോട്ടയം: മെയ് ഒന്നു മുതൽ വേണാട് എക്സ്പ്രസ് എറണാകുളം സൗത്ത് ഒഴിവാക്കി നോർത്ത് വഴി ആയിരിക്കും സർവീസ് നടത്തുക. 16302 തിരുവനന്തപുരം – ഷൊർണൂർ വേണാട് ഇനി മുതൽ എറണാകുളം നോർത്ത് – ഷൊർണൂർ റൂട്ടിലെ ഓരോ സ്റ്റേഷനിലും പുതിയ സമയക്രമം പ്രകാരം നേരത്തെ എത്തിച്ചേരുന്നതാണ് തിരിച്ച്16301 ഷൊർണുർ – തിരുവനന്തപുരം വേണാട് എറണാകുളം നോർത്ത് മുതൽ തിരുവനന്തപുരം വരെ എല്ലാ സ്റ്റേഷനിലും ഇനിമുതൽ നേരത്തെ എത്തിച്ചേരുന്നതാണ്. എറണാകുളം ജംഗ്ഷനിൽ നടക്കുന്ന പണികളുടെ ഭാഗമായി താത്കാലികമായി ജംഗ്ഷൻ ഒഴിവാക്കുന്നതായി നോട്ടിഫിക്കേഷനിൽ പറയുന്നുണ്ടെങ്കിലും ടൈം പീരിയഡ് സൂചിപ്പിക്കാത്തതിനാൽ ഈ സമയക്രമവും ജംഗ്ഷൻ ഒഴിവാക്കുന്നതും സ്ഥിരമാകുമെന്നാണ് സൂചന.
Read More »