Month: April 2024
-
Crime
ഡാണാപ്പടിയില്‍ മറുനാടന്‍ തൊഴിലാളി കുത്തേറ്റ് മരിച്ച സംഭവം; ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ചെറുതന സ്വദേശി അറസ്റ്റില്‍
ആലപ്പുഴ: ഹരിപ്പാട് ഡാണാപ്പടിയില്‍ പശ്ചിമബംഗാള്‍ സ്വദേശിയായ മത്സ്യവില്‍പ്പനക്കാരന്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ പിടിയിലായത് ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ചെറുതന സ്വദേശി യദുകൃഷ്ണന്‍ (29). മാള്‍ഡ സ്വദേശി ഓംപ്രകാശ്(40) ആണ് ശനിയാഴ്ച രാത്രി ഏഴുമണിയോടെ കുത്തേറ്റുമരിച്ചത്. കുത്തേറ്റുവീണ ഓംപ്രകാശിനെ ഹരിപ്പാട് സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തിനുമുന്‍പ് പശ്ചിമബംഗാള്‍ സ്വദേശികളായ കച്ചവടക്കാര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് പശ്ചിമബംഗാളുകാരായ നാലുപേരെ പോലീസ് ആദ്യം കസ്റ്റഡിയിലെടുത്തെങ്കിലും യദുകൃഷ്ണനാണ് പ്രതിയെന്ന് ഉറപ്പാക്കിയതോടെ വിട്ടയച്ചു. ഇയാള്‍ മത്സ്യവില്‍പ്പനക്കാരെ ഭീഷണിപ്പെടുത്തി പണംവാങ്ങുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. കായംകുളം കേന്ദ്രീകരിച്ച് മീന്‍വില്‍പ്പന നടത്തുന്നവരുടെ തൊഴിലാളിയാണ് കൊല്ലപ്പെട്ട ഓംപ്രകാശ്. ഇവര്‍ വൈകുന്നേരം വാഹനത്തില്‍ മീനെത്തിച്ച് വില്‍പ്പനയ്ക്കു മറുനാടന്‍ തൊഴിലാളികളെ നിയോഗിക്കും. കായംകുളം- കാര്‍ത്തികപ്പള്ളി റോഡിലെ പ്രധാനകേന്ദ്രങ്ങളിലെല്ലാം ഇങ്ങനെ മീന്‍വില്‍പ്പ നടക്കുന്നുണ്ട്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ അനുമതിയില്ലാതെ നടക്കുന്ന ഈ കച്ചവടം നിയന്ത്രിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.
Read More » -
Kerala
ഹൈറിച്ച് ഗ്രൂപ്പിനും ഉടമകള്‍ക്കും തിരിച്ചടി; 200 കോടിയുടെ സ്വത്തുക്കള്‍ സര്‍ക്കാരിലേക്ക്
തൃശൂര്‍: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പു കേസില്‍ താല്‍ക്കാലികമായി പ്രതികളുടെ സ്വത്ത് ജപ്തി ചെയ്ത നടപടി സ്ഥിരപ്പെടുത്തണമെന്ന കലക്ടറുടെ അപേക്ഷ മൂന്നാം അഡീഷനല്‍ സെഷന്‍സ് കോടതി അംഗീകരിച്ചു. ഇതോടെ ഹൈറിച്ച് ഗ്രൂപ്പിന്റെയും ഉടമകളുടെയും സ്വത്ത് സര്‍ക്കാര്‍ അധീനതയിലാകും. ഇതോടൊപ്പം ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിയെന്ന സ്ഥാപനം വീണ്ടും തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഉടമകളുടെ ഹര്‍ജിയും കോടതി തള്ളി. ഏകദേശം 200 കോടി രൂപയുടെ സ്വത്താണു സര്‍ക്കാര്‍ കൈവശമാകുക. കേസില്‍ കൂടുതല്‍ പരാതിക്കാര്‍ രംഗത്തുവരുന്നതു തടയാനാണു പ്രതികള്‍ തുടക്കംമുതല്‍ ശ്രമിച്ചത്. എന്നാല്‍ കോടതി ഇതു മണി ചെയിന്‍ തട്ടിപ്പാണെന്നു സ്ഥിരീകരിച്ചതോടെ നിലവില്‍ കേസ് അന്വേഷിക്കുന്ന സിബിഐയ്ക്കു മുന്നില്‍ കൂടുതല്‍ പരാതിക്കാര്‍ വരും. കലക്ടര്‍ വി.ആര്‍.കൃഷ്ണതേജയുടെ സമയോചിതമായ ഇടപെടലാണു ബഡ്‌സ് നിയമപ്രകാരം ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ ഷോപ്പിയുടെ പേരിലുള്ള ആസ്തി കണ്ടുകെട്ടിയത്. വിവിധതരം സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ഇരുപതിലേറെ കേസുകള്‍ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ ഹൈറിച്ച് ഉടമകള്‍ക്കെതിരെയുണ്ട്.
Read More » -
India
രാജസ്ഥാനിൽ പള്ളിക്കുള്ളില്‍ കയറി ഇമാമിനെ അടിച്ചുകൊന്നു
ജയ്പൂർ: രാജസ്ഥാനിലെ അജ്മീറില്‍ പള്ളിക്കുള്ളില്‍ കയറി ഇമാമിനെ അടിച്ചുകൊന്നു. ദൗറായ് പ്രദേശത്തെ മൊഹമ്മദി മദീന മസ്ജിദിനുള്ളില്‍ ശനിയാഴ്ച പുലർച്ചെയാണ് ദാരുണ സംഭവം. ഉത്തർപ്രദേശിലെ രാംപൂർ സ്വദേശി മൗലാനാ മാഹിർ (30) ആണ് മരിച്ചത്.ഈ സമയം ആറ് കുട്ടികളും പള്ളിക്കുള്ളിലുണ്ടായിരുന്നു. മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവിയെ മരിക്കുന്നതുവരെ മർദ്ദിക്കുകയായിരുന്നു. മസ്ജിദിന് പിന്നില്‍ നിന്നാണ് അക്രമികള്‍ എത്തിയത്. മൗലവിയെ കൊലപ്പെടുത്തിയ ശേഷം അതേ വഴിയിലൂടെയാണ് ഇവർ രക്ഷപ്പെട്ടത്.മുഖംമൂടി ധരിച്ച മൂന്ന് വ്യക്തികളാണ് ആക്രമണം നടത്തിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് പറയുന്നു.സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Read More » -
India
ബി ജെ പി 210-215 സീറ്റുകളില്‍ ഒതുങ്ങുമെന്ന് റിപ്പോർട്ട്
ന്യൂഡൽഹി:ലോക്സഭ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യത്തിന് വന്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെന്ന് സൂചന.ആകെയുള്ള 543 ലോക്‌സഭാ സീറ്റുകളില്‍ ബി ജെ പി പരമാവധി 210-215 സീറ്റുകളില്‍ ഒതുങ്ങുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് 2004ലെ പൊതുതെരഞ്ഞെടുപ്പിൻ്റെ ആവർത്തനമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. എട്ട് വർഷത്തെ ഭരണത്തിന് ശേഷം ബി ജെ പിയെ പുറത്താക്കി കോണ്‍ഗ്രസ് കേന്ദ്രത്തില്‍ വീണ്ടും അധികാരത്തില്‍ വന്നത് 2004 ലാണ്. അത് ഇത്തവണയും ആവർത്തിക്കുമെന്നാണ് ഭൂരിപക്ഷം പേരും പറയുന്നത്. മോദിയുടെ മുസ്ലീം/ന്യൂനപക്ഷ വിരുദ്ധ ധ്രുവീകരണം, അധികാരത്തിൻ്റെ അഹങ്കാരം, കോണ്‍ഗ്രസ് ബാങ്ക് അക്കൗണ്ടുകള്‍ തകർക്കുന്നതിലും അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്യുന്നതിലും പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്തിയതുമായ പ്രധാനമന്ത്രിയുടെ തന്ത്രപരമായ മണ്ടത്തരം തുടങ്ങിയവയെല്ലാം ബി ജെ പിക്ക് തിരിച്ചടി നല്‍കാന്‍ പോകുന്ന കാരണങ്ങളാണെന്നാണ് വിലയിരുത്തലുകൾ.
Read More » -
Kerala
പന്തളം സ്വദേശി പെരിയാറിൽ മുങ്ങി മരിച്ചു
പന്തളം :ആലുവ മണപ്പുറത്തിനു സമീപം പെരിയാറിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു.ആലുവ കിഴക്കേ കടുങ്ങല്ലൂർ സ്വരലയത്തിൽ ഋഷി കേശ് (24 ആണ്)മുങ്ങി മരിച്ചത് എറണാകുളം ഇൻഫോ പാർക് ഉദ്യോഗസ്ഥൻ ആണ്. ആലുവ കിഴക്കേ കടുങ്ങല്ലൂർ ശങ്കരനാരായണ പിള്ളയുടെയും, വിശ്വലക്ഷമി യുടെയും മകനും പന്തളം തോന്നല്ലൂർ വിശ്വനിവാസിൽ വിശ്വനാഥൻ നായർ (റിട്ടേ :എൻ. എസ്. എസ് പൊളിടെക്കനിക്ക് പന്തളം )ശാന്ത കുമാരി (റിട്ടേ :സർക്കാർ ഉദ്യോഗസ്ഥ)കൊച്ചു മകനുമാണ്. സംസ്‌ക്കാരം പന്തളം തോന്നല്ലൂർ വിശ്വനിവാസിൽ നാളെ രാവിലെ 11മണിക്ക് (28-4-2024ഞായർ )
Read More » -
India
മോദിയെ വിമർശിച്ചു; ബി.ജെ.പി പുറത്താക്കിയ ന്യൂനപക്ഷ മോര്‍ച്ച നേതാവ് അറസ്റ്റില്‍
ജയ്പൂർ: മോദിയുടെ വിദ്വേഷ പ്രസ്താവനയെ വിമര്‍ശിച്ചതിന് ബി.ജെ.പി പുറത്താക്കിയ ന്യൂനപക്ഷ മോര്‍ച്ച നേതാവ് അറസ്റ്റില്‍.ഉസ്മാൻ ഗനിയാണ് അറസ്റ്റിലായത്. സമാധാന ഭംഗമുണ്ടാക്കി എന്നാരോപിച്ചാണ് ഗനിയെ അറസ്റ്റ് ചെയ്തത്. മോദിയുടെ മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രസ്താവനയെ വിമർശിച്ച ഗനിയെ ബുധനാഴ്ചയാണ് ബി.ജെ.പി പുറത്താക്കിയത്. ഗനി പാർട്ടിയുടെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കിയെന്ന് ബി.ജെ.പി നേതാവ് ഓങ്കർ സിങ് പറഞ്ഞു. പാർട്ടി അച്ചടക്കം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഗനിയെ ആറു വർഷത്തേക്ക് ബി.ജെ.പിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയത്.പിന്നാലെയായിരുന്നു അറസ്റ്റ്. മോദി രാജസ്ഥാനില്‍ നടത്തിയ വിദ്വേഷ പ്രസ്താവന ഒരു മുസ്‌ലിമെന്ന നിലയില്‍ തനിക്ക് വലിയ നിരാശയുണ്ടാക്കിയെന്ന് ഉസ്മാൻ ഗനി പറഞ്ഞിരുന്നു. മോദിയുടെ പരാമർശം മൂലം രാജസ്ഥാനില്‍ ബി.ജെ.പിക്ക് തിരിച്ചടിയുണ്ടാകും. ബി.ജെ.പിക്ക് വോട്ട് ചെയ്യാനാവശ്യപ്പെട്ട് മുസ്‌ലിം വോട്ടർമാരെ കാണുമ്ബോള്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനയെക്കുറിച്ച് അവർ ചോദ്യം ചെയ്യുകയാണെന്നും അവരോട് പറയാൻ തനിക്ക് മറുപടിയില്ലെന്നും ഉസ്മാൻ ഗനി പറഞ്ഞിരുന്നു. രാജസ്ഥാനില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിയിലാണ് മോദി മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രസ്താവന നടത്തിയത്. രാജ്യത്തിന്റെ സമ്ബത്തില്‍…
Read More » -
Kerala
ഇപിയെ മാത്രമല്ല, കേരളത്തിലെ കോണ്‍ഗ്രസ് എംപിമാരെയും കണ്ടിരുന്നു: ജാവദേക്കര്‍
തിരുവനന്തപുരം: നേതാക്കളുടെ ബിജെപി പ്രവേശനവും അതുമായി ബന്ധപ്പെട്ട ചർച്ചകളും കൊഴുക്കുന്നതിനിടെ കോണ്‍ഗ്രസിനെ വെട്ടിലാക്കി മുതിർന്ന ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുടെ വെളിപ്പെടുത്തല്‍. കേരളത്തില്‍ ഇപി ജയരാജനെ മാത്രമല്ല കണ്ടതെന്നും എല്ലാ കോണ്‍ഗ്രസ് എംപിമാരെയും താൻ കണ്ടിരുന്നുവെന്നും ജാവദേക്കർ പറഞ്ഞു. കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് എന്ന നിലയിലാണ് പ്രകാശ് ജാവദേക്കർ ഇവിടെ എത്തുന്നത്. ഈ സമയത്ത് താൻ സിപിഎം, സിപിഐ നേതാക്കളുമായും കോണ്‍ഗ്രസ് എംപിമാരുമായും കൂടിക്കാഴ്‌ച നടത്തിയെന്നാണ് ജാവദേക്കർ അവകാശപ്പെടുന്നത്. കേരളത്തില്‍ സിപിഎമ്മിന് ഒരു എംപി മാത്രമാണുള്ളതെന്ന് പറഞ്ഞ ജാവദേക്കർ ബാക്കിയുള്ളവരെ കണ്ടിരുന്നു എന്നും വ്യക്തമാക്കി. രാഷ്ട്രീയ നേതാക്കള്‍ പരസ്‌പരം നടത്തുന്ന കൂടിക്കാഴ്‌ചകളില്‍ എന്ത് തെറ്റാണ് ഉള്ളതെന്നും മുൻ കേന്ദ്രമന്ത്രി കൂടിയായ ജാവദേക്കർ ചോദിക്കുകയുണ്ടായി. എന്നാല്‍ ഇപി ജയരാജനുമായുള്ള കൂടിക്കാഴ്‌ചയെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. ആ വിഷയം ലോക്‌സഭാ തിരഞ്ഞെടുപ്പോട് കൂടി അവസാനിച്ചെന്നായിരുന്നു ജാവദേക്കറുടെ മറുപടി.
Read More » -
Sports
33 പന്തില്‍ 71 റൺസുമായി പുറത്താകാതെ സഞ്ജു; വിജയക്കുതിപ്പ് തുടർന്ന് രാജസ്ഥാൻ റോയൽസ്
ലഖ്‌നൗ: ഐപിഎഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ഏഴ് വിക്കറ്റിന്റെ ജയം. ഏകനാ സ്റ്റേഡിയത്തില്‍ 197 റണ്‍സ് വിജയം പിന്തുടര്‍ന്ന രാജസ്ഥാന്‍ 19 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (33 പന്തില്‍ 71), ധ്രുവ് ജുറല്‍ (34 പന്തില്‍ 52) എന്നിവരുടെ ഇന്നിംഗ്‌സാണ് രാജസ്ഥാന് വിജയം സമ്മാനിച്ചത്. ഇരുവരും പുറത്താവാതെ നിന്നു. വിജയത്തോടെ രാജസ്ഥാന്‍ ഏറെക്കുറെ പ്ലേ ഓഫ് ഉറപ്പിച്ചു. 9 മത്സരത്തില്‍ നിന്നും 16 പോയിന്റാണ് രാജസ്ഥാന്. ലഖ്‌നൗ ഇത്രയും മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുമായി നാലാം സ്ഥാനത്ത് നില്‍ക്കുന്നു. ഓപ്പണിങ് വിക്കറ്റില്‍ വെറും 35 പന്തില്‍നിന്ന് 60 റണ്‍സ് അടിച്ചുകൂട്ടി ഓപ്പണർമാരായ ജോസ് ബട്‍ലറും യശസ്വി ജയ്സ്വാളും നല്‍കിയ മിന്നുന്ന തുടക്കം മുതലെടുത്താണ് രാജസ്ഥാൻ അനായാസം വിജയത്തിലെത്തിയത്. ബട്‍ലർ 18 പന്തില്‍ നാലു ഫോറും ഒരു സിക്സും സഹിതം നേടിയത് 34 റണ്‍സ്. ജയ്സ്വാള്‍ 18 പന്തില്‍ മൂന്നു…
Read More » -
Crime
തെരഞ്ഞെടുപ്പിന്റെ തലേന്ന് ബി.ജെ.പി പ്രവര്‍ത്തകന്റെ വീട്ടില്‍നിന്ന് തുണിത്തരങ്ങള്‍ കണ്ടെത്തി; കേെസടുത്ത് പോലീസ്
കൊഴിക്കോട്: തെരഞ്ഞെടുപ്പിന്റെ തലേന്ന് ബി.ജെ.പി പ്രവര്‍ത്തകന്റെ വീട്ടില്‍നിന്ന് തുണിത്തരങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ബി.ജെ.പി പ്രവര്‍ത്തകനായ തിരുവമ്പാടി പൊന്നാങ്കയം സ്വദേശി കാനാട്ട് രഘുലാലിനെതിരെയാണ് കേസ്. വസ്ത്രങ്ങള്‍ വോട്ടര്‍മാരെ സ്വാധീനിക്കാനായി വിതരണം ചെയ്യാന്‍ കൊണ്ടുവന്നതാണെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. വയനാട് മണ്ഡലത്തിന്റെ ഭാഗമാണ് തിരുവമ്പാടി. പൊലീസും തെരഞ്ഞെടുപ്പ് ഫ്ളയിങ് സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് തുണിത്തരങ്ങള്‍ കണ്ടെത്തിയത്. ഐ.പി.സിയിലെയും ജനപ്രാതിനിധ്യ നിയമത്തിലെയും വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. അതേസമയം ബി.ജെ.പി പ്രവര്‍ത്തകനായ ലാല്‍ എന്നയാളാണ് വസ്ത്രങ്ങള്‍ കൊണ്ടുവച്ചതെന്നും എന്തിനാണെന്ന് അറിയില്ലായിരുന്നുവെന്നുമാണ് രഘുലാല്‍ പൊലീസിനോട് പറഞ്ഞത്. എല്‍.ഡി.എഫ് പ്രവര്‍ത്തകരാണ് വസ്ത്രം എത്തിച്ചതിനെക്കുറിച്ച് പൊലീസിന് വിവരം നല്‍കിയത്. ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റായ കെ. സുരേന്ദ്രനാണ് വയനാട്ടിലെ ബി.ജെ.പി സ്ഥാനാര്‍ഥി. ഇവിടെ വിതരണം ചെയ്യാന്‍ സാധനങ്ങള്‍ കൊണ്ടുവന്നത് ബി.ജെ.പി ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണെന്നും വിശദമായ അന്വേഷണം വേണമെന്നും എല്‍.ഡി.എഫ് ആരോപിക്കുന്നു.
Read More » -
Kerala
കാപ്പിത്തോട്ടത്തില്‍ കാട്ടാന ചരിഞ്ഞ നിലയില്‍; ഷോക്കേറ്റതെന്ന് സംശയം
വയനാട്: സ്വകാര്യ വ്യക്തിയുടെ കാപ്പിത്തോട്ടത്തില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. പനമരം നീര്‍വാരം അമ്മാനിയിലാണ് കൊമ്പനാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വനാതിര്‍ത്തിയിലെ വൈദ്യുത വേലിയില്‍ നിന്ന് ഷോക്കേറ്റതാണെന്ന് സംശയമുണ്ട്. 12 വയസുള്ള കാട്ടാനയാണ് ചരിഞ്ഞത്. ആന തെങ്ങ് മറിച്ചിട്ടപ്പോള്‍ വൈദ്യുതി ലൈനില്‍ തട്ടി ഷോക്കെറ്റ് ചരിഞ്ഞുവെന്നാണ് പ്രാഥമിക നിഗമനം. അമ്മാനി പറവയല്‍ ജയരാജിന്റെ കാപ്പിത്തോട്ടത്തിലാണ് കാട്ടാന ചരിഞ്ഞത്. കൊല്ലത്തും കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു. പത്തനാപുരം പിറവന്തൂര്‍ കടശ്ശേരിയിലാണ് കാട്ടാന ചരിഞ്ഞത്. വെള്ളം കിട്ടാതെയാണ് കാട്ടാന ചരിഞ്ഞെന്നാണ് സംശയം. പുന്നല ഫോറസ്റ്റ് സ്റ്റേഷന്‍ അധികാരപരിധിയില്‍ ചിതല്‍വെട്ടി റിസര്‍വില്‍ പിറവന്തുര്‍ കടശ്ശേരി ഒന്നാം വാര്‍ഡില്‍ കെഫ്ഡിസിയുടെ യൂക്കാലി കോപ്പിസ് പ്ലാന്റേഷനിലാണ് ജഡം കണ്ടെത്തിയത്.
Read More »