IndiaNEWS

ദക്ഷിണേന്ത്യയെ വിഭജിച്ച്‌ പുതിയ രാജ്യം വേണമെന്ന് പ്രതിപക്ഷം പറയുന്നുവെന്ന് നരേന്ദ്ര മോദി

മുംബൈ: ദക്ഷിണേന്ത്യയെ വിഭജിച്ച്‌ പുതിയ രാജ്യം വേണമെന്ന് പ്രതിപക്ഷം പറയുന്നുവെന്ന് നരേന്ദ്ര മോദി. ഇന്ത്യ സഖ്യം സർക്കാർ രൂപീകരിക്കുകയാണെങ്കില്‍ സി എ എ റദ്ദാക്കുമെന്നും മോദി ആശങ്ക പങ്കുവച്ചു.
മഹാരാഷ്ട്രയിലെ കൊലാപ്പുരില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തത് സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി.

കോണ്‍ഗ്രസും ഇന്ത്യ സഖ്യവും ദക്ഷിണേന്ത്യയെ വിഭജിച്ച്‌ പുതിയ രാജ്യം വേണമെന്നാണ് ആവശ്യപ്പെടുന്നതെന്നാണ് മോദിയുടെ ആരോപണം. ഛത്രപതി ശിവാജിയുടെ നാടിന് ഇത് അംഗീകരിക്കാൻ കഴിയുമോ എന്ന വിഭാഗീയ പടർത്തുന്ന ചോദ്യവും മോദി ഉയർത്തി.

ദേശവിരുദ്ധ അജണ്ടകളാണ് കോണ്‍ഗ്രസ് മുന്നോട്ടു വയ്ക്കുന്നതെന്ന് ആരോപിച്ച നരേന്ദ്ര മോദി കശ്മീരിലെ പ്രത്യേക പദവി പുനഃസ്ഥാപിക്കുവാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്നും ആരോപിച്ചു. ഇന്ത്യ സഖ്യം സർക്കാർ രൂപീകരിക്കുകയാണെങ്കില്‍ സി എ എ റദ്ദാക്കുമെന്നും മോദി പറഞ്ഞു. പ്രതിപക്ഷം അധികാരത്തില്‍ വന്നാല്‍ മതത്തിൻ്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നതിനായി ഭരണഘടനയില്‍ മാറ്റം വരുത്തുമെന്നും മോദി പറഞ്ഞു.

അതേസമയം ഇതുപോലെ നുണയനായ ഒരു പ്രധാനമന്ത്രിയെ ഇതുവരെ കണ്ടിട്ടില്ലെന്നും പത്തുവർഷം ഭരിച്ചിട്ടും സ്വന്തം നേട്ടങ്ങൾ പറയാനില്ലാതെ പ്രതിപക്ഷത്തിനും മുസ്ലിം സമുദായത്തിനുമെതിരെ നുണപ്രചാരണവുമായി വോട്ട് തേടേണ്ട ഗതികേടിലാണ് നരേന്ദ്രമോദിക്കുളളതെന്നും കോൺഗ്രസ് ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: