KeralaNEWS

വിദേശത്ത് ജോലി ചെയ്യുന്നവരുടെ ബന്ധുക്കൾ ഇതൊന്ന് ശ്രദ്ധിക്കണേ

വിദേശത്ത് ജോലി ചെയ്യുന്നവരുടെ  നാട്ടിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഫോണിൽ ബന്ധപ്പെട്ട് തട്ടിപ്പ് നടത്തുന്ന സംഘത്തിനെതിരെ നമുക്ക് ജാഗ്രത പാലിക്കാം.കേരള പോലീസിന്റെതാണ് മുന്നറിയിപ്പ്.
വിദേശത്ത് ജോലി ചെയ്യുന്നവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോൺ നമ്പർ ശേഖരിച്ചശേഷം അവരെ ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്തുന്നത്. വിദേശത്തുള്ള സുഹൃത്തോ ബന്ധുവോ  അവിടെ നിയമലംഘനത്തിന് തടവിലാണെന്നും മോചനത്തിനായി അടിയന്തരമായി പണം നൽകണമെന്നും തട്ടിപ്പുകാർ ആവശ്യപ്പെടുന്നു.
ഇക്കാര്യങ്ങൾ വിശ്വസിപ്പിക്കുന്നതിനായി പോലീസ് ഓഫീസർ എന്ന് തെളിയിക്കുന്ന വ്യാജ ഐഡി കാർഡ്, കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന് തെളിയിക്കുന്ന വ്യാജരേഖകൾ എന്നിവ തട്ടിപ്പുകാരൻ അയച്ചുനൽകുന്നു. തുടർന്ന് വ്യാജ പോലീസ് യൂണിഫോം ധരിച്ച് സ്കൈപ്പ് വീഡിയോ കോളിലൂടെ നിങ്ങളെ  ഭീഷണിപ്പെടുത്തുകയും പണം തട്ടുകയുമാണ് ചെയ്യുന്നത്.
ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrimegov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.
#keralapolice

Back to top button
error: