Month: April 2024
-
Kerala
ഇന്ന് കേരളത്തിൽ ഈദുൾ ഫിത്തർ, ബംഗ്ലൂറില്‍ വ്യാഴാഴ്ച
ശവ്വാൽ ചന്ദ്രപ്പിറവി ദൃശ്യമായതിനാൽ കേരളത്തിൽ ഈദുൽ ഫിത്തർ ബുധനാഴ്ച ആയിരിക്കും. പൊന്നാനിയിലാണ് ചന്ദ്രക്കല ദൃശ്യമായത്. സന്തോഷത്തിന്റെയും ഒത്തുചേരലിന്റെയും സാഹോദര്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സന്ദേശവുമായാണ് ഈദുൽ ഫിത്തർ വന്നണഞ്ഞിരിക്കുന്നത്. വിശുദ്ധ റമദാനിൽ ഒരുമാസക്കാലം വ്രതത്തിലൂടെ നേടിയെടുത്ത ഹൃദയവിശുദ്ധിയുമായാണ് വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. പെരുന്നാൾ നിസ്‌കാരത്തിന് മസ്‌ജിദുകളിലും ഈദ് ഗാഹുകളിലും ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. പുതുവസ്ത്രമണിഞ്ഞും പരസ്പരം ആശ്ലേഷിച്ചും സ്നേഹം പങ്കിട്ടും വിഭവങ്ങൾ ഒരുക്കിയും ഈ സുദിനം കൊണ്ടാടും. പെരുന്നാൾ നിസ്‌കാരത്തിന് മുമ്പ് കഴിവുള്ള ഓരോ വിശ്വാസിയും ഫിത്തർ സക്കാത് നല്‍കി പുണ്യമായ കർമങ്ങളിലൊന്ന് പൂർത്തിയാക്കും. ദാനധർമത്തിലും സാമ്പത്തിക സഹായത്തിലും ഇസ്ലാം നൽകുന്ന പ്രധാന പാഠങ്ങളിൽ ഒന്നാണ് ഫിത്തർ സകാത്. ഇതിലൂടെ പെരുന്നാൾ ആഘോഷങ്ങൾ എല്ലാവർക്കും സാധ്യമാക്കുകയും ചെയ്യുന്നു. ഇതിനിടെ ബംഗ്ലൂരില്‍ മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടര്‍ന്ന് ചെറിയ പെരുന്നാള്‍ വ്യാഴാഴ്ചയായിരിക്കുമെന്ന് ഹിലാല്‍ കമ്മിറ്റി അറിയിച്ചു. എന്നാല്‍ ദക്ഷിണ കനറ മേഖലയില്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ മംഗ്ലൂര്‍ അടക്കമുള്ള മേഖലയില്‍ ബുധനാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും.
Read More » -
Kerala
അമ്മയെയും രണ്ട് മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി: കാസർകോട് ചീമേനിയിലാണ് സംഭവം
കാസർകോട് ജില്ലയിലെ ചീമേനിയിൽ അമ്മയെയും രണ്ട് മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. ചീമേനി ചെമ്പ്രകാനത്തെ സജീന (34), മക്കളായ ഗൗതം (9), തേജസ് (6) എന്നിവരാണ് മരിച്ചത്. സജീനയെ കൈഞരമ്പ് മുറിച്ച് തൂങ്ങിമരിച്ച നിലയിലും മക്കളെ വീട്ടിനകത്ത് വിഷം അകത്ത് ചെന്ന് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. പെരിങ്ങോം വയക്കര പഞ്ചായതിലെ യു.ഡി ക്ലാര്‍കാണ് മരിച്ച സജിന. ചോയ്യങ്കോട്ടെ കെഎസ്ഇബി സബ് എൻജിനീയറായ രഞ്ജിതാണ് സജിനയുടെ ഭര്‍ത്താവ്. വിവരമറിഞ്ഞ് ചീമേനി പൊലീസ് സ്ഥലത്തെത്തി. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണകാരണം വ്യക്തമായിട്ടില്ല.
Read More » -
Kerala
എംകെ അർജ്ജുനൻ ഈണം പകർന്ന് അമ്പിളിയും ബി വസന്തയും ആലപിച്ച ഗാനം: ‘മൈലാഞ്ചിക്കാട്ടില് പാറി പറന്നു വരും…’
പാട്ടോർമ്മ സുനിൽ കെ ചെറിയാൻ 1. പ്രതാപ് പോത്തൻ സംവിധാനം ചെയ്‌ത ‘ഋതുഭേദ’ത്തിലെ ഹിറ്റ് ഗാനമായിരുന്നു ‘ഋതു സംക്രമപക്ഷി പാടി’ എന്ന പാട്ട്. 1987 ഏപ്രിൽ 9 റിലീസ്. രചന: തകഴി ശങ്കരനാരായണൻ. സംഗീതം: ശ്യാം. സുകൃതം എന്ന വാക്ക് പാട്ടിൽ യേശുദാസ് ഉച്ചരിച്ചത് സുഹൃതം ആണെന്ന് അന്ന് സംഗീതപ്രേമികൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ ദിവസം റിലീസ് ചെയ്‌ത പദ്‌മരാജന്റെ ‘നൊമ്പരത്തിപ്പൂവി’ലെ ‘ഈണം തുയിലുണർത്തീണം’ എന്ന ഗാനവും മറക്കാനാവില്ല. രചന: ഒ.എൻവി. സംഗീതം: എംജി രാധാകൃഷ്ണൻ. 2. ജോഷിയുടെ ധീര എന്ന ചിത്രത്തിലെ പാട്ടുകൾ ഇന്നും ആസ്വാദകരുടെ ചുണ്ടിലുണ്ട്. 1982 ഏപ്രിൽ 9 റിലീസ്. ജയചന്ദ്രന്റെ മികച്ച ഗാനങ്ങളിലൊന്ന് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘മൃദുലേ ഇതാ,’ സതീഷ്ബാബു പാടിയ ‘മെല്ലെ നീ മെല്ലെ’, യേശുദാസിന്റെ ‘സ്വരങ്ങളിൽ സഖീ’. രചന: പൂവ്വച്ചൽ ഖാദർ. സംഗീതം രഘുകുമാർ. പണ്ട് ജയചന്ദ്രന്റെ ഗാനമേളകളിളെ തബലിസ്റ്റായിരുന്നുല രഘുകുമാർ. 3. ‘വളകിലുക്കം കേൾക്കണല്ലോ’. പി ജി വിശ്വംഭരന്റെ ‘സ്ഫോടന’ത്തിലെ (1981) ഗാനം.…
Read More » -
Kerala
എന്റെ മകനായതുകോണ്ട് പറയുകയല്ല; പത്തനംതിട്ടയിൽ അവൻ ജയിക്കരുത്: എ കെ ആന്റണി
തിരുവനന്തപുരം : ആർക്കൊപ്പം പോയാലും ബി.ജെ.പിക്കൊപ്പം കോണ്‍ഗ്രസ് നേതാക്കളുടെ മക്കള്‍ പോകുന്നത് മാപ്പർഹിക്കാത്ത തെറ്റെന്നും പത്തനംതിട്ടയില്‍ തൻ്റെ മകനും ബി.ജെ.പി.സ്ഥാനാര്‍ഥിയുമായ അനില്‍ ആന്‍റണി ജയിക്കാന്‍ പാടില്ലെന്നും എ.കെ. ആന്‍റണി. എന്റെ മകനായതുകോണ്ട് പറയുകയല്ല, പത്തനംതിട്ടയിൽ അല്ല ഇനി എവിടെ സ്ഥാനാർത്ഥിയായി നിന്നാലും അവൻ ജയിക്കരുത്. താൻ പ്രചാരണത്തിന് പോയില്ലെങ്കിലും വൻ ഭൂരിപക്ഷത്തില്‍ തന്നെ ആന്‍റോ ആന്‍റണി ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. താൻ പ്രചാരണത്തിന് പോകാത്തത് ആരോഗ്യ കാരണങ്ങള്‍ മൂലമാണെന്നും തന്നെക്കൊണ്ട് തൻ്റെ മക്കളെപ്പറ്റി അധികം പറയിപ്പിക്കേണ്ടായെന്നും എ.കെ. ആന്‍റണി കൂട്ടിച്ചേർത്തു. നേരത്തെ കോൺഗ്രസിലെ മുതിർന്ന നേതാക്കളെ അനിൽ ആന്റണി പട്ടിയോട് ഉപമിച്ചത് വിവാദമായിരുന്നു.
Read More » -
Kerala
കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന് തിരിച്ചടി;സത്യവാങ്ങ്മൂലം പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദേശം
തിരുവനന്തപുരം: തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലം പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദേശം. തിരുവനന്തപുരം മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന രാജീവ് ചന്ദ്രശേഖര്‍ സത്യവാങ്ങ്മൂലത്തില്‍ വരുമാനം കുറച്ചുകാണിച്ചെന്ന യുഡിഎഫിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി. 2021 -22 സാമ്ബത്തിക വര്‍ഷത്തില്‍ നികുതിബാധക വരുമാനമായി വെറും 680 രൂപയാണെന്ന് കാണിച്ചതിന് ശേഷമാണ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തെ ചൊല്ലിയുള്ള വിവാദം പൊട്ടിപ്പുറപ്പെട്ടത്. സത്യവാങ്ങ്മൂലത്തില്‍ സൂചിപ്പിച്ച സ്വത്തുക്കളും വരുമാനവും തമ്മില്‍ എന്തെങ്കിലും പൊരുത്തക്കേട് ഉണ്ടോയെന്ന് പരിശോധിക്കാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്സിനോടാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചത്. ബംഗളൂരുവിലെ 14.4 കോടി വിലമതിക്കുന്ന കാര്‍ഷികേതര ഭൂമിയായിരുന്നു അദ്ദേഹത്തിന്റെ ഏക പ്രഖ്യാപിത സ്ഥാവര സ്വത്ത്. എന്നാല്‍, ബംംഗളൂരുവിലെ സ്വത്തുക്കള്‍ ഉള്‍പ്പെടെ ഉടമസ്ഥതയിലുള്ള മറ്റ് റിയല്‍ എസ്റ്റേറ്റ് വിവരങ്ങള്‍ കേന്ദ്രമന്ത്രി വെളിപ്പെടുത്തിയില്ലെന്നാണ് യുഡിഎഫിന്റെ ആരോപണം.
Read More » -
India
ശിവലിംഗമുള്‍പ്പെടെ വിഗ്രഹങ്ങള്‍ തകര്‍ത്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍
ലഖ്നോ: ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ നശിപ്പിച്ചതിന് യുവാവിനെ പോലീസ് അറസ്‌റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ഇഗാത്ത ഗ്രാമത്തിലാണ് സംഭവം. സുനില്‍ (കല്ലു) എന്നയാളാണ് പിടിയിലായത്. 500 വർഷം പഴക്കമുള്ള ശിവക്ഷേത്രത്തിലെ ശിവലിംഗമുള്‍പ്പെടെയുള്ള നിരവധി വിഗ്രഹങ്ങള്‍ നശിപ്പിച്ച സംഭവത്തിലാണ് അറസ്റ്റ്. ഏപ്രില്‍ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. പ്രദേശവാസികളാണ് ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകർക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വർഗീതയാണ് സംഭവത്തിന് പിന്നിലെന്ന വാദങ്ങള്‍ ഉയർന്നതിനിടെയാണ് ഹിന്ദു യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനിടെ മദ്യലഹരിയില്‍ സംഭവിച്ചതാണെന്നായിരുന്നു സുനിലിന്റെ പ്രതികരണമെന്ന് സിദ്ധാർത്ഥ നഗർ പൊലീസ് സുപ്രണ്ട് പ്രാചി സിങ് പറഞ്ഞു.
Read More » -
Kerala
തോമസ് ഐസക്ക് വിഷയത്തിൽ ഇഡിയെ വീണ്ടും കണ്ടം വഴി ഓടിച്ച് ഹൈക്കോടതി
കൊച്ചി: മസാല ബോണ്ട് കേസിൽ വീണ്ടും ഇഡിക്ക് തിരിച്ചടി. തെരഞ്ഞെടുപ്പു സമയത്ത് എൽഡിഎഫ് സ്ഥാനാര്‍ത്ഥി കൂടിയായ തോമസ് ഐസക്കിനെ ഇഡി ചോദ്യം ചെയ്യുന്നത് അനുചിതമെന്ന് കോടതി പറഞ്ഞു. സ്ഥാനാർത്ഥിയായ ഐസക്കിനെ ഇത്തരമൊരു സമയത്ത് ശല്യം ചെയ്യേണ്ടതില്ല.കേസ് വിശദ വാദത്തിനായി മെയ് 22 ലേക്ക് മാറ്റിയതായും കോടതി അറിയിച്ചു. ഹൈക്കോടതി പറഞ്ഞത്… ‘ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരു സ്ഥാനാർഥിയോട് തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കുന്ന ഘട്ടത്തില്‍ ചോദ്യംചെയ്യലിന് ഹാജാരാകാൻ ആവശ്യപ്പെടുന്നത് ശരിയായ നടപടിയല്ല. ഇഡി സമർപ്പിച്ച വിവരങ്ങള്‍ കാണിക്കുമ്ബോള്‍, ഈ ഘട്ടത്തില്‍ ഉദ്യോഗസ്ഥരെയും ഐസക്കിനെയും ഇഡിക്ക് മുന്നില്‍ ഹാജരാകാൻ നിർബന്ധിക്കുന്നത് അനാവശ്യവുമാണ്.’ പത്തനംതിട്ടയിലെ സിപിഎം സ്ഥാനാർഥിയും മുൻ ധനവകുപ്പ് മന്ത്രിയുമായ തോമസ് ഐസക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടിയെ ചോദ്യംചെയ്ത് നല്‍കിയ ഹർജിയിലാണ് കോടതിയുടെ പരാമർശം. മസാലബോണ്ട് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് അയച്ച ഇ.ഡി.നടപടിയെ ആണ് തോമസ് ഐസക്കും കിഫ്ബി ഉദ്യോഗസ്ഥരും ചോദ്യം ചെയ്തത്.
Read More » -
Kerala
കൊല്ലത്ത് സൂര്യതാപമേറ്റ് യുവാവ് മരിച്ചു
കൊല്ലം: സൂര്യതാപമേറ്റ് യുവാവ് മരണപ്പെട്ടു.കുന്നിക്കോട് കാക്കാന്റഴിയത്ത് വീട്ടില്‍ ബിജുലാലാണ് മരണപെട്ടത്. 45 വയസ്സുണ്ട്. ഉച്ചയോടെ വീടിൻ്റ പിറക് വശത്തെ പറമ്ബില്‍ പുല്ല് ചെത്തിക്കൊണ്ട് നില്‍ക്കവെ കുഴഞ്ഞ് വീഴുകയായിരുന്നു.ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.ശരീരമാസകലം കുമിള പോലെ പെളളി വീർത്ത നിലയിലായിരുന്നു. ചിഞ്ചുവാണ് ഭാര്യ.അമൃത,അമിത എന്നിവർ മക്കളാണ്.വാട്ടർ അതോറിറ്റി പമ്ബ് ഓപ്പറേറ്ററാണ് മരണപ്പെട്ട ബിജുലാല്‍.
Read More » -
India
അരവിന്ദ് കേജരിവാളിൻ്റെ ഹർജി തള്ളി, അറസ്റ്റ് നിയമപരമെന്ന് ഡൽഹി ഹൈക്കോടതി
അഴിമതിക്കെതിരേ കുരിശുയുദ്ധം എന്ന പ്രഖ്യാപനവുമായി രാഷ്ട്രീയ ജീവിതം തുടങ്ങിയ അരവിന്ദ് കെജരിവാൾ ഒടുവിൽ മദ്യനയ അഴിമതിക്കേസിൽ അഴികൾക്കുള്ളിലായി. കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റും റിമാൻഡും ചോദ്യം ചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി. മതിയായ തെളിവുകൾ ഹാജരാക്കാൻ ഇ.ഡിക്ക് സാധിച്ചു. കേജ്‌രിവാളിന്റെ അറസ്റ്റ് നിയമപരമാണ്. കേജരിവാൾ ഗൂഢാലോചന നടത്തിയതിനു തെളിവുണ്ട്. ലഭിച്ച പണം ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ ചെലവഴിച്ചതായും ഹൈക്കോടതി പറഞ്ഞു അറസ്റ്റ് നിയമവിരുദ്ധമാണെന്നും തെളിവുകൾ ഇല്ലാതെയാണ് ഇ.ഡി നടപടിയെന്നും ആരോപിച്ചാണ് കേജരിവാൾ ഹർജി നൽകിയത്. എന്നാൽ അഴിമതിയുടെ സൂത്രധാരൻ കേജരിവാളാണെന്നും ആം ആദ്മി പാർട്ടിയാണ് അഴിമതിയുടെ ഗുണഭോക്താവ് എന്നുമാണ് ഇ.ഡിയുടെ കണ്ടെത്തൽ. മാർച്ച് 21നാണ് ഇ.ഡി കേജരിവാളിനെ അറസ്റ്റ് ചെയ്തത്. ആറ് ദിവസത്തെ കസ്റ്റഡിക്കു ശേഷം തിഹാർ ജയിലിൽ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ് അദ്ദേഹം. കസ്റ്റഡിയിലിരിക്കെ കേജരിവാൾ പുറത്തിറക്കിയ സർക്കാർ ഉത്തരവുകൾ വിവാദം സൃഷ്ടിച്ചിരുന്നു. കേസിൽ നേരത്തെ ദീർഘമായ വാദങ്ങളായിരുന്നു.…
Read More » -
Kerala
അറിവും സ്‌നേഹവും നാടിന് പകര്‍ന്ന് നല്‍കിയവര്‍ ഇരുട്ടും വിദ്വേഷവും പ്രചരിപ്പിക്കുന്നു; ഇടുക്കി രൂപത ദി കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചതില്‍ വിമര്‍ശനവുമായി ജലീല്‍
ഇടുക്കി രൂപതയുടെ സിനിമ പ്രദർശനവുമായി ബന്ധപ്പെട്ട് കെ ടി ജലീലിന്റെ കുറിപ്പ് ചർച്ചയാകുന്നു. ‘ഒരുകാലത്ത് അറിവും സ്‌നേഹവും നാടിന് പകർന്ന് നല്‍കിയവർ ഇരുട്ടും വിദ്വേഷവും സമൂഹത്തില്‍ പ്രചരിപ്പിക്കുന്നത് കാണുമ്ബോള്‍ വല്ലാത്ത ദുഃഖം തോന്നുന്നുവെന്ന് ജലീല്‍ കുറിച്ചു. ‘ഒരുകാലത്ത് അറിവും സ്‌നേഹവും നാടിന് പകർന്ന് നല്‍കിയവർ ഇരുട്ടും വിദ്വേഷവും സമൂഹത്തില്‍ പ്രചരിപ്പിക്കുന്നത് കാണുമ്ബോള്‍ വല്ലാത്ത ദുഃഖം തോന്നുന്നു. കേരളത്തെ ലോകത്തിന് മുന്നില്‍ അപമാനിക്കാൻ സംഘ്പരിവാർ മെനഞ്ഞെടുത്ത കള്ളക്കഥയാണ് ‘കേരള സ്റ്റോറി’. ഉത്തരേന്ത്യയില്‍ വ്യാപകമായി ‘ഇസ്ലാമോഫോബിയ’ സൃഷ്ടിച്ച് ജനങ്ങളെ മതാടിസ്ഥാനത്തില്‍ ഭിന്നിപ്പിച്ച് മുസ്ലിങ്ങളെ ഒറ്റപ്പെടുത്താനാണ് ദൂരദർശനില്‍ പോലും ആ ‘ഇല്ലാക്കഥ’ സംപ്രേഷണം ചെയ്തത്. മണിപ്പൂരിലെ സഹോദരിമാരുടെ നിലവിളിയും വികൃതമാക്കപ്പെട്ട മനുഷ്യരുടെ മൃതദേഹങ്ങളും തകർക്കപ്പെട്ട ക്രൈസ്തവ ദേവാലയങ്ങളുടെ ചാരവും ഇത്രവേഗം കണ്‍മുന്നില്‍ നിന്ന് അപ്രത്യക്ഷമായോ? മുസ്ലിങ്ങള്‍ ആരുടെയും ശത്രുക്കളല്ല. സംഘടിതമായി തീരുമാനമെടുത്ത് സാമൂഹ്യവിരുദ്ധമായ ഒന്നും അവർ നടപ്പിലാക്കുന്നുമില്ല. അടിസ്ഥാനപരമായി സമാധാനകാംക്ഷികളും ഉദാരമസ്‌കരുമാണവർ. സഹായമനസ്ഥിതി വേണ്ടുവോളമുള്ളവർ. സഹോദരമതസ്ഥരുമായുള്ള സുഹൃദ്ബന്ധം ഏറെ കാംക്ഷിക്കുന്നവരും കാത്തുസൂക്ഷിക്കുകയും ചെയ്യുന്നവർ. മതാതീതമായി സഹായഹസ്തങ്ങള്‍ നീട്ടുന്നവർ.…
Read More »