KeralaNEWS

ബസിന്റെ മുകളിൽ നിന്നും താഴെ വീണ് യുവാവിന് ദാരുണാന്ത്യം

തൃശൂർ:  ബസിന് മുകളില്‍ രാത്രി ഉറങ്ങാൻ കിടന്ന യുവാവ് താഴെ വീണ് മരിച്ചു. ഊട്ടി സ്വദേശി മനീഷ്(27) ആണ് മരിച്ചത്.

കൊടുങ്ങല്ലൂര്‍ ഭരണി ആഘോഷത്തില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇദ്ദേഹം. രാത്രി ബൈപ്പാസില്‍ നിർത്തിയിട്ട ബസിന് മുകളിലാണ് മനീഷ് ഉറങ്ങാൻ കിടന്നത്.

Signature-ad

ഉറക്കത്തില്‍ താഴെ വീഴുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. ഉടൻ തന്നെ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Back to top button
error: