KeralaNEWS

സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചു വീട്ടമ്മ മരിച്ചു

കടുത്തുരുത്തി: സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചു വീട്ടമ്മ മരിച്ചു. ഓമല്ലൂര്‍ മംഗലത്തുപടിയില്‍ ശ്രീകുമാരിന്‍റെ ഭാര്യ ഷിമ ശ്രീകുമാര്‍ (42) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം വൈകിട്ട് ഏറ്റുമാനൂരില്‍നിന്നും  വരുമ്പോൾ ഷിമ ഓടിച്ചിരുന്ന സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഉടന്‍തന്നെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

Signature-ad

ഭര്‍ത്താവ് ശ്രീകുമാര്‍ ഖത്തറിലാണ്. മക്കള്‍: ആരോമല്‍, ആദിത്യന്‍. സംസ്‌കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പില്‍.

Back to top button
error: