Month: April 2024
-
LIFE
ബിഗ് ബോസ് ചരിത്രത്തില്‍ ലാലേട്ടനോട് ബഹുമാനമില്ലാതെ പെരുമാറിയ ഒരേയൊരാള്‍; ജാസ്മിന് രൂക്ഷ വിമര്‍ശനം
വീക്കെന്റ് എപ്പിസോഡ് കഴിഞ്ഞപ്പോള്‍ ബിഗ് ബോസ് പ്രേക്ഷകര്‍ക്ക് നിരാശ. ഈ ആഴ്ച വീട്ടിലുണ്ടായ പ്രശ്‌നങ്ങള്‍ ഒന്നും മോഹന്‍ലാല്‍ ചര്‍ച്ചയാക്കിയില്ലെന്നാണ് ആക്ഷേപം. ജാസ്മിന്‍ മോഹന്‍ലാലിനോട് ബഹുമാനക്കുറവ് കാണിച്ചെന്നും പ്രേക്ഷകര്‍ പറയുന്നു. ജാസ്മിന്റെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ദേഷ്യത്തോടെ ജാസ്മിന്‍ പ്രതികരിച്ചു. വീട്ടില്‍ വസ്ത്രങ്ങള്‍ വലിച്ച് വാരി ഇട്ടിരിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് ജാസ്മിന്റെ മുഖം മാറിയത്. ഇത് മോഹന്‍ലാല്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തു. ചോദിക്കുമ്പോള്‍ എന്താണ് ദേഷ്യം പോലെ കാണിക്കുന്നത്. നിങ്ങള്‍ ചെയ്ത് കൊണ്ടിരിക്കുന്ന പ്രവൃത്തിയാണ് ഞാന്‍ പറയുന്നതെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. അപ്പോഴും ജാസ്മിന്‍ മൗനത്തിലായിരുന്നു. ജാസ്മിന്റെ പെരുമാറ്റം കഴിഞ്ഞ ദിവസങ്ങളിലായി വലിയ തോതില്‍ ചര്‍ച്ചയാകുന്നുണ്ട്. അന്‍സിബയോട് ദേഷ്യപ്പെട്ടത് വിമര്‍ശനത്തിന് വഴി വെച്ചിരുന്നു. ജാസ്മിന്‍ ഈ പെരുമാറ്റം മാറ്റണമെന്നാണ് ഭൂരിഭാ?ഗം പ്രേക്ഷകരും പറയുന്നത്. മോഹന്‍ലാലിനോടുള്ള ജാസ്മിന്റെ പെരുമാറ്റത്തെ വിലയിരുത്തുകയാണിപ്പോള്‍ പ്രേക്ഷകര്‍. ഇതേക്കുറിച്ച് ബിഗ് ബോസ് പ്രേക്ഷകന്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. ജാസ്മിനോടാണ്. ലാലേട്ടനെ പോലെ ഒരു മനുഷ്യന് മുന്‍പില്‍ നേരെ നിന്ന് സംസാരിക്കാന്‍ ഉള്ള ക്വാളിറ്റി നിനക്കില്ല.…
Read More » -
India
ദക്ഷിണേന്ത്യയെ വിഭജിച്ച് പുതിയ രാജ്യം വേണമെന്ന് പ്രതിപക്ഷം പറയുന്നുവെന്ന് നരേന്ദ്ര മോദി
മുംബൈ: ദക്ഷിണേന്ത്യയെ വിഭജിച്ച് പുതിയ രാജ്യം വേണമെന്ന് പ്രതിപക്ഷം പറയുന്നുവെന്ന് നരേന്ദ്ര മോദി. ഇന്ത്യ സഖ്യം സർക്കാർ രൂപീകരിക്കുകയാണെങ്കില്‍ സി എ എ റദ്ദാക്കുമെന്നും മോദി ആശങ്ക പങ്കുവച്ചു. മഹാരാഷ്ട്രയിലെ കൊലാപ്പുരില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തത് സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി. കോണ്‍ഗ്രസും ഇന്ത്യ സഖ്യവും ദക്ഷിണേന്ത്യയെ വിഭജിച്ച് പുതിയ രാജ്യം