Month: April 2024
-
Kerala
കോട്ടയത്ത് ട്രെയിൻ തട്ടി രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
കോട്ടയം: തലയോലപ്പറമ്ബിനടുത്ത് വെള്ളൂരില്‍ ട്രെയിൻ തട്ടി രണ്ട് യുവാക്കള്‍ മരിച്ചു. വെള്ളൂർ സ്വദേശികളായ വൈഷണവ്(21), ജിഷ്ണു വേണുഗോപാല്‍(21) എന്നിവരാണ് മരിച്ചത്. പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം സംഭവിച്ചത്. വെള്ളൂർ ശ്രാങ്കുഴി ഭാഗത്ത് വെച്ചാണ് യുവാക്കളെ ട്രെയിൻ ഇടിച്ചിട്ടത്. വടയാർ ആറ്റുവേല ഉത്സവം കണ്ട് മടങ്ങുന്ന വഴി റെയില്‍വേ ട്രാക്കിലൂടെ നടക്കുന്ന സമയത്ത് എതിരെ ട്രെയിൻ വരുന്നത് കണ്ട് യുവാക്കള്‍ തൊട്ടടുത്ത ട്രാക്കിലേക്ക് മാറി. ഈ സമയം പിന്നില്‍ നിന്നും വന്ന ട്രെയിൻ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. മരണപ്പെട്ട യുവാക്കള്‍ രണ്ട് പേരും കോട്ടയം മംഗളം കോളേജിലെ ബിബിഎ വിദ്യാർത്ഥികളാണ്.
Read More » -
Kerala
കവർച്ച കേസിൽ റിമാൻഡിൽ കഴിഞ്ഞ 19കാരൻ ജയിലിൽ മരിച്ചു
കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്ന യുവാവ് മരിച്ചു. പഴയങ്ങാടി വെങ്ങരയിലെ ഫയാസ് (19) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് രണ്ട് ദിവസം മുമ്പാണ് ജയിൽ അധികൃതർ യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരു മാസം മുമ്പ് പടന്നയിലെ പള്ളിയുടെ കാബിൻ തകർത്ത് കവർച്ച നടത്തിയെന്ന കേസിലാണ് ഫയാസ് അടക്കം മൂന്ന് പേരെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്. പഴയങ്ങാടി പൊലീസ് സ്റ്റേഷനിലും യുവാവിനെതിരെ കേസ് നിലവിലുണ്ട്.
Read More » -
Kerala
കടുത്ത വേനല്‍ച്ചൂട്; അഭിഭാഷകരുടെ വസ്ത്രധാരണത്തില്‍ ഇളവ്
കൊച്ചി: കടുത്ത വേനല്‍ച്ചൂട് പരിഗണിച്ച് അഭിഭാഷകരുടെ വസ്ത്രധാരണത്തില്‍ ഇളവനുവദിച്ച് ഹൈക്കോടതി. ഹൈക്കോടതിയില്‍ ഹാജരാകുന്നവർക്ക് ഗൗണ്‍ ധരിക്കണമെന്ന് നിർബന്ധമില്ല. ജില്ലാ കോടതികളില്‍ ഹാജരാകുന്ന അഭിഭാഷകർ വെളുത്ത ഷർട്ടും കോളർ ബാന്റും ധരിച്ചാല്‍ മതിയാകും. കോട്ടും ഗൗണും നിർബന്ധമല്ല. ചൂടുകാലത്ത് കറുത്തകോട്ടും ഗൗണും ധരിക്കുന്നതിന്റെ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാണിച്ച് കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ നല്‍കിയ നിവേദനം പരിഗണിച്ചാണ് നടപടി. മെയ് 31 വരെയാണ് ഇളവനുവദിച്ച് ഹൈക്കോടതി രജിസ്ട്രാർ ജനറല്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
Read More » -
Kerala
കൊച്ചി നഗരം എല്‍ഇഡി വെളിച്ചത്തിലേക്ക്
കൊച്ചി: ഊര്‍ജ സംരക്ഷണത്തിന്‍റെ ഭാഗമായി നഗരവീഥികളില്‍ എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിക്കുന്ന പദ്ധതി ജൂണോടെ പൂര്‍ത്തിയാകും. 40 കോടി മുടക്കി കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡിന്‍റെ നേതൃത്വത്തില്‍ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. 2023 നവംബര്‍ 15നാണ് ആരംഭിച്ചത്. വൈദ്യുതി മന്ത്രാലയം നിര്‍ദേശിക്കുന്ന 150 ലുമെന്‍സ് പെര്‍ വാട്ട് സ്‌പെസിഫിക്കേഷനോടെയുള്ള 40,400 എല്‍ഇഡി ലൈറ്റുകളാണ് വിവിധ ഭാഗങ്ങളിലായി സ്ഥാപിക്കുന്നത്. പദ്ധതിയുടെ ഭാഗമായി 2,000 സ്മാര്‍ട്ട് എനര്‍ജി മീറ്ററുകളും സ്ഥാപിക്കും. ലൈറ്റുകള്‍ എല്ലാം തന്നെ ഐസി ഫോറുമായി ബന്ധപ്പെടുത്തി ഗ്രൂപ്പ് കണ്‍ട്രോള്‍ സംവിധാനത്തിലൂടെ നിയന്ത്രിക്കാനും വൈദ്യുതി ഉപയോഗം വിശകലനം ചെയ്യാനും വിളക്കുകള്‍ക്കു കേടുപാടുകള്‍ സംഭവിച്ചാല്‍ അതു ഐസി ഫോറിലൂടെ മനസിലാക്കി ഉടനടി പരിഹാരം ചെയ്യാന്‍ കഴിയുമെന്നതും പ്രത്യേകതയാണ്. അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തന, പരിപാലനം ഉള്‍പ്പടെ ഏഴുവര്‍ഷം വരെയാണ് വാറന്‍റി.കോര്‍പറേഷന്‍ പരിധിയിലെ 2263 പ്രാദേശിക റോഡുകളിലും 102 പ്രധാന റോഡുകളിലും 223 ചെറിയ റോഡുകളിലും മൂന്ന് സംസ്ഥാനപാതയിലും മൂന്ന് ദേശീയപാതയിലും ലൈറ്റുകള്‍…
Read More » -
Kerala
ഗുണ്ടാസംഘത്തിന്റെ തലവനെ വെട്ടേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
ചെങ്ങമനാട്: ഗുണ്ടാ തലവനും കൊലപാതകക്കേസിലെ മുഖ്യപ്രതിയുമായ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. നെടുമ്ബാശ്ശേരി തുരുത്തിശ്ശേരി സ്വദേശി വിനു വിക്രമൻ (31) ആണ് മരിച്ചത്. കുറുമശ്ശേരിയിലെ സ്വകാര്യ ആശുപത്രിക്ക് സമീപം ബുധനാഴ്‌ച പുലർച്ചെ 1.45ഓടെയാണ് തലക്കും, ശരീരമാസകലവും വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ‘അത്താണി ബോയ്സ് ‘ എന്ന പേരില്‍ അറിയപ്പെടുന്ന ഗുണ്ടാസംഘത്തിലെ സൂത്രധാരനും, തലവനുമായിരുന്നു വിനു. അഞ്ച് വർഷം മുമ്ബ് സംഘത്തില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ ചെറായി സ്വദേശി ബിനോയിയെ അത്താണി ഓട്ടോസ്റ്റാൻഡിന് സമീപം ആളുകള്‍ നോക്കി നില്‍ക്കെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയുമായിരുന്നു ഇയാൾ.കേസിൽ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. തെറ്റിപ്പിരിഞ്ഞ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും. വൻ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്ബ് ചെയ്യുന്നുണ്ട്.പ്രതികളെ കണ്ടെത്താൻ പൊലീസ് ഊർജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More » -
Kerala
മകൻ തോല്‍ക്കണം എന്ന് ഒരച്ഛനും ആഗ്രഹിക്കില്ല; എ കെ ആന്റണിയെ കെ കരുണാകരന്റെ മക്കൾക്കറിയാവുന്നിടത്തോളം മറ്റാർക്കും അറിയില്ല: പത്മജ വേണുഗോപാൽ
തൃശൂർ: മകൻ തോല്‍ക്കണം എന്ന് ഒരച്ഛനും ആഗ്രഹിക്കില്ലെന്ന് പത്മജ വേണുഗോപാല്‍. പത്തനംതിട്ടയില്‍ അനില്‍ ആന്റണി പരാജയപ്പെടണമെന്ന എ കെ ആന്റണിയുടെ പരാമർശത്തിലായിരുന്നു പത്മജയുടെ പ്രതികരണം. മക്കള്‍ ഏതു പാർട്ടിയില്‍ ആയാലും അങ്ങനെ ചിന്തിക്കുമെന്ന് കരുതുന്നില്ലെന്നും പത്മജ തൃശൂരില്‍ പറഞ്ഞു.പാർട്ടിയിലിരിക്കെ കരുണാകരനെ പിന്നിൽ നിന്ന് കുത്തിയവർ ആരാണെന്ന് എല്ലാവർക്കുമറിയാം.ഇന്ന് കെ.മുരളീധരനെ പിന്നില്‍ നിന്നും കുത്താനുള്ള ശ്രമം കോണ്‍ഗ്രസിനുള്ളില്‍ ഉണ്ടെന്നും പത്മജ പറഞ്ഞു. തനിക്ക് അത് നന്നായി അറിയാമെന്നും പത്മജ കൂട്ടിച്ചേർത്തു തന്റെ മകനും ബിജെപി സ്ഥാനാർത്ഥിയുമായ അനില്‍ ആന്റണി ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ നിന്ന് പരാജയപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി എകെ ആന്റണി പറഞ്ഞിരുന്നു. മകന്റെ പാർട്ടി തോല്‍ക്കണമെന്നും എതിരാളിയായ കോണ്‍ഗ്രസ് സ്ഥാനാർത്ഥി ആന്റോ ആന്റണിയെ വിജയിപ്പിക്കണമെന്നും ആന്റണി ഇന്നലെ വാർത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
Read More » -
India
അഴിമതിക്കാരെ വെളുപ്പിച്ചെടുക്കുന്ന വാഷിങ് മെഷീൻ; ബിജെപിക്കെതിരെയുള്ള കോണ്‍ഗ്രസ് പരിഹാസം ഏറ്റുപിടിച്ച് സോഷ്യൽ മീഡിയ
ന്യൂഡൽഹി: ബി.ജെ.പിയ്ക്കെതിരേ വാഷിങ് മെഷീൻ പരസ്യവുമായി കോണ്‍ഗ്രസ്. അഴിമതിക്കാരെ വെളുപ്പിച്ചെടുക്കുന്ന വാഷിങ് മെഷീനാണ് ബി.ജെ.പി എന്ന അർഥത്തിലാണ് കോണ്‍ഗ്രസ് പരസ്യം പുറത്തുവിട്ടിരിക്കുന്നത്. സംഭവം സോഷ്യൽ മീഡിയയിലും വൈറലാണ്.വാഷിങ് മെഷീന്റെ അകത്തുനിന്ന് പുറത്തുവരുന്ന ബി.ജെ.പി നേതാവിന്റെ ചിത്രമാണ് പരസ്യത്തില്‍. ദേശീയ ദിനപത്രങ്ങളിലാണ് പരസ്യം നല്‍കിയിരിക്കുന്നത്. പ്രതിപക്ഷത്തുള്ള നേതാക്കള്‍ ബി.ജെ.പി യിലേക്ക് കൂടുമാറിയതിന് പിന്നാലെ കേന്ദ്ര ഏജൻസികളുടെ നടപടികള്‍ നിർത്തിവെക്കുന്നതായി വിമർശനങ്ങളുണ്ടായിരുന്നു. ഇത് സംബന്ധിച്ച് പല റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. 2014-ന് ശേഷം കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് വിധേയരായ പ്രതിപക്ഷത്തുള്ള 25 പ്രമുഖ നേതാക്കളില്‍ ബി.ജെ.പിയില്‍ ചേർന്നതിന് ശേഷം 23-പേർക്കെതിരേയുള്ള നടപടികള്‍ നിർത്തിവെച്ചതായി ഇന്ത്യൻ എക്സ്പ്രസാണ് റിപ്പോർട്ട് ചെയ്തത്. ഇതിന് പിന്നാലെയാണ് ബി.ജെ.പി യെ പരിഹസിച്ച് കോണ്‍ഗ്രസ് പരസ്യം പുറത്തിറക്കിയത്.
Read More » -
Kerala
ബിജെപിയുടെ ഏറ്റവും വലിയ വെല്ലുവിളി തെക്കേ ഇന്ത്യയിൽ ആധിപത്യം നേടാൻ കഴിയാത്തതാണ്; നരേന്ദ്രമോദിയുടെ കേരളം, തമിഴ്‌നാട് കറക്കത്തിന് പിന്നിലും മറ്റൊന്നല്ല
തൃശൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഇതിനകം മൂന്നു തവണ കേരളം സന്ദർശിച്ചു.ഇതേ സമയങ്ങളിൽ തന്നെ അദ്ദേഹം തമിഴ്‌നാട്ടിലും സന്ദർശനം നടത്തിയിരുന്നു.ഏപ്രിൽ 15 ന് അദ്ദേഹം വീണ്ടും കേരളത്തിൽ എത്തുന്നുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി അദ്ദേഹം തമിഴ്‌നാട്ടിൽ തന്നെയാണുള്ളതും. കാരണം മറ്റൊന്നല്ല,ബിജെപിയുടെ ഏറ്റവും വലിയ വെല്ലുവിളി തെക്കേ ഇന്ത്യയിൽ ആധിപത്യം നേടാൻ കഴിയാത്തതാണ്.കഴിഞ്ഞ രണ്ടു ദശകങ്ങളായി ബിജെപിയെ സഹായിച്ച ഹിന്ദി ബെൽറ്റിൽ ബിജെപിയുടെ സ്വാധീനം നാൾക്കുനാൾ കുറഞ്ഞുവരികയുമാണ്. ഇന്ത്യയെ അന്നുമിന്നും അതിന്റെ വൈജാത്യങ്ങൾക്കും വൈവിധ്യങ്ങൾക്കും ഉപദേശീയതകൾക്കും അവയുടെ സ്വയം ഭരണാവകാശത്തിനും ഇടമുള്ള ഒരു സ്ഥലമായല്ല ഹിന്ദുത്വ രാഷ്ട്രീയം കാണുന്നത്.ഹിന്ദുത്വ രാഷ്ട്രീയത്തിൽ അധിഷ്ഠിതമായ ഒരു മതാത്മക രാജ്യമായാണ് അവർ ഇന്ത്യയെ പുനഃസംഘടിപ്പിക്കുന്നത്. ബി ജെ പിയും സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയവും ഇന്ത്യയിൽ രാഷ്ട്രീയാധികാരം നേടിയതോടെ ഈ പ്രശ്നം കൂടുതൽ രൂക്ഷമാവുമായി. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും അതിനെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളാക്കി മാറ്റുകയും ചെയ്ത നടപടിയിലെ തർക്കത്തിൽ പറഞ്ഞ വിധിയിൽ സുപ്രീം കോടതി…
Read More » -
Kerala
രാജ്യത്തെ ഏറ്റവും മികച്ച ഭക്ഷണം ലഭിക്കുന്ന റയിൽവേ സ്റ്റേഷന്‍; പാത ഇരട്ടിപ്പിച്ചിട്ടും കൂടുതൽ ട്രെയിനുകൾ ഇല്ലാതെ കോട്ടയം
കോട്ടയം: കേരളത്തിലെതന്നെ ഏറ്റവും പ്രധാന റെയില്‍വേ സ്റ്റേഷനുകളിലൊന്നായ കോട്ടയം സ്റ്റേഷന്റെ സമഗ്ര വികസനമാണ് അടുത്തകാലത്ത് നടന്നത്.സ്റ്റേഷന്റെ ആധുനീകവത്കരണത്തിന്റെ ഭാഗമായി രണ്ടാം കവാടവും പൂർത്തിയാക്കി. കേവലം മൂന്ന് പ്ലാറ്റ്‌ഫോമുകള്‍ ഉണ്ടായിരുന്ന സ്റ്റേഷനില്‍ ഇപ്പോള്‍ ആറ് പ്ലാറ്റ്‌ഫോമുകളാണുള്ളത്. അഞ്ച് പ്ലാറ്റ്‌ഫോമുകളെയും പ്രധാന പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെടുത്തുന്ന ഓവര്‍ ബ്രിഡ്ജ്,ലിഫ്റ്റ്-എസ്‌കലേറ്റര്‍ തുടങ്ങി അത്യാധുനിക സംവിധാനങ്ങളും സ്റ്റേഷനില്‍ നടപ്പിലാക്കി. കൂടാതെ സ്റ്റേഷനെ ആശ്രയിക്കുന്ന നൂറുകണക്കിന് ഇരുചക്ര വാഹന ഉടമകളായ ട്രെയിന്‍ യാത്രികരുടെ ചിരകാലാഭിലാഷമായിരുന്ന പാര്‍ക്കിംഗ് ഏരിയ മൂന്നു നിലകളിലായാണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. കൂടാതെ രാജ്യത്തെ 180 റെയില്‍വേ സ്റ്റേഷനുകളില്‍ വെച്ച് ഏറ്റവും മികച്ച ഭക്ഷണം ലഭിക്കുന്ന സ്റ്റേഷന്‍ എന്ന അംഗീകാരവും കോട്ടയത്തെത്തേടിയെത്തി.എന്നിരിക്കെയും എറണാകുളത്തിന്റെ സബ് ആയി കോട്ടയത്തെ പരിഗണിക്കാൻ റയിൽവേ തയാറായിട്ടില്ല.പ്രത്യേകിച്ചും എറണാകുളത്തെ സ്റ്റേഷനുകൾ ട്രാഫിക്കും സ്ഥലപരിമിതികളും മറ്റും കൊണ്ട് വീർപ്പുമുട്ടുമ്പോൾ. കോട്ടയം വഴിയുള്ള മംഗലപുരം –തിരുവനന്തപുരം റെയിൽവേ പാത ഇരട്ടിപ്പിക്കൽ പൂർത്തിയായിട്ട് ഒന്നര വർഷം പിന്നിടുമ്പോഴും കാര്യമായ പ്രയോജനമൊന്നും കോട്ടയം റൂട്ടിലെ യാത്രക്കാർക്ക് ലഭിച്ചിട്ടില്ല എന്നതാണ് വാസ്തവം. വർഷങ്ങൾ കാത്തിരുന്ന് പൂർത്തിയായ ഇരട്ടപ്പാതയിലൂടെ…
Read More » -
Kerala
ചൊവ്വാഴ്ച രണ്ട് സംഭവങ്ങളിലായി നഷ്ടപ്പെട്ടത് നാല് കുട്ടികളുടെ ജീവൻ
തൃശൂർ: കേരളത്തില്‍ ചൊവ്വാഴ്ച രണ്ട് സംഭവങ്ങളിലായി നഷ്ടപ്പെട്ടത് നാല് കുട്ടികളുടെ ജീവൻ. തൃശൂർ എരുമപ്പെട്ടി വെള്ളാറ്റഞ്ഞൂരിലും കാസർകോട് ചീമേനി ചെമ്ബ്രങ്ങാനത്തുമാണ് സംഭവങ്ങള്‍. തൃശൂർ എരുമപ്പെട്ടി വെള്ളാറ്റഞ്ഞൂരില്‍ പിഞ്ചുകുഞ്ഞിനെയടക്കം മൂന്ന് കുട്ടികളുമായി യുവതി കിണറ്റില്‍ ചാടുകയായിരുന്നു. ഇതില്‍ രണ്ട് കുട്ടികള്‍ മരിച്ചു. വെള്ളാറ്റഞ്ഞൂർ പൂന്തിരുത്തില്‍ വീട്ടില്‍ അഭിജയ്(ഏഴ്) ആദിദേവ് (ആറ്) എന്നിവരാണ് മരിച്ചത്. അമ്മ 29 വയസുള്ള സയന ഒന്നര വയസുള്ള മകള്‍ ആഗ്നിക എന്നിവർ തൃശൂർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. മറ്റൊന്ന് കാസർകോട് ചീമേനി ചെമ്ബ്രങ്ങാനത്ത് അമ്മയെയും രണ്ട് മക്കളെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായിരുന്നു.കാസർകോട് പഞ്ചായത്ത് ജീവനക്കാരിയായ സജന (36), മക്കളായ ഗൗതം (എട്ട്), തേജസ് (നാല്) എന്നിവരാണ് മരിച്ചത്. മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സജന ആത്മഹത്യ ചെയ്യുകയായിരുന്നു. കുട്ടികളുടെ മൃതദേഹം കിടപ്പ് മുറിയിലായിരുന്നു. മുകളിലത്തെ നിലയില്‍ തൂങ്ങിയ നിലയിലായിരുന്നു സജനയുടെ മൃതദേഹം. കുടുംബ പ്രശ്നത്തെ തുടര്‍ന്ന് മക്കളെ കൊന്ന് സജന…
Read More »