Month: April 2024

  • India

    അമേഠിയില്‍ മത്സരിക്കാന്‍ തയ്യാര്‍; നിലപാട് വ്യക്തമാക്കി രാഹുല്‍ ഗാന്ധി

    ന്യൂഡൽഹി: വയനാടിനെ കൂടാതെ ഉത്തര്‍പ്രദേശിലെ അമേഠിയിലും മത്സരിക്കാന്‍ തയ്യാറാണെന്ന് രാഹുല്‍ ഗാന്ധി. എണ്‍പത് ലോകസഭാ സീറ്റുള്ള യുപിയില്‍ കോണ്‍ഗ്രസിന് വലിയ നിലയില്‍ സ്വാധീന ശേഷിയുള്ള രണ്ടേ രണ്ടു മണ്ഡലങ്ങളാണ് അമേഠിയും റായ്‌ബെറേലിയും. പണ്ടുകാലം മുതലേ ഗാന്ധി കുടുംബത്തിലുള്ളവരെ വിജയിപ്പിക്കുന്ന മണ്ഡലമായിരുന്നു രണ്ടും. പക്ഷെ 2019 ല്‍ അമേഠിയില്‍ രാഹുല്‍ ഗാന്ധി സ്മൃതി ഇറാനിയോട് അപ്രതീക്ഷിതമായി പരാജയപ്പെടുകയായിരുന്നു. 55,000 വോട്ടുകള്‍ക്കായിരുന്നു രാഹുല്‍ പരാജയപ്പെട്ടത്.2004 മുതല്‍ 2019 വരെ അമേഠിയില്‍ നിന്ന് തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വിജയിച്ചിരുന്നു.

    Read More »
  • India

    ഗുജറാത്തില്‍ ബിജെപിക്കെതിരെ ക്ഷത്രീയ വിഭാഗം

    അഹമ്മദാബാദ്: ഗുജറാത്തില്‍ കേന്ദ്ര മന്ത്രി പർഷോത്തം രുപാലയ്ക്കെതിരായ പ്രതിഷേധം കടുപ്പിച്ച്‌ ക്ഷത്രീയ സമുദായം. ക്ഷത്രീയ സമുദായത്തെ ബിജെപി അപമാനിക്കുന്നുവെന്ന് ആരോപിച്ച്‌ നൂറുകണക്കിന് വനിതകൾ ഉൾപ്പെടെയാണ് രംഗത്തിറങ്ങിയത്. പര്‍ഷോത്തം രൂപാല സ്ഥാനാർഥിത്വത്തില്‍ നിന്നും പിന്മാറണമെന്നാണ് ക്ഷത്രീയ സമുദായത്തിന്റെ ആവശ്യം.ബ്രിട്ടീഷുകാരോട് രാജ കുടുംബാംഗങ്ങള്‍ സന്ധി ചെയ്തുവെന്നും സ്ത്രീകളെ വിവാഹം ചെയ്തു നല്‍കിയെന്നുമുള്ള രൂപാലയുടെ പ്രസ്താവനയാണ് വിവാദമായത് പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ കർണിസേന നേതാവ് രാജ് ഷെഖാവത്തിനെ എയർപോർട്ടില്‍ വച്ച്‌ ബലമായി പോലീസ് കസ്റ്റഡിയിലെടുത്തു.അറസ്റ്റിനിടെ ഷെഖാവത്തിന്റെ ടർബൻ പോലീസ് അഴിച്ചു മാറ്റിയിരുന്നു.ഇത് കൂടുതൽ പ്രതിഷേധങ്ങൾക്ക് ഇടയാക്കി.സംഭവത്തീൽ പ്രധാനമന്ത്രി നരേന്ദ്രമോദി റിപ്പോർട്ട്‌ തേടിയിട്ടുണ്ട്.