വേണമെന്നാണ് ആവശ്യപ്പെടുന്നതെന്നാണ് മോദിയുടെ ആരോപണം. ഛത്രപതി ശിവാജിയുടെ നാടിന് ഇത് അംഗീകരിക്കാൻ കഴിയുമോ എന്ന വിഭാഗീയ പടർത്തുന്ന ചോദ്യവും മോദി ഉയർത്തി. ദേശവിരുദ്ധ അജണ്ടകളാണ് കോണ്‍ഗ്രസ് മുന്നോട്ടു വയ്ക്കുന്നതെന്ന് ആരോപിച്ച നരേന്ദ്ര മോദി കശ്മീരിലെ പ്രത്യേക പദവി പുനഃസ്ഥാപിക്കുവാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്നും ആരോപിച്ചു. ഇന്ത്യ സഖ്യം സർക്കാർ രൂപീകരിക്കുകയാണെങ്കില്‍ സി എ എ റദ്ദാക്കുമെന്നും മോദി പറഞ്ഞു. പ്രതിപക്ഷം അധികാരത്തില്‍ വന്നാല്‍ മതത്തിൻ്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നതിനായി ഭരണഘടനയില്‍ മാറ്റം വരുത്തുമെന്നും മോദി പറഞ്ഞു. അതേസമയം ഇതുപോലെ നുണയനായ ഒരു പ്രധാനമന്ത്രിയെ ഇതുവരെ കണ്ടിട്ടില്ലെന്നും പത്തുവർഷം ഭരിച്ചിട്ടും സ്വന്തം…
Read More » -
India
അമേഠി, റായ്ബറേലി സീറ്റുകളില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടന്‍; രാഹുലും പ്രിയങ്കയും മത്സരിക്കണമെന്ന് ആവശ്യം
ന്യൂഡല്‍ഹി: അമേഠി, റായ്ബറേലി സീറ്റുകളുടെ കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഇന്ന് യോഗം ചേരുന്നുണ്ട്. യു.പി കോണ്‍ഗ്രസിലെ നേതാക്കള്‍ ഇന്ന് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും. യു.പിയുടെ ചുമതലയുള്ള എ.ഐ.സി.സി അംഗം അവിനാശ് പാണ്ഡെയേയും യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്. അമേഠിയിലും റായ്ബറേലിയിലും ഗാന്ധി കുടുംബം തന്നെ മത്സരിക്കണമെന്നാണ് യു.പി കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് മുന്നില്‍ വെച്ചിട്ടുള്ള നിര്‍ദേശം. രാഹുല്‍ ഗാന്ധി അമേഠിയിലും പ്രിയങ്കാ ഗാന്ധി റായ്ബറേലിയിലും മത്സരിക്കണമെന്നാണ് ആവശ്യം. രാഹുലും പ്രിയങ്കയും മത്സരിച്ചാല്‍ വിജയസാധ്യതയുണ്ടെന്നാണ് യു.പി കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. 2019ല്‍ ബി.ജെ.പി നേതാവ് സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയിരുന്നു. ഇത്തവണയും സ്മൃതി ഇറാനിയെ തന്നെയാണ് ബി.ജെ.പി കളത്തിലിറക്കിയിരിക്കുന്നത്. പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വാദ്ര അമേഠിയില്‍ മത്സരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. ഇത് പാര്‍ട്ടി നേതൃത്വം അംഗീകരിച്ചിട്ടില്ലെന്നാണ് വിവരം.
Read More » -
India
ആം ആദ്മി സഖ്യത്തിലും കനയ്യയുടെ സ്ഥാനാര്‍ഥിത്വത്തിലും അതൃപ്തി; ഡല്‍ഹി പിസിസി അധ്യക്ഷന്‍ രാജിവെച്ചു
ന്യൂഡല്‍ഹി: ഡല്‍ഹി പി.സി.സി. അധ്യക്ഷന്‍ അര്‍വിന്ദര്‍ സിങ് ലവ്ലി സ്ഥാനം രാജിവെച്ചു. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുമായി ലോക്സഭാ തിരഞ്ഞെടുപ്പിലെ സഖ്യതീരുമാനമടക്കം ചൂണ്ടിക്കാട്ടിയാണ് രാജി. രാജിക്കത്ത് എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കൈമാറി. പി.സി.സിയുടെ നിര്‍ദേശങ്ങള്‍ ഡല്‍ഹിയുടെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ദീപക് ബാബരിയ വീറ്റോചെയ്യുന്നുവെന്ന് ഖാര്‍ഗെക്ക് എഴുതിയ കത്തില്‍ അര്‍വിന്ദര്‍ സിങ് ലവ്ലി ആരോപിച്ചു. ഡല്‍ഹിയില്‍ സഖ്യത്തില്‍ കോണ്‍ഗ്രസിന് ലഭിച്ച മൂന്ന് സീറ്റുകളില്‍ കനയ്യ കുമാര്‍ മത്സരിക്കുന്ന നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലേയും ബി.ജെ.പി. വിട്ടെത്തിയ ഉദിത് രാജ് മത്സരിക്കുന്ന നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയിലേയും സ്ഥാനാര്‍ഥികള്‍ തീര്‍ത്തും അപരിചിതരാണെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരെ പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധം നിലനിന്ന സാഹചര്യത്തെ പാര്‍ട്ടി വിരുദ്ധ പ്രസ്താവനകള്‍ നടത്തി നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി സ്ഥാനാര്‍ഥി കൂടുതല്‍ വഷളാക്കി. വാസ്തവവിരുദ്ധമായ അവകാശവാദങ്ങള്‍ നിരത്തി നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി സ്ഥാനാര്‍ഥി ഡല്‍ഹി മുഖ്യമന്ത്രിയെ പ്രകീര്‍ത്തിച്ചു. ഇത് പ്രദേശിക പ്രവര്‍ത്തകര്‍ക്കിടയില്‍ അതൃപ്തിക്ക് കാരണമായെന്നും അരവിന്ദര്‍ സിങ് ലവ്ലി…
Read More » -
Kerala
കോഴിക്കോട് ബിജെപി വോട്ട് മറിച്ചതായി ആരോപണം; പ്രവര്‍ത്തകനെ മര്‍ദ്ദിച്ച് നേതാക്കള്‍
കോഴിക്കോട്: നാദാപുരത്ത് ബിജെപി വോട്ട് മറിച്ചെന്നാരോപിച്ച് ബിജെപി പ്രവർത്തകന് മർദ്ദനം. ബിജെപി പ്രവർത്തകൻ ഭാസ്കരനാണ് കുറ്റ്യാടി പൊലീസില്‍ പരാതി നല്‍കിയത്. കാറില്‍ വടകരയിലെ ടൂറിസ്റ്റ് ഹോമില്‍ കൊണ്ടു പോയി. ബി ജെ പി നേതാക്കള്‍ രാംദാസ് മണലേരി, മോഹനൻ എന്നിവർ ഭീഷണിപ്പെടുത്തി. വോട്ട് മറിക്കാൻ പറഞ്ഞതായി ഞാനറിയിച്ച ആള്‍ക്കെതിരെ പരാതി എഴുതി വായിപ്പിച്ചു. അതിന്റെ വീഡിയോ പകർത്തിയെന്നും ഭാസ്കരൻ പറഞ്ഞു. ബിജെപി വോട്ട് യുഡിഎഫിന് മറിക്കണമെന്ന ആവശ്യം നിരസിക്കുകയും ഇക്കാര്യം സുഹൃത്തായ സിപിഐഎം പ്രവർത്തകനുമായ പങ്കുവയ്ക്കുകയും ചെയ്തതിന്റെ വൈരാഗ്യത്തിനാണ് ബിജെപി നേതാക്കള്‍ ആയത്രിതമായി മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതെന്നും ഭാസ്കരൻ പരാതിയില്‍ പറയുന്നു.
Read More » -
Sports
മോഹൻ ബഗാൻ സൂപ്പര്‍ ജയന്‍റ്സ് x ഒഡീഷ എഫ്സി രണ്ടാംപാദ സെമി ഫൈനല്‍ ഇന്ന്
കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോള്‍ 2023-24 സീസണിന്‍റെ ആദ്യ ഫൈനലിസ്റ്റുകളെ ഇന്നറിയാം. രണ്ടാംപാദ സെമി ഫൈനലില്‍ ഇന്ന് മോഹൻ ബഗാൻ സൂപ്പർ ജയന്‍റ്സും ഒഡീഷ എഫ്സിയും ഏറ്റുമുട്ടും. കൊൽക്കത്തയിൽ വച്ചാണ് മത്സരം.ഒഡീഷയിലെ കലിംഗ സ്റ്റേഡിയത്തില്‍ നടന്ന ആദ്യപാദ സെമിയില്‍ ഒഡീഷ എഫ്സി 2-1ന്‍റെ ജയം സ്വന്തമാക്കിയിരുന്നു. വൻ ജയവുമായി തുടർച്ചയായ രണ്ടാം ഫൈനലാണ് മോഹൻ ബഗാൻ ലക്ഷ്യമിടുന്നത്. ഈ സീസണിലെ ലീഗിലെ ഒന്നാം സ്ഥാനക്കാർക്കുള്ള ഐഎസ്‌എല്‍ ഷീല്‍ഡ് നേടിയ ടീമാണ് ബഗാൻ.
Read More » -
Kerala
സിപിഎമ്മില്‍ ‘ഇപി യുഗം’ അവസാനിക്കുന്നു? കടുത്ത തീരുമാനം നാളെയുണ്ടാവും
തിരുവനന്തപുരം: സിപിഎമ്മില്‍ ഇപി യുഗം അവസാനിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. നാളെച്ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇപി ജയരാജനെതിരെയുള്ള കര്‍ശന നടപടി ഉണ്ടാകുമെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയില്‍ കേന്ദ്ര നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും കടുത്ത അതൃപ്തിയുള്ള സാഹചര്യത്തിലാണ് നടപടിക്ക് സാദ്ധ്യത തെളിയുന്നത്. കൂടിക്കാഴ്ച പാര്‍ട്ടിയില്‍ നിന്ന് മുതിര്‍ന്ന നേതാവ് മറച്ചുവച്ചത് ഗൗരവതരമെന്നാണ് വിലയിരുത്തല്‍. മാത്രമല്ല കൂടിക്കാഴ്ചയെക്കുറിച്ച് വോട്ടെടുപ്പ് ദിവസം രാവിലെ വെളിപ്പെടുത്തിയതും പൊറുക്കാനാവാത്ത തെറ്റെന്നാണ് പാര്‍ട്ടി കണക്കാക്കുന്നത്. ഇത് കൃത്യമായ തിരക്കഥയുടെ അടിസ്ഥാനത്തില്‍ ബിജെപിയുമായി ചേര്‍ന്ന് നടത്തിയതാണോ എന്നും പരിശോധിക്കും. പുറത്തേക്കാണെന്ന് വ്യക്തമായ സ്ഥിതിക്ക് പാര്‍ട്ടി പുറത്താക്കും മുമ്പ് ഇപി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞേക്കുമെന്നും പാര്‍ട്ടിയില്‍ നിന്ന് നീണ്ടനാളത്തേക്ക് അവധി എടുക്കാനും സാദ്ധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. എല്‍ഡിഎഫ് കണ്‍വീണര്‍ സ്ഥാനത്ത് ഇപി തുടരുന്നതില്‍ മുന്നണിയിലെ രണ്ടാമനായ സിപിഐ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. സ്വന്തം തട്ടകമായ കണ്ണൂര്‍പോലും പൂര്‍ണമായും ഇപിയെ തള്ളിയ അവസ്ഥയിലാണിപ്പോള്‍.വിഭാഗീയത കത്തിനിന്ന കാലത്തടക്കം പാര്‍ട്ടി നേതൃത്വത്തിന്റെ നീക്കങ്ങള്‍ക്ക്…
Read More » -
NEWS
അമേരിക്കയിലെ ഫലസ്തീന്‍ അനുകൂല പ്രതിഷേധം: ഫണ്ട് ചെയ്യുന്നത് ‘ജൂത കുബേരന്‍’ സോറോസ്
ന്യൂയോര്‍ക്ക്: അമേരിക്കയിലെ കാമ്പസുകളില്‍ പടര്‍ന്നുപന്തലിച്ച ഫലസ്തീന്‍ അനുകൂല വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ക്ക് സഹായം നല്‍കുന്നത് ജൂത കോടീശ്വരന്‍ ജോര്‍ജ് സോറോസാണെന്ന് റിപ്പോര്‍ട്ട്. യഹൂദ ഇടതുപക്ഷ ചായ്‌വുള്ള ജീവകാരുണ്യ പ്രവര്‍ത്തകനായ സോറോസും അദ്ദേഹം ധനസഹായം നല്‍കുന്ന സംഘടനകളുമാണ് ഫലസ്തീന്‍ അനുകൂല പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്നതെന്ന് ‘ദ ന്യൂയോര്‍ക്ക് പോസ്റ്റി’ന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞയാഴ്ച കൊളംബിയ സര്‍വകലാശാലയിലാണ് പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. നിലവില്‍ എട്ടിലധികം സംസ്ഥാനങ്ങളിലെ സര്‍വകലാശാലകളിലേക്ക് പ്രതിഷേധം പടര്‍ന്നിരിക്കുന്നു. കൊളംബിയ, ഹാര്‍വാര്‍ഡ്, യേല്‍, കാലിഫോര്‍ണിയയിലെ ബെര്‍ക്ക്ലി, ഒഹായോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി, ജോര്‍ജിയയിലെ എമോറി എന്നിവയുള്‍പ്പെടെ നിരവധി കാമ്പസുകളില്‍ ‘ലിബറേറ്റഡ് സോണുകള്‍’ എന്ന് പേരിട്ട ക്യാമ്പ് സൈറ്റുകള്‍ ഒരുക്കിയാണ് പ്രതിഷേധം. ജോര്‍ജ് സോറോസ് ധനസഹായം നല്‍കുന്ന സ്റ്റുഡന്റ്‌സ് ഫോര്‍ ജസ്റ്റിസ് ഇന്‍ ഫലസ്തീന്റെ (എസ്ജെപി) ഘടകങ്ങളാണ് ഇവയെല്ലാം സംഘടിപ്പിച്ചതെന്ന് ദ ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ ശൃംഖലയാണ് എസ്.ജെ.പിക്ക് ധനസഹായം നല്‍കിയത്. ഇത് സോറോസിന്റെ പിന്തുണയോടെയായിരുന്നു. മൂന്ന് സര്‍വകലാശാലകളില്‍ ‘യു.എസ് കാമ്പെയ്ന്‍ ഫോര്‍…
Read More » -
Sports
സഞ്ജുവിന് 24 ലക്ഷം പിഴ; ആവർത്തിച്ചാൽ വിലക്ക്
ഇന്നലെ ലക്നൗവിനെതിരെ ഗംഭീര വിജയം സ്വന്തമാക്കിയെങ്കിലും രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജുവിന്റെ ചെവിക്ക് പിടിച്ചിരിക്കുയാണ് മാച്ച് റഫറി. ലഖ്നൌവിനെതിരായ മത്സത്തില്‍ കുറഞ്ഞ ഓവര്‍ റേറ്റിന് സഞ്ജുവിന് പിഴ അടയ്ക്കേണ്ടിവരും. കൃതൃ സമയത്ത് രാജസ്ഥന് 20 ഓവര്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇത് രണ്ടാം തവണയാണ് സഞ്ജുവിന് ഇത്തരത്തില്‍ സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ 24 ലക്ഷം പിഴയടയ്‌ക്കേണ്ടി വരും. അനുവദിച്ച സമയത്തിനും ഒരോവര്‍ കുറവായിട്ടാണ് രാജസ്ഥാന്‍ പൂര്‍ത്തിയാക്കിയത്. ഇനിയും ഇതാവര്‍ത്തിച്ചാല്‍ സഞ്ജുവിന് ഒരു മത്സരത്തില്‍ നിന്ന് വിലക്കേര്‍പ്പെടുത്തും. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിലാണ് സഞ്ജുവിന് ഈ സീസണില്‍ ആദ്യമായി പിഴ സീസണില്‍ ആദ്യമായി പിഴ ഈടാക്കുന്നത്. നേരത്തെ, ഡല്‍ഹി കാപിറ്റല്‍സ് ക്യാപ്റ്റന്‍ റിഷഭ് പന്തും രണ്ട് തവണ ശിക്ഷിക്കപ്പെട്ടിരുന്നു. ഗുജറാത്തിന്റെ ശുഭ്മാന്‍ ഗില്‍, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ റുതുരാജ് ഗെയ്കവാദ് എന്നിവരെല്ലാം പിഴയടയ്‌ക്കേണ്ടി വന്നവരാണ്. ഇന്നലെ ഏഴ് വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലഖ്‌നൗ 197 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. എന്നാല്‍ രാജസ്ഥാന്‍…
Read More »