    Read More »
  • Kerala

    വിദേശത്ത് ജോലി ചെയ്യുന്നവരുടെ ബന്ധുക്കൾ ഇതൊന്ന് ശ്രദ്ധിക്കണേ

    വിദേശത്ത് ജോലി ചെയ്യുന്നവരുടെ  നാട്ടിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഫോണിൽ ബന്ധപ്പെട്ട് തട്ടിപ്പ് നടത്തുന്ന സംഘത്തിനെതിരെ നമുക്ക് ജാഗ്രത പാലിക്കാം.കേരള പോലീസിന്റെതാണ് മുന്നറിയിപ്പ്. വിദേശത്ത് ജോലി ചെയ്യുന്നവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോൺ നമ്പർ ശേഖരിച്ചശേഷം അവരെ ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്തുന്നത്. വിദേശത്തുള്ള സുഹൃത്തോ ബന്ധുവോ  അവിടെ നിയമലംഘനത്തിന് തടവിലാണെന്നും മോചനത്തിനായി അടിയന്തരമായി പണം നൽകണമെന്നും തട്ടിപ്പുകാർ ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങൾ വിശ്വസിപ്പിക്കുന്നതിനായി പോലീസ് ഓഫീസർ എന്ന് തെളിയിക്കുന്ന വ്യാജ ഐഡി കാർഡ്, കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന് തെളിയിക്കുന്ന വ്യാജരേഖകൾ എന്നിവ തട്ടിപ്പുകാരൻ അയച്ചുനൽകുന്നു. തുടർന്ന് വ്യാജ പോലീസ് യൂണിഫോം ധരിച്ച് സ്കൈപ്പ് വീഡിയോ കോളിലൂടെ നിങ്ങളെ  ഭീഷണിപ്പെടുത്തുകയും പണം തട്ടുകയുമാണ് ചെയ്യുന്നത്. ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrimegov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്. #keralapolice

    Read More »
  • Kerala

    കരുണാകരന്റെ സ്മൃതി മണ്ഡപത്തില്‍ സംഘികളെ നിരങ്ങാന്‍ അനുവദിക്കില്ലെന്ന് മുരളീധരന്‍

    തൃശൂര്‍ : കെ.കരുണാകന്റെ സ്മൃതി മണ്ഡപം സ്ഥിതി ചെയ്യുന്ന മുരളീമന്ദിരത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ബിജെപി അംഗത്വം നല്‍കുന്ന പരിപാടി സംഘടിപ്പിച്ച പത്മജ വേണുഗോപാലിനെതിരെ കെ മുരളീധരൻ. പത്മജയുടേത് തരം താഴ്ന്ന രാഷ്ട്രീയ പ്രവൃത്തിയാണെന്നും അച്ഛനും അമ്മയും അന്തിയുറങ്ങുന്ന സ്ഥലം സംഘികള്‍ക്ക് വിട്ടുകൊടുക്കില്ലെന്നും മുരളീധരൻ പറഞ്ഞു.അതിനു വേണ്ടി ജീവന്‍ കൊടുക്കാനും തയാറാണ്. അച്ഛന്റെ ആത്മാവ് പൊറുക്കാത്ത കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.അമ്മയുടെ ഓര്‍മ്മ ദിനത്തില്‍ ഈ വൃത്തികെട്ട കളി എങ്ങനെ കളിക്കാന്‍ പറ്റിയെന്നാണ് മനസിലാകാത്തത്. .ഏപ്രില്‍ 26 കഴിഞ്ഞ് എന്താ ചെയ്യേണ്ടതെന്ന് തനിക്കറിയാം. അതിന് ആരുടേയും ഉപദേശം വേണ്ട. അമ്മയുടെ ഓര്‍മ്മദിനത്തിലാണ് ഈ പ്രതിജ്ഞയെടുക്കുന്നതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. ബിജെപിയില്‍ പോയത് പദ്മജയുടെ കൂടെ നടക്കുന്ന കുറച്ചുപേര്‍ മാത്രമാണെന്നും മുരളീധരന്‍ പരിഹസിച്ചു. തൃശൂര്‍ നിയോജകമണ്ഡലത്തിലെ കോണ്‍ഗ്രസിന്റേയും യൂത്ത് കോണ്‍ഗ്രസിന്റേയും മണ്ഡലം ഭാരവാഹികള്‍ ഉള്‍പ്പെടെ ഇരുപത് പേര്‍ക്കാണ് പത്മജ അംഗത്വം നല്‍കിയത്. ബിജെപിയുടെ സംസ്ഥാന നേതാക്കളും പരിപാടിയില്‍ പങ്കെടുത്തിരുന്നു. പരിപാടിക്ക് ശേഷം കെ.കരുണാകരന്റെ സ്മൃതി മണ്ഡപത്തിലെത്തി പ്രാര്‍ത്ഥിച്ച ശേഷമാണ്…

    Read More »
  • Kerala

    കൃത്രിമ മഴ സൃഷ്ടിച്ച്‌ പാലക്കാട് മണ്ണാര്‍ക്കാട്ടെ ഒരു കുടുംബം

    പാലക്കാട്: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന ജില്ലയാണ് പാലക്കാട്. താങ്ങാനാകാത്ത ചൂടില്‍ നിന്നും ആശ്വാസം കണ്ടെത്താൻ കൃത്രിമ മഴ പെയ്യിച്ചിരിക്കുകയാണ് മണ്ണാർക്കാടിലെ ഒരു കുടുംബം. മണ്ണാർക്കാട് സ്വദേശിയായ കാർത്തികേയനാണ് ചുട്ടുപൊള്ളുന്ന ചൂടില്‍ നിന്നും രക്ഷപ്പെടാൻ കൃത്രിമ മഴ പെയ്യിച്ചത്.വീടിന്റെ സമീപത്ത് കനാലുകള്‍ ഉള്ളതിനാല്‍, വെള്ളത്തിനും അധികം പ്രശ്നം വരുന്നില്ല. കൃത്രിമ മഴ പെയ്യിക്കുന്ന വെള്ളം പരമാവധി ശേഖരിച്ച്‌ പുനരുപയോഗിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍, അനാവശ്യമായി വെള്ളവും പാഴാക്കുന്നില്ല. കടുത്ത ചൂട് അനുഭവപ്പെടുമ്ബോള്‍ മാത്രമാണ് കുറച്ച്‌ സമയം കൃത്രിമ മഴ പെയ്യിക്കുന്നത്. അത് കഴിയുമ്ബോള്‍ ഓഫാക്കുമെന്ന്  കാർത്തികേയൻ പറഞ്ഞു.

    Read More »
  • Kerala

    വയോധികന്‍ ഭാര്യയുടെ മുന്‍പില്‍ ട്രെയിന്‍ തട്ടി മരിച്ചു

    കോഴിക്കോട്: മരുമകന്റെ പുതിയ കടയുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാനായി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ വയോധികന്‍ ഭാര്യയുടെ മുന്‍പില്‍ ട്രെയിന്‍ തട്ടി മരിച്ചു. പാലക്കാട് തൃത്താല മേഴത്തൂര്‍ കിഴക്കേ കോടനാട് സ്വദേശിയും റിട്ട. കെ.എസ്.ആര്‍.ടി.സി ഇന്‍സ്പെക്ടറുമായ ഓട്ടീരി അച്യുതന്‍ (82) ആണ് മരിച്ചത്. ഫറോക്ക് റെയില്‍വേ സ്റ്റേഷനിലാണ് അപകടം നടന്നത്. അച്യുതന്റെ മകളുടെ ഭര്‍ത്താവ് കോഴിക്കോട് കൊളത്തറ സ്വദേശിയായ പനോളി കൃഷ്ണ കുമാര്‍ ചെറുവണ്ണൂരില്‍ പുതുതായി ആയുര്‍വേദ ഫാര്‍മസി ആരംഭിച്ചിരുന്നു. ഇതിന്റെ ഉദ്ഘാടനത്തിന് പങ്കെടുക്കാനായാണ് ഭാര്യ ഇന്ദിരയോടൊപ്പം ഇദ്ദേഹം കഴിഞ്ഞ ദിവസം രാവിലെ 9.30ന് ഫറോക്ക് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങിയത്. രണ്ടാമത്തെ പ്ലാറ്റ്ഫോമിലാണ് ഇരുവരും ഇറങ്ങിയത്. മേല്‍പ്പാലം കയറാന്‍ കഴിയാത്തതിനാല്‍ ഇരുവരും പാളം മുറിച്ചു കടക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടയില്‍ ഇതു വഴി വന്ന ഫറോക്ക് സ്റ്റേഷനില്‍ സ്റ്റോപ്പ് ഇല്ലാത്ത നേത്രാവതി എക്സ്പ്രസ് അച്യുതനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.അപകടത്തില്‍ നിന്ന് ഇന്ദിര അദ്ഭുതകരമായി രക്ഷപ്പെട്ടു.

    Read More »
  • Kerala

    ബസിന്റെ മുകളിൽ നിന്നും താഴെ വീണ് യുവാവിന് ദാരുണാന്ത്യം

    തൃശൂർ:  ബസിന് മുകളില്‍ രാത്രി ഉറങ്ങാൻ കിടന്ന യുവാവ് താഴെ വീണ് മരിച്ചു. ഊട്ടി സ്വദേശി മനീഷ്(27) ആണ് മരിച്ചത്. കൊടുങ്ങല്ലൂര്‍ ഭരണി ആഘോഷത്തില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇദ്ദേഹം. രാത്രി ബൈപ്പാസില്‍ നിർത്തിയിട്ട ബസിന് മുകളിലാണ് മനീഷ് ഉറങ്ങാൻ കിടന്നത്. ഉറക്കത്തില്‍ താഴെ വീഴുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. ഉടൻ തന്നെ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

    Read More »
  • Kerala

    സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചു വീട്ടമ്മ മരിച്ചു

    കടുത്തുരുത്തി: സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചു വീട്ടമ്മ മരിച്ചു. ഓമല്ലൂര്‍ മംഗലത്തുപടിയില്‍ ശ്രീകുമാരിന്‍റെ ഭാര്യ ഷിമ ശ്രീകുമാര്‍ (42) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ഏറ്റുമാനൂരില്‍നിന്നും  വരുമ്പോൾ ഷിമ ഓടിച്ചിരുന്ന സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഉടന്‍തന്നെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഭര്‍ത്താവ് ശ്രീകുമാര്‍ ഖത്തറിലാണ്. മക്കള്‍: ആരോമല്‍, ആദിത്യന്‍. സംസ്‌കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പില്‍.

    Read More »
  • Kerala

    ‘വജ്ര’ത്തിലെ ‘മാടത്തക്കിളി’ മുതൽ ‘തുഷാര’ത്തിലെ ‘മഞ്ഞേ വാ’ വരെ മലയാളം മണക്കുന്ന ഗാനങ്ങൾ

    പാട്ടോർമ്മ സുനിൽ കെ ചെറിയാൻ 1. ഔസേപ്പച്ചന്റെ സംഗീതത്തിലൂടെ വൈലോപ്പിള്ളിയുടെയും കുമാരനാശാന്റെയും വരികൾ പുനരാവിഷ്ക്കരിച്ച ചിത്രമാണ് പ്രമോദ് പപ്പന്റെ മമ്മൂട്ടിച്ചിത്രം വജ്രം. 2004 ഏപ്രിൽ 10 റിലീസ്. ‘മാടത്തക്കിളി’, ‘പൂക്കുന്നിതാ മുല്ല’ എന്നിവയായിരുന്നു ആ ഗാനങ്ങൾ. ഷിബു ചക്രവർത്തി രചിച്ച ‘മാണിക്യക്കമ്മല് വേണം’ അഫ്‌സലും സുജാതയും ചേർന്ന് പാടി. 2. ഹരിഹരന്റെ ‘സർഗ്ഗ’ത്തിലെ (1992) പാട്ടുകൾ. യൂസഫലി കേച്ചേരി-ബോംബെ രവി ഇന്ദ്രജാലം. സർഗ്ഗത്തിന്റെ തെലുഗു പതിപ്പിൽ (സരിഗമലു) എസ്‌പിബിയാണ് ‘സംഗീതമേ അമരസല്ലാപമേ’ പാടിയത്. ഇതേ ദിവസമാണ് ജയരാജിന്റെ മമ്മൂട്ടിച്ചിത്രം ജോണിവാക്കർ റിലീസ് ചെയ്‌തത്‌. പുത്തഞ്ചേരി-എസ് പി വെങ്കിടേഷ്. ഒരുപക്ഷെ മമ്മൂട്ടിക്ക് ഡാൻസ് വഴങ്ങിയ പാട്ടാണ് ‘ശാന്തമീ രാത്രിയിൽ’. ‘ചാഞ്ചക്കം തെന്നിയും’ മറ്റൊരു ഹിറ്റ്. 3. ഫാസിലിന്റെ ‘എന്നെന്നും കണ്ണേട്ടനി’ലെ ഗാനങ്ങൾ. 1986 വിഷു റിലീസ്. ‘ദേവദുന്ദുഭീ’ എഴുതിക്കൊണ്ട്  കൈതപ്രത്തിന്റെ സിനിമാപ്രവേശം. സംഗീതം: ജെറി അമൽദേവ്. മധു മുട്ടം ഒരു ഗാനമെഴുതി (കാക്കേം കീക്കേം). 4. ഐവി ശശിയുടെ ‘തുഷാര’ത്തിലെ (1981) പാട്ടുകൾ.…

    Read More »
  • India

    ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 മരണം, 14 പേർക്ക് പരിക്ക്; ഛത്തീസ്ഗഢിലെ ദുർ​ഗ് ജില്ലയിലാണ് സംഭവം

        ഛത്തീസ്ഗഢിലെ ദുർ​ഗ് ജില്ലയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 പേർ മരിച്ചു. അപകടത്തിൽ 14 പേർക്ക് പരിക്കേറ്റു. 40 യാത്രക്കാരുമായി സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് ഏകദേശം 50 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. ഡിസ്റ്റിലറി കമ്പനിയിൽ ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. കുംഹാരി പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ കേഡിയ റോഡിൽ വെച്ചായിരുന്നു അപകടമുണ്ടായത്. ബസ്സപകടത്തില്‍ 12 പേർ മരിച്ചതായി ദുർ​ഗ് ജില്ലാ കളക്ടർ റിച്ചാ പ്രകാശ് ചൗധരിയും സ്ഥിരീകരിച്ചു. പരിക്കേറ്റവരിൽ 12 പേർ റായ്പുർ എയിംസിലേക്കും മറ്റ് രണ്ട് പേരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തിൽ 12 പേർക്ക് ജീവൻ നഷ്ടമായതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ അനുശോചനം രേഖപ്പടുത്തി. ‘ദുർ​ഗിലുണ്ടായ അപകടം ഏറെ ദുഃഖകരമാണ്. പരിക്കേറ്റവർ വേ​ഗത്തിൽ സുഖം പ്രാപിക്കാനാവട്ടെ. സംസ്ഥാന സർക്കാരിന്റെ മേൽനോട്ടത്തിൽ ജില്ലാ ഭരണകൂടം ആവശ്യമായ എല്ലാ സഹായവും ഉറപ്പുവരുത്തും’ എന്ന് പ്രധാനമന്ത്രി എക്സിൽ…

    Read More »
Back to top button
error